Month: October 2017

സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരി ‘കുടുംബശ്രീ സ്‌കൂള്‍’ ഉദ്ഘാടനം ചെയ്തു

സ്വയം താങ്ങാവുക എന്നതിനപ്പുറം സമൂഹത്തിന്റെ താങ്ങാകാന്‍ കുടുംബശ്രീക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അത്തരത്തില്‍ വളര്‍ച്ചനേടാന്‍ കുടുംബശ്രീയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സമൂഹാധിഷ്ഠിത അയല്‍ക്കൂട്ട പഠനക്കളരിയായ ‘കുടുംബശ്രീ സ്‌കൂളി’ന്റെ ഉദ്ഘാടനം വിളപ്പില്‍ പഞ്ചായത്തിലെ പുളിയറക്കോണത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

അംഗങ്ങളുടെ ദാരിദ്ര്യനിര്‍മാര്‍ജനത്തിനും ശാക്തീകരണത്തിനുമപ്പുറം പ്രദേശത്തെ നല്ല കൂട്ടായ്മയായി കുടുംബശ്രീ വളരണം. നമ്മള്‍ ജീവിക്കുന്ന പ്രദേശത്തെ കുടുംബങ്ങളെപ്പറ്റി കൃത്യമായ ധാരണ വേണം. (more…)

Letter to the Railway Minister (Track maintainers Thiruchirapally)

Dear Shri. Piyush Goyal Ji,

I would like to bring to your kind attention that I had received a representation from women from Kerala working in Mayiladuthurai section of Tiruchirapalli Division as Track Maintainers alleging that they are being subjected to severe harassment by their immediate supervisor.

I understand that the 17 women have jointly submitted representation to all concerned including Railway Board Chairman and to your office. Their request is to transfer him out of the section as they find it impossible or not feasible to continue to take orders from him. (more…)

പാലാ സ്പോര്‍ട്സ് സ്കൂള്‍

സ്കൂള്‍തലത്തിലുള്ള സ്പോര്‍ട്സിന് രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. ചെറുപ്രായത്തില്‍ തന്നെ കുട്ടികളെ കളിക്കളങ്ങളിലേക്ക് ആകര്‍ഷിക്കുന്നതില്‍ നമ്മുടെ സ്കൂളുകള്‍ വഹിക്കുന്ന പങ്ക് ഏറെ വലുതാണ്. സ്പോര്‍ട്സ് സ്കൂളുകളും കായികമേഖലയ്ക്ക് കാര്യമായ പ്രോത്സാഹനം നല്‍കുന്ന മറ്റു സ്കൂളുകളുമാണ് നമ്മുടെ കായികവികസനത്തിന്‍റെ അടിത്തറ. ഈ അടിത്തറയില്‍ നിന്നുകൊണ്ടാണ് നിരവധി ദേശീയ, അന്തര്‍ദേശീയ താരങ്ങളെ രാജ്യത്തിനു സംഭാവന ചെയ്യാന്‍ സാധിച്ചത്.

സ്കൂള്‍തല കായികമേളകള്‍ ഇത്രയേറെ ആസൂത്രണത്തോടെ നടത്തുന്ന മറ്റൊരു സംസ്ഥാനവുമില്ല. ദേശീയ സ്കൂള്‍ കായികമേളയില്‍ കേരളം പുലര്‍ത്തുന്ന ആധിപത്യം ഇതിനു തെളിവാണ്. പതിനായിരക്കണക്കിനു കുട്ടികളാണ് ഒരു വര്‍ഷം വിവിധതലങ്ങളിലുള്ള സ്കൂള്‍ കായികമേളകളില്‍ പങ്കെടുക്കുന്നത്. സംസ്ഥാന സ്കൂള്‍ കായികമേളയില്‍ മൂവായിരത്തോളം കുട്ടികള്‍ പങ്കെടുക്കുന്നു. ലോകത്തുതന്നെ സ്കൂള്‍തലത്തില്‍ ഇത്തരമൊരു കായികസംഘാടനം അപൂര്‍വമാണ്. (more…)

ഉത്തരവാദിത്ത ടൂറിസം മിഷന്‍

വിനോദ സഞ്ചാരം കേരളത്തിന്‍റെ വികസന രംഗത്ത് വലിയ മുതല്‍ക്കൂട്ടാകാന്‍ കഴിയുന്ന വ്യവസായമാണ്. കേരളത്തിലെ വിനോദസഞ്ചാര മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചുകൊണ്ടാണ് മുന്നേറുന്നത്. കേരളടൂറിസത്തെ റീബ്രാണ്ട് ചെയ്യുവാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലെ ടൂറിസം വികസനം ജനകീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാകണം എന്നതാണ് സര്‍ക്കാര്‍ നയം. പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് കേരളത്തിന് അഭികാമ്യം. ഈ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്ത ടൂറിസം മിഷന്‍ രൂപീകരിച്ചത്. (more…)

ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു


സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നടപ്പാക്കുന്ന ഉത്തരവാദിത്ത ടൂറിസം മിഷന്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സ്‌കൂൾ കായികോത്സവം ഉദ്ഘാടനം


61-ാമത് സംസ്ഥാന സ്‌കൂൾ കായികോത്സവവും പാലാ സിന്തറ്റിക് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിർവഹിച്ച് സംസാരിച്ചു.

മന്ത്രിസഭാ തീരുമാനങ്ങള്‍   19/10/2017

1. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍

സംസ്ഥാനത്തെ 196 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നിലവില്‍ 8 പൊലീസ് സ്റ്റേഷനുകളില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാര്‍ എസ്.എച്ച്.ഒ.മാരായുണ്ട്.

സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളിലും ഘട്ടംഘട്ടമായി എസ്.എച്ച്.ഒ ആയി സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് ഒന്നിച്ച് 196 സ്റ്റേഷനുകളില്‍ ഈ പരിഷ്കാരം നടപ്പാക്കുന്നത്. ഇപ്പോള്‍ സബ് ഇന്‍സ്പെക്റ്റര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായി പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാനത്ത് കൂടുതല്‍ പരിചയ സമ്പത്തുളള സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍മാര്‍ വരുന്നത് സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യാന്‍ സഹായിക്കും. (more…)

ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍

ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം സന്നിധാനത്ത് അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സീസണിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാവണം. കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച പിഴവ് പരിഹരിച്ച് പൂര്‍ണതയ്ക്കായി ശ്രമിക്കണം. കുടിവെള്ളം നല്‍കുന്നതിന് ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചതും ദേവസ്വം ബോര്‍ഡ് മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാണ്. കുടിവെള്ള പൈപ്പുകള്‍ക്ക് മുകളിലും പരിസരത്തും മാലിന്യമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം. (more…)

സന്നിധാനത്ത് പുണ്യദര്‍ശനം കോംപ്ലക്‌സിന്റേയും ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിച്ചു

കൃത്യമായ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം ശബരിമലയിലെ വികസനം പ്രാവര്‍ത്തികമാക്കാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് ടൂറിസം വകുപ്പിന്റെ പുണ്യദര്‍ശനം കോംപ്ലക്‌സിന്റേയും ദേവസ്വം ബോര്‍ഡിന്റെ ജലസംഭരണിയുടെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇവിടെയെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ത്ഥാടകരുടെ സൗകര്യത്തിനായിരിക്കണം ശബരിമല വികസന പദ്ധതിയില്‍ പ്രാധാന്യം നല്‍കേണ്ടത്. തീര്‍ത്ഥാടകര്‍ വരികയും ദര്‍ശനം നടത്തി വേഗത്തില്‍ മടങ്ങിപ്പോവുകയുമാണ് ശബരിമലയെ സംബന്ധിച്ച് ആവശ്യം. വികസനത്തിന്റെ പേരില്‍ കൂടുതല്‍ കോണ്‍ക്രീറ്റ് കെട്ടിടം വരാതിരിക്കുകയാണ് പ്രധാനം. അതിനു പകരം തീര്‍ത്ഥാടകര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

ശബരിമല അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി സന്നിധാനത്ത് നടത്തിയ വാർത്താസമ്മേളനം.


ശബരിമല അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി സന്നിധാനത്ത് നടത്തിയ വാർത്താസമ്മേളനം.