Month: May 2018

ആരോഗ്യരംഗത്തെ മേന്‍മ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തും

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

സംസ്ഥാനത്തെ ആരോഗ്യരംഗത്തെ മേന്‍മ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തുന്ന ഗവേഷണവികസന സ്ഥാപനമായി വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തോന്നയ്ക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ ആരംഭിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   30/05/2018

മത്സ്യത്തൊഴിലാളികള്‍ക്കുളള ആനുകൂല്യം
കടല്‍ ക്ഷോഭത്തില്‍ 2018 ഏപ്രില്‍ മുതല്‍ പൂര്‍ണ്ണമായി വീട് നഷ്ടപ്പെട്ടമത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുളള തീരദേശവാസികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കാന്‍ തീരൂമാനിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ ഓരോകുടുംബത്തിനും 25,000 രൂപ വീതം അടിയന്തിര സഹായമായി അനുവദിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   23/05/2018

ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി; മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം വീതം
നിപ വൈറസ് ബാധിച്ച രോഗികളെ ശുശ്രൂഷിക്കുന്നതിനിടയില്‍ രോഗം ബാധിച്ച് മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ഇവരുടെ രണ്ട് കുട്ടികള്‍ക്ക് പത്തു ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസിനിധിയില്‍ നിന്ന് അനുവദിക്കാനും തീരുമാനിച്ചു. (more…)

നിപ വൈറസ്: അടിസ്ഥാനമില്ലാത്ത പ്രചാരണങ്ങള്‍ നടത്തരുത്

നിപ വൈറസിനെക്കുറിച്ച് ഭീതിയുണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടത്തുന്നത് കേരളത്തിന്റെ പൊതുതാല്പര്യത്തിന് ഹാനികരമാണെന്നും ഇത്തരം ഭീതിയുളവാക്കുന്ന പ്രചാരണങ്ങള്‍ നടത്തരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. (more…)

അഴിമതി തടയാന്‍ സര്‍വീസ് സംഘടനകള്‍ മുന്‍കൈ എടുക്കണം

സിവില്‍ സര്‍വീസിലെ അഴിമതിക്കെതിരെ ജീവനക്കാരുടെ സംഘടനകള്‍ ശക്തമായ നിലപാട് എടുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ജീവനക്കാരില്‍ മഹാഭൂരിപക്ഷം അഴിമതി തീണ്ടാത്തവരാണ്. എന്നാല്‍ ചെറിയ വിഭാഗം അഴിമതിക്കാരുണ്ട്. ചില കേന്ദ്രങ്ങള്‍ അഴിമതി അവകാശമായി കാണുന്നു. സിവില്‍ സര്‍വീസില്‍ അഴിമതി പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് സംഘടനകള്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പാക്കും

സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് ജാഗ്രതയോടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സ്ത്രീ സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   16/05/2018

തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു
കേരളത്തെ തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന പുതിയ തൊഴില്‍നയം മന്ത്രിസഭ അംഗീകരിച്ചു.

തൊഴില്‍മേഖലകളിലെ അനാരോഗ്യപ്രവണതകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് നയം വ്യക്തമാക്കുന്നു. തൊഴില്‍ തര്‍ക്കങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് നല്ല തൊഴിലാളി-തൊഴിലുടമ ബന്ധം ഉറപ്പാക്കും. ചുമട്ടുതൊഴിലാളി ക്ഷേമപദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. (more…)

കുട്ടികളുടെ ചലച്ചിത്ര മേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദി

കുട്ടികളുടെ ചലച്ചിത്രമേളകള്‍ ഭാവിയിലെ പ്രതിഭകളെ കണ്ടെത്താനുള്ള വേദിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കുട്ടികളുടെ അന്താരാഷ്ട്ര ചലച്ചിത്രമേള ടാഗോര്‍ തിയറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരം ചലച്ചിത്ര മേളകളില്‍ പങ്കെടുക്കുന്നതോടെ അത് ബോധ്യപ്പെടും. (more…)

ട്രോമാകെയർ ആംബുലൻസിനായി 9188 100 100 എന്ന നമ്പറില്‍ വിളിക്കാവുന്ന പദ്ധതി നിലവിൽ വന്നു

കേരളത്തിൽ എവിടെ റോഡപകടം ഉണ്ടായാലും ട്രോമാകെയർ ആംബുലൻസിനായി 9188 100 100 എന്ന നമ്പറില്‍ വിളിക്കാവുന്ന പദ്ധതി നിലവിൽ വന്നു. കേരള പൊലീസും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും ചേർന്നു നടപ്പാക്കുന്ന അത്യാധുനിക ട്രോമ കെയർ സേവനത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി തുടക്കം കുറിച്ചു. (more…)

സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്ക് തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണം

സംസ്ഥാനത്തിന്റെ പൊതുവായ അഭിവൃദ്ധിക്കും വ്യാവസായിക നന്മയ്ക്കും തൊഴില്‍മേഖല ശക്തിപ്പെടുത്തുന്നതിനുമായി തൊഴിലാളി സമൂഹം സര്‍ക്കാരുമായി ഒന്നിച്ചു നീങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തെ തൊഴിലാളി യൂണിയനുകളുടെ പ്രതിനിധികളുമായി ആശയവിനിമയം നടത്താന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)