Month: March 2018

പരമ്പരാഗത ഔഷധനിര്‍മാണത്തില്‍ ഔഷധി ഗുണമേന്മ നിലനിര്‍ത്തി

ഔഷധിയുടെ പുതിയ ഔഷധ നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

ആയുര്‍വേദ ഔഷധ നിര്‍മാണത്തില്‍ മികച്ച ഗുണ നിലവാരം നില നിര്‍ത്താന്‍ ഔഷധിക്കു കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഔഷധിയില്‍ നിര്‍മിക്കുന്ന മരുന്നുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ആയുര്‍വേദത്തിന്റെ വ്യാപനത്തിന് സര്‍ക്കാര്‍ മികച്ച പിന്തുണ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഔഷധിക്കു വേണ്ടി തിരുവനന്തപുരത്തെ മുട്ടത്തറയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ പുതിയ ഔഷധ നിര്‍മാണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   27/03/2018

1. വന്യജീവി ആക്രമണം: നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചു
വന്യജീവി ആക്രമണം മൂലമുളള ജീവഹാനിക്കും പരിക്കിനും കൃഷിനാശത്തിനുമുളള നഷ്ടപരിഹാരം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിനുവേണ്ടി ബന്ധപ്പെട്ട ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. ആക്രമണത്തില്‍ മരണപ്പെടുന്ന വ്യക്തികളുടെ കുടുംബത്തിനുളള നഷ്ടപരിഹാരം അഞ്ചുലക്ഷം രൂപയില്‍നിന്ന് പത്തു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. വനത്തിനു പുറത്ത് പാമ്പുകടിയേറ്റ് മരിച്ചാല്‍ കുടുംബത്തിനുളള നഷ്ടപരിഹാരം ഒരു ലക്ഷം രൂപയില്‍നിന്ന് രണ്ടു ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും. (more…)

കേരളത്തിലെ വികസനവെല്ലുവിളികള്‍ പരിഹരിക്കാന്‍ കെ-ഡിസ്‌ക് വഴിതെളിക്കണം

കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തിലെ വികസനവെല്ലുവിളികള്‍ നേരിടാനുള്ള പരിഹാരങ്ങള്‍ കാണുന്നതില്‍ കെ-ഡിസ്‌കിന് പങ്കുവഹിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേരള ഡവലപ്മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) ഉദ്ഘാടനം കനകക്കുന്നില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   21/03/2018

  • അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം. സുകുമാരന്റെ ഭാര്യ മീനാക്ഷിക്ക് പ്രതിമാസം നാലായിരം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. പ്രമുഖ സാഹിത്യകാരന്‍മാരുടെയും കലാകാരന്‍മാരുടെയും വിധവകള്‍ക്കും ആശ്രിതര്‍ക്കും സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ ധനസഹായം അനുവദിച്ചത്.
  • (more…)

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവള നിര്‍മ്മാണം

ശബരിമല തീര്‍ത്ഥാടനത്തിന് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നും എത്തുന്ന ഭക്തജനങ്ങള്‍ക്ക് വിശ്രമിക്കുന്നതിന് എല്ലാ സൗകര്യങ്ങളുമുളള ഇടത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിന് ദേവസ്വം ബോര്‍ഡുകളും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും തമ്മില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ധാരണാപത്രം ഒപ്പിട്ടു.

വിശാലമായ ഹാള്‍, ഭക്ഷണശാല,ശുചിമുറികള്‍ എന്നീ സൗകര്യങ്ങളുളള ഇടത്താവളങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ ഉടമസ്ഥതയിലുളള പത്ത് കേന്ദ്രങ്ങളിലാണ് നിര്‍മ്മിക്കുന്നത്. ഇതിനായി 212 കോടി രൂപയാണ് ചെലവഴിക്കുന്നത്. (more…)

ജന്മനാട്ടില്‍ സംരംഭകരാവാന്‍ പ്രവാസികളെ സര്‍ക്കാര്‍ സഹായിക്കും

റീടേണ്‍ പ്രവാസി പുനരധിവാസ പദ്ധതിയും സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതിയും ഉദ്ഘാടനം ചെയ്തു

ജന്മനാട്ടില്‍ തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസകരമായ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ പിന്നാക്കവിഭാഗങ്ങളുടെയും മത ന്യൂനപക്ഷങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കി ആരംഭിക്കുന്ന പ്രവാസി പുനരധിവാസ പദ്ധതിയായ റീടേണ്‍, പ്രൊഫഷണലുകള്‍ക്കുള്ള സ്റ്റാര്‍ട്ടപ് വായ്പാ പദ്ധതി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുക സർക്കാർ ലക്ഷ്യം

* ‘നഗരഗതാഗതം- നവചിന്തകൾ’ ശിൽപശാല സംഘടിപ്പിച്ചു

എല്ലാവർക്കും പ്രാപ്യമായതും അന്താരാഷ്ട്ര നിലവാരമുള്ളതുമായ ഗതാഗതസംവിധാനം ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരഗതാഗതം- നവചിന്തകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ ദീപ്ത സമരണക്കു മുന്നില്‍ ആദരാഞ്ജലികള്‍

പ്രമുഖ ഭൗതികശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിംഗ്സിന്റെ ദീപ്തസ്മരണയ്ക്കു മുന്നില്‍ മുഖ്യമന്ത്രി ആദരാഞ്ജലികളര്‍പ്പിച്ചു. ശാരീരികപരിമിതികളെ ധൈഷണികത കൊണ്ട് മറികടന്നയാളാണ് അദ്ദേഹം. തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും അദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ രൂപപ്പെട്ടതാണ്‌. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   14/03/2018

1. സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കും
എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ രണ്ടാം വാര്‍ഷികം മെയ് ഒന്നു മുതല്‍ 31 വരെ എല്ലാ ജില്ലകളിലും മണ്ഡലാടിസ്ഥാനത്തില്‍ ആഘോഷിക്കാന്‍ തീരുമാനിച്ചു. വിവിധ പദ്ധതികളുടെ നിര്‍മ്മാണോദ്ഘാടനവും പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും വാര്‍ഷികത്തോടനുബന്ധിച്ച് നടത്തും. വാര്‍ഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം കണ്ണൂരിലും സമാപനം തിരുവനന്തപുരത്തുമായിരിക്കും. മന്ത്രിമാര്‍ക്ക് ജില്ലകളില്‍ ആഘോഷത്തിന്‍റെ ചുമതല നല്‍കാനും തീരുമാനിച്ചു.

2. ഭക്ഷ്യഭദ്രത നിയമാവലി അംഗീകരിച്ചു
സംസ്ഥാനത്ത് ദേശീയ ഭക്ഷ്യഭദ്രതാനിയമം നടപ്പിലാക്കുന്നതിന് തയ്യാറാക്കിയ കരട് നിയമാവലി മന്ത്രിസഭ അംഗീകരിച്ചു. യോഗ്യതാപട്ടികയില്‍ ഉള്‍പ്പെടാത്തവരുടെ പരാതികള്‍ പരിഹരിക്കുന്നതിനുളള സംവിധാനം, സംസ്ഥാന ഭക്ഷ്യകമ്മീഷന്‍റെ രൂപീകരണം തുടങ്ങിയവ ഇതിന്‍റെ ഭാഗമായി വരും. (more…)

ജോര്‍ജിയന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ ജോര്‍ജിയന്‍ അംബാസഡര്‍ ആര്‍വ്വില്‍ സുലിയസ്‌വിലിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന കൂടിക്കാഴ്ചയില്‍ ടൂറിസം, വൈദ്യവിദ്യാഭ്യാസം എന്നീ രംഗത്ത് കേരളവുമായി കൂടുതല്‍ സഹകരിക്കാനുളള താല്‍പ്പര്യം അംബാസഡര്‍ പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.എസ് സെന്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.