Month: December 2017

ഓഖി ദുരന്തം: കേന്ദ്ര സംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

മത്‌സ്യബന്ധന മേഖലയുടെ വികസനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്ന ദീര്‍ഘകാല പദ്ധതികളെ സംബന്ധിച്ച വിശദാംശങ്ങള്‍ കേന്ദ്രത്തെ അറിയിക്കുമെന്ന് ബിപിന്‍ മല്ലിക് അറിയിച്ചു. (more…)

കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ഓഖി ദുരന്തത്തെത്തുടര്‍ന്ന് കേരളത്തിലുണ്ടായ നഷ്ടം നേരിട്ട് മനസിലാക്കുന്നതിന് കേന്ദ്രസംഘം എത്തി. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ദുരന്ത നിവാരണ വിഭാഗം അഡീഷണല്‍ സെക്രട്ടറി ബിപിന്‍ മല്ലിക്, കേന്ദ്ര ഫിഷറീസ് വകുപ്പ് അസി. കമ്മീഷണര്‍ ഡോ. സഞ്ജയ് പാണ്‌ഡേ എന്നിവര്‍ സെക്രട്ടേറിയറ്റിലെത്തി കൂടിക്കാഴ്ച നടത്തി.

മുഖ്യമന്ത്രിക്ക് പൂക്കളും നന്ദിയുമായി കുട്ടികളെത്തി

മുഖ്യമന്ത്രിക്ക് നന്ദിയും പൂക്കളുമായി ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളെത്തി. കോഴിക്കോട് മുക്കം ലവ്‌ഷോര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ചിലെ കുട്ടികളാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ സെക്രട്ടേറിയറ്റിലെത്തിയത്.

ഭിന്നശേഷിക്കാരെ സഹായിക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദി അറിയിക്കാനാണ് വിദ്യാര്‍ത്ഥിയായ ഷിബിലയുടെ നേതൃത്വത്തില്‍ ഇവര്‍ എത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പത്ത് കുട്ടികളാണ് അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കുമൊപ്പം എത്തിയത്. സഹായ ആവശ്യങ്ങളടങ്ങിയ കത്തും വിദ്യാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കൈമാറി. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   26/12/2017

1. കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും
സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്. (more…)

Letter to the Prime Minister (Okhi – rehabilitation package)

Dear Shri. Narendra Modiji,

I write to express my deep and sincere gratitude to you for visiting the Ockhi affected coastal areas in Trivandrum on 19.12.2017, despite your busy schedules just before the parliament session.

We are grateful also for your support for the efforts of the State of Kerala in trying to save the lives lost at sea. I am also thankful to your promise to look into the ‘Reconstruction and Rehabilitation package proposed for Coastal Kerala’ submitted to you. The support has brought the much needed hope in this time of adversity. (more…)

മുഖ്യമന്ത്രിയുടെ ക്രിസ്മസ് ആശംസ

മനുഷ്യത്വത്തിന്റെ മഹത്വമാർന്ന മൂല്യങ്ങൾ നിലനിർത്താനും ശക്തിപ്പെടുത്താനുമുളള സന്ദർഭമാവണം ക്രിസ്മസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു.

ഒരു വേർതിരിവും കൂടാതെ മനുഷ്യരെയാകെ സ്‌നേഹിച്ചു യേശു ക്രിസ്തു. എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യ മനസുകളാകെ ഒരുമിക്കുമ്പോഴാണ് ക്രിസ്തു സന്ദേശം സഫലമാവുക. ഏറ്റവും എളിയവരോടും സമൂഹം ഭ്രഷ്ടു കല്പിച്ചവരോടും ഒപ്പമായിരുന്നു എന്നും എപ്പോഴും യേശു. (more…)

Letter to the Minister of State for Water Resources (Thanneermukkom Barrage Project)

Dear Shri. Arjun Ram Meghwal,

Kindly refer to your letter dated 16th October, 2017, informing that the Ministry is yet to receive the proposal from the State Government on the modernization of Thanneermukkom Barrage Project.

The State Government has submitted the proposal for inclusion of the project under the Flood Management Programme (FMP) funding to the Ministry, along with the IMC clearance as per norm, as early as 20th March 2017. Though the IMC clearance was given, the Ministry could not include the same under FMP funding due to reduction of FMP budget for the whole country. (more…)

സ്വതന്ത്ര 17 മുഖ്യമന്ത്രി സംസാരിക്കുന്നു


സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ “സ്വതന്ത്ര 17” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്ത്രിസഭാ തീരുമാനങ്ങള്‍   20/12/2017

1. 150 ഫാര്‍മസിസ്റ്റുകളുടെ തസ്തിക സൃഷ്ടിക്കുന്നു
ആര്‍ദ്രം മിഷന്‍റെ ഭാഗമായി കുടുംബാരോഗ്യകേന്ദ്രങ്ങളായി മാറ്റിയ സ്ഥാപനങ്ങളില്‍ 150 ഫാര്‍മസിസ്റ്റുകളുടെ (ഗ്രേഡ് 2) തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ്ഗ കമ്മീഷന്‍ ചെയര്‍മാനായി റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥന്‍ മാവോജിയെ നിയമിക്കാന്‍ തീരുമാനിച്ചു. മുന്‍ എം.പി എസ്. അജയ്കുമാര്‍, അഡ്വ. പി.കെ. സിജ, എന്നിവര്‍ അംഗങ്ങളായിരിക്കും.

3. അഴീക്കല്‍ തുറമുഖ വികസനത്തിന് ഭൂമി ഏറ്റെടുത്തതിനെ തുടര്‍ന്ന് കുടിയൊഴിപ്പിക്കപ്പെട്ട മൂന്ന് കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് അഴീക്കോട് നോര്‍ത്ത് വില്ലേജില്‍ തുറമുഖ വകുപ്പിന്‍റെ അധീനതയിലുളള ഭൂമിയില്‍നിന്നും മൂന്ന് സെന്‍റ് വീതം അനുവദിക്കാന്‍ തീരുമാനിച്ചു. സാജിത, എ.ഇ. സൗമിനി, പണ്ണേരി യശോദ എന്നിവര്‍ക്കാണ് ഭൂമി പതിച്ചു നല്‍കുന്നത്. (more…)

മുഖ്യമന്ത്രിക്ക് നന്ദിപറയാന്‍ കന്യാകുമാരിയില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍

ഓഖി ചുഴലിയില്‍ നിന്നു രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികള്‍ മറ്റേതെങ്കിലും രാജ്യത്തോ ദ്വീപിലോ എത്തിയിട്ടുണ്ടെങ്കില്‍ അവരെ തിരിച്ചുകൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കന്യാകുമാരിയില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. രക്ഷപ്പെട്ട ചിലര്‍ ഒമാനിലും മാലി ഉള്‍പ്പെടെയുളള ചില ദ്വീപുകളിലും എത്തിപ്പെട്ടതായി വിവരമുണ്ടെന്ന് തൊഴിലാളികള്‍ പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രി ഈ ഉറപ്പു നല്‍കിയത്. (more…)