Month: October 2017

ശബരിമല വികസനപദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു


ശബരിമല വികസനപദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിക്കുന്നു. ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നിര്‍മിക്കുന്ന പുണ്യദര്‍ശനം കോമ്പ്ലെക്സിന്റെയും ദേവസ്വം ബോര്‍ഡ് നിര്‍മിക്കുന്ന ജലസംഭരണിയുടെയും തറക്കല്ലിടലാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചു


ശബരിമല തീര്‍ത്ഥാടനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ പരിശോധിക്കുവാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമല സന്ദര്‍ശിച്ചു.

സാംസ്കാരിക പൈതൃകോത്സവം ഡെല്‍ഹി

Along with Sri. Arvind Kejriwal, the Chief Minister of Delhi, I inaugurate the cultural heritage fest that is being held under the joint auspices of both the Kerala and Delhi Governments. I am sure this will offer an occasion for Delhiites to get acquainted with the rich and varied cultural heritage of Kerala about which every Keralite is proud of.

I begin my speech in English as that is the only language with which I can communicate to our honoured guest of the function Sri. Arvind Kejriwal and other Delhi citizens here. After introducing Kerala in a few words to you all, I will switch over to Malayalam to communicate with the Malayali fraternity. However, propriety demands that I should begin my speech in English. If I fail to do so, it will be considered as a disregard or disrespect to our guests who cannot follow Malayalam. (more…)

അഗ്നിരക്ഷാ സേനയെ ആധുനീകരിക്കും : ആപ്താ മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു

ജനങ്ങളുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ സജ്ജമായിരിക്കേണ്ട അഗ്നിരക്ഷാ സേനയില്‍ എല്ലാ വിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദുരന്തസ്ഥലങ്ങളില്‍ എത്രയും വേഗം എത്തിച്ചേരാനും രക്ഷാനടപടികളിലേര്‍പ്പെടാനും സേനയ്ക്ക് അത്യന്താധുനിക സജ്ജീകരണങ്ങള്‍ അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോക ദുരന്ത ലഘൂകരണദിനാചരണത്തോടനുബന്ധിച്ച് അഗ്നി രക്ഷാ വകുപ്പ് നടപ്പാക്കുന്ന ആപ്താ മിത്ര പദ്ധതി (സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേന) ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

Letter to the Minister of Chemicals & Fertilizers (Plastic park)

Dear Shri. Ananthkumar Ji,

Kindly refer to your D.O. letter No. 25015/7/2016-PC-II/5013 dated 5th October, 2016, in response to my letter dated 29th July, wherein you had informed that the locations of all 10 sanctioned Plastic Parks have already been decided and the proposal of Kerala received after February 2016 would be considered in the next phase of the scheme.

It is now more than a year and no indication has been given by the Ministry so far regarding the next phase. We have earmarked and set apart 40 acres of land in the possession of Kerala Industrial Infrastructure Development Corporation for the proposed park. (more…)

അന്താരാഷ്ട്ര ദുരന്തനിവാരണ ലഘൂകരണ ദിനം

സാമൂഹ്യ പ്രസക്തിയുള്ള ഒരു ചടങ്ങാണ് അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ഇവിടെ നടക്കുന്നത്. കേരളത്തില്‍ സാമൂഹികാധിഷ്ഠിത ദുരന്ത പ്രതികരണ സേനയുടെ (സിവില്‍ ഡിഫന്‍സ് ഫോഴ്സ്) രൂപീകരണത്തിനായി ഈ ദിനം തെരഞ്ഞെടുത്തത് വളരെ ഉചിതമാണ്. പലതരത്തിലുമുള്ള പ്രകൃതി ദുരന്തങ്ങള്‍ ലോകമാകെ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ നാട്ടില്‍ ഒരു ദുരന്തമുണ്ടായാല്‍ അത് ലഘൂകരിക്കുന്നതിന് എന്തൊക്കെ ചെയ്യാം എന്ന്ഗൗ രവതരമായി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ ദിനാചരണം.

പ്രകൃതിദത്ത പ്രതിഭാസങ്ങളാല്‍ ഉണ്ടാകുന്ന ജീവഹാനികളെയും നാശനഷ്ടങ്ങളെയും മനുഷ്യനിര്‍മിതമായ അപടകങ്ങളേയുമാണ് നമ്മള്‍ പൊതുവെ ദുരന്തങ്ങള്‍ എന്നു പറയാറുള്ളത്. ശുദ്ധജലക്കുറവ്, കാട്ടുതീ, മലയിടിച്ചില്‍, മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം, വെടിക്കെട്ട് അപകടം, മുങ്ങിമരണങ്ങള്‍, റോഡപകടങ്ങള്‍ തുടങ്ങിയവയൊക്കെ അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍, ഇവയില്‍ ചില ദുരന്തങ്ങളെ മനസ്സുവെച്ചാല്‍ നമുക്ക് കുറെയൊക്കെ പ്രതിരോധിക്കാം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   11/10/2017

കെഫോണ്‍ നടപ്പാക്കുന്നതിന് സംയുക്ത കമ്പനി

പൊതുജനങ്ങള്‍ക്ക് കുറഞ്ഞനിരക്കില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനും വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വേഗം കൂടിയ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാക്കുന്നതിനും ആവിഷ്കരിച്ച കേരളാ ഫൈബര്‍ ഓപ്റ്റിക് നെറ്റ്‌വര്‍ക്ക് (കെഫോണ്‍) പദ്ധതി നടപ്പാക്കുന്നതിന് ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കെ.എസ്.ഇ.ബിയും, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്റ്റ്രക്ചര്‍ ലിമിറ്റഡും ചേര്‍ന്ന് തുല്യഓഹരി പങ്കാളിത്തത്തോടെ സംയുക്ത കമ്പനി രൂപീകരിക്കാനാണ് തീരുമാനം. വൈദ്യുതി ബോര്‍ഡിന്റെ വിതരണ സംവിധാനത്തിന് സമാന്തരമായി പുതിയ ഓപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉണ്ടാക്കാനാണ് പദ്ധതി. ഇതു വഴി ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കും. 1028 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. (more…)

കേരളവികസനത്തില്‍ സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്ന പങ്ക് വലുത്

കേരളത്തിന്റെ വികസനത്തില്‍ വലിയതോതിലുള്ള പങ്കാണ് സഹകരണപ്രസ്ഥാനങ്ങള്‍ വഹിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. എല്ലാകാലത്തും സഹകരണമേഖലയെ പരിപോഷിപ്പിക്കുന്ന നയമാണ് കേരളം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കിളിമാനൂര്‍ സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് സുവര്‍ണ ജൂബിലി ആഘോഷത്തിന്റെയും നവീകരിച്ച ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാരംഗത്തും വ്യാപിച്ച പ്രസ്ഥാനമായി സഹകരണമേഖല മാറി. ഇന്നത്തെ രൂപത്തിലുള്ള വളര്‍ച്ച സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആര്‍ജിക്കാനായത് ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്. ജനങ്ങളുടെ വായ്പാ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം ഗ്രാമീണമേഖലയില്‍ മിക്കവാറും കുടുംബങ്ങളെ ബാങ്ക് അക്കൗണ്ട് ഉള്ളവരാക്കിയതും സഹകരണസംഘങ്ങളാണ്. (more…)

കോട്ടൂര്‍ ആന പരിപാലന കേന്ദ്രം മികച്ച നിലവാരത്തില്‍ വികസിപ്പിക്കാന്‍ നടപടി

ആനകളെ സൗകര്യപ്രദമായി പാര്‍പ്പിക്കാനും പരിപാലിക്കാനും കഴിയും വിധം കോട്ടൂര്‍ ആന പരിപാലന കേന്ദ്രം മികച്ച നിലവാരത്തില്‍ വികസിപ്പിക്കാനുളള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 105 കോടി രൂപ ചെലവിട്ട് രണ്ട് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും. കോട്ടൂര്‍മേഖലയില്‍ വിനോദ സഞ്ചാരം വികസിപ്പിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് വഴിവയ്ക്കും. കോട്ടൂര്‍ ആനപരിപാലന കേന്ദ്രത്തില്‍ വന്യജീവി വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം. (more…)