Month: April 2018

റോഡുകളില്‍ സുരക്ഷിതത്വത്തിന്റേതായ ഗതാഗത സംസ്‌കാരം ഉണ്ടാകണം

റോഡുകളില്‍ ജീവന്‍ പൊലിയാതിരിക്കാനും അപകടങ്ങളുണ്ടാവാതിരിക്കാനും സുരക്ഷിതത്വത്തിന്റേതായ ഒരു ഗതാഗത സംസ്‌കാരം ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ദേശീയ റോഡ് സുരക്ഷാവാരം സംസ്ഥാനതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   24/04/2018

1. കുറിഞ്ഞിമല സങ്കേതം വിസ്തൃതി 3200 ഹെക്റ്ററില്‍ കുറയില്ല
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്റ്ററായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   16/04/2018

1. സംസ്ഥാനത്ത് മൂന്ന് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍
എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് എന്നിവിടങ്ങളില്‍ സൈബര്‍ പോലീസ് സ്റ്റേഷന്‍ ആരംഭിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനും അന്വേഷണം കാര്യക്ഷമമാക്കുന്നതിനുമാണ് പ്രത്യേകവിഭാഗം രൂപീകരിക്കുന്നത്. ഓരോ സ്റ്റേഷനിലേക്കും ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്റ്റര്‍ ഉള്‍പ്പെടെ പതിനെട്ട് തസ്തികകള്‍ (മൊത്തം അമ്പത്തിനാല്) സൃഷ്ടിക്കാന്‍ തീരുമാനിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   11/04/2018

1. പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കാന്‍ ഓര്‍ഡിനന്‍സ്
അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് പരിയാരവും അതോടനുബന്ധിച്ച കേരള കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സും ഏറ്റെടുക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. വടക്കന്‍ കേരളത്തില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭ്യമാക്കുന്നതിനും സര്‍ക്കാര്‍തലത്തില്‍ മെഡിക്കല്‍ കോളേജ് കൊണ്ടുവരുന്നതിനും ഉദ്ദേശിച്ചാണ് സഹകരണമേഖലയിലുളള പരിയാരം മെഡിക്കല്‍ കോളേജും അനുബന്ധസ്ഥാപനങ്ങളും ഏറ്റെടുക്കുന്നത്. (more…)

Conclave of Finance Ministers of Southern States CM’s Inaugural Address

At the outset, I would like to extend a warm welcome to all the distinguished participants of this one day workshop. I need not have to explain the importance of the theme that we have chosen to deliberate upon in this workshop.
The workshop is convened to have a detailed review and critique of the terms of reference of the Fifteenth Finance Commission of India. As you are aware, the terms of reference of the previous Finance Commissions have also been subjected to detailed scrutiny by all the concerened. The work of the Finance Commission attracts much attention in the country because of the vital constitutional responsibility entrusted upon it. (more…)

ഓഖി: കാണാതായ 91 പേർക്കും ധനസഹായം വിതരണം ചെയ്തു

കാണാതായവരുടെ പട്ടികയിൽ അർഹർ വിട്ടുപോയിട്ടുണ്ടെങ്കിൽ ഉടൻ ഉൾപ്പെടുത്തും: മുഖ്യമന്ത്രി

ആശ്രിതർക്ക് 20 ലക്ഷം രൂപ വീതം നൽകി

സംസ്ഥാന ദുരന്തനിവാരണ വകുപ്പ് തയാറാക്കിയ കാണാതായവരുടെ പട്ടികയിൽ അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയതായി പരാതി ലഭിച്ചാൽ അന്വേഷിച്ച് ഉടൻ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ദുരന്തത്തിൽ കാണാതാകുന്നവരെ മരിച്ചതായി കണക്കാക്കുന്നത് വേദനാജനകമാണെങ്കിലും ആ വേദന അതേ തീവ്രത ഉൾക്കൊണ്ടാണ് ഓഖി ദുരന്തത്തിൽ കാണാതായവരെ മരിച്ചതായി കണക്കാക്കി സർക്കാർ സാമ്പത്തിക സഹായം നൽകുന്നത്. (more…)

പരിഗണനാ വിഷയങ്ങള്‍ പുനര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി എടുക്കണം

പതിനഞ്ചാം ധനകാര്യ കമ്മീഷനെ അതിന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നത് തടസപ്പെടുത്തുന്ന തരത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണനാ വിഷയങ്ങള്‍ രൂപപ്പെടുത്തിയിട്ടുള്ളതെന്ന ആശങ്ക പരക്കെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ധനകാര്യ കമ്മീഷന്റെ ഭരണഘടനാ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ പ്രാപ്തമാക്കത്തക്ക വിധം പരിഗണനാ വിഷയങ്ങള്‍ അടിയന്തരമായി പുനര്‍ രൂപീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഫെഡറല്‍ ഘടന ശക്തിപ്പെടുത്തുന്നതിനും സംസ്ഥാനങ്ങള്‍ തമ്മിലുള്ള ഐക്യവും സമന്വയവും സാധ്യമാക്കാനും ഇതനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് കേരളത്തിന്റെ ആദരം

കായികപ്രതിഭകളെ വളര്‍ത്താന്‍ എല്ലാ പിന്തുണയും നല്‍കും -മുഖ്യമന്ത്രി

നാട് നെഞ്ചേറ്റിയ വിജയത്തിന്റെ ശില്‍പികള്‍ക്ക് സംസ്ഥാനത്തിന്റെ ആദരം. സന്തോഷ് ട്രോഫി ജേതാക്കള്‍ക്കുള്ള കേരള സര്‍ക്കാരിന്റെ സ്വീകരണവും കേരളത്തിന്റെ ആഹ്‌ളാദപ്രകടനമായി വിജയദിനാഘോഷവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. നാടിന്റെ കായിക പ്രതിഭകള്‍ വളര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ നടപടികളും സര്‍ക്കാരില്‍നിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. (more…)

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം മുന്‍നിരയില്‍

ഹഡില്‍ കേരള’ ഉദ്ഘാടനം ചെയ്തു

സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കുന്നതില്‍ കേരളം രാജ്യത്ത് മുന്‍നിരയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്റ്റാര്‍ട്ട് അപ്പുകളും നിക്ഷേപകരും സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്ന ‘ഹഡില്‍-കേരള’ ദ്വിദിന സമ്മേളനം കോവളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സ്റ്റാര്‍ട്ട് അപ്പ് ഭൂപടത്തില്‍ കേരളത്തിന് പ്രമുഖസ്ഥാനം നേടിയെടുക്കാനായി സര്‍ക്കാര്‍ വിവിധ ഏജന്‍സികളുമായി ചേര്‍ന്ന് സജീവമായ പ്രവര്‍ത്തങ്ങള്‍ നടത്തുകയാണ്. വിനോദസഞ്ചാരികളുടെ മുന്‍നിര ആകര്‍ഷണകേന്ദ്രമെന്ന ഖ്യാതിയായിരുന്നു സംസ്ഥാനത്തിന് മുമ്പുണ്ടായിരുന്നത്. (more…)

കാനായിയുടെ ശില്‍പങ്ങള്‍ യാഥാസ്ഥിതിക കാഴ്ചപ്പാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നു

കാനായിയുടെ ശില്‍പങ്ങള്‍ യാഥാസ്ഥിതിക നിലപാടുകള്‍ക്ക് പ്രഹരമേല്‍പ്പിക്കുന്നതും പുരോഗമനപരമായ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാംസ്‌കാരിക വകുപ്പ് സംഘടിപ്പിച്ച പ്രിയ ശില്‍പി കാനായിക്ക് ആദരം എന്ന പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. (more…)