Month: August 2018

മന്ത്രിസഭാ തീരുമാനങ്ങള്‍   01/08/2018

മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിന് പുതിയ നിയമം
മത്സ്യലേലവും വിപണനവും നിയന്ത്രിക്കുന്നതിനും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും നിയമനിര്‍മ്മാണം നടത്താന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇത് സംബന്ധിച്ച കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. (more…)

ഗസല്‍ സംഗീതത്തില്‍ ഉമ്പായി പുതിയ വഴികള്‍ തുറന്നു

ഗസല്‍ സംഗീതത്തെ ജനപ്രിയമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച ഗായകനായിരുന്നു ഉമ്പായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. തബല വാദകനായി സംഗീത രംഗത്തുവന്ന ഉമ്പായി ഗസല്‍ ജീവിതമാക്കിയ ഗായകനായിരുന്നു. നാലു പതിറ്റാണ്ടിലേറെ അദ്ദേഹം സംഗീതരംഗത്തു നിറഞ്ഞുനിന്നു. ഗസലില്‍ തന്റേതായ ആലാപനശൈലി രൂപപ്പെടുത്തിയ ഉമ്പായിക്ക് ഇന്ത്യയിലും വിദേശത്തും ധാരാളം ആസ്വാദകരുണ്ട്. കൊച്ചിയില്‍ മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പ് സ്ഥാപിച്ച ഉമ്പായി ഗസല്‍ സംഗീതത്തില്‍ പരീക്ഷണങ്ങള്‍ക്ക് ധൈര്യം കാണിച്ചു. ഒ.എന്‍.വി, സച്ചിദാനന്ദന്‍ തുടങ്ങിയ പ്രശസ്ത കവികളുടെ വരികള്‍ ഗസലുകളാക്കി ഈ രംഗത്ത് പുതിയ വഴികള്‍ തുറന്ന ഗായകനായിരുന്നു ഉമ്പായിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓണം-ബക്രീദ് ഖാദി മേളയ്ക്ക് തുടക്കമായി

കേരളത്തില്‍ ഖാദി ഉള്‍പ്പെടെയുള്ള പരമ്പരാഗത വ്യവസായങ്ങളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഓണം-ബക്രീദ് ഖാദി മേള 2018 ന്റെ സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്ന് കൊട്ടാരത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകും

കേരളത്തില്‍ മികച്ച കായിക സംസ്‌കാരം വളര്‍ത്തുന്നതിനുള്ള നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ കായിക രംഗത്തെ മികവിനുള്ള ജി. വി. രാജ അവാര്‍ഡുകള്‍ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)