Month: November 2017

അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ദ്ദേശം നൽകി

തെക്കന്‍ കേരളത്തില്‍ കാറ്റും മഴയും കനത്ത നാശനഷ്ടം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ച് അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്താനും അതീവ ജാഗ്രത പുലര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് മുഖ്യമന്ത്രി കളക്ടര്‍മാരോട് സംസാരിച്ചത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍ അവിടുത്തെ കാലവര്‍ഷക്കെടുതിയെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളെക്കുറിച്ച് വിവരിച്ചു. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടം. ദുരന്ത സാധ്യത കണക്കിലെടുത്ത് ആവശ്യമായ സ്ഥലങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ കളക്ടര്‍മാരോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. (more…)

ഇ ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

ഇ ചന്ദ്രശേഖരന്‍നായരുടെ നിര്യാണം കേരളത്തിന്റെ പൊതു സാമൂഹ്യജീവിതത്തിനു കനത്ത നഷ്ടമാണുണ്ടാക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ ഐക്യം ഊട്ടിയുറപ്പിക്കുന്നതിലും സമൂഹത്തെയാകെ മതനിരപേക്ഷമാക്കിത്തീര്‍ക്കുന്നതിലും അദ്ദേഹം വലിയ പങ്കാണു വഹിച്ചത്.

കാര്യങ്ങള്‍ പഠിച്ചവതരിപ്പിക്കുന്ന നിയമസഭാ സാമാജികന്‍, മൗലികമായ പരിഷ്‌കാരങ്ങള്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്ന മന്ത്രി, സമകാലിക രാഷ്ട്രീയ കാര്യങ്ങള്‍ അപഗ്രഥിക്കുന്ന പംക്തികാരന്‍ എന്നിങ്ങനെ എത്രയോ തലങ്ങളില്‍ ശ്രദ്ധേയമായിരുന്നു ആ വ്യക്തിത്വം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   29/11/2017

1.സാങ്കേതികസര്‍വകലാശാലാ നിയമത്തില്‍ ഭേദഗതി
എ.പി.ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ ജനാധിപത്യവല്‍ക്കരണം ലക്ഷ്യമിട്ട് സര്‍വകലാശാലാ നിയമം ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഭേദഗതി അനുസരിച്ച് സെനറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും അധ്യാപകരുടെയും ജീവനക്കാരുടെയും പ്രതിനിധികളും ഉണ്ടാകും. സെനറ്റിലെ ആറ് വിദ്യാര്‍ത്ഥി പ്രതിനിധികളില്‍ ഒരാള്‍ വനിതയും ഒരാള്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ത്ഥിയുമായിരിക്കും.

ഓര്‍ഡിനന്‍സ് നിയമമാകുമ്പോള്‍ മറ്റ് സര്‍വകലാശാലകളിലെപോലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഫിനാന്‍സ് കമ്മിറ്റി, പ്ലാനിംഗ് കമ്മിറ്റി, വിദ്യാര്‍ത്ഥി കൗണ്‍സില്‍ എന്നിവ രൂപീകൃതമാകും. നിലവിലുളള നിര്‍വാഹക സമിതിക്കു പകരം ഇനി സിന്‍ഡിക്കേറ്റായിരിക്കും. സിന്‍ഡിക്കേറ്റില്‍ വിദ്യാര്‍ത്ഥി പ്രതിനിധിക്ക് പ്രാതിനിധ്യമുണ്ടാകും. (more…)

ആഗോള ഡിജിറ്റല്‍ ഉച്ചകോടി ‘#ഫ്യൂച്ചര്‍’ മുഖ്യമന്ത്രി സംസാരിക്കുന്നു


ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ‘#ഫ്യൂച്ചര്‍’ 2018 മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിവര സാങ്കേതികരംഗത്ത് കേരളമെന്ന ബ്രാന്റ് വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആഗോള ഡിജിറ്റല്‍ ഉച്ചകോടി ‘#ഫ്യൂച്ചര്‍’ മാര്‍ച്ചില്‍ കൊച്ചിയില്‍

ആഗോള ഡിജിറ്റല്‍ ഉച്ചകോടിയായ ‘#ഫ്യൂച്ചര്‍’ 2018 മാര്‍ച്ച് 22, 23 തീയതികളില്‍ കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചകോടിയുടെ ലോഗോ പ്രകാശനം ചെയ്തു. വിവര സാങ്കേതികരംഗത്ത് കേരളമെന്ന ബ്രാന്റ് വളര്‍ത്തുകയാണ് ഉച്ചകോടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതാധികാര വിവരസാങ്കേതിക സമിതിയും ഐ.ടി വിദഗ്ധരും ചേര്‍ന്ന് ഉച്ചകോടി ഏകോപിപ്പിക്കും. വിവിധ ഐ.ടി വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ 2000 പ്രതിനിധികള്‍ പങ്കെടുക്കും. ലോകമെമ്പാടുമുള്ള ഐ.ടി കമ്പനികളിലെ മലയാളി പ്രതിഭകളെ പങ്കെടുപ്പിക്കും. ഒരു തവണ നടത്തി അവസാനിപ്പിക്കാതെ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ഇത്തരം ഉച്ചകോടികള്‍ നടത്താനുള്ള തുടര്‍പ്രക്രിയ സ്വീകരിക്കും. (more…)

ലക്ഷ്യബോധമുള്ള യുവതലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദനുള്ള യഥാര്‍ത്ഥ ആദരം

പൗരാവകാശ സംരക്ഷണം ഉറപ്പാക്കാന്‍ നിതാന്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കുന്ന യുവ തലമുറയെ വളര്‍ത്തിയെടുക്കലാണ് സ്വാമി വിവേകാനന്ദന് ആദരം അര്‍പ്പിക്കാനുള്ള ഉചിത മാര്‍ഗ്ഗമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചതിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജീവിച്ച കാലത്തെ സത്പ്രവൃത്തി കൊണ്ടും ആശയം കൊണ്ടും മഹത് വ്യക്തികള്‍ ജനകോടികളുടെ മനസില്‍ മരണശേഷവും ദീര്‍ഘകാലം ജീവിക്കും എന്നതിന് തെളിവാണ് സ്വാമി വിവേകാനന്ദന്റെ ജീവിതം. അദ്ദേഹത്തെപ്പോലുള്ളവരെ അനുസ്മരിക്കുമ്പോള്‍ ആ ഓര്‍മ്മകൊണ്ട് നാം സമൂഹത്തെ നവീകരിക്കുകയാണ്. (more…)

നീര്‍ത്തട സംരക്ഷണത്തോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം

പ്രകൃതി സംരക്ഷണം ഉറപ്പാക്കിയുള്ള സുസ്ഥിര വികസനത്തിന് നീര്‍ത്തട സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് അഭികാമ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അതോടൊപ്പം സ്ഥായിയായ കാര്‍ഷികോദ്പാദനവും സാധ്യമാക്കണം. ഫലഭൂയിഷ്ഠമായ നമ്മുടെ മണ്ണിന്റെ ജൈവസ്വഭാവം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അത് തിരികെപ്പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നീര്‍ത്തടാസൂത്രണം സുസ്ഥിര വികസനത്തിന് എന്ന വിഷയത്തില്‍ സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡും ഹരിതകേരള മിഷനും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലം ഒഴുകിയെത്തുന്ന മുഴുവന്‍ പ്രദേശത്തിന്റെയും അതിര്‍ത്തി, ഉദ്ഭവ സ്ഥാനം എന്നിവ ചേര്‍ന്നതാണ് നീര്‍ത്തടം. നമ്മുടെ നാട്ടില്‍ നീര്‍ത്തടമില്ലാത്ത ഒരു പ്രദേശവുമില്ല. പാടങ്ങള്‍, പറമ്പുകള്‍, കുന്നുകള്‍, പുഴകള്‍, ചതുപ്പുകള്‍ തുടങ്ങിയ വിവിധ പരിസ്ഥിതി വ്യൂഹങ്ങളുടെ കൂട്ടായ്മയാണ് ഓരോ നീര്‍ത്തടവും. പ്രകൃതി വിഭവങ്ങളുടെ പരിപാലനം, ദുരന്ത നിവാരണം, പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അവലോകനം എന്നിവയില്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തെക്കുറിച്ച് ചര്‍ച്ചചെയ്യപ്പെടണം. (more…)

എന്‍.സി.സി. ദിനാഘോഷത്തോടനുബന്ധിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നു


എന്‍.സി.സി. ദിനാഘോഷത്തോടനുബന്ധിച്ച് സെന്‍റ്റ്രല്‍ സ്റ്റേഡിയത്തില്‍ നടന്ന പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്‍. സി. സി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് എന്‍. സി. സി കൂടുതല്‍ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ആധുനിക കാലത്തെ വിപത്തുകള്‍ നേരിടാന്‍ എന്‍. സി. സി പരിശീലനം ഉപകരിക്കും. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയിലും അസഹിഷ്ണുതയിലും രാജ്യത്തെ ഉത്പതിഷ്ണുക്കള്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇത്തരം വിപത്തുകളില്‍ യുവാക്കള്‍ പെട്ടുപോകാതെ സാഹോദര്യവും മാനവീയതയും വളര്‍ത്തിയെടുക്കാന്‍ എന്‍. സി. സിയ്ക്ക് സാധിക്കും. (more…)

ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ എന്ന കൃതി പ്രകാശനം ചെയ്തു


സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ എന്ന കൃതി പ്രകാശനം ചെയ്തു