Month: February 2018

ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണം

* സംയോജിത ലഹരിവിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ന് തുടക്കമായി

സമൂഹത്തിലെ ലഹരിവ്യാപനത്തിനെതിരെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. ആരോഗ്യമുള്ള മനസും ശരീരവും വളര്‍ന്നുവരുന്ന തലമുറയ്ക്ക് ഉണ്ടാകണമെന്ന് ഉറപ്പാക്കാന്‍ സമൂഹത്തിനാകണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലഹരിമുക്തമാക്കാന്‍ കേരള പോലീസ് നടപ്പാക്കുന്ന സംയോജിത ലഹരി വിരുദ്ധ പദ്ധതി ‘ആസ്പിറേഷന്‍സ് 2018’ ന്റെ സംസ്ഥാനതല ഉദ്ഘാടനം ജിമ്മിജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തിലുണ്ടാവണം

മാനവികതയില്‍ അധിഷ്ഠിതമായ ഉന്നത കലാമൂല്യമുള്ള സിനിമകള്‍ മലയാളത്തില്‍ സൃഷ്ടിക്കാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിശാഗന്ധിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കലയെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും അടിച്ചമര്‍ത്തുന്ന ഫാസിസ്റ്റ് പ്രവണതകള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നു. മതമൗലികവാദികള്‍ക്കിടയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചു വരുന്ന കാലമാണിത്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   27/02/2018

1. പി.എം.എ.വൈ: വീടിനുളള നിരക്ക് നാലു ലക്ഷം രൂപ; സര്‍ക്കാരിന് 460 കോടിയുടെ അധികബാധ്യത
പ്രധാനമന്ത്രി ആവാസ് യോജന (നഗരം) പ്രകാരം സംസ്ഥാനത്ത് നടപ്പാക്കുന്ന ഭവനപദ്ധതിയില്‍ ഒരു വീടിനുളള നിരക്ക് മൂന്നു ലക്ഷം രൂപയില്‍ നിന്ന് നാലു ലക്ഷം രൂപയായി ഉയര്‍ത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. 2017-18 സാമ്പത്തികവര്‍ഷം മുതല്‍ നടപ്പാക്കുന്ന ലൈഫ് മിഷന്‍ സമ്പൂര്‍ണപാര്‍പ്പിടപദ്ധതിയില്‍ ഒരു വീടിനുളള ചെലവ് നാലു ലക്ഷം രൂപയാണ്. ലൈഫ് പദ്ധതിയുടെ യൂണിറ്റ് നിരക്കുമായി ഏകീകരിക്കാനാണ് പി.എം.എ.വൈ പദ്ധതിയിലെ നിരക്ക് ഉയര്‍ത്തിയത്.

നിലവില്‍ പി.എം.എ.വൈ പദ്ധതിയില്‍ 1.5 ലക്ഷം രൂപ കേന്ദ്രവിഹിതവും അമ്പതിനായിരം രൂപ സംസ്ഥാനവിഹിതവും അമ്പതിനായിരം രൂപ നഗരസഭാ വിഹിതവും അമ്പതിനായിരം രൂപ ഗുണഭോക്തൃ വിഹിതവുമാണ്. പുതിയ തീരുമാനമനുസരിച്ച് നഗരസഭാവിഹിതം രണ്ടുലക്ഷം രൂപയായി ഉയരും. ഗുണഭോക്തൃവിഹിതം ഉണ്ടാകില്ല. കേന്ദ്രവിഹിതം 1.5 ലക്ഷം രൂപയും സംസ്ഥാനവിഹിതം അമ്പതിനായിരം രൂപയും എന്നതില്‍ മാറ്റമില്ല. (more…)

ആള്‍നൂഴികള്‍ ശുചിയാക്കാന്‍ ഇനി ‘ബന്‍ഡിക്കൂട്ട്’ തയാര്‍!

സാമൂഹ്യപ്രതിബദ്ധതയോടെ നൂതനാശയങ്ങളുമായി മുന്നോട്ടുവരാനുള്ള യുവസംരംഭകരുടെ കഴിവിന്റെ ഉദാഹരണമാണ് ‘ബന്‍ഡിക്കൂട്ട്’ റോബോട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റാര്‍ട്ട് അപ്പ് മിഷനിലൂടെ ഇത്തരത്തില്‍ വലിയ സൗകര്യമാണ് യുവപ്രതിഭകള്‍ക്ക് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആള്‍നൂഴികള്‍ ശുചിയാക്കുന്ന ‘ബന്‍ഡിക്കൂട്ട്’ റോബോട്ടിന്റെ അനാച്ഛാദനവും പ്രവര്‍ത്തനോദ്ഘാടനവും ജലഭവന്‍ അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം

അട്ടപ്പാടിയിൽ മർദനമേറ്റു മരിച്ച ആദിവാസി യുവാവ് മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

Letter to Railway Minister (New Trains)

Dear Shri. Piyush Goyalji,

I write this to draw your kind attention to the news item regarding the stand of the officers of the Southern Railways who are attending the Railway Board Time Table Committee at Mumbai.

The officers have taken the stand that no new trains originating from other Zonal Railways and ending in Kerala need be sanctioned due to the capacity constraints at the Stations in Kerala, particularly Trivandrum; the new trains requested by other Zonal Railways are being diverted to Tamil Nadu bye-passing Kerala; the new Jabalpur –Trivandrum Express sought by other Zonal Railway is being diverted to Tirunelvelli. (more…)

Letter to the Minister of Finance and Corporate Affairs (HLL & Hindustan Newsprint)

Dear Shri. Arun Jaitley ji,

Kindly refer to your D.O. Letter No. 6/1/2017-DIPAM-II-B dated January 15, 2018 in response my D.O letter submitted to the Hon’ble Prime Minister on June 17, 2017.

You will appreciate that the public sector undertakings have made stellar contribution to the economy both at the State and national level. Many of the Central PSEs located in Kerala particularly Hindustan Newsprint Limited (HNL) and HLL Lifecare Ltd have been making significant contribution to the local economy,. (more…)

കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശ്ശികയടക്കമുള്ള പെന്‍ഷന്‍ വിതരണത്തിന്‍റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. എത്രയും വേഗത്തില്‍ തന്നെ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. പെന്‍ഷന്‍ തുക നേരത്തെ നിക്ഷേപിക്കപ്പെട്ടിരുന്ന ബാങ്ക് ബ്രാഞ്ചുകളുടെ സമീപത്തുള്ള സഹകരണ ബാങ്കിലോ സംഘങ്ങളിലോ നിങ്ങള്‍ ആരംഭിച്ച അക്കൗണ്ടിലേക്ക് കുടിശ്ശിക അടക്കമുള്ള തുക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ലീഡര്‍ ആയ സംസ്ഥാന സഹകരണ ബാങ്ക് നിക്ഷേപിക്കും. സംസ്ഥാനത്താകെ 39045 പെന്‍ഷന്‍കാരാണ് ഉള്ളത്. ഇവരുടെ കണ്ണീരൊപ്പാനും, കെഎസ്ആര്‍ടിസിയെ വലിയ പ്രതിസന്ധിയില്‍ നിന്ന് കൈത്താങ്ങ് നല്‍കി രക്ഷിക്കാനും സഹകരണമേഖലയുടെ സാമൂഹിക പ്രതിബദ്ധമായ ഇടപെടലിലൂടെ സാധിക്കുകയാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   20/02/2018

  1. കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് കെ.കെ. ദിനേശന്‍ റിപ്പോര്‍ട് മന്ത്രിസഭ തത്വത്തില്‍ അംഗീകരിച്ചു.
  1. സംസ്ഥാനത്ത് സമഗ്ര ആരോഗ്യനയം രൂപീകരിക്കുന്നതിന് ഡോ. ബി. ഇക്‍ബാല്‍ ചെയര്‍മാനായി രൂപീകരിച്ച പതിനേഴംഗ വിദഗ്ധസമിതി സമര്‍പ്പിച്ച റിപ്പോര്‍ടിന്റെയടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് ആരോഗ്യനയം മന്ത്രിസഭ അംഗീകരിച്ചു.

സംസ്ഥാന വികസന കൗണ്‍സില്‍ യോഗം

പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ വികസന കൗണ്‍സിലിന്‍റെ മാതൃകയില്‍ സംസ്ഥാനത്തു മുഖ്യമന്ത്രി അദ്ധ്യക്ഷനായി രൂപീകരിച്ചിട്ടുള്ള വികസനകൗണ്‍സില്‍ കൊണ്ട് മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യലും ഈ സ്ഥാപനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കലുമാണ്.

നിര്‍ഭാഗ്യവശാല്‍, നമുക്ക് കൃത്യമായ ഇടവേളകളില്‍ ഈ സമതിയുടെ യോഗം ചേരാന്‍ കഴിഞ്ഞിട്ടില്ല. കുറേ വര്‍ഷങ്ങളായി ഇതാണു സ്ഥിതി. ഈ സ്ഥിതിക്കു മാറ്റംവരുത്താന്‍ പോവുകയാണ് ഇനി നമ്മള്‍. അതിന്‍റെ തുടക്കമാണ് ഈ യോഗം. (more…)