Month: August 2020

വാര്‍ത്താകുറിപ്പ്: 30-08-2020

മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
30.08.2020

മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നാണ് ഓണസങ്കല്‍പ്പം. അത്തരമൊരു കാലം നമുക്ക് ഇനിയും ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നതേയുള്ളൂ. സമത്വസുന്ദരമായ, മനുഷ്യനും മനുഷ്യനും തമ്മില്‍ വേര്‍തിരിവുകളില്ലാത്ത ഒരു കാലം.

എല്ലാവരും സ്‌നേഹത്തില്‍, സമാധാനത്തില്‍, സമൃദ്ധിയില്‍ സന്തോഷപൂര്‍വ്വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളെ യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ക്രിയാത്മകമായ ഇടപെടലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും കൂടിയേ തീരൂ.

ദീര്‍ഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയുംവേണം.
ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട് എല്ലാ വര്‍ഷവും ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. ഇന്ന് അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും തുടക്കം കുറിക്കാനാകുന്നതുമായ കര്‍മപദ്ധതി ഓണ സന്ദേശത്തോടൊപ്പം ജനങ്ങള്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയാണ്. നൂറുദിവസത്തിനുള്ളില്‍ നൂറ് പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും.

കര്‍ക്കിടകം പഞ്ഞമാസമാണെന്നാണല്ലോ. ആ പഞ്ഞമാസത്തെ നമ്മള്‍ മറികടക്കുന്നത് അതിനപ്പുറത്ത് ഒരു പൊന്‍ചിങ്ങവും അതിന്റെ ഭാഗമായി തിരുവോണവുമുണ്ട് എന്ന പ്രത്യാശകൊണ്ടാണ്. ഇന്നത്തെ ദുഃഖപൂര്‍ണ്ണമായ കോവിഡ് കാലത്തെ നമ്മള്‍ മറികടക്കുന്നതും ഇതിനപ്പുറത്ത് സൗഖ്യപൂര്‍ണ്ണമായ ഒരു നല്ല കാലമുണ്ട് എന്ന പ്രത്യാശ കൊണ്ടാണ്. ആ പ്രത്യാശ തന്നെയാണ് കോവിഡ് മഹാമാരിയെ മുറിച്ചുകടക്കാന്‍ ഉപയുക്തമാകുന്ന 100 ദിന കര്‍മ്മപരിപാടികളുടെ ആവിഷ്‌കാരത്തിനു പിന്നിലുള്ളത്. ഈ മഹാമാരിക്കിടയിലും സന്തോഷകരമായ ഓണം മലയാളികള്‍ക്ക് ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. കോവിഡിനെ പ്രതിരോധിച്ചുകൊണ്ടുതന്നെ ജീവിതത്തെയും മുന്നോട്ടുകൊണ്ടുപോകുകയാണ് നമ്മള്‍.

പകര്‍ച്ചവ്യാധി നമ്മുടെ സമൂഹത്തിലും സമ്പദ്ഘടനയിലും ഗൗരവമായ തകര്‍ച്ച സൃഷ്ടിച്ചു. ഒരു നവകേരളം സൃഷ്ടിക്കുന്നതിനുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി മുന്നേറുമ്പോഴാണ് ഈ മഹാവ്യാധി നേരിടേണ്ടിവന്നത്. അതിനുമുമ്പ് പ്രകൃതിദുരന്തങ്ങളും നാം നേരിട്ടു. അതുമൂലം വേഗം കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിതോത്സാഹത്തോടെ മുന്നോട്ടുകൊണ്ടുപോയേ മതിയാകൂ. ഇത് സര്‍ക്കാരിന്റെ അഞ്ചാം വര്‍ഷമാണ്. നാലാം വാര്‍ഷികാഘോഷങ്ങള്‍ കോവിഡ് സാഹചര്യത്തില്‍ ഉപേക്ഷിച്ചിരുന്നു. എന്നാല്‍, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് അവധി നല്‍കുന്നില്ല.

സാധാരണക്കാര്‍ക്കു സംരക്ഷണം
ഇനിയുള്ള ദിവസങ്ങളിലും കോവിഡ് 19 ശക്തമായി തുടരുമെന്നതിനാല്‍ സാധാരണക്കാരായ മനുഷ്യര്‍ക്ക് നേരിട്ടുതന്നെ പരമാവധി സമാശ്വാസ സഹായങ്ങള്‍ എത്തിക്കും. ഒരാളും പട്ടിണികിടക്കാന്‍ പാടില്ല. പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ച് വളരെയേറെ പ്രശംസ നേടിയ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത നാലുമാസം തുടരും. റേഷന്‍ കടകള്‍ വഴി ഇപ്പോള്‍ ചെയ്യുന്നതുപോലെയായിരിക്കും കിറ്റ് വിതരണം.

ഈ  സര്‍ക്കാരിന്റെ ഏറ്റവും  നല്ല പ്രവൃത്തി  ഏതെന്നു ചോദിച്ചാല്‍ ആദ്യം പറയാവുന്നത് സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണത്തില്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എന്നാണ്.  യു.ഡി.എഫ് ഭരണം ഒഴിയുമ്പോള്‍ 35 ലക്ഷം പേര്‍ക്ക് 600 രൂപ നിരക്കില്‍ ആയിരുന്നു പെന്‍ഷന്‍.  അത്  പോലും കൃത്യമായി വിതരണം ചെയ്യാന്‍ സാധിച്ചിരുന്നില്ല.  നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പ്രകടന പത്രികയില്‍  ജനങ്ങള്‍ക്ക് മുന്നില്‍ വച്ച പ്രധാന വാഗ്ദാനമായിരുന്നു സാമൂഹ്യക്ഷേമ പെന്‍ഷനുകളിലെ വര്‍ധന.  അത് അക്ഷരംപ്രതി പാലിക്കുവാന്‍  കഴിഞ്ഞു എന്നതില്‍ അത്യധികം അഭിമാനമുണ്ട്. പെന്‍ഷന്‍ തുക 600 രൂപയില്‍ നിന്ന് 1000 രൂപയായും തുടര്‍ന്ന് 1200 രൂപയായും 1300  രൂപയായും വര്‍ധിപ്പിച്ചു.  
35 ലക്ഷം ഗുണഭോക്താക്കള്‍ എന്നത് 58 ലക്ഷമാക്കി ഈ സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചു. അര്‍ഹരായ 23 ലക്ഷം പേരെ പുതുതായി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നത് ചെറിയ കാര്യമല്ല. കുടിശികയില്ലാതെ പെന്‍ഷന്‍ വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇപ്പോള്‍ ആ രംഗത്ത് രണ്ട് സുപ്രധാന തീരുമാനങള്‍ എടുക്കുകയാണ്.

ഒന്ന്: സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്‍ഷനുകള്‍ 100 രൂപ വീതം വര്‍ദ്ധിപ്പിക്കുന്നു.

രണ്ട്: ഇനി പെന്‍ഷന്‍ മാസംതോറും വിതരണം ചെയ്യും.

ആരോഗ്യ സംരക്ഷണം
കോവിഡിനെതിരെ പൊതു ആരോഗ്യ സംവിധാനത്തെ കൂടുതല്‍ ശക്തിപ്പെടുത്തും. സര്‍ക്കാര്‍ ആശുപത്രികളുടെ പശ്ചാത്തലസൗകര്യ വികസനം, മനുഷ്യവിഭവശേഷി വര്‍ദ്ധിപ്പിക്കല്‍ തുടങ്ങിയവയില്‍ വലിയ കുതിപ്പാണ് സര്‍ക്കാര്‍ കൈവരിച്ചിട്ടുള്ളത്. പകര്‍ച്ചവ്യാധി തുടങ്ങിയതിനുശേഷം നാഷണല്‍ ഹെല്‍ത്ത് മിഷന്‍ വഴി 9,768 ആരോഗ്യപ്രവര്‍ത്തകരെ നിയമിച്ചു. ഇതിനു പുറമെ 1200 ഹൗസ് സര്‍ന്മാരെയും 1152 അഡ്‌ഹോക്ക് ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്.

ഇനിയും ആവശ്യം വന്നാല്‍ അടുത്ത 100 ദിവസത്തിനുള്ളില്‍ വേണ്ട ജീവനക്കാരെക്കൂടി ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റും. ഫസ്റ്റ്‌ലൈന്‍ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. ടെസ്റ്റുകളുടെ എണ്ണം പ്രതിദിനം അരലക്ഷം ആയി ഉയര്‍ത്തും.

സംസ്ഥാനത്തെ  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ആശുപത്രിയുടെ സമ്പൂര്‍ണ്ണ സൗകര്യമുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുക സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ഇതുവരെ 386 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിച്ചു. വരുന്ന നൂറുദിവസങ്ങളില്‍  153 കുടുംബാംരോഗ്യ കേന്ദ്രങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഇവിടങ്ങളില്‍ രാവിലെയും വൈകുന്നേരവും ഒപി ഉണ്ടാകും. മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും. 10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍, 9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍, 3 പുതിയ കാത്ത് ലാബുകള്‍, 2 ആധുനിക ക്യാന്‍സര്‍ ചികിത്സാ സംവിധാനങ്ങള്‍ എന്നിവ പൂര്‍ത്തീകരിക്കും.

പൊതു വിദ്യാലയങ്ങള്‍
2021 ജനുവരിയില്‍ വിദ്യാലയങ്ങള്‍ സാധാരണഗതിയില്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഏതാണ്ട് ഒരു വര്‍ഷക്കാലം വിദ്യാലയ അന്തരീക്ഷത്തില്‍ നിന്ന് അകന്നു നിന്നതിനുശേഷം സ്‌കൂള്‍ അങ്കണത്തിലേക്ക് വരുന്ന കുഞ്ഞുങ്ങളെ പുതിയൊരു പഠനാന്തരീക്ഷവും പശ്ചാത്തല സൗകര്യവും ഒരുക്കി  വരവേല്‍ക്കും.  

500 കുട്ടികളില്‍ കൂടുതല്‍ പഠിക്കുന്ന എല്ലാ സര്‍ക്കാര്‍ സ്‌കൂളുകളിലും കിഫ്ബി ധനസഹായത്തോടെ കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. ഓരോ സ്‌കൂളിനും 5 കോടി രൂപ വീതം മുടക്കി നിര്‍മിക്കുന്ന 35 സ്‌കൂള്‍ കെട്ടിടങ്ങളും 3 കോടി രൂപ ചെലവില്‍ പണി തീര്‍ക്കുന്ന 14 സ്‌കൂള്‍ കെട്ടിടങ്ങളും 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. മറ്റ് 27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും. 250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.

45,000 ക്ലാസ് മുറികള്‍ ഹൈടെക്കാക്കി മാറ്റിയിട്ടുണ്ട്. എല്ലാ എല്‍പി സ്‌കൂളുകളും ഹൈടെക്കാക്കി മാറ്റാനുള്ള പരിപാടി കിഫ്ബി സഹായത്തോടെ പുരോഗമിക്കുകയാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ 11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

ഫസ്റ്റ്‌ബെല്‍ ഓണ്‍ലൈന്‍ അധ്യയന പരിപാടി കേരളത്തിന് നവീനമായ അനുഭവങ്ങളാണ് നല്‍കിയത്. കെഎസ്എഫ്ഇയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തില്‍ അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി 100 ദിവസത്തിനുള്ളില്‍ വിതരണം ആരംഭിക്കും.

18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും. ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും. എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും. 126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

തൊഴില്‍
ഈ സര്‍ക്കാര്‍ നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. ഇതില്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ കണക്ക് ഉള്‍പ്പെടുത്തിയിട്ടില്ല.

പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

നിയമനം പിഎസ്‌സിയെ ഏല്‍പ്പിച്ചാലും   സ്‌പെഷ്യല്‍ റൂള്‍സിന്റെ അപാകം മൂലം ഉദ്ദേശ്യം പൂര്‍ത്തീകരിക്കാനാവാത്ത സ്ഥിതിയാണ് ഇപ്പേഴുള്ളത്. ഈ പ്രശ്‌നം പരിഹരിക്കു എന്നത് ഉദ്യോഗാര്‍ത്ഥികളുടെ ഏറെനാളായുള്ള ആവശ്യമാണ്. ഈ സ്ഥാപനങ്ങളുടെ സ്‌പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും. ടാസ്‌ക്ക് ഷോഴ്‌സ് സമയബന്ധിതമായി ഈ വിഷയത്തിന് പരിഹാരം കാണും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും.
100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും.  പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍. ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

ഗതാഗതം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്കും തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും. 901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ എന്നിവയും ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ   41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും. പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ്  ചേവാര്‍ ഹില്‍ ഹൈവേ റീച്ച്  എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും. സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും. ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും. ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.
വയനാട് തുരങ്കം റൂട്ടിന്  കൊങ്കണ്‍ റെയില്‍ കേര്‍പ്പറേഷന്‍ അന്തിമ രൂപം നല്‍കിയിട്ടുണ്ട്.  ഇന്‍വെസ്റ്റിഗേഷനും ടെണ്ടറിങ്ങും അടക്കമുള്ള നിര്‍വ്വഹണച്ചുമതല കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. തുരങപാത യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്താനാകും.

കൃഷി
സുഭിക്ഷ കേരളം പദ്ധതി പച്ചക്കറി ഉല്‍പ്പാദനത്തില്‍ കുതിച്ചുചാട്ടം സൃഷ്ടിച്ചിരിക്കുകയാണ്. വിപണനം പ്രധാനം പ്രശ്‌നമായി ഉയര്‍ന്നു വന്നിരിക്കുന്നു. അടുത്ത കേരളപ്പിറവി ദിനത്തില്‍  14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും. രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്. പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും. വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും. തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും. കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും. 13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.
500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും.
കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും.

മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

പരമ്പരാഗത വ്യവസായങ്ങള്‍
അടുത്ത 100 ദിവസത്തിനുള്ളില്‍ കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും. ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും. തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും. കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും. പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.
ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും. 35 കിലോമീറ്റര്‍ തീരദേശ കടല്‍ഭിത്തി നിര്‍മാണം നടക്കുന്നുണ്ട്. ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും. 192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും. പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും. മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും. ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും. തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും. 69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

കുടിവെള്ളം
ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും. 490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും. കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും. 1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

വൈദ്യുതി
കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്‌സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.
വ്യവസായവും ടൂറിസവും
ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും. കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

സ്‌പോര്‍ട്‌സും സംസ്‌കാരവും
കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും. നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും,  ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും. ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും. എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.
ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി-പട്ടികവര്‍ഗം
പട്ടികജാതി മേഖലയില്‍ 6000 പഠനമുറികള്‍, 1000 സ്പില്‍ ഓവര്‍ വീടുകള്‍, 3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം, 700 പേര്‍ക്ക് പുനരധിവാസ സഹായം, 7000 പേര്‍ക്ക് വിവാഹധനസഹായം എന്നിവയാണ് ലക്ഷ്യമിടുന്നത്. 5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും. എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.
പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും. 23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

ഭിന്നശേഷിക്കാര്‍
7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും. സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

പാര്‍പ്പിടം
ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കിയിട്ടുണ്ട്. അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും. 30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

കുടുംബശ്രീ
1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും. 300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും. ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

തദ്ദേശഭരണം
തദ്ദേശഭരണ സ്ഥാപനങ്ങള്‍ നടപ്പാക്കുന്ന ബൃഹത്തായിട്ടുള്ള പദ്ധതികള്‍ ബന്ധപ്പെട്ട മേഖലകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. വിവിധ ഇനങ്ങളിലുള്ള ഗ്രാന്റുകളുടെ വിതരണത്തില്‍ ഒരു പരാതിയും ഉണ്ടായിട്ടില്ല. മൂന്നാംഗഡു വികസന ഫണ്ട് പൂര്‍ണ്ണമായും അനുവദിക്കും. ചെലവഴിച്ചു തീരുന്ന തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അടുത്ത ഗഡു ലഭിക്കുന്നതിനു തടസ്സമുണ്ടാവില്ല. കോവിഡ് പ്രതിരോധത്തിനായി ചെലവഴിക്കുന്ന പണം പ്ലാന്‍ ഫണ്ടില്‍ അധികമായി ലഭ്യമാക്കും. അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാരത്തിനുമായി ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം 100 ദിവസത്തിനുള്ളില്‍ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

റെഗുലേറ്ററി വകുപ്പുകള്‍
15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും. 10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും. 19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും. റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും. ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.
മറ്റു പരിപാടികള്‍
വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും. ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും. 2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

നമ്മുടെ സംസ്ഥാനത്തെ യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കാന്‍ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് കോഴ്‌സുകള്‍ നടത്താന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും. ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.  
100 ദിവസങ്ങള്‍കൊണ്ടുള്ള 100 പദ്ധതികളുടെ വിശദാംശങ്ങള്‍ പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്. കൊറോണക്കാലത്ത് കേരള സമൂഹവും സമ്പദ്ഘടനയും സ്തംഭിച്ചു നിന്നുകൂടാ. കൊറോണയെ പ്രതിരോധിക്കുന്നതിനൊപ്പം നമ്മുടെ വികസന നേട്ടങ്ങളെ സ്ഥായിയാക്കുകയും മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യേണ്ടതുണ്ട്. ഇതിനാണ് സര്‍ക്കാര്‍ പരിശ്രമിക്കുന്നത്.

2016ല്‍ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങള്‍ക്കു മുന്നില്‍വെച്ച പ്രകടനപത്രികയിലെ ഓരോ കാര്യങ്ങളും അക്കമിട്ട് നടപ്പാക്കുക മാത്രമല്ല, പുതിയകാലത്ത് ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പദ്ധതികള്‍ കൂടി ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍. ഇന്ന് ഇവിടെ പ്രഖ്യാപിച്ച നൂറിന-നൂറുദിന പരിപാടിയുടെ പ്രവര്‍ത്തനം എല്ലാ തലത്തിലും വരും ദിവസങ്ങളില്‍അവലോകനം ചെയ്യും. ഈ സര്‍ക്കാരിന് ജനങ്ങള്‍ക്കു  നല്‍കാനുള്ള ഓണ സമ്മാനവും സന്ദേശവും പദ്ധതികളുടെ പ്രഖ്യാപനം മാത്രമല്ല, അവ സമയബന്ധിമായി പൂര്‍ത്തിയാക്കും എന്ന ഉറപ്പുമാണ്.

മൊറട്ടോറിയം
റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച ലോണ്‍ തിരിച്ചടവിന്റെ മൊറട്ടോറിയം കാലാവധി ഓഗസ്റ്റ് 31 നു അവസാനിക്കുകയാണ്. കോവിഡ് കാലയളവിലെ സാമ്പത്തിക പ്രതിസന്ധി മുന്‍നിര്‍ത്തി മൊറട്ടോറിയം കാലാവധി നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തയച്ചു.

സൂക്ഷ്മചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും (എം എസ് എം ഇ ) ചെറുകിട വ്യാപാരികളും കടുത്ത പണ ഞെരുക്കം അനുഭവിക്കുന്ന സമയത്ത് മൊറട്ടോറിയം തുടരേണ്ടത്  അനിവാര്യമാണ്. മൊറട്ടോറിയം കാലയളവില്‍ വന്നു ചേര്‍ന്ന ഭീമമായ പലിശയും ഇത്തരക്കാര്‍ക്ക് വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മൊറട്ടോറിയം പരിധി 2020 ഡിസംബര്‍ 31 വരെ നീട്ടി നല്കാന്‍ റിസര്‍വ് ബാങ്കിനോട് ആവശ്യപ്പെടണമെന്നും,  പലിശയുടെ കാര്യത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനും മന്ത്രിയോട് കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.

എല്ലാവര്‍ക്കും തിരുവോണാശംസകൾ
കോവിഡ് കാലത്ത് വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസിനും സന്നദ്ധസേനാ പ്രവര്‍ത്തകര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും  ജീവനക്കാര്‍ക്കും  കോവിഡ് പ്രതിരോധ രംഗത്തുള്ള മറ്റെല്ലാവര്‍ക്കും ഹൃദയംഗമായ ആശംസകള്‍ ഒരിക്കല്‍ക്കൂടി നേരുന്നു.

100 ദിവസത്തിൽ 100 പദ്ധതികൾ – മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിൽ നിന്നും

88 ലക്ഷം കാർഡുടമകൾക്ക് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം 4 മാസം കൂടി തുടരും.

100 രൂപ വർദ്ദിപ്പിച്ചു 58 ലക്ഷം പേർക്ക് മാസംതോറും 1400 രൂപ പെൻഷൻ

പുതിയ 153 കുടുംബാരോഗ്യ കേന്ദ്രങ്ങൾ ആരംഭിക്കും.
 
മെഡിക്കല്‍ കോളേജ്/ ജില്ലാ/ ജനറല്‍ / താലൂക്ക് ആശുപത്രികളുടെ ഭാഗമായ  24 പുതിയ കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

10 പുതിയ ഡയാലിസിസ് കേന്ദ്രങ്ങള്‍
9 സ്‌കാനിംഗ് കേന്ദ്രങ്ങള്‍
3 പുതിയ കാത്ത് ലാബുകള്‍
2 ആധുനിക ക്യാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങൾ

5 കോടി രൂപ ചിലവിൽ 35 സ്കൂളുകൾ
3 കോടി രൂപ ചിലവിൽ 14 സ്കൂളുകൾ
27 സ്‌കൂള്‍ കെട്ടിടങ്ങളുടെയും പണി പൂര്‍ത്തിയാകും.
250 പുതിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ പണി ആരംഭിക്കും.
11,400 സ്‌കൂളുകളില്‍ ഹൈടെക് കമ്പ്യൂട്ടര്‍ ലാബുകള്‍ സജ്ജീകരിക്കും.

അഞ്ചുലക്ഷം കുട്ടികള്‍ക്ക് ലാപ്‌ടോപ്പുകള്‍ എത്തിക്കുന്നതിനുള്ള വിദ്യാശ്രീ പദ്ധതി ആരംഭിക്കും.
18 കോടി രൂപയുടെ ചെങ്ങന്നൂര്‍ ഐടിഐ അടക്കം നവീകരിച്ച 10 ഐടിഐകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കും.

സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളില്‍ 150 പുതിയ കോഴ്‌സുകള്‍ അനുവദിക്കും.

ആദ്യത്തെ 100 കോഴ്‌സുകള്‍ സെപ്തംബര്‍ 15നകം പ്രഖ്യാപിക്കും.

എ പി ജെ അബ്ദുള്‍കലാം സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവയ്ക്ക് സ്ഥിരം കാമ്പസിനുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി ശിലാസ്ഥാപനം നടത്തും.

126 കോടി രൂപ മുതല്‍മുടക്കില്‍ 32 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പൂര്‍ത്തീകരിക്കും.

നാലുവര്‍ഷം കൊണ്ട് 1,41,615 പേര്‍ക്ക് തൊഴില്‍ നല്‍കി. (പൊതുമേഖലാ സ്ഥാപനങ്ങൾ ഒഴിച്ച് )

പിഎസ്‌സിക്ക് നിയമനം വിട്ടുകൊടുത്ത 11 സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ റൂള്‍സ് ഉണ്ടാക്കുന്നതിനുള്ള പ്രത്യേക ടാസ്‌ക്‌ഫോഴ്‌സിനെ നിയമ-ധന-പൊതുഭരണ വകുപ്പുകളുടെ നേതൃത്വത്തില്‍ സൃഷ്ടിക്കും.

സ്‌പെഷ്യല്‍ റൂള്‍സിന് അവസാനരൂപം നല്‍കും.

100 ദിവസത്തിനുള്ളില്‍ കോളേജ്, ഹയര്‍ സെക്കണ്ടറി മേഖലകളിലായി 1000 തസ്തികകള്‍ സൃഷ്ടിക്കും.

100 ദിവസത്തിനുള്ളില്‍ 15,000 നവസംരംഭങ്ങളിലൂടെ 50,000 പേര്‍ക്ക് കാര്‍ഷികേതര മേഖലയില്‍ തൊഴില്‍ നല്‍കും.  
പ്രാദേശിക സഹകരണ ബാങ്കുകള്‍,  കുടുംബശ്രീ, കെഎഫ്‌സി , ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ എന്നിവയായിരിക്കും മുഖ്യ ഏജന്‍സികള്‍.
ഒരു പ്രത്യേക പോര്‍ട്ടലിലൂടെ ഓരോ ഏജന്‍സികളും അധികമായി സൃഷ്ടിച്ച തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 961 കോടി രൂപ മുടക്കി 5,000 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണം.

റീബില്‍ഡ് കേരളയുമായി ഭാഗമായി 392.09 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുള്ള ഗ്രാമീണ റോഡുകള്‍ക്ക് തുടക്കം കുറിക്കും.

1,451 കോടി രൂപയുടെ 189 പൊതുമരാമത്ത്-കിഫ്ബി റോഡുകള്‍ ഗതാഗതത്തിന് തുറന്നുകൊടുക്കും.

901 കോടി രൂപയുടെ 158 കിലോമീറ്റര്‍ കെഎസ്ടിപി റോഡുകള്‍, കുണ്ടന്നൂര്‍, വെറ്റില ഫ്‌ളൈഓവറുകളടക്കം 21 പാലങ്ങള്‍ ഉദ്ഘാടനം ചെയ്യും.

671.26 കോടി രൂപയ്ക്ക് ടെണ്ടര്‍ നല്‍കിയ
41 കിഫ്ബി പദ്ധതികള്‍ നവംബറിനകം ഉദ്ഘാടനം ചെയ്യും.

പുനലൂര്‍ നഗരറോഡ് നവീകരണം, ചങ്ങനാശ്ശേരി കവിയൂര്‍, ശിവഗിരി റിംഗ് റോഡ്, ചെറുന്നിയൂര്‍-കിളിമാനൂര്‍ റോഡ്, ഇലഞ്ഞിമേല്‍ ഹരിപ്പാട്, നന്ദാരപ്പടവ്  ചേവാര്‍ ഹില്‍ ഹൈവേ റീച്ച്  എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.
സ്റ്റേഡിയങ്ങള്‍, മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍, പ്രീ-മെട്രിക് ഹോസ്റ്റലുകള്‍ തുടങ്ങിയവയും ഇതില്‍പ്പെടുന്നുണ്ട്.

കോവളം ബേക്കല്‍ ജലപാതയുടെ 590 കിലോമീറ്ററില്‍ 453 കിലോമീറ്റര്‍ ഗതാഗതയോഗ്യമാക്കും.

ചമ്പക്കുളം, പറശ്ശിനിക്കടവ്, പഴയങ്ങാടി എന്നിവിടങ്ങളിലെ ബോട്ട് ജെട്ടികളും കല്ലായി പറമാംമ്പില്‍ പാലങ്ങളും പൂര്‍ത്തീകരിക്കും.

കൊച്ചി മെട്രോ പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി,  സെയ്ഫ് കേരള കണ്‍ട്രോള്‍ റൂം എന്നിവ ഉദ്ഘാടനം ചെയ്യും.

ആദ്യത്തെ ഇലക്ട്രിക് ഹൈബ്രിഡ് ക്രൂയിസ് വെസല്‍, രണ്ട് കാറ്റമറന്‍ ബോട്ടുകള്‍, രണ്ട് വാട്ടര്‍ ടാക്‌സികള്‍ എന്നിവ നീരണിയും.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ പോര്‍ട്ട് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യും.

വയനാട് തുരങ്കം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നിര്‍ണ്ണായക മുന്നേറ്റം നൂറു ദിവസത്തിനകം നടത്തും.

അടുത്ത കേരളപ്പിറവി ദിനത്തില്‍  14 ഇനം പച്ചക്കറികള്‍ക്ക്  തറവില പ്രഖ്യാപിക്കും.
രാജ്യത്ത് ആദ്യമാണ് ഒരു സംസ്ഥാനം പച്ചക്കറിക്ക് തറവില ഏര്‍പ്പെടുത്തുന്നത്.

പച്ചക്കറി ന്യായവിലയ്ക്ക് ഉപഭോക്താവിന് ഉറപ്പുവരുത്തുന്നതിനും കൃഷിക്കാരില്‍ നിന്നും സംഭരിക്കുന്നതിനും പ്രാദേശിക സഹകരണ ബാങ്കുകളുടെ ആഭിമുഖ്യത്തില്‍ കടകളുടെ ശൃംഖല ആരംഭിക്കും.

കൃഷിക്കാര്‍ക്ക് തത്സമയം തന്നെ അക്കൗണ്ടിലേയ്ക്ക് പണം നല്‍കും.

വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ മിച്ച പഞ്ചായത്തുകളില്‍ നിന്നും കമ്മിയുള്ള പഞ്ചായത്തുകളിലേക്ക് പച്ചക്കറി നീക്കുന്നതിനുള്ള ചുമതലയെടുക്കും.

തറവില നടപ്പാക്കുമ്പോള്‍ വ്യാപാര നഷ്ടം ഉണ്ടായാല്‍ നികത്തുന്നതിന് വയബിലിറ്റി ഗ്യാപ്പ് പ്ലാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കും.

കരട് രൂപരേഖ ചര്‍ച്ചയ്ക്കുവേണ്ടി സെപ്തംബര്‍ രണ്ടാംവാരത്തില്‍ പ്രസിദ്ധീകരിക്കും.

രണ്ടാം കുട്ടനാട് വികസന പാക്കേജിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

ഇതിന്റെ ഭാഗമായി പുതുക്കിയ കാര്‍ഷിക കലണ്ടര്‍ പ്രകാശിപ്പിക്കും.

13 വാട്ടര്‍ഷെഡ്ഡ് പദ്ധതികള്‍ പൂര്‍ത്തീകരിക്കും.

500 ടെക്‌നീഷ്യന്‍മാരുടെ പരിശീലനം പൂര്‍ത്തിയാക്കി 500 കേന്ദ്രങ്ങളില്‍ക്കൂടി ആടുകളുടെ ബീജദാന പദ്ധതി നടപ്പിലാക്കും.

കേരള ചിക്കന്‍ 50 ഔട്ട്‌ലറ്റുകള്‍കൂടി തുടങ്ങും.

മണ്‍റോതുരുത്തിലും കുട്ടനാട്ടിലും കാലാവസ്ഥ അനുരൂപ കൃഷിരീതി ഉദ്ഘാടനം ചെയ്യും.

250 തദ്ദേശഭരണ സ്ഥാപനങ്ങള്‍ സമ്പൂര്‍ണ്ണ ഖരമാലിന്യ സംസ്‌കരണ പദവി കൈവരിക്കും.

കയര്‍ ഉല്‍പ്പാദനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ദ്ധന നേടും.

ഓരോ ദിവസവും ഒരു യന്ത്രവല്‍കൃത ഫാക്ടറി ഉദ്ഘാടനം ചെയ്യും.

തൊഴിലാളികളുടെ കൂലി പരമ്പരാഗത മേഖലയില്‍ 350 രൂപയായിരിക്കുന്നത് ഈ യന്ത്രവല്‍കൃത മേഖലയില്‍ ശരാശരി 500 രൂപയായി ഉയരും.

കശുവണ്ടി മേഖലയില്‍ 3000 തൊഴിലാളികളെക്കൂടി കശുവണ്ടി കോര്‍പ്പറേഷന്‍, കാപ്പക്‌സ് എന്നിവിടങ്ങളില്‍ തൊഴില്‍ നല്‍കും.

പനമ്പ്, കയര്‍ കോമ്പോസിറ്റ് ബോര്‍ഡുകളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പ്പാദനം ആരംഭിക്കും.

ഓഫ്‌ഷോര്‍ ബ്രേക്ക് വാട്ടര്‍ സംരക്ഷണ ഭിത്തികളുടെ നിര്‍മാണം ആരംഭിക്കും.

ചെല്ലാനം തീരസംരക്ഷണ പദ്ധതി പൂര്‍ത്തീകരിക്കും.

192 കോടി രൂപയുടെ 140 ഗ്രോയിനുകളുടെ നിര്‍മാണം ആരംഭിക്കും.

പുനര്‍ഗേഹം പദ്ധതിയില്‍ 5000 പേര്‍ക്ക് ധനസഹായം നല്‍കും.

മത്സ്യഫെഡ്ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കും.

ചെത്തി ഹാര്‍ബറിനും തീരദേശ പാര്‍ക്കിനും തറക്കല്ലിടും.

തീരദേശത്തെ മുഴുവന്‍ സര്‍ക്കാര്‍ സ്‌കൂളുകളുടെയും 60 മത്സ്യ മാര്‍ക്കറ്റുകളുടെയും പുനര്‍നിര്‍മ്മാണം ആരംഭിക്കും.

69 തീരദേശ റോഡുകള്‍ ഉദ്ഘാടനം ചെയ്യും.

അതിഥിത്തൊഴിലാളികള്‍ക്ക് വാടകയ്ക്ക് താമസസൗകര്യം ഏര്‍പ്പെടുത്തുന്ന ഗസ്റ്റ് വര്‍ക്കര്‍ ഫ്രണ്ട്‌ലി റസിഡന്റ്‌സ് ഇന്‍ കേരള ഉദ്ഘാടനം ചെയ്യും.

ജലജീവന്‍ മിഷന്‍ പദ്ധതികളുടെ പ്രവര്‍ത്തനം ആരംഭിക്കും.

490 കോടി രൂപയുടെ 39 പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും.

കടമക്കുടി കുടിവെള്ള പദ്ധതി, കാസര്‍കോട് നഗരസഭാ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, കുണ്ടറ കുടിവെള്ള പദ്ധതി നവീകരണം, രാമനാട്ടുകര കുടിവെള്ള പദ്ധതി നവീകരണം, താനൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യഘട്ടം, തിരുവാലി  വണ്ടൂര്‍ കുടിവെള്ള പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടങ്ങള്‍,  പൊന്നാനി കുടിവെള്ള പദ്ധതി, തച്ചനാട്ടുകാര  ആലനല്ലൂര്‍ കുടിവെള്ള പദ്ധതി, മലമ്പുഴ കുടിവെള്ള പദ്ധതി എന്നീ കിഫ്ബി പദ്ധതികള്‍ 100 ദിവസത്തിനകം ഉദ്ഘാടനം ചെയ്യും.

1.5 ലക്ഷം ആളുകള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കും.

കോതമംഗലം, ചാലക്കുടി, കലൂര്‍ എന്നീ സബ്‌സ്റ്റേഷനുകള്‍ നവംബറിനുള്ളില്‍ ഉദ്ഘാടനം ചെയ്യും.

പുഗലൂര്‍-മാടക്കത്തറ ഹൈവോള്‍ട്ടേജ് ഡിസി ലൈന്‍ ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഈ കാലയളവില്‍ നടക്കും.

വ്യവസായവും ടൂറിസവും
ഒറ്റപ്പാലം പ്രതിരോധ പാര്‍ക്ക്, പാലക്കാട്ടെയും ചേര്‍ത്തലയിലെയും മെഗാഫുഡ് പാര്‍ക്കുകള്‍ എന്നിവ തുറക്കും.

കേരള സെറാമിക്‌സിന്റെ നവീകരിച്ച പ്ലാന്റുകള്‍, ആലപ്പുഴ സ്പിന്നിംഗ് മില്ലിന്റെ വൈവിധ്യവല്‍ക്കരണം എന്നിവയും ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം മെഡിക്കല്‍ ഡിവൈസ് പാര്‍ക്ക്, പാലക്കാട് സംയോജിത റൈസ് ടെക്‌നോളജി പാര്‍ക്ക്, കുണ്ടറ സിറാമിക്‌സില്‍ മള്‍ട്ടി പര്‍പ്പസ് പാര്‍ക്ക്, നാടുകാണി ടെക്സ്റ്റയില്‍ പ്രോസസിംഗ് സെന്റര്‍ എന്നിവയുടെ നിര്‍മാണം ആരംഭിക്കും.

വിവിധ ജില്ലകളിലായി 66 ടൂറിസം പദ്ധതികള്‍ 100 ദിവസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും.

ഇതില്‍ വേളി മിനിയേച്ചര്‍ റെയില്‍വേ, വെള്ളാളര്‍ ക്രാഫ്റ്റ് വില്ലേജ്, ആലപ്പുഴ മെഗാ ടൂറിസം ഹൗസ്‌ബോട്ട് ടെര്‍മിനല്‍, ചമ്രവട്ടം പുഴയോര സ്‌നേഹപാത, കോഴിക്കോട് ബീച്ച് കള്‍ച്ചറല്‍ ഹബ്ബ്, തലശ്ശേരി ടൂറിസം പദ്ധതി ഒന്നാംഘട്ടം എന്നിവ ഉള്‍പ്പെടുന്നു.

കൂത്തുപറമ്പ്, ചാലക്കുടി മുനിസിപ്പല്‍ സ്റ്റേഡിയങ്ങളടക്കം 10 സ്‌പോര്‍ട്‌സ് സ്റ്റേഡിയങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നവീകരിച്ച ആലപ്പുഴയിലെ രാജാകേശവദാസ് സ്വിമ്മിംഗ്പൂള്‍ തുറന്നുകൊടുക്കും.

കനകക്കുന്നിലെ ശ്രീനാരായണഗുരു പ്രതിമയും, ചെറായിയിലെ പണ്ഡിറ്റ് കറുപ്പന്‍ സ്മാരകവും, ആറ് വിവിധ ഗ്യാലറികളും ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയിലെ മ്യൂസിയം പരമ്പരയില്‍ ആദ്യത്തേതായി കയര്‍ യാണ്‍ മ്യൂസിയം പൂര്‍ത്തിയാകും.

എറണാകുളം ടി കെ പത്മിനി ആര്‍ട്ട് ഗാലറിയുടെ നിര്‍മാണം ആരംഭിക്കും.

ശബരിമലയില്‍ 28 കോടി രൂപയുടെ മൂന്നു പദ്ധതികള്‍ പൂര്‍ത്തീകരിക്കും. നിലയ്ക്കലെ വാട്ടര്‍ ടാങ്ക് നിര്‍മാണം ആരംഭിക്കും.

പട്ടികജാതി മേഖലയില്‍
6000 പഠനമുറികള്‍
1000 സ്പില്‍ ഓവര്‍ വീടുകള്‍
3000 പേര്‍ക്ക് ഭൂമി വാങ്ങാന്‍ ധനസഹായം 700 പേര്‍ക്ക് പുനരധിവാസ സഹായം
7000 പേര്‍ക്ക് വിവാഹധനസഹായം.

5 ഹോസ്റ്റലുകള്‍, 4 ഐടിഐകള്‍, 2 മോഡല്‍ റെസിഡന്റ്ഷ്യല്‍ സ്‌കൂളുകള്‍ എന്നിവയുടെ നവീകരണം പൂര്‍ത്തിയാക്കും.

എല്ലാവിധ സ്‌കോളര്‍ഷിപ്പുകളും കുടിശികയില്ലാതെ നല്‍കും.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ നാല് മെട്രിക് ഹോസ്റ്റലുകള്‍ പൂര്‍ത്തിയാക്കി തുറക്കും.

23 പട്ടികവര്‍ഗ കോളനികളില്‍ അംബേദ്ക്കര്‍ സെറ്റില്‍മെന്റ് വികസന പരിപാടി നടപ്പിലാക്കും.

7027 ഭിന്നശേഷിക്കാര്‍ക്ക് കൈവല്യ പദ്ധതിക്കു കീഴില്‍ സഹായം നല്‍കും.

സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള ഈ വര്‍ഷത്തെ ഗ്രാന്റ് നവംബര്‍ മാസം നല്‍കും.

ലൈഫ് മിഷന്‍ പദ്ധതിയുടെ കീഴില്‍ ഇതിനകം 2,25,750 വീടുകള്‍ പൂര്‍ത്തിക്കി.

അടുത്ത 100 ദിവസത്തിനുള്ളില്‍ 25,000 വീടുകള്‍ പൂര്‍ത്തിയാക്കും.

30 ഭവനസമുച്ചയങ്ങളുടെ നിര്‍മാണം ആരംഭിക്കും.

1000 ജനകീയ ഹോട്ടലുകള്‍ പദ്ധതി പൂര്‍ത്തീകരിക്കും.

300 കോടി രൂപ പലിശ സബ്‌സിഡി വിതരണം ചെയ്യും.

ഹരിത കര്‍മ്മസേനകളോട് യോജിച്ച് 1000 ഹരിത സംരംഭങ്ങള്‍ പൂര്‍ത്തീകരിക്കും.

അപേക്ഷകളുടെ തീര്‍പ്പാക്കലിനും പരാതി പരിഹാര സെല്ലിനുമായി ഏകീകൃത സോഫ്റ്റ്‌വെയർ 150 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ആദ്യഘട്ടമായി നടപ്പാക്കും.

15 പൊലീസ് സ്റ്റേഷനുകളും 15 സൈബര്‍ പൊലീസ് സ്റ്റേഷനുകളും 6 എക്‌സൈസ് റെയ്ഞ്ച് ഓഫീസുകളും ഉദ്ഘാടനം ചെയ്യും.

10,000 ക്രയ സര്‍ട്ടിഫിക്കറ്റുകളും 20,000 പട്ടയങ്ങളും വിതരണം ചെയ്യും.

19 സ്മാര്‍ട്ട് വില്ലേജുകള്‍ ഉദ്ഘാടനം ചെയ്യപ്പെടും.

റവന്യു രേഖകളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കും.

ട്രഷറിയുടെ ഫംഗ്ഷന്‍ ഓഡിറ്റ് പൂര്‍ത്തീകരിച്ച് സോഫ്ട്‌വെയര്‍ കുറ്റമറ്റതാക്കും.

വന്‍കിട പശ്ചാത്തല സൗകര്യ പദ്ധതികളുടെ ഭാഗമായ ഗെയില്‍ പൈപ്പ്‌ലൈന്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും.

പ്രളയാഘാതശേഷി താങ്ങുന്ന ആലപ്പുഴ-ചങ്ങനാശ്ശേരി സെമി എലിവേറ്റഡ് ഹൈവേയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കും.

ശംഖുമുഖം തീരദേശ റോഡിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനത്തിന്റെ ഉദ്ഘാടനം ഈ കാലയളവില്‍ നടത്തും.
2021 ഫെബ്രുവരിക്കു മുമ്പായി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

യുവാക്കള്‍ക്ക് വിവിധ മേഖലങ്ങളില്‍ നേതൃപാടവം കൈവരിക്കാന്‍ കേരള യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി ആരംഭിക്കും.

ശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഭരണഘടന, നിയമം, പാര്‍ലമെന്ററി പരിചയം, ദുരന്തനിവാരണം എന്നിങ്ങനെയുള്ള മേഖലകളില്‍ പ്രാവീണ്യമുള്ളവരെ പരിശീലകരായി ക്ഷണിക്കും.

വാര്‍ത്താകുറിപ്പ്: 27-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താ സമ്മേളനത്തിൽ നിന്ന്
തീയതി: 27-08-2020

——————————————————–

ഇന്ന് സംസ്ഥാനത്ത് 2406 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 2067 പേര്‍ രോഗവിമുക്തരായി. ഇന്ന് സംസ്ഥാനത്ത് കോവിഡ്മൂലം 10 പേര്‍ മരണമടഞ്ഞു.

കോവിഡ് മഹാമാരിയുടെ അതിനിര്‍ണായകമായ ഘട്ടത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രോഗത്തിന്‍റെ നിലവിലെ അവസ്ഥ അപ്രതീക്ഷിതമല്ല. ലോകത്ത് തന്നെ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശങ്ങളില്‍ ഒന്നാണ് കേരളം. ആ പ്രത്യേകത കൂടി കണക്കിലെടുത്താല്‍ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് രോഗത്തെ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം നമുക്ക് പിടിച്ചു നിര്‍ത്താനായി.

ഇന്ത്യ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങള്‍ ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു.

കര്‍ണാടകത്തില്‍ പത്തു ലക്ഷത്തില്‍ 82 പേരും തമിഴ്നാടില്‍ പത്തു ലക്ഷത്തില്‍ 93 പേരുമാണ് കോവിഡ് 19മൂലം മരിച്ചത്. കേരളത്തില്‍ പത്തു ലക്ഷത്തില്‍ 8 പേര്‍ എന്ന നിലയ്ക്ക് മരണസംഖ്യ പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞു. കര്‍ണാടകയിലെയോ തമിഴനാട്ടിലേയോ അതേ നിലയിലായിരുന്നു ഇവിടേയും കാര്യങ്ങളെങ്കില്‍ ആയിരക്കണക്കിനു മരണങ്ങള്‍ നമ്മുടെ സംസ്ഥാനത്തും സംഭവിച്ചേനെ.

ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്  സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.

രണ്ടു പ്രധാനവശങ്ങളാണ് ഈ പോരാട്ടത്തില്‍ നമ്മള്‍ പരിഗണിക്കുന്നത്. ഒന്ന് ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണം, 2 ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പെയിന്‍ കൂടുതല്‍ ഫലപ്രദമാക്കല്‍.

രോഗവ്യാപനത്തിന്‍റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാല്‍ കേരളത്തിനുണ്ടായ ഗുണങ്ങള്‍ അനവധിയാണ്. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ നമുക്ക് അവസരം ലഭിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍, ആവശ്യത്തിനു ലാബ് പരിശോധന സൗകര്യങ്ങള്‍, കോവിഡ് കെയര്‍ ഹോസ്പ്റ്റിലുകള്‍, പരിശോധന സൗകര്യങ്ങള്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബ്രിഗേഡ് തുടങ്ങി രോഗാവസ്ഥ അതിന്‍റെ പരമാവധിയിലെത്തുമ്പോള്‍ തടയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൃത്യമായി സജ്ജമാക്കാന്‍ സാധിച്ചു. ഇപ്പോഴുള്ളതിലും 8 മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാനുതകുന്ന സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ട്.

ലോക്ക്ഡൗണുകള്‍ പിന്‍വലിച്ചു കൊണ്ട് ജീവന്‍ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ടു കൊണ്ടുപോകേണ്ട സാഹചര്യം അതിനിടയില്‍ അനിവാര്യമായി. കുറേയധികം ഇളവുകള്‍ അതിന്‍റെ ഭാഗമായി നല്‍കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, ഈ സാഹചര്യത്തില്‍ ബ്രെയ്ക്ക് ദ ചെയിന്‍ പ്രവര്‍ത്തനങ്ങളും ജാഗ്രതയും കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടു പോയേ തീരൂ. ജീവന്‍റെ വിലയുള്ള ജാഗ്രത എന്ന ക്യാമ്പെയിന്‍ മുന്നോട്ടുവെയ്ക്കുന്ന സന്ദേശം അതാണ്. അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം.

കോവിഡ് നിരുപദ്രവകാരിയായ ഒരു രോഗമാണെന്നും, മരണനിരക്ക് ഒരു ശതമാനമേയുള്ളൂവെന്നും, അതിനാല്‍ വന്നു പോയാലും കുഴപ്പമില്ല എന്നുമുള്ള അപകടകരമായ ഒരു പ്രചരണം ഒരു വശത്ത് നടക്കുന്നുണ്ട്. ഇത്തരമൊരു ധാരണ ആളുകളില്‍ പ്രബലമാകുന്നത് വലിയ അപകടം ക്ഷണിച്ചുവരുത്തും. മൂന്നരക്കോടിയോളം ജനസംഖ്യയുള്ള കേരളത്തില്‍ ഒരു ശതമാനമെന്നാല്‍ ഏതാണ്ട് മൂന്നര ലക്ഷമാണെന്ന് ഓര്‍ക്കണം. അതിന്‍റെ പകുതിയാണെങ്കില്‍ പോലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിച്ചു നോക്കുക. അതുപോലൊരു സാഹചര്യം അനുവദിക്കാന്‍ സാധിക്കുമോ എന്നാണ് ഈ പ്രചരണം നടത്തുന്നവര്‍ ആലോചിക്കേണ്ടത്. അതിലുപരി, മരണനിരക്ക് എത്ര ചെറുതാണെങ്കില്‍ പോലും രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ മരണങ്ങളുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കും.

സ്വീഡനെ നമുക്ക് മാതൃകയാക്കിക്കൂടെ എന്ന ചോദ്യവുമുയരുന്നുണ്ട്. അവിടെ പത്തുലക്ഷത്തില്‍; 575 പേര്‍ എന്ന നിലയ്ക്കാണ് മരണമുണ്ടായിരിക്കുന്നത്. കേരളത്തിന്‍റെ നൂറിരട്ടി മരണങ്ങളാണ് സ്വീഡനിലുണ്ടായത്. മരണങ്ങള്‍ ഒഴിവാക്കാനാണ് നമ്മള്‍ ശ്രമിക്കുന്നത്. ഈ നാട്ടിലെ ഓരോരുത്തരുടേയും ജീവന്‍ വിലപ്പെട്ടതാണ്.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂ എന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ഇതുവരെ കാണിച്ച ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. കൈ കഴുകുമ്പോളും മാസ്ക് ധരിക്കുമ്പോളും ശാരീരിക അകലം പാലിക്കുമ്പോളും രക്ഷിക്കുന്നത് സ്വയം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനുകള്‍ കൂടിയാണ്. ആ പ്രതിബദ്ധത നാം കൈ വെടിയരുത്.

അഭിമാനകരമായ സവിശേഷതകള്‍ നമ്മുടെ കോവിഡ് പ്രതിരോധത്തിനുണ്ട്. ഇവിടെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ തികച്ചും സൗജന്യമാണ്. കോവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍, കിടക്കകള്‍, വെന്‍റിലേറ്റര്‍, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി തന്നെ നല്‍കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ്  നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാന്‍ പാടുള്ളു.

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏകീകൃത ചികിത്സാ നിരക്ക് മാത്രമേ ഈടാക്കുകയുള്ളു. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാള്‍ കുറഞ്ഞതാണ്. ഉദാഹരണത്തിന് ഐസിയു ചാര്‍ജായി കേരളത്തിലെ സ്വകാര്യ ആശുപത്രികള്‍ 6500 രൂപ ഈടാക്കുമ്പോള്‍ ആന്ധ്രാപ്രദേശില്‍ അത്
46,365 രൂപയും തമിഴ്നാട്ടില്‍ 11,000 രൂപയും ഹരിയാനയിലും ഡെല്‍ഹിയും 15,000 രൂപയും കര്‍ണാടകത്തില്‍ 8,500 രൂപയുമാണ്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി അംഗങ്ങളുടെ സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ ചെലവ് പൂര്‍ണമായും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയാണ് വഹിക്കുന്നത്. പദ്ധതിയില്‍ ഉള്‍പ്പെടാത്ത സര്‍ക്കാര്‍ സംവിധാനം റഫര്‍ ചെയ്യുന്ന കോവിഡ് രോഗികളുടെ ചികിത്സ ചെലവും  സര്‍ക്കാരാണ് വഹിക്കുന്നത്. കോവിഡ് റിപ്പോര്‍ട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴയിലെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമായിരുന്നു  കോവിഡ് പരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിരുന്നത്. ഇപ്പോള്‍ 19 സര്‍ക്കാര്‍ ലാബുകളിലും 10 സ്വകാര്യ ലാബുകളിലുമുള്‍പ്പെടെ 24 സ്ഥലങ്ങളില്‍ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധിക്കാനുള്ള സംവിധാനങ്ങളുണ്ട്. 234 സ്വകാര്യ ലാബുകളില്‍ ആന്‍റിജന്‍ പരിശോധന നടത്തുന്നുണ്ട്.

പ്രതിദിന കോവിഡ് പരിശോധന 40,000 കടന്നു. ഇന്നലെ 40,352 പരിശോധനകളാണ് നടത്തിയത്. ഇന്നലെ വരെ ആകെ 15,25,792 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്.   (ആകെ റുട്ടീന്‍ സാമ്പിള്‍ – 6,08,939, വിമാനത്താവള നിരീക്ഷണ സാമ്പിള്‍ – 77,231, സെന്‍റിനല്‍ നിരീക്ഷണ സാമ്പിള്‍ – 1,69,312 സിബി നാറ്റ് – 7580,   ട്രൂ നാറ്റ് – 68,286 ആന്‍റിജെന്‍ പരിശോധന – 5,94,454)

155 സിഎഫ്എല്‍ടിസികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 21,700 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍തന്നെ പകുതിയോളം കിടക്കകള്‍ ഒഴിവാണ്. ഇതുകൂടാതെ ഒന്നാം ഘട്ടത്തില്‍ തന്നെ 148 സിഎഫ്എല്‍ടിസികളും 20,104 കിടക്കകളും തയ്യാറാണ്. ആകെ 1076 സിഎഫ്എല്‍ടിസികളിലായി 90,785 കിടക്കകളാണ് സജ്ജമാക്കിയത്. സിഎഫ്എല്‍ടിസികളിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ലാബ് ടെക്നിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റ് മുതലായ 1843 പേരെ നിയമിച്ചു.

‘അതിജീവനം കേരളീയം’
മുഖ്യമന്ത്രിയുടെ ലോക്കല്‍ എംപ്ലോയ്മെന്‍റ് അഷ്വറന്‍സ് പ്രോഗ്രാമിന്‍റെ ഭാഗമായി കുടുംബശ്രീ മുഖാന്തിരം 50,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കുന്നതിനായി ‘അതിജീവനം കേരളീയം’ എന്ന പേരില്‍ പദ്ധതി നടപ്പാക്കും. റീബില്‍ഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാന്‍ ഫണ്ടിനത്തിലായി 20.50 കോടി രൂപയുമാണ് ഈ പദ്ധതിക്കായി ചെലവഴിക്കുക. ഈ പദ്ധതിക്ക് പ്രധാനമായും അഞ്ച് ഉപഘടകങ്ങള്‍ ഉണ്ടാകും.

യുവ കേരളം പദ്ധതി (60 കോടി)
10,000 യുവതീ യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ദരിദ്ര കുടുംബങ്ങളിലെ 18നും 35നും ഇടയില്‍ പ്രായമുള്ള അംഗങ്ങളായിരിക്കും ഇതിന്‍റെ ഗുണഭോക്താക്കള്‍. പട്ടികവര്‍ഗവിഭാഗത്തിലുള്‍പ്പെടുന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 45 വയസ്സുവരെ അംഗങ്ങളാകാം. 100 ശതമാനം സൗജന്യ പരിശീലനം, സൗജന്യ യാത്ര, താമസം, ഭക്ഷണം, യൂണിഫോം, പോസ്റ്റ് പ്ലേസ്മെന്‍റ് സപ്പോര്‍ട്ട് , കൗണ്‍സിലിങ്, ട്രാക്കിങ് (ഒരു വര്‍ഷം) എന്നിവ പദ്ധതിയുടെ സവിശേഷതകളാണ്.

കണക്ട് ടു വര്‍ക്ക്
തൊഴില്‍ വൈദഗ്ധ്യവും ആവശ്യമായ വിദ്യാഭ്യാസ യോഗ്യത നേടിയിട്ടും അഭിമുഖങ്ങളെ മികച്ച രീതിയില്‍ നേരിടുന്നതിനു കഴിയാത്തതിനാല്‍ തൊഴില്‍ ലഭിക്കാതെ പോകുന്ന ധാരാളം യുവതീയുവാക്കള്‍ ഉണ്ട്. പ്രത്യേകിച്ച് ഗ്രാമീണ മേഖലയില്‍. ഇത്തരം യുവതീ യുവാക്കളുടെ മൃദുനൈപുണികള്‍ (സോഫ്റ്റ് സ്കില്‍) വികസിപ്പിക്കുക, അവര്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുക, തൊഴില്‍ വിപണിയുമായി ബന്ധിപ്പിക്കുക ഈ ലക്ഷ്യങ്ങളോടെ നടപ്പിലാക്കുന്ന പരിപാടിയാണ് ‘കണക്ട് ടു വര്‍ക്ക്.’ 5,000ത്തോളം യുവതീ യുവാക്കള്‍ക്ക് പരിശീലനം നല്‍കി ഇവരെ തൊഴില്‍ദാതാക്കളുമായി ബന്ധപ്പെടുത്തി തൊഴില്‍ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

കേരള സംരംഭകത്വ വികസന പദ്ധതി
തെരഞ്ഞെടുത്ത ഓരോ ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങള്‍ ആരംഭിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശം. ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ പ്രളയബാധിതമായ 14 ബ്ലോക്കുകളില്‍ കാര്‍ഷിക  കാര്‍ഷികേതര മേഖലകളില്‍ 16,800പുതിയ സംരഭങ്ങള്‍ ആരംഭിക്കും. ഏകദേശം 20,000ത്തോളം ആളുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അംഗങ്ങളാകാം. സംരഭകര്‍ക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശക്ക് ബ്ലോക്ക്തല സമിതികള്‍ ലഭ്യമാക്കും. വ്യക്തിഗത സംരഭങ്ങള്‍ക്ക് പരമാവധി ഒരു ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി അഞ്ചു ലക്ഷം രൂപയുമാണ് വായ്പയായി അനുവദിക്കുക. നാലുശതമാനം പലിശയാണ് ഈടാക്കുക. 70 കോടി രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്.

എറൈസ് പദ്ധതി
2020-21 സാമ്പത്തിക വര്‍ഷം 10,000 യുവതീ യുവാക്കള്‍ക്ക് എറൈസ് പദ്ധതിയിലുള്‍പ്പെടുത്തി തൊഴില്‍ ലഭ്യമാക്കും. തൊഴില്‍ വിപണിയില്‍ വളരെയധികം ആവശ്യമുള്ള പത്തുമേഖലകളില്‍ യുവതീ യുവാക്കള്‍ക്കും, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്‍കി വേഗത്തില്‍ വേതനം ലഭിക്കുന്ന തൊഴില്‍ (വേജ് എംപ്ലോയ്മെന്‍റ്) ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ  ലക്ഷ്യം. സംസ്ഥാനത്ത് പ്രളയക്കെടുതികള്‍മൂലം ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കായി 2018-19 വര്‍ഷത്തിലാണ് ‘എറൈസ്’ പ്രോഗ്രാം ആരംഭിച്ചത്.
 
സൂക്ഷ്മ സംരംഭക വികസന പദ്ധതി
ഈ പദ്ധതി പ്രകാരം 3,000 വ്യക്തിഗത സംരംഭങ്ങളും 2,000 ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം സംരംഭങ്ങള്‍ ആരംഭിക്കാന്‍ പിന്തുണ ലഭ്യമാക്കും. ഏകദേശം 10,000 പേര്‍ക്ക് ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. വ്യക്തിഗത സംരംഭകര്‍ക്ക് പരമാവധി 2.50 ലക്ഷം രൂപയും ഗ്രൂപ്പ് സംരംഭങ്ങള്‍ക്ക് പരമാവധി പത്തു ലക്ഷം രൂപ വരെയുള്ളതുമായ പ്രോജക്ടുകള്‍ ഈ പദ്ധതി പ്രകാരം ഏറ്റെടുക്കാന്‍ കഴിയും.

ശമ്പളവിതരണം
ശമ്പളവും പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളുമായി ഓണക്കാലത്ത് ഏഴായിരത്തിലധികം കോടി രൂപ വിതരണം ചെയ്തു.

ശമ്പളം, ബോണസ്, ഫെസ്റ്റിവല്‍ അലവന്‍സ്, അഡ്വാന്‍സ്- 2,304.57, സര്‍വ്വീസ് പെന്‍ഷന്‍- 1,545.00, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍-1,170.71, ക്ഷേമനിധി പെന്‍ഷന്‍ സഹായം-158.85, ഓണക്കിറ്റ്- 440.00, നെല്ല് സംഭരണം-710.00, ഓണം റേഷന്‍-112.00, കണ്‍സ്യൂമര്‍ഫെഡ്-35.00, പെന്‍ഷന്‍, ശമ്പളം, ഗ്രാറ്റുവിറ്റി കുടിശിക എന്നിവയ്ക്ക് കെഎസ്ആര്‍ടിസിക്ക് നല്‍കിയത്-140.63, ആശാ വര്‍ക്കര്‍മാര്‍-26.42, സ്കൂള്‍ യൂണിഫോം-30.00.

ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍,  അങ്കണവാടി വര്‍ക്കര്‍മാര്‍, അടഞ്ഞുകിടന്ന തൊഴില്‍ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള സഹായങ്ങള്‍ എന്നിവയെല്ലാമടക്കം ഏഴായിരത്തിലധികം കോടി രൂപയാണ് ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്തിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തില്‍ സര്‍ക്കാരിന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞ സാഹചര്യം എല്ലാവര്‍ക്കും അറിയുന്നതാണ്. ഏതൊരു സാഹചര്യത്തിലും ഓണം ഉണ്ണുക എന്നത് മലയാളിയുടെ വലിയ ആഗ്രഹമാണ്. മഹാദുരിതത്തിന്‍റെ കാലത്തും ഒരാള്‍ക്കും ഇതിന് വിഘ്നം വരാന്‍ പാടില്ലെന്ന നിര്‍ബന്ധം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് പെന്‍ഷനുകളടക്കം മുന്‍കൂറായി ഈ പഞ്ഞസമയത്തും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.

ഓണക്കാലത്ത് അവശതയനുഭവിക്കുന്നവര്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. അവയില്‍ ചിലത്. ഒരു വര്‍ഷത്തിലധികമായി പൂട്ടിക്കിടക്കുന്ന 287 കശുവണ്ടി ഫാക്ടറികളിലെ 23,632 തൊഴിലാളികള്‍ക്ക് ഓണത്തോടനു ബന്ധിച്ച് 2000 രൂപ വീതം എക്സ്ഗ്രേഷ്യയും കിലോഗ്രാമിന് 25 രൂപ നിരക്കില്‍ 10 കിലോഗ്രാം വീതം അരിയും വിതരണം ചെയ്യുന്നതിന് 5,31,72,000 രൂപ അനുവദിച്ചിട്ടുണ്ട്.

മരംകയറ്റത്തിനിടെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ കഴിയാതെ അവശരായ 153 അപേക്ഷകര്‍ക്കും, മരം കയറ്റത്തിനിടെ മരണമടഞ്ഞവരുടെ ആശ്രിതരുടെ 97 അപേക്ഷകളും ഉള്‍പ്പെടെ ആകെ 250 അപേക്ഷകളില്‍ 1,71,85,000 രൂപ അനുവദിച്ചു.

ഒരു വര്‍ഷത്തിലധികം കാലയളവില്‍ പൂട്ടിക്കിടക്കുന്ന സ്വകാര്യ, പൊതുമേഖലാ സ്ഥാപങ്ങള്‍, കയര്‍ സൊസൈറ്റികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായുള്ള എക്സ് ഗ്രേഷ്യ ധനസഹായത്തിലേയ്ക്കായി 6065 ഫാക്ടറി തൊഴിലാളികള്‍ക്കായി 1,21,30,000 രൂപ, 2666 എസ്റ്റേറ്റ് തൊഴിലാളികള്‍ ക്കായി 53,32,000 രൂപ, 2178 കയര്‍ തൊഴിലാളികള്‍ക്കായി 43,56,000രൂപ എന്നിങ്ങനെ ആകെ 2,18,18,000 രൂപ അനുവദിച്ചു.

പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് പ്രത്യേക ഓണക്കിറ്റ് വിതരണം നടത്തുന്നതിന് (20 കിലോഗ്രാം അരി, 1 കിലോ വെളിച്ചെണ്ണ, 2 കിലോ പഞ്ചസാര) 19,06,632 രൂപ അനുവദിച്ച് നല്‍കി.

അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരായ തൊഴിലാളികള്‍ക്ക് 2000 രൂപ പ്രത്യേക ധനസഹായം അനുവദിച്ചു.

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികള്‍ക്ക് കോവിഡ് 19മായി ബന്ധപ്പെട്ട് 1000 രൂപ വീതം രണ്ടാംഗഡു ധനസഹായം നല്‍കും.

കോവിഡ് 19മായി ബന്ധപ്പെട്ട് ബോണസ് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യത്തില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് ആയി അനുവദിക്കണമെന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി 2020-ലെ ബോണസ് മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്കും മുന്‍ വര്‍ഷം അനുവദിച്ച തുകയില്‍ കുറയാത്ത തുക ബോണസ് അനുവദിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. കയര്‍, കശുവണ്ടി മേഖലകളിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കോവിഡുമായി ബന്ധപ്പെട്ട ചുമതല നിര്‍വ്വഹിക്കുന്നതിനായി 20,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. കൂടാതെ പോലീസ് സ്റ്റേഷനുകളിലേത് ഉള്‍പ്പെടെയുള്ള സാധാരണ പൊലീസ് ജോലികള്‍ക്കായി ഏകദേശം 10,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജനങ്ങള്‍ വീടുകളില്‍ ഇരുന്നുതന്നെ ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പുവരുത്തും. ഓണക്കാലത്തെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി ജനമൈത്രി പോലീസും രംഗത്തുണ്ടാവും.

പൂ കച്ചവടം
കോവിഡ് കാലമായതിനാല്‍ ഓണാഘോഷത്തില്‍ വരുത്തേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് നേരത്തേ തന്നെ പറഞ്ഞിരുന്നു. അത് ഒരിക്കല്‍ക്കൂടി ഓര്‍മിപ്പിക്കുകയാണ്. നേരത്തേ ഉണ്ടായിരുന്ന ഉത്തരവില്‍നിന്ന് വ്യത്യസ്തമായി മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കും.

പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകള്‍ വൃത്തിയാക്കുകയും വേണം. കച്ചവടക്കാര്‍ ഇടകലര്‍ന്നു നില്‍ക്കരുത്. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കാഷ്ലെസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൂക്കളുമായി വരുന്നവര്‍ ഇ-ജാഗ്രത രജിസ്ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണ്.

തീപ്പിടുത്തം
ചൊവ്വാഴ്ച്ച വൈകുന്നേരം സെക്രട്ടറിയേറ്റിലെ പൊതുഭരണ പൊളിറ്റിക്കല്‍ വിഭാഗത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. അവിടെ ഉണ്ടായിരുന്ന ചില ഫയലുകള്‍ ഭാഗീകമായി കത്തിയെന്നാണ് പ്രാഥമികമായി മനസ്സിലാക്കുന്നത്. സംഭവത്തെക്കുറിച്ച് എ.ഡി.ജി.പി മനോജ് ഏബ്രഹാമിന്‍റെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തീപ്പിടിത്തത്തിന്‍റെ കാരണം ഉള്‍പ്പെടെയുള്ള സാങ്കേതിക വശം പരിശോധിക്കാന്‍ ഡിസാസ്റ്റര്‍മാനേജ്മെന്‍റ് കമ്മീഷണര്‍ എ. കൗശികന്‍റെ നേതൃത്വത്തില്‍ ഒരു ഉന്നതതല സമിതിയെ കൂടി നിയോഗിച്ചിട്ടുണ്ട്. കെ.എസ്.ഡി.എം.എ. മെമ്പര്‍ സെക്രട്ടറി, ഫയര്‍ ആന്‍റ് റെസ്ക്യൂ ടെക്നിക്കല്‍ ഡയറക്ടര്‍, പി.ഡബ്ല്യൂ.ഡി ചീഫ് എഞ്ചിനീയര്‍, വൈദ്യുതിവകുപ്പിലെ ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ എന്നവര്‍ അടങ്ങുന്നതാണ് ഈ കമ്മിറ്റി.
 
തീപ്പിടിത്തത്തിന്‍റെ കാരണം, നഷ്ടം ഏതെല്ലാം ഫയലുകള്‍ നഷ്ടപ്പെട്ടു, ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ എന്നിവയാണ് ഈ സമിതി പരിശോധിക്കേണ്ടത്. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും സമിതിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തീപ്പിടിത്തം ചെറുതാണെങ്കിലും സെക്രട്ടറിയേറ്റിലെ സുരക്ഷാസംവിധാനങ്ങള്‍ പരിശോധിച്ച് ശക്തിപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇന്നലെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തുകയുണ്ടായി.

ദുരിതാശ്വാസം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനകളും സഹായങ്ങളും നിരവധി ലഭിക്കുന്നുണ്ട്. വാര്‍ത്താസമ്മേളനത്തിന് ഇടവേള വന്നതിനാല്‍ എല്ലാം ഇവിടെ വായിക്കുന്നത് അസാധ്യമായിരിക്കുന്നു.

കോട്ടയം ജില്ലയിലെ ക്വാറി, ക്രഷര്‍ ഉടമകള്‍ 52 ലക്ഷം.

കോണ്‍ഗ്രസ് എസിന്‍റെ സ്ഥാപകദിനാഘോഷം നടത്താനായി മാറ്റിവെച്ച 4,70,500 രൂപ കോണ്‍ഗ്രസ് എസ് പ്രസിഡന്‍റ് കൂടിയായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൈമാറിയിട്ടുണ്ട്.

അയ്യായിരം കുടുംബങ്ങള്‍ക്ക് ആയിരം രൂപ വെച്ച് ഉദ്ദേശം അരക്കോടി രൂപ സഹായധനം നല്‍കിയതായി കണിച്ചുകളങ്ങര ദേവസ്വം പ്രസിഡന്‍റ് ശ്രീ. വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 26-08-2020

മന്ത്രിസഭായോഗ തീരുമാനം
……………………….

റീബില്‍ഡ് കേരള : കൃഷി വികസന കര്‍ഷക ക്ഷേമ വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് 12 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം

കൃഷിയും കര്‍ഷക ക്ഷേമവും വകുപ്പില്‍ ഇ-ഗവേണന്‍സ് ശക്തിപ്പെടുത്തുന്നതിന് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ് മുഖേന നടപ്പാക്കുന്ന 12 കോടി രൂപയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കി.

വിവിധ ആനുകൂല്യങ്ങള്‍ക്കായി കര്‍ഷകരുടെ അപേക്ഷ സ്വീകരിച്ച് നടപടിയെടുക്കുന്നതും ആനുകൂല്യങ്ങള്‍ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് കൈമാറുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ കമ്പ്യൂട്ടര്‍വല്‍കൃത മാക്കുന്നതാണ്  പദ്ധതി. നടപടിക്രമങ്ങളിലെ കാലതാമസം ഒഴിവാക്കുന്നതിനും കൂടുതല്‍ സുതാര്യത ഉറപ്പാക്കുന്നതിനും പദ്ധതി സഹായകമാകും. കൃഷിഭവനുകള്‍ മുതലുള്ള നടപടികളെല്ലാം ഓണ്‍ലൈനാക്കുന്നതിന് അഗ്രികള്‍ച്ചര്‍ മാനേജ്മെന്‍റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ആരംഭിക്കുക, കാര്‍ഷിക മേഖലയിലെ ദുരിത്വാശാസ വിതരണത്തിനായി സ്മാര്‍ട് സംവിധാനം ഒരുക്കുക, വകുപ്പിന്‍റെ കീഴിലുള്ള ഓഫീസ് ഫയലുകള്‍ ഇ- ഓഫീസ് സംവിധാനത്തിലാക്കുക എന്നിവ പദ്ധതിയില്‍ ലക്ഷ്യമിടുന്നു.

ഗുണമേന്‍മയുള്ള വിത്തുകള്‍ ഉറപ്പാക്കുന്നതിന് സീഡ് സര്‍ട്ടിഫിക്കേഷന്‍, റഗുലേഷന്‍ സംവിധാനം,  കീടനാശിനി നിര്‍മാതാക്കള്‍ക്കും വ്യാപാരികള്‍ക്കും ലൈസന്‍സ് നല്‍കല്‍, എന്നിവക്കായുള്ള കേന്ദ്രീകൃത സംവിധാനവും പദ്ധതിയുടെ ഭാഗമായി ഏര്‍പ്പെടുത്തും. കീടനാശിനി, വളം എന്നിവയുടെ സാംപിളുകള്‍ ശേഖരിക്കുന്നതിനും ഗുണമേന്‍മ പരിശോധിക്കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തും.

കാര്‍ഷിക ഉത്പന്നങ്ങളുടെ വാല്യു അഡിഷനും വിപണനവും ഓണ്‍ലൈന്‍ വിപണനവും സംബന്ധിച്ച മൊഡ്യൂളും പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തും.

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ശമ്പള പരിഷ്കരണം

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കല്‍, ദന്തല്‍, നഴ്സിഗ്, ഫാര്‍മസി, നോണ്‍ മെഡിക്കല്‍ എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ ശമ്പള പരിഷ്കരണം മന്ത്രിസഭായോഗം അംഗീകരിച്ചു. 01.01.2016 മുതല്‍ പ്രാബല്യത്തിലാണ് ശമ്പളം പരിഷ്ക്കരിച്ചിട്ടുള്ളത്. മെഡിക്കല്‍, ദന്തല്‍ വിഭാഗങ്ങളിലെ അധ്യാപകര്‍ക്ക് ലഭിച്ചു വന്നിരുന്ന നോണ്‍ പ്രാക്ടീസിംഗ് അലവന്‍സ് (എന്‍.പി.എ), പേഷ്യന്‍റ് കെയര്‍ അലവന്‍സ് (പി.സി.എ) എന്നിവ തുടര്‍ന്നും നല്‍കാന്‍ തീരുമാനിച്ചു. 01.01.2006 നാണ് കഴിഞ്ഞ തവണ ശമ്പളം പരിഷ്ക്കരിച്ചത്. 10 വര്‍ഷം കഴിയുമ്പോള്‍ ശമ്പള പരിഷ്ക്കരണം അനുവദിക്കണമെന്നതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തില്‍ ശമ്പളം പരിഷ്കരിച്ച് അംഗീകാരം നല്‍കിയത്.

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം- സുരക്ഷ ശക്തിപ്പെടുത്താന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ചുമതല

സെക്രട്ടറിയേറ്റില്‍ സുരക്ഷാ സംവിധാനത്തിന്‍റെ പോരായ്മകള്‍ പരിഹരിച്ച് ശക്തിപ്പെടുത്താനും അടിയന്തിര നടപടികള്‍ സ്വീകരിക്കാനും ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. സെക്രട്ടറിയേറ്റില്‍ നോര്‍ത്ത് സാന്‍റ് വിച്ച്  ബ്ലോക്കില്‍ കഴിഞ്ഞ ദിവസം ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികള്‍ മന്ത്രിസഭായോഗം വിലയിരുത്തി. വിശദമായ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നാശനഷ്ടത്തിന് പരിഹാരം
2018 മണ്‍സൂണിനുശേഷം  സംസ്ഥാനത്ത് തിരുവനന്തപുരം , കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് മലപ്പുറം കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ രൂക്ഷമായ കടലാക്രണത്തില്‍ മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുണ്ടായ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. യാനങ്ങല്‍ക്കും ഉപകരണങ്ങള്‍ക്കുമുണ്ടായ പൂര്‍ണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും  ഉള്‍പ്പെടെ 2.92 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും  ഇതിന് അനുവദിച്ചു.

2003 ലെ കേരള ധനസംബന്ധമായ ഉത്തരവാദിത്ത ആക്ട് ഭേദഗതി ചെയ്യുന്നതിനുള്ള ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ആര്‍. സേതുനാഥന്‍ പിള്ളയെ കൊല്ലം ജില്ലാ ഗവ. പ്ലീഡര്‍ ആന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ആയി പുനര്‍നിയമിക്കാന്‍ തീരുമാനിച്ചു.

വിദഗ്ധ ചികിത്സ  ലഭിക്കാത്തതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നിഖില്‍ എന്ന  7 വയസ്സുകാരന്‍ മരണപ്പെട്ടതില്‍ കുട്ടിയുടെ രക്ഷകര്‍ത്താക്കള്‍ക്ക് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.

കോട്ടയം ജില്ലാ കളക്ടര്‍ ആയി വിരമിച്ച പി.കെ. സുധീര്‍ബാബുവിനെ  കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍റ് വെല്‍ഫെയര്‍ സൊസൈറ്റി മാനേജിംഗ് ഡയറക്ടര്‍ ആയി നിയമിക്കാന്‍ തീരുമാനിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനസഹായത്തോടെ ഭൂരഹിതരായ ഭവനരഹിതര്‍ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തന്നെ ലൈഫ് പദ്ധതിക്ക് വാങ്ങുന്ന ഭൂമിയുടെയും രജിസ്ട്രേഷന് ആവശ്യമായി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടി,  രജിസ്ട്രേഷന്‍ ഫീസ് എന്നിവ ഒഴിവാക്കാന്‍ തീരുമാനിച്ചു.

കേരള സര്‍ക്കാരിന്‍റെ കാര്യനിര്‍വ്വഹണ ചട്ടങ്ങളില്‍ സമഗ്രമായ മാറ്റം വരുത്തുന്നതിന് സെക്രട്ടറി തല സമിതി സമര്‍പ്പിച്ച കരട് ചട്ടങ്ങള്‍ പരിശോധിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് എ.കെ. ബാലന്‍ ചെയര്‍മാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കാന്‍ തീരുമാനിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ അംഗങ്ങളാണ്.

വാഹനനികുതി ഒഴിവാക്കും

കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ  സ്റ്റേജ് കാര്യേജുകളുടെയും കോണ്‍ട്രാക്ട് കാര്യേജുകളുടെയും 2020 ജൂലൈ 1 ന് ആരംഭിച്ച ക്വാര്‍ട്ടറിലെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചു.

സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ യാത്രക്കായി ഉപയോഗിക്കുന്ന എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍ ബസുകളുടെ 2020 ഏപ്രില്‍ 1 മുതല്‍ സെപ്തംബര്‍ വരെയുള്ള ആറുമാസത്തെ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കും.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍റലൂം ടെക്നോളജിയിലെ ജീവനക്കാരുടെ നിലവിലുള്ള അലവന്‍സുകള്‍ അനുവദിച്ചും പരിഷ്ക്കരിച്ചും നല്‍കാന്‍ തീരുമാനിച്ചു.

നിമയനങ്ങള്‍
അവധികഴിഞ്ഞ്  തിരികെ പ്രവേശിച്ച ജാഫര്‍ മാലികിനെ റോഡ്സ് ആന്‍റ് ബ്രിഡ്ജസ്  ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ഓഫ് കേരളാ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു. അദ്ദേഹം സ്മാര്‍ട്ട് സിറ്റി കൊച്ചി, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ അധികചുമതല കൂടി വഹിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ വി. രതീശന് നിലവിലുള്ള ചുമതലകള്‍ക്കു പുറമേ കേരളാ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍റ് റൂറല്‍ ഡെവലപ്മെന്‍റ് ബാങ്ക് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതല കൂടി  നല്‍കി.

കോവിഡ്കാല ധനസഹായമായി സ്കൂള്‍ ഉച്ചഭക്ഷ പാചക തൊഴിലാളികള്‍ക്ക് 1000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്നും അനുവദിക്കുവാന്‍ തീരുമാനിച്ചു.

വാര്‍ത്താകുറിപ്പ്: 20-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 20-08-2020
——————————

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരണം –
കേന്ദ്ര മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വ്വകക്ഷിയോഗം
 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പും മേല്‍നോട്ടവും അദാനി എന്‍റര്‍പ്രൈസസിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വ്വകക്ഷിയോഗത്തില്‍ ബിജെപി ഒഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.  

എയര്‍പോര്‍ട്ടിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളില്‍ നിക്ഷിപ്തമാക്കണം എന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത് എന്ന് മുഖ്യമന്ത്രി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര വ്യോമയാന മന്ത്രിക്ക് രണ്ടു തവണയും  പ്രധാനമന്ത്രിക്ക് മൂന്നുവട്ടവും  ഈ ആവശ്യമുന്നയിച്ച് കത്ത് എഴുതിയിട്ടുണ്ട്.  സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര വ്യോമയാന സെക്രട്ടറിക്ക്   കാര്യങ്ങള്‍ വിശദീകരിച്ച് എഴുതിയ  കത്തില്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ബിഡില്‍ പങ്കെടുത്തുവെന്നും ഈ  ഓഫര്‍ ന്യായമായത് ആയിരുന്നുവെന്നും പറഞ്ഞിരുന്നു.  അദാനി എന്‍റര്‍പ്രൈസസ് കൂടുതല്‍ തുക ക്വാട്ട് ചെയ്തതിനാല്‍ അതേ തുക ഓഫര്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണ് എന്നും അറിയിച്ചു.  

2003ല്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നല്‍കിയ ഉറപ്പില്‍, സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള വികസനത്തിനായി നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും സംസ്ഥാന സര്‍ക്കാരിന്‍റെ സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് നല്‍കാമെന്ന് പറഞ്ഞിരുന്നു.  

സംസ്ഥാന സര്‍ക്കാരിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം പൊതുപങ്കാളിത്തത്തോടെ വിജയകരമായി നടപ്പാക്കിയ അനുഭവപരിജ്ഞാനമുണ്ട്.  ഇതേ മാതൃകയില്‍ തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളവും നടത്തുന്നുണ്ട്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മേല്‍നോട്ടവും നടത്തിപ്പും ഏറ്റെടുക്കാന്‍ ബിഡ് ചെയ്ത സ്വകാര്യ സംരംഭകന് ഇത്തരത്തിലുള്ള മുന്‍പരിചയമില്ല.  

2005-ല്‍ സംസ്ഥാന സര്‍ക്കാര്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്‍ഡ്യക്ക് 23.57 ഏക്കര്‍ ഏറ്റെടുത്ത് സൗജന്യമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ വികസനത്തിനായി നല്‍കിയിട്ടുണ്ട്.  ഇതിനുപുറമേ, 18 ഏക്കര്‍ ഭൂമി കൂടി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഏറ്റെടുത്ത് സൗജന്യമായി നല്‍കിയ ഭൂമിയുടെ വില എസ്പിവിയില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഓഹരിയായി കണക്കാക്കണമെന്ന നിബന്ധനയിലാണ് ഇത് ഏറ്റെടുത്ത് നല്‍കിയത്.
 
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്‍ തിരുവിതാംകൂര്‍ സംസ്ഥാനം നല്‍കിയ റോയല്‍ ഫ്ളയിങ്ങ് ക്ലബ്ബ്  വക 258.06 ഏക്കര്‍ ഭൂമിയും വിമാനത്താവളത്തിന്‍റെ 636.57 ഏക്കര്‍ വിസ്തൃതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇവയടക്കം കേന്ദ്ര തീരുമാനം തിരുത്തേണ്ടതിന്‍റെ അനിവാര്യത വ്യക്തമാക്കുന്ന വിഷയങ്ങള്‍ മുഖ്യമന്ത്രി യോഗത്തില്‍ അക്കമിട്ട് നിരത്തി.
 
പൊതുമേഖലയില്‍ നിലനിന്നപ്പോള്‍ വിമാനത്താവളത്തിന് നല്‍കിയ സഹായസഹകരണങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ശക്തമായ അഭിപ്രായത്തെ മറികടന്നുകൊണ്ട് സ്വകാര്യവല്‍ക്കരിക്കപ്പെടുന്ന വിമാനത്താവളത്തിന് നല്‍കാന്‍ കഴിയില്ല.  സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം ഉള്ള കേസ് ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്.  നിയമനടപടികള്‍ സാധ്യമായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയമോപദേശം തേടുന്നുണ്ട്.   രാഷ്ട്രീയ പാര്‍ട്ടികള്‍ ഏകാഭിപ്രായത്തോടെയുള്ള സമീപനം സ്വീകരിച്ച് സംസ്ഥാനത്തിന്‍റെ ഉത്തമ താല്‍പര്യം സംരക്ഷിക്കാനുള്ള സംയുക്ത തീരുമാനം കൈക്കൊള്ളണം. ഇതിന് എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.  

വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന്‍റെ നേതൃത്വത്തിലുള്ള സംവിധാനമായി മാറണമെന്നാണ് പൊതുവികാരം. നമ്മുടേത് ന്യായമായ ആവശ്യമാണ്. അത് ലഭിക്കണമെന്നുള്ളതാണ് നാടിന്‍റെ ആവശ്യം. ഒരു ഘട്ടം വരെ കേന്ദ്രം അത് അംഗീകരിച്ചതാണ്.

ആരു വിമാനത്താവളം എടുത്താലും സംസ്ഥാന സര്‍ക്കാരിന്‍റെ സഹകരണമില്ലാതെ നടത്തികൊണ്ടുപോകാനാകില്ല. വികസന കാര്യങ്ങളില്‍ സര്‍ക്കാര്‍ സഹായം അത്യാവശ്യമാണ്. സംസ്ഥാനത്തോട് വെല്ലുവിളി നടത്തി വ്യവസായമറിയാവുന്നവര്‍ വരുമെന്ന് തോന്നുന്നില്ല. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിന്‍റെ മുന്നില്‍ കത്തുമുഖേനയും നേരിട്ടും പറഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കാമെന്ന് ഉന്നതതലത്തില്‍ സംസാരിച്ചപ്പോള്‍ വാക്കു തന്നതാണ്. അത് മറികടന്നുപോയിരിക്കുന്നു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ അവരും പിന്‍മാറും. ഒന്നിച്ചു നിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.  

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി.  

അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ (സി.പി.ഐ.എം), തമ്പാനൂര്‍ രവി (കോണ്‍ഗ്രസ് ഐ), മന്ത്രി ഇ. ചന്ദ്രശേഖരന്‍, സി. ദിവാകരന്‍ (സി.പി.ഐ), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്ലിം ലീഗ്), മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ് എസ്), സി.കെ. നാണു (ജനതാദള്‍ എസ്), പി.ജെ. ജോസഫ് (കേരള കോണ്‍ഗ്രസ്), ടി.പി. പീതാംബരന്‍ മാസ്റ്റര്‍ (എന്‍.സി.പി), ഷെയ്ക് പി ഹാരിസ് (ലോക് താന്ത്രിക് ജനതാദള്‍), എ.എ. അസീസ് (ആര്‍.എസ്.പി), ജോര്‍ജ് കുര്യന്‍ (ബിജെപി), മനോജ്കുമാര്‍ (കേരള കോണ്‍ഗ്രസ് ജെ), പി.സി. ജോര്‍ജ് എം.എല്‍.എ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 19-08-2020

കേരള സര്‍ക്കാര്‍
മുഖ്യമന്ത്രിയുടെ ഓഫീസ്

വാര്‍ത്താകുറിപ്പ്
തീയതി: 19-08-2020
——————————-

കോവിഡ്: ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

കോവിഡ്-19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണാധികാരികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. കലക്ടര്‍മാര്‍, പോലീസ് മേധാവികള്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവരുമായാണ് മുഖ്യമന്ത്രി സംസാരിച്ചത്.

രോഗവ്യാപനം തടയാന്‍ നാം കഠിന ശ്രമം നടത്തുകയാണ്. ഈ ഘട്ടത്തില്‍ രോഗത്തെ നിസ്സാരവല്‍ക്കരിക്കുന്ന ചിലരുമുണ്ട്. രോഗത്തെ അതിന്‍റെ വഴിക്കുവിടാമെന്ന സമീപനം ഒരിക്കലും പാടില്ല. സ്ഥിതി വഷളാക്കുവാന്‍ നോക്കുന്നവരുമുണ്ട്. അത്തരക്കാരുടെ മുന്നില്‍ നിസ്സഹായരായിരിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗവ്യാപനം തടഞ്ഞ് ജീവൻ രക്ഷിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ലക്ഷ്യം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് എന്തുകൊണ്ട് എന്നത് ഓരോ പ്രദേശത്തിന്‍റെയും പ്രത്യേകത എടുത്ത് പരിശോധിക്കണം. അതിന്‍റെ ഭാഗമായി ചെയ്യേണ്ടതൊക്കെ ചെയ്യണം. ഇപ്പോള്‍ മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ നമുക്കാവുന്നുണ്ട്. എന്നാല്‍ രോഗവ്യാപനം വലിയതോതില്‍ വര്‍ധിക്കുകയാണെങ്കില്‍ മരണനിരക്കും കൂടും. ഇതൊഴിവാക്കാന്‍ ആരോഗ്യവകുപ്പ് അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. വാര്‍ഡുതല സമിതികള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കണം. പ്രവര്‍ത്തനം പിറകോട്ടുള്ള വാര്‍ഡുകളുടെ കാര്യം പ്രത്യേകമായി പരിശോധിച്ച് പ്രവര്‍ത്തനസജ്ജമാക്കണം.

ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം. പൂക്കളമൊരുക്കാൻ അതത് പ്രദേശത്തെ പൂക്കൾ ഉപയോഗിക്കുന്ന നിലയുണ്ടാകണം. പുറത്തുനിന്ന് കൊണ്ടുവരുന്ന പൂക്കൾ രോഗവ്യാപന സാധ്യത വർധിപ്പിക്കുമെന്നതിനാലാണിത്. സംസ്ഥാന അതിര്‍ത്തിയില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഉണ്ടാക്കി ജാഗ്രത പാലിക്കണം. നല്ല നിലയിലുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ ഏർപ്പെടണം. മറ്റ് വകുപ്പുകളിലെ ജീവനക്കാരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പരമാവധി ഉപയോഗിക്കുന്നുണ്ടെന്ന് കലക്ടർമാർ ഉറപ്പു വരുത്തണം.

കോണ്‍ടാക്ട് ട്രെയിസിങ്, ക്വാറന്‍റൈന്‍ എന്നീ കാര്യങ്ങളില്‍ ഊര്‍ജിതമായി ഇടപെടാന്‍ പോലീസ് അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. ഓണാഘോഷത്തോടനുബന്ധിച്ച് ഉണ്ടാകാനിടയുള്ള തിരക്കിനിടയിലും കടകളില്‍ വരുന്നവരും ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങളില്‍ ആഘോഷം അനുവദിക്കരുത്. വാര്‍ഡുതല സമിതിയെ സജീവമാക്കാന്‍ ജനമൈത്രി പോലീസിന്‍റെ ഇടപടലുണ്ടാകണം. കൂടുതല്‍ വളണ്ടിയര്‍മാരെ ഉപയോഗിക്കാനാകണം. ചില പ്രത്യേക സ്ഥലങ്ങളെ ക്ലസ്റ്റര്‍ ആയി കണ്ട് നിലപാടെടുക്കണം. കടകളുടെ പ്രവര്‍ത്തി സമയം രാവിലെ ഏഴു മണി മുതല്‍ രാത്രി ഏഴു മണിവരെയായിരിക്കും. രോഗവ്യാപന സാധ്യത കൂടുന്ന ഒരു കാര്യവും അനുവദിക്കരുത്. ഇക്കാര്യം പോലീസ് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചര്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.

വാര്‍ത്താകുറിപ്പ്: 12-08-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 880 ആണ്.

ഇന്ന് അഞ്ചുമരണം റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട് ചാലിങ്കല്‍ സ്വദേശി ഷംസുദീന്‍ (53), തിരുവനന്തപുരം മര്യാപുരം സ്വദേശി കനകരാജ് (50), എറണാകുളം അയ്യമ്പുഴയിലെ മറിയംകുട്ടി (77), ഇടുക്കിയിലെ അജിതന്‍ (55, പൊലീസ് സബ് ഇന്‍സ്പെക്ടര്‍. കഴിഞ്ഞദിവസം മരണമടഞ്ഞതാണ്. ഇന്ന് കോവിഡ് സ്ഥിരീകരിച്ചു), കോട്ടയം കാരാപ്പുഴയിലെ ടി കെ വാസപ്പന്‍ (89), കാസര്‍കോട്ടെ ആദം കുഞ്ഞി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 45. വിദേശത്തുനിന്ന് 51 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 64 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 22. കഴിഞ്ഞ 24 മണിക്കൂറിനകം 28,664 പരിശോധനകള്‍ നടത്തി.

ജില്ലകളില്‍ പോസിറ്റീവായവരുടെ കണക്ക്:

തിരുവനന്തപുരം 266, മലപ്പുറം 261, എറണാകുളം 121, ആലപ്പുഴ 118, കോഴിക്കോട് 93, പാലക്കാട് 81, കോട്ടയം 76, കാസര്‍കോട് 68, ഇടുക്കി 42, കണ്ണൂര്‍ 31, പത്തനംതിട്ട 19, തൃശൂര്‍ 19, വയനാട് 12, കൊല്ലം 5.

തിരുവനന്തപുരത്ത് തീരദേശ സോണുകളില്‍ രോഗസാധ്യത കുറയുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന എല്ലാ കടകള്‍ക്കും രാവിലെ ഏഴുമുതല്‍ വൈകിട്ട് മൂന്നുവരെ പ്രവര്‍ത്തിക്കാം.

എറണാകുളം ജില്ലയിലെ പ്രധാന ക്ലസ്റ്റര്‍ ആയിരുന്ന ആലുവയില്‍ കോവിഡ് വ്യാപനം കുറഞ്ഞു വരികയാണ്. പശ്ചിമ കൊച്ചി മേഖലയില്‍ ആശങ്ക തുടരുകയാണ്. ഒരു ഇടവേളക്ക് ശേഷം ചെല്ലാനം മേഖലയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.  

വയനാട് കാലവര്‍ഷത്തില്‍ ഉരുള്‍പൊട്ടലുണ്ടായ വയനാട് ജില്ലയിലെ മേപ്പാടി മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ അടക്കമുള്ള എല്ലാവരോടും ക്വാറന്‍റീനില്‍ പോകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാര്‍ഗങ്ങള്‍ ജില്ലാ  പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ആവിഷ്കരിക്കുന്നുണ്ട്. വിവിധ ജില്ലകളില്‍ പൊലീസ് മേധാവിമാര്‍ തയ്യാറാക്കിയ പ്രതിരോധമാര്‍ഗങ്ങള്‍ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങള്‍ വരുത്തി നടപ്പിലാക്കും.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ ബിഹേവിയറല്‍ ട്രെയിനിങ് നല്‍കും. കോവിഡിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഉയര്‍ന്ന ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വനിതകളുടെ സഹായം കൂടി ഇത്തരം ലഭ്യമാക്കുന്നുണ്ട്.

മത്സ്യബന്ധന തുറമുഖങ്ങളില്‍ നിന്നും മൊത്ത വില്‍പന കേന്ദ്രങ്ങളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ മീന്‍ വില്‍പനയ്ക്ക് കൊണ്ടുപോകുന്ന സ്ത്രീകള്‍ക്ക് കോവിഡ് പരിശോധന നടത്തും. പരിശോധനയില്‍ നെഗറ്റീവ് ആകുന്നവര്‍ക്ക് മാത്രമേ മീന്‍ വില്‍പനയ്ക്ക് പോകാന്‍ അനുമതി നല്‍കൂ.

കോണ്‍ടാക്ട് ട്രെയ്സിങ്ങിനായി പൊലീസ് നിരവധി സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ട്. അതിന്‍റെ ഭാഗമായാണ് കോവിഡ് രോഗികളുടെ ഫോണ്‍ വിളികള്‍ സംബന്ധിച്ച കോള്‍ ഡീറ്റെയില്‍സ് റെക്കോര്‍ഡ് അഥവാ സിഡിആര്‍ ശേഖരിക്കാന്‍ പൊലീസ് മേധാവി നിര്‍ദ്ദേശം നല്‍കിയത്. ലോ  എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താന്‍ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് കേരളത്തിലും സിഡിആര്‍ ശേഖരിച്ച് രോഗികളുടെ വിവരങ്ങള്‍ കണ്ടെത്തുന്നത്. ഏതാനും മാസങ്ങളായി ഈ മാര്‍ഗം ഉപയോഗിക്കുന്നുണ്ട്. കോണ്‍ടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങള്‍ മറ്റൊരാള്‍ക്ക് കൈമാറുകയോ മറ്റുകാര്യങ്ങള്‍ക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാല്‍ സിഡിആര്‍ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തില്‍ കഴമ്പില്ല.

പെട്ടിമുടിയില്‍ ദുരിതാശ്വ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമ സംഘത്തിലെ ഡ്രൈവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ആരില്‍ നിന്നും രോഗം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല. റെസ്ക്യൂ ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് ഇദ്ദേഹവുമായി ഹൈ റിസ്ക് കോണ്ടാക്ടുള്ള മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള 26 പേരുടെ ലിസ്റ്റ് തയ്യാറാക്കി. 12 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 14 പേരുടെ പരിശോധനാഫലം വരാനുണ്ട്.

ആര്‍ക്കും എവിടെ വച്ച് വേണമോ കോവിഡ് ബാധിക്കാമെന്ന തെളിവാണ് പെട്ടിമുടിയില്‍ മാധ്യമ ടീമിലെ ഒരംഗത്തിനുണ്ടായ കോവിഡ് ബാധ. ഇപ്പോള്‍ ആ ടീം ഉള്‍പ്പെടെ സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാ മാധ്യമ പ്രവര്‍ത്തകരും ഒന്നാകെ ക്വാറന്‍റൈനില്‍ പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നത്.

വളരെ നേരത്തെ തന്നെ മാധ്യമ പ്രവര്‍ത്തകരോടും പൊതുപ്രവര്‍ത്തകരോടും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കിയതാണ്. ഇപ്പോഴും നമ്മള്‍ കോവിഡില്‍ നിന്നും മുക്തരല്ല. അതിനാല്‍ തന്നെ അത്തരം പ്രദേശങ്ങളില്‍ പോകുമ്പോള്‍ മതിയായ ആരോഗ്യ ജാഗ്രത പാലിക്കേണ്ടതാണ്. ഇദ്ദേഹവുമായി ബന്ധപ്പെട്ട എല്ലാ മാധ്യമ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്തകരും ജാഗ്രത പാലിക്കേണ്ടതാണ്. ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് ക്വാറന്‍റൈനില്‍ പോകേണ്ടതാണ്.

ഈ പ്രദേശത്ത് തമിഴ്നാട്ടില്‍ നിന്നുള്ള ബന്ധുക്കളും വരുന്നുണ്ട്. പെട്ടിമുടിയില്‍ സേവനമനുഷ്ഠിക്കുന്ന റെസ്ക്യൂ ടീമിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് പരിശോധന ശക്തിപ്പെടുത്തിയിട്ടുണ്ട്. സംശയമുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്കും ഈ സേവനം ഉപയോഗിക്കാവുന്നതാണ്. ആലപ്പുഴയില്‍ നിന്നും വന്ന ഒരു ഫയര്‍ഫോഴ്സ് ജീവനക്കാരന് സെന്‍റിനല്‍ സര്‍വയലന്‍സിന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഫലം പോസിറ്റീവായി. അതിനെ തുടര്‍ന്നാണ് പെട്ടിമുടിയിലെ പരിശോധനയും സര്‍വയലന്‍സും ശക്തമാക്കാന്‍ തീരുമാനിച്ചത്.

ദുരിത മുഖത്ത് ആരോഗ്യ വകുപ്പിന്‍റെ പ്രത്യേക മെഡിക്കല്‍ സംഘം നിലയുറപ്പിച്ചിട്ടുണ്ട്. ഇന്ന് എന്‍ഡിആര്‍എഫിലെ ഒരാള്‍ക്ക് പോസിറ്റീവായിട്ടുണ്ട്. ഒരു ഡോക്ടര്‍, 2 സ്റ്റാഫ് നഴ്സ്, 3 ജെഎച്ച്ഐമാര്‍ എന്നിവര്‍ റെസ്ക്യൂ ടീമിനോടൊപ്പം സേവനമനുഷ്ഠിക്കുന്നുണ്ട്. ഒരേ സമയം 5 പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിനായി രാജമലയിലെ എസ്റ്റേറ്റ് ഡിസ്പെന്‍സറിയില്‍ 5 ടേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. 5 ഡോക്ടര്‍മാര്‍, 4 നഴ്സിങ് അസിസ്റ്റന്‍റ്, 4 ജെഎച്ച്ഐമാര്‍ എന്നിവരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.

ഇന്ന് കോവിഡ് സംബന്ധമായി ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഇന്നലെ കോവിഡ് 19 റിക്കവറി റേറ്റുമായി ബന്ധപ്പെട്ട് ഞാനെന്തോ തെറ്റായ കാര്യം പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചതായി അറിഞ്ഞു. തുടക്കത്തില്‍ 3 ടെസ്റ്റുകള്‍ നെഗറ്റീവായതിനു ശേഷം മാത്രമേ ആളുകളെ വീട്ടിലേയ്ക്ക് അയച്ചിരുന്നുള്ളൂ എന്നും, ഇപ്പോള്‍ ഒരു ടെസ്റ്റ് നെഗറ്റീവ് ആയാല്‍ തന്നെ വീട്ടിലേയ്ക്ക് പറഞ്ഞു വിടുന്നു എന്നുമാണ് അദ്ദേഹത്തിന്‍റെ ‘ഞെട്ടിക്കുന്ന കണ്ടെത്തല്‍’.

അദ്ദേഹം ഒന്നും കാണുകയും കേള്‍ക്കുകയും ചെയ്യുകയും ചെയ്യുന്നില്ലെന്ന് തോന്നുന്നു. കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരം പുതിയ ഡിസ്ചാര്‍ജ് പോളിസി കൊണ്ടുവന്ന കാര്യം ഞാന്‍ ഈ പത്രസമ്മേളനത്തില്‍ ഞാന്‍ വ്യക്തമാക്കിയതാണ്. ആ തീരുമാനമെടുത്തതിന്‍റെ രേഖകള്‍ എല്ലാവര്‍ക്കും ലഭ്യമാണ്. അപ്പോഴാണ്, താനെന്തോ പുതിയ കാര്യം കണ്ടുപിടിച്ചെന്ന മട്ടില്‍ സര്‍ക്കാരിനെതിരെ ആരോപണവുമായി വരുന്നത്.

സംസ്ഥാനത്ത് തുടക്കത്തില്‍ രണ്ടും മൂന്നും ചിലപ്പോള്‍ അതിലധികവും ടെസ്റ്റുകള്‍ നടത്തിയാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. നമുക്കെല്ലാം ഓര്‍മയുള്ള കേസുകളുണ്ടെല്ലോ. ഇംഗ്ലണ്ടില്‍ നിന്നു വന്ന ആറډുള സ്വദേശിയെ 22 തവണ ടെസ്റ്റ് നടത്തി, 3 തവണ നെഗറ്റീവായതിനു ശേഷം ഡിസ്ചാര്‍ജ് ചെയ്ത വാര്‍ത്ത മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തതാണ്. ഇവിടെ പറഞ്ഞതുമാണ്. 41 ദിവസങ്ങളാണ് അവരെ നാം ആശുപത്രിയില്‍ ചികിത്സിച്ചത്. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിനിയായ വീട്ടമ്മ കോവിഡ് മുക്തയായി വീട്ടിലേക്ക് മടങ്ങിയത് 48 ദിവസങ്ങള്‍ക്ക് ശേഷമാണ്. കേരളത്തിന്‍റെ റിക്കവറി റേറ്റ് മറ്റു സംസ്ഥാനങ്ങളേക്കാള്‍ തുടക്കം മുതലേ കുറഞ്ഞിരിക്കുന്നത് അതുതന്നെയാണ്.

മറ്റു സംസ്ഥാനങ്ങളില്‍ മിക്കതിലും രോഗികളെ അഡ്മിറ്റ് ചെയ്തതിനു ശേഷം 10 ദിവസം കഴിഞ്ഞ് രോഗലക്ഷണങ്ങള്‍ കുറഞ്ഞാല്‍ റിക്കവറി രേഖപ്പെടുത്തി വീട്ടിലേയ്ക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്. അവര്‍ ആദ്യം തൊട്ടേ ചെയ്യുന്നത് അതാണ്. ഇപ്പോഴും അതു തന്നെയാണ് തുടര്‍ന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്രയും കേസുകള്‍ കൂടിയിട്ടും ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകാതെ കേരളത്തില്‍ ഒരു രോഗിയേയും ഡിസ്ചാര്‍ജ് ചെയ്യുന്നില്ല. ഇത് ഇന്നലെ പത്ര സമ്മേളനത്തില്‍ ഞാന്‍ വ്യക്തമായി പറഞ്ഞതാണ്. അതദ്ദേഹം കേട്ടിട്ടുണ്ടാവില്ല എന്നു കരുതുന്നില്ല. പകരം, അതു കേള്‍ക്കാത്ത മട്ടില്‍, ഞാനെന്തോ നുണ പറഞ്ഞെന്നും അദ്ദേഹം പുതുതായെന്തോ കണ്ടെത്തിയുമെന്നും വരുത്തിത്തീര്‍ക്കാന്‍ നോക്കുകയാണ്.

ഈ രാഷ്ട്രീയ കൗശലം പണ്ടായിരുന്നെങ്കില്‍ കുറച്ച് ഫലിക്കുമായിരുന്നു. ഇന്നിപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്ന തരത്തില്‍ ലഭ്യമാണ്. മുഖ്യമന്ത്രി ഇതൊന്നും അറിഞ്ഞില്ലേ എന്നാണ് പ്രതിപക്ഷ നേതാവ് ചോദിക്കുന്നത്. എന്നാല്‍ ഇതൊന്നും അറിയാത്തത് ആരാണെന്ന് ആര്‍ക്കാണ് അറിയാന്‍ കഴിയാത്തത് എന്ന് ജനങ്ങള്‍ മനസ്സിലാക്കുന്നുണ്ട്.

ഇവിടെ ടെസ്റ്റുകള്‍ നടത്തുന്നതില്‍ പിന്നിലാണെന്നാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. ലോകാരോഗ്യ സംഘടനയ്ക്കോ, ഐസിഎംആറിനോ, ഇന്ത്യാ ഗവണ്‍മെന്‍റിനോ, ഈ മേഖലയിലെ വിദഗ്ധര്‍ക്കോ കേരളം ഇക്കാര്യത്തില്‍ പുറകിലാണ് എന്ന അഭിപ്രായമില്ല. അവരൊക്കെ നോക്കുന്നത് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റും ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണും എന്ന മാനദണ്ഡങ്ങളാണ്. അവ നോക്കിയാല്‍ ഒരു ഘട്ടത്തില്‍ ലോകത്തെ തന്നെ ഏറ്റവും മികച്ച നിലയില്‍ ആയിരുന്നു.

ഇപ്പോള്‍ കേസുകളുടെ എണ്ണം കൂടിയിട്ടും ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പന്തിയില്‍ തന്നെ നമ്മളുണ്ട്. പ്രതിപക്ഷ നേതാവ് അദ്ദേഹത്തിന്‍റേതായ മറ്റെന്തോ രീതി ഉപയോഗിച്ചാണ് ഈ കാര്യങ്ങള്‍ മനസ്സിലാക്കുന്നതെന്നു തോന്നുന്നു.  ഈ മേഖലയിലെ വിദഗ്ധര്‍ സ്വീകരിക്കുന്ന ശാസ്ത്രീയ മാനദണ്ഡങ്ങളില്‍ അദ്ദേഹത്തിനു വിശ്വാസമില്ലെങ്കില്‍ അതിനെക്കുറിച്ച് ഞാനെന്തു പറയാനാണ്? സമൂഹം ഒരു പ്രതിസന്ധി നേരിടുമ്പോള്‍ പ്രതിരോധം ദുര്‍ബലപ്പെടുത്താനുള്ള ശ്രമം ദൗര്‍ഭാഗ്യകരമാണ് എന്നു മാത്രമേ പറയാനുള്ളൂ. ഇവിടെ മികച്ച ചികിത്സ നാം ഉറപ്പുവരുത്തുകയാണ്. സൗജന്യമായ ചികിത്സയാണ്. ഒന്നിനും ഒരു കുറവും നമ്മള്‍ വരുത്തിയിട്ടില്ല.

ഹൗസ് സര്‍ജന്‍സി കഴിഞ്ഞുള്ള ഡോക്ടര്‍മാരെ കോവിഡ് പ്രതിരോധത്തിനായി നിയമിച്ചിരുന്നു. ഇവര്‍ക്ക് 42,000 രൂപ വെച്ച് പ്രതിമാസ വേതനം അനുവദിക്കുന്നതിന് 13.38 കോടി രൂപ ധനകാര്യ വകുപ്പ് അടിയന്തരമായി അനുവദിച്ചു.

മാസ്ക് ധരിക്കാത്ത 8385 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റെയ്ന്‍ ലംഘിച്ച 15 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കാലാവസ്ഥ

സംസ്ഥാനത്തു മഴ സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നിലവിലില്ല.

ഇടുക്കി മൂന്നാര്‍ പെട്ടിമുടി ദരന്തത്തില്‍ മരിച്ചവരുടെ മൂന്ന് മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരണം 55 ആയി. ഇതില്‍ ഒന്ന് 12 വയസ്സുള്ള പെണ്‍കുട്ടിയുടേതാണെന്ന് തിരിച്ചറിഞ്ഞു. കോവിഡ് പ്രതിരോധ ഭാഗമായി പെട്ടിമുടി ദുരന്തമേഖലയില്‍ തെരച്ചിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് സാനിട്ടറൈസര്‍, മാസ്ക്, കയ്യുറ ഇവയെല്ലാം ആവശ്യാനുസരണം വിതരണം ചെയ്തുവരുന്നു. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തുന്ന മുഴുവന്‍ ഭാഗത്തും അഗ്നിശമനസേനയുടെ സഹായത്തോടെ അണു നശീകരണം യഥാസമയം നടത്തുന്നുണ്ട്. തെരച്ചിലിലേര്‍പ്പെട്ടിള്ളവര്‍ക്ക് ആന്‍റിജന്‍ ടെസ്റ്റ് ആരംഭിച്ചു.

ജില്ലയില്‍ ഇന്ന് 22 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 146 കുടുംബങ്ങളില്‍ 201 പുരുഷന്‍മാരും 186 സ്ത്രീകളും 47 കുട്ടികളുമായി 434 പേര്‍ ക്യാമ്പിലുണ്ട്. 36 വീടുകള്‍ തകര്‍ന്നു. 103 ദുരിത ബാധിതരെ ക്യാമ്പുകളില്ലാതെ ബന്ധു ഗൃഹങ്ങളിലുമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഇന്ന് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്താകെ 648 ക്യാമ്പുകളിലായി 25,350 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ 324 നോണ്‍ റെസിഡെന്‍ഷ്യല്‍ ക്യാമ്പുകളില്‍ 22,920 കുടുംബങ്ങളിലെ 97,006 അംഗങ്ങള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്ര ജല കമ്മീഷന്‍റെ മുല്ലപ്പെരിയാര്‍ ഉപസമിതി ഇന്നലെ മുല്ലപ്പെരിയാറില്‍ പരിശോധന നടത്തി. അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലെറെയായതോടെയാണ് ഉപസമിതി അണക്കെട്ടിലെത്തിയത്. തേക്കടിയില്‍ നിന്നും ബോട്ടുമാര്‍ഗം അണക്കെട്ടിലെത്തിയ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്പില്‍വേ ഷട്ടറുകള്‍ ഉയര്‍ത്തി പരിശോധിക്കുകയും ചെയ്തു.

വിമാനദുരന്തം

കരിപ്പൂര്‍ വിമാന ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ആശുപത്രികളിലായി 83 പേരാണ് ചികില്‍സയിലുള്ളത്. 61 പേര്‍ സുഖം പ്രാപിച്ചു വരുന്നു. 22 പേര്‍ ഗുരുതരാവസ്ഥയിലാണ്.

വ്യാജ വാര്‍ത്ത

കരിപ്പൂര്‍ വിമാനത്താവളത്തിലുണ്ടായ രക്ഷാപ്രവര്‍ത്തനത്തിനിടെ വിമാനയാത്രക്കാരുടെ ബാഗേജ് മോഷ്ടിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ ഒരാളുടെ ചിത്രം പ്രചരിക്കുന്നുണ്ട്. ഇയാളെ എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തെന്നും, സാധനങ്ങള്‍ പിടിച്ചെടുത്തെന്നുമാണ് വ്യാജപ്രചരണം. രാഷ്ട്രീയ ശത്രുത തീര്‍ക്കുന്ന പ്രചാരണമാണുണ്ടായത്. അങ്ങനെ ഒരു സംഭവം നടന്നിട്ടില്ല. ഇത് വ്യാജസന്ദേശമാണെന്ന് കരിപ്പൂര്‍ പൊലീസ് സ്റ്റേഷന്‍ എസ്എച്ച്ഒ വ്യക്തമാക്കി.  

കെഎസ്ഇബിയുടെ ലോഗോ ഉപയോഗിച്ച് സംസ്ഥാനത്തിന്‍റെ ദുരന്ത നിവാരണ പ്രവര്‍ത്തനത്തെ പരിഹസിച്ചുകൊണ്ട് പ്രചരിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ്  വ്യാജമാണെന്ന്  കണ്ണൂര്‍ ജില്ലാ കെഎസ്ഇബി വിഭാഗം അറിയിച്ചിട്ടുണ്ട്. ഇവ രണ്ടും തെറ്റിദ്ധാരണപരത്തുന്ന വ്യാജസന്ദേശങ്ങളാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. വ്യാജവാര്‍ത്തകളുടെ നിജസ്ഥിതി അറിയുന്നതിന് ജില്ലാ പിആര്‍ഡികളുമായി പൊതിജനങ്ങള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

വികസനം

കഴിഞ്ഞ വര്‍ഷം സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ ‘കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019’ ലൂടെ ഈ ഒന്‍പതുമാസത്തിനുള്ളില്‍ 2,550 സംരംഭങ്ങള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് ലഭ്യമായി. 2016-20 കാലഘട്ടത്തില്‍ ഈ മേഖലയില്‍ 5,231.05 കോടി രൂപയുടെ മൊത്ത നിക്ഷേപമാണുണ്ടായത്.

1,54,341 പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിനും സാധിച്ചു. അനായാസമായി വ്യാപാരങ്ങള്‍ക്ക് തുടക്കമിടാനാകുന്ന ഈ നിയമം കഴിഞ്ഞ വര്‍ഷം നവംബറില്‍ ആണ് പ്രാബല്യത്തില്‍ വന്നത്.

പത്തു കോടി രൂപ വരെ മുതല്‍മുടക്കുള്ള സംരംഭം തുടങ്ങാന്‍ മൂന്നുവര്‍ഷത്തേക്ക് ഒരനുമതിയും വേണ്ട എന്നതാണ് ‘കേരള സൂക്ഷ്മ ഇടത്തര ചെറുകിട സംരംഭങ്ങള്‍ സുഗമമാക്കല്‍ ആക്ട് 2019’ എന്ന നിയമത്തിലെ വ്യവസ്ഥ. ആദ്യ മൂന്നു വര്‍ഷത്തേക്ക് വിവിധ നിയമങ്ങള്‍ക്ക് കീഴിലുള്ള ലൈസന്‍സുകള്‍, അനുമതികള്‍, പെര്‍മിറ്റ് എന്നിവയില്‍ നിന്ന് ഒഴിവാകുന്നു. സ്വയം സാക്ഷ്യപത്രത്തേയാണ് മൂന്നു വര്‍ഷത്തേയ്ക്ക് ആധാരമാക്കുക. അതിന്‍റെ ഭാഗമായാണ് അനുമതി ലഭിക്കുക. ഇക്കാലയളവില്‍ യാതൊരുവിധ പരിശോധനകളും ഉണ്ടാവില്ല. ഇതിനുശേഷം ആറുമാസത്തിനുള്ളില്‍ ലൈസന്‍സ് നേടണം. ചട്ടലംഘനത്തിനും വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ നല്‍കുന്നതിനും പിഴ ഈടാക്കും.

ദേശീയ തലത്തില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ ശക്തമായ മേഖലയായി ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് കേരളം 2019ല്‍ ഈ നിയമം പാസാക്കിയത്. കാര്‍ഷികമേഖല കഴിഞ്ഞാല്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വളരെ കുറച്ച് മൂലധനം ആവശ്യമായ മേഖലയാണിത്. ഗ്രാമീണ പിന്നോക്ക പ്രദേശങ്ങളെ വ്യാവസായികവല്‍ക്കരണത്തിലേക്ക് നയിക്കുന്ന ഈ മേഖലയിലൂടെ പ്രാദേശിക അസന്തുലിതാവസ്ഥ കുറച്ച് വരുമാനം, സമ്പത്ത് എന്നിവയുടെ തുല്യവിതരണം ഉറപ്പാക്കാനാകും.

ഇതു കൂടാതെ ഇവ വന്‍കിട വ്യവസായങ്ങള്‍ക്ക് പൂരകവുമാണ്. മികച്ച ഉപഭോഗ അടിത്തറയും ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമുള്ള വലിയ വിപണിയും ഇത്തരം സംരംഭങ്ങളുടെ ആവശ്യകതയെയാണ് ഉയര്‍ത്തിക്കാട്ടുന്നത്.

കോവിഡ്മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധചെലുത്തുന്നത് ചെറുകിട-ഇടത്തര-സൂക്ഷ്മ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിനാണ്.

മഴ ഷെല്‍ട്ടര്‍

ജനുവരിയില്‍ പ്രഖ്യാപിച്ച പന്ത്രണ്ടിന പരിപാടികളില്‍ ഒന്നായിരുന്നു പച്ചക്കറി കൃഷിയുടെ വന്‍തോതിലുള്ള വളര്‍ച്ചയ്ക്ക് ഉതകുന്ന മഴമറയുടെ റെയിന്‍ ഷെല്‍ട്ടര്‍ വ്യാപനം. കൃഷിക്കാര്‍ മഴമറ രീതിയ രണ്ടു കൈയും നീട്ടി സ്വീകരിച്ചു എന്നാണ് കാണുന്നത്.

സംസ്ഥാനത്ത് ആകെ ഇതുവരെ 440 മഴമറ സ്ഥാപിച്ചു കഴിഞ്ഞു. ഇതുവഴി 42,535 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കൃഷി നടത്തുന്നു. ഈ മാസം അവസാനത്തോടെ പദ്ധതി ലക്ഷ്യം പൂര്‍ത്തീകരിക്കും. ഏകദേശം ഒരുലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ 1076  മഴമറകള്‍ സ്ഥാപിച്ചു കൃഷി നടത്തും. മഴമറയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറികള്‍ കൃഷി ചെയ്യുവാന്‍ സാധിക്കും. ഇവ സ്ഥാപിക്കുന്നതിന് 75 ശതമാനം വരെ സബ്സിഡി (പരമാവധി 50000 രൂപ വരെ) സര്‍ക്കാര്‍ നല്‍കുന്നുണ്ട്.

സിറ്റി ഗ്യാസ്

എറണാകുളം നഗരത്തില്‍ നടപ്പാക്കുന്ന സിറ്റി ഗ്യാസ് വിതരണ പദ്ധതിയുടെ പുരോഗതി വലിയിരുത്തി. ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് കമ്പനിയുടെ ഭാഗത്തുനിന്നും കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹായകമായ ക്രമീകരണം അവര്‍ ഏര്‍പ്പെടുത്തണം. ആവശ്യമെങ്കില്‍ പുതിയ ടീമിനെ കണ്ടെത്തി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.  

ഇത് നാടിനാകെ ഉപകാരപ്രദമായ കാര്യമാണ്. കാരണം ഒരു വീട്ടില്‍ ഗ്യാസിന്‍റ ഇന്ധനചെലവില്‍ 30 ശതമാനത്തോളം കുറവ് വരും. മാത്രമല്ല, സ്ഥിരമായി ഗ്യാസ് ലഭ്യമാകുകയും ചെയ്യും. ഇതുമായി ബന്ധപ്പെട്ട് ജില്ലാഭരണ സംവിധാനം ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് നിര്‍ദേശം നല്‍കി. ഉയര്‍ന്നുവരുന്ന പരാതികള്‍ പരിഹരിക്കുവാന്‍ പ്രത്യേക ഇടപെടല്‍ ഉണ്ടാകണം. ചിലപ്പോള്‍ റോഡ് വെട്ടിപ്പൊളിച്ച് പൈപ്പിടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. അക്കാര്യത്തില്‍ കൃത്യമായ നിലപാടുകള്‍ ഉണ്ടാക്കാനാണ് ധാരണ. എഗ്രിമെന്‍റിന്‍റെ ഭാഗമായി തന്നെ റോഡ് വെട്ടിപ്പൊളിക്കേണ്ടി വന്നാല്‍ അത് പുനസ്ഥാപിക്കുന്നതും പൂര്‍വസ്ഥിതിയിലാക്കുന്നതുമായ കാര്യങ്ങള്‍ രേഖപ്രകാരം ഉറപ്പുവരുത്തും. അതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ക്ക് അതോടെ പരിഹാരം കാണാനാകും. സമയബന്ധിതമായി തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കും.  14,450 കണക്ഷനുകള്‍ ഇപ്പോള്‍ തന്നെ കൊടുക്കാന്‍ പാകത്തിലായി. റോഡിലൂടെയുളള പൈപ്പ് ലൈന്‍ പൂര്‍ത്തിയായാല്‍ ഉടനെ ഈ കണക്ഷന്‍ നല്‍കാനാകും. ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തില്‍ മാസം തോറും റിവ്യൂ നടത്തണമെന്നും നിര്‍ദ്ദേശം നല്‍കി.

ക്ഷീരകര്‍ഷകര്‍ക്ക് സഹായം

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയുടെ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ ക്ഷീരകര്‍ഷകരുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ക്ഷീര സംഘങ്ങളില്‍ പാലളക്കുന്ന കര്‍ഷകര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ കാലിത്തീറ്റ ചാക്കൊന്നിന് 400 രൂപ സബ്സിഡി നിരക്കില്‍ നല്‍കാന്‍ തീരുമാനിച്ചു. ഏപ്രില്‍ മാസം അളന്ന പാലിന്‍റെ അടിസ്ഥാനത്തില്‍ പരമാവധി 5 ചാക്ക് കാലിത്തീറ്റ ഒരു കര്‍ഷകന് എന്ന നിലയില്‍ 2.95 ലക്ഷം ചാക്ക് കാലിത്തീറ്റ വിതരണം ചെയ്യും.

1,11,914 ക്ഷീരകര്‍ഷകരില്‍ നിന്നും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ള അപേക്ഷകള്‍ സ്വീകരിക്കും. അതില്‍ 95,815 അപേക്ഷകള്‍ വിവിധ ബാങ്കുകളില്‍ എത്തിക്കുകയും ചെയ്തു. 13,869 കര്‍ഷകര്‍ക്ക് ഇതുവരെ 88.2 കോടി രൂപ കുറഞ്ഞ പലിശയ്ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ബാങ്കുകള്‍ മുഖേന അനുവദിച്ചിട്ടുണ്ട്.

കോവിഡ് കാലഘട്ടത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുത്തുകൊണ്ട് പാല്‍ സംഭരണ, വിപണന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ക്ഷീരസംഘം ജീവനക്കാര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടായാല്‍ അടിയന്തിര സഹായമായി 10000 രൂപ ക്ഷീരവികസന വകുപ്പ് ലഭ്യമാക്കും. ക്ഷീരസംഘങ്ങളിലൂടെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി 8500 ടണ്‍ വൈക്കോലും പച്ചപ്പുല്ലും വിതരണം ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പതിനാലാം കേരള നിയമസഭയുടെ 20-ാം സമ്മേളനം ആഗസ്റ്റ് 24ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനുള്ള കേരള സംസ്ഥാന പട്ടികജാതി  പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ഗ്യാരണ്ടി തുക 30 കോടിയില്‍ നിന്നും 100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
കിന്‍ഫ്രയുടെ കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ 1800 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റും താല്‍കാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കിന്‍ഫ്രക്കാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2019-20 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍രേഖ പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയില്‍ അധികരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്.

നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയിന്‍ ഫ്യൂവലിേډലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി, 10 വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

വി. ജയകുമാരന്‍ പിള്ളയെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്‍റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനര്‍നിയമിച്ചു.

ഇടുക്കി രാജമലയിലെ, പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം അനുവദിച്ചു.

പെട്ടിമുടിയില്‍ മരണപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചിലവിനുള്ള തുകയും അനുവദിച്ചു. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവിനുള്ള തുകയുമാണ് അനുവദിച്ചത്.

കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.

സഹായം

കെപിഎം ഹയര്‍ സെക്കന്‍ററി സ്കൂള്‍ വെള്ളിനല്ലൂര്‍ പി ടി എയും സ്കൂള്‍ സംരക്ഷണ സമിതിയും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സഹായമായി 32 ടിവി, 11 ടാബ്ലറ്റ് കംപ്യൂട്ടര്‍, 11 മൊബൈല്‍ ഫോണ്‍ എന്നിവ വിതരണം ചെയ്തു.

മലപ്പുറം ജില്ലയിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകള്‍ക്കായി ദേശീയ സമ്പാദ്യ പദ്ധതി വകുപ്പ്, ജില്ലാ ശുചിത്വ മിഷന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലയിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്‍റ്മാരില്‍ നിന്ന് സംഭാവനയായി സ്വീകരിച്ച 2.58 ലക്ഷം രൂപയുടെ കിടക്കകള്‍ കൈമാറി.

ദുരിതാശ്വാസം

നിലമ്പൂരിലുള്ള പിജി മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്‍റും ജീവനക്കാരും ചേര്‍ന്ന് 2,25,000 രൂപ.

പെരിഞ്ഞനം വെസ്റ്റ്, റെഡ് സ്റ്റാര്‍ കൂട്ടായ്മ, കൈപ്പമംഗലം 85,000 രൂപ.

എഐവൈഎഫ് അങ്കമാലി മണ്ഡലം കമ്മിറ്റി 77,000 രൂപ.

സിപിഐ എം ചെറുവത്തൂര്‍ ഈസ്റ്റ് ലോക്കലിലെ ബ്രാഞ്ചുകള്‍ ചേര്‍ന്ന്  61,000 രൂപ.

എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ കയ്യൂര്‍ ചീമേനി പഞ്ചായത്ത് 52,000 രൂപ.

ആര്‍മി സര്‍വ്വീസില്‍നിന്ന് വിരമിച്ച കോട്ടയം സ്വദേശി റിട്ടയേര്‍ഡ് സുബേദാര്‍ മേജര്‍ ബെന്നി തോമസ് 50,000 രൂപ.

ചമ്പാട് തോട്ടുമ്മല്‍ യുവധാര ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ് 43,500 രൂപ.
സ. മത്തായി ചാക്കോ പഠന കേന്ദ്രം വള്ള്യാട്  32,960 രൂപ.

തൃക്കരിപ്പൂര്‍ ചെറുകാനത്ത് പി ശ്രീധരനും ഭാര്യ സുശീലയും ചേര്‍ന്ന് പെന്‍ഷന്‍ തുക 55,000 രൂപ.

തൃക്കരിപ്പൂര്‍  വടക്കേകൊവ്വല്‍ ടി.നാരായണനും ഭാര്യ നന്ദിനിയും ചേര്‍ന്ന് പെന്‍ഷന്‍ തുക 53,842 രൂപ.

കൊടക്കാട് പൊള്ളപ്പൊയില്‍ പി രാമചന്ദ്രന്‍ മാസ്റ്റര്‍ പെന്‍ഷന്‍ തുക 41,145 രൂപ.

മേക്കുന്ന് പാറേമ്മല്‍ സഖാക്കള്‍ 23,827 രൂപ.

ചെമ്പഴന്തി കല്യാറ വിദ്യയില്‍ അന്തരിച്ച സരോജിനി രാഘവന്‍റെ സ്മരണാര്‍ത്ഥം കുടുംബാംഗങ്ങള്‍ 25000 രൂപ.

നീലേശ്വരം പടിഞ്ഞാറ്റംകൊവ്വല്‍ നവജ്യോതി ക്ലബ് 25,100 രൂപ.

കയ്യൂര്‍ ആലന്തട്ട ജനശക്തി സാംസ്കാരികവേദി  25,000 രൂപ.

അനാമി എസ്ആര്‍, നെടുമങ്ങാട് അഞ്ചാം പിറന്നാള്‍ ദിനത്തിന്‍ 5,000 രൂപ.
——————————————————————–
മുമ്പ് എതിരാളികളെ കൊല്ലുക എന്ന നയം സി.പി.ഐ.എം  സ്വീകരിച്ചു. ഇപ്പോള്‍ സൈബര്‍ സ്പെയിസിലൂടെ ആളുകളെ ഇല്ലായ്മ ചെയ്യുകയാണ് ചെയ്യുന്നത് എന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി

എതിരാളികളെ കൊല്ലുന്ന കാര്യം പറയുമ്പോള്‍ മൊയ്യാരത്ത് ശങ്കരന്‍ മുതല്‍ നടന്ന കൊലപാതകങ്ങളെ കുറിച്ച് പറയാന്‍ ചെറിയ സമയമൊന്നും പോരാ. അടുത്ത കാലത്ത് നടന്ന മൂന്നു കൊലപാതകങ്ങള്‍ ഞാന്‍ ഓര്‍മിപ്പിക്കാം. തൃശ്ശൂരിലെ മധു, ലാല്‍ജി, ഹനീഫ. ആ മൂന്നു പേരും കോണ്‍ഗ്രസുകാരാണ്. പ്രതിപക്ഷ നേതാവ് ആ പേരുകള്‍ ഏതെങ്കിലും ഘട്ടത്തില്‍ പറയുന്നുണ്ടോ? എന്താണ് അത് മറന്നുപോയതാണോ?  അത് എങ്ങനെ നടന്ന കൊലകളാണ് എന്നതിന്‍റെ ചരിത്രത്തിലേക്കൊന്നും ഞാനിപ്പോള്‍ പോകുന്നില്ല.  

ഇപ്പോള്‍ പറയുന്നു സി.പി.ഐ.എം ഗുണ്ടകളുടെ സൈബര്‍ വധമെന്ന്. ഇതില്‍ നേരത്തെ തന്നെ ഞാന്‍ നിലപാട് പറഞ്ഞിട്ടുണ്ട്. ഒരാള്‍ക്കുമെതിരെ വ്യക്തിപരമായ ഒരു ആക്രമണമവും ഉണ്ടാകരുത്. അത് സൈബര്‍ സ്പെയിസിലായാലും മീഡിയാ സ്പെയിസിലായാലും. ആ നിലപാടാണ് എല്ലാ കാലത്തുമുള്ളത്.

ഈയടുത്തു നടന്ന ചില സൈബര്‍ ആക്രമണങ്ങള്‍ എടുക്കുമ്പോള്‍ ഒരു വശം മാത്രം നോക്കിയാല്‍ പോരല്ലോ. എല്ലാ വശവും നാം കാണണ്ടേ. ശൈലജ ടീച്ചറെ ഡാന്‍സറെന്ന് വിളിച്ചത് കെപിസിസി പ്രസിഡന്‍റാണ്. ടീച്ചര്‍ക്ക് മീഡിയ മാനിയ ആണ് എന്ന് പറഞ്ഞത് പ്രതിപക്ഷ നേതാവും. സോഷ്യല്‍ മീഡിയയില്‍ ശൈലജ ടീച്ചറെ അപമാനിക്കാനും മോര്‍ഫ് ചെയ്യാനുമായി യുഡിഎഫ് സൈബര്‍ ടീമുകള്‍ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. അത്യന്തം മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസമാണ് മേഴ്സിക്കുട്ടിയമ്മ കോണ്‍ഗ്രസിന്‍റെയും ലീഗിന്‍റെയും ഭീകരമായ സൈബര്‍ തെറിവിളികള്‍ക്ക് ഇരയായത്. അസഭ്യവര്‍ഷം കൊണ്ടാണ് മേഴ്സിക്കുട്ടിയമ്മയെ നേരിട്ടത്.

ഈ കൊറോണക്കാലത്താണ് ബെന്യാമിന്‍ എന്ന എഴുത്തുകാരന്‍ സൈബര്‍ ആക്രമണത്തിന് ഇരയായത്. അസഭ്യമായ വാക്കുകള്‍ ആ എഴുത്തുകാരനെതിരെയും പ്രയോഗിക്കപ്പെട്ടു. അതിനു നേതൃത്വം നല്‍കിയത് ഒരു കോണ്‍ഗ്രസ്സ് യുവ എംഎല്‍എ ആയിരുന്നു.

കുറച്ചുനാളുകള്‍ക്ക് മുന്‍പാണ് എഴുത്തുകാരി കെ.ആര്‍. മീരയെ സോഷ്യല്‍ മീഡിയയില്‍ ഒരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ അധിക്ഷേപിച്ചത്. അതിനു ശേഷം തന്‍റെ കീഴിലുള്ള സൈബര്‍ ടീമിന് തെറിവിളിക്കാന്‍ പ്രോത്സാഹനവും നല്‍കി. അങ്ങേയറ്റം നിലവാരമില്ലാതെയാണ് ആ എംഎല്‍എ അന്ന് മീരയെ ആക്ഷേപിച്ചത്. അധിക്ഷേപം നടത്തിയ എംഎല്‍എ ഇതിനു മുന്‍പും ഇത്തരം നിലപാടുകള്‍ സ്വീകരിച്ചിരുന്നില്ലേ. ലോകം ആദരിക്കുന്ന എകെജിയെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുകയും തന്‍റെ സംഘങ്ങള്‍ക്ക് എകെജിയെ ആക്രമിക്കാന്‍ ഇട്ടു കൊടുക്കയും ചെയ്തു. ഇപ്പോഴും ആ ആക്രമണം തുടരുന്നില്ലേ. ആ നടപടിയെ വിമര്‍ശിച്ച കെപിസിസി പ്രസിഡന്‍റിനു തന്‍റെ അണികളില്‍ നിന്നു തന്നെ നേരിടേണ്ടി വന്ന സൈബര്‍ ആക്രമണം എങ്ങനെ ആയിരുന്നു.

ഫെയ്സ്ബുക്കില്‍ കേട്ടാലറക്കുന്ന അസഭ്യവര്‍ഷം നടത്തിയതിനാണ് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവിനെതിരെ ഒരു വനിത ഈയടുത്തു കേസ് നല്‍കിയത്. ഈ തെറിയഭിഷേകം നടത്തിയ അതേ ദിവസം തന്നെ മറ്റൊരു യുവ കോണ്‍ഗ്രസ്സ് എംഎല്‍എ  ന്യായീകരിക്കാനിറങ്ങി ആളുകളെ അങ്ങോട്ടുമിങ്ങോട്ടും ഓടിനടന്ന് അസഭ്യം പറഞ്ഞത് നമ്മള്‍ കണ്ടില്ലേ. പോസ്റ്റില്‍ കമന്‍റിട്ട സ്ത്രീകളെയടക്കം മറുപടിയായി അസഭ്യം പറഞ്ഞു.

അതിനു രണ്ടുദിവസങ്ങള്‍ക്ക് ശേഷമാണ് ഹനാന്‍ എന്ന പെണ്‍കുട്ടി മേഴ്സിക്കുട്ടിയമ്മയും മീരയുമൊക്കെ നേരിട്ടതിനേക്കാള്‍ അതിഭീകരമായ അശ്ലീലം പറഞ്ഞുള്ള തെറിവിളികള്‍ക്ക് വിധേയയായത്. പ്രതിപക്ഷ നേതാവിനെ വിമര്‍ശിച്ചു എന്നതാണ് ചാര്‍ത്തപ്പെട്ട കുറ്റം. ‘പ്രതിപക്ഷ നേതാവ് പണിതുതന്ന വീട്ടിലിരുന്ന് അതേയാളെ വിമര്‍ശിക്കാന്‍ നാണമില്ലേ’ എന്നതിലായിരുന്നു തുടക്കം. അതു പുരോഗമിച്ച് അശ്ലീലതയിലേക്ക് നീണ്ടു. പിന്നെ അതിന്‍റെ പ്രവാഹമായിരുന്നു.

നിപ്പയെ തുരത്തുന്നതിനിടയില്‍ നാടിനു വേണ്ടി ജീവന്‍ ത്യജിച്ച ലിനി  സിസ്റ്ററുടെ കുടുംബത്തെ സോഷ്യല്‍ മീഡിയയിലും പുറത്തും വേട്ടയാടാനുള്ള ശ്രമം നടന്നു. ലിനിയുടെ ഭര്‍ത്താവ് ജോലി ചെയ്യുന്ന സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്യുന്നത് നാം കണ്ടു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിനെ അഭിനന്ദിക്കുകയും അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തിയ പ്രതിപക്ഷത്തെ വിമര്‍ശിക്കുകയും ചെയ്തതായിരുന്നു കാരണം.

മാധ്യമ പ്രവര്‍ത്തകരുടെ അവസ്ഥ

ന്യൂസ് 18ലെ ഒരു അവതാരകയെ എന്തുമാത്രം കേട്ടാല്‍ അറക്കുന്ന അധിക്ഷേപമാണ് ഇവര്‍ നടത്തിയത്? ഒടുവില്‍ ചാനലിന് എതിരെയും ഭീഷണി വന്നപ്പോള്‍ ആ അവതാരകയെ പ്രൈം ടൈം ന്യൂസില്‍ നിന്നും മാറ്റി നിര്‍ത്തുന്ന അവസ്ഥ ഉണ്ടായില്ലേ.

ഏഷ്യാനെറ്റിലെ ഒരു അവതാരക നേരിട്ടത് എന്തായിരുന്നു. ഒരു കോണ്‍ഗ്രസ്സ് പേജില്‍ തന്നെ അവര്‍ക്കെതിരെ വാര്‍ത്ത വന്നില്ലേ. ഭീഷണി മുഴക്കിയില്ലേ. ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവരെ ജയിലില്‍ പോയി സ്വീകരിച്ചതും നമ്മള്‍ കണ്ടില്ലേ?

മനോരമയിലെ ഒരു അവതാരികക്ക് എതിരെയും ഉണ്ടായില്ലേ കേട്ടാല്‍ അറക്കുന്ന രീതിയിലുള്ള ലൈംഗീക ചുവയുള്ള അധിക്ഷേപങ്ങള്‍.

എത്ര മാധ്യമങ്ങള്‍ ഇതിനെതിരെ പ്രതിഷേധിച്ചു? എത്ര പേര്‍ ചര്‍ച്ച നടത്തി? ഈ ഇരട്ടത്താപ്പിനെയാണ് ഞാന്‍ ചൂണ്ടിക്കാണിച്ചത്.

ഇങ്ങനെ അസഭ്യവര്‍ഷത്തില്‍ പൂണ്ട് വിളയാടുന്നവരാണ് പ്രതിപക്ഷ പാര്‍ട്ടിയുടെ അണികള്‍. പ്രതിപക്ഷ നേതാവ് സ്വന്തം അണികളോട് പറഞ്ഞില്ലെങ്കിലും സ്വന്തം പാര്‍ട്ടിയിലെ ജനപ്രതിനിധികളോട് എങ്കിലും മാന്യമായി സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ പറയണം.

ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകള്‍

വാര്‍ത്തകളുടെ കാര്യങ്ങളിലേക്ക് പോയാല്‍ ഏതെല്ലാം തരത്തിലുള്ള വാര്‍ത്തകളാണ്?

സ്വര്‍ണ്ണക്കടത്തില്‍ പ്രതി ചേര്‍ക്കപ്പെട്ട സന്ദീപ് സിപിഎം പ്രവര്‍ത്തകന്‍ ആണെന്ന് ആദ്യമായി വാര്‍ത്ത നല്‍കിയത് ഒരു പ്രമുഖ മാധ്യമമല്ലേ? അയാള്‍ ഏതു പാര്‍ടിയിലാണ് നില്‍ക്കുന്നത് എന്ന് എല്ലാവരും കണ്ടില്ലേ.

കോടിയേരി ബാലകൃഷ്ണന്‍റെ കക്ഷത്തിലേക്ക് കാമറ സൂം ചെയ്ത്  ‘ഏലസ് കണ്ടുപിടിച്ചതും’ മാധ്യമങ്ങളാണ്. എന്തായിരുന്നു അതിന്‍റെ സത്യാവസ്ഥ? ഒരു മെഡിക്കല്‍ എക്യുപ്മെന്‍റ് ശരീരത്തിലുള്ളതിനെ ചൂണ്ടികാണിച്ചുകൊണ്ടാണ് ഏലസ് എന്ന് ചിത്രീകരിക്കാന്‍ ശ്രമം നടന്നത്.

ഒരു തെരഞ്ഞെടുപ്പ് കാലത്താണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിലേക്ക് മത്സരിച്ചു പരാജയപ്പെട്ട ഒരു കോണ്‍ഗ്രസ്സ് വനിതാ നേതാവിന്‍റെ മുടി  സിപിഎം പ്രവര്‍ത്തകര്‍ മുറിച്ചു എന്ന വാര്‍ത്ത ഒന്നാം പേജില്‍ ഇട്ടത്. അവര്‍ സ്വയം മുടി മുറിച്ചതാണെന്നു പിന്നീട് ബോധ്യപ്പെട്ടില്ലേ? തിരുത്തിയോ? മാപ്പുപറഞ്ഞോ?

കഴിഞ്ഞ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ അന്നല്ലേ കെവിന്‍ വധക്കേസില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് പങ്കെന്ന് രാവിലെ മുതല്‍ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ വിളിച്ചുപറഞ്ഞത് ഒടുക്കം എന്തായി?

കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് മത്സരത്തിന്‍റെ ഭാഗമായി ഉടലെടുത്ത ഐ.എസ് ആര്‍.ഒ. ചാരക്കേസില്‍ നമ്പി നാരായണ്‍ എന്ന പ്രമുഖ ശാസ്ത്രജ്ഞനെ വേട്ടയാടി, കേസില്‍ അദ്ദേഹത്തെ വെറുതെ വിട്ട കോടതി സര്‍ക്കാരിനോട് നഷ്ടപരിഹാരം കൊടുക്കാന്‍ പറഞ്ഞു. അദ്ദേഹം ഇന്നലെ ഒരു മാധ്യമത്തില്‍ പറഞ്ഞത് നിങ്ങളും കേട്ട് കാണുമല്ലോ.

ഈ കാര്യം കൂടുതലായി നീട്ടിക്കൊണ്ടു പോകുന്നതല്ല നല്ലത്. ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങളുണ്ട്. അതുകൊണ്ട് നമുക്ക് ഇന്നത്തെ ഘട്ടത്തില്‍ യോജിച്ചു ചെയ്യാനുള്ള കാര്യങ്ങള്‍ എന്താണ് എന്നത് പൊതുവില്‍ പറഞ്ഞുകൊണ്ട് നിര്‍ത്താം. അതുമായി ബന്ധപ്പെട്ട് അറിയേണ്ട കാര്യങ്ങള്‍ ചോദിക്കുന്ന നിലയും സ്വീകരിക്കാം. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങളും നല്‍കാം. അതായിരിക്കും നല്ലത്.

മന്ത്രിസഭായോഗ തീരുമാനങ്ങള്‍ : 12-08-2020

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

പതിനാലാം കേരള നിയമസഭയുടെ 20-ാം സമ്മേളനം ആഗസ്റ്റ് 24ന് വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷനുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍റെ സര്‍ക്കാര്‍ ഗ്യാരണ്ടി തുക 30 കോടിയില്‍ നിന്നും 100 കോടിയായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു.
കിന്‍ഫ്രയുടെ കൊച്ചി ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പദ്ധതിക്ക് പാലക്കാട് ജില്ലയില്‍ 1800 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ യൂണിറ്റും സ്പെഷ്യല്‍ തഹസില്‍ദാര്‍ യൂണിറ്റും താല്‍കാലികമായി രൂപീകരിക്കും. ഭൂമി ഏറ്റെടുക്കുന്നതിനുള്ള ചുമതല കിന്‍ഫ്രക്കാണ്.

പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 2019-20 വര്‍ഷത്തെ ബോണസ് നല്‍കുന്നതിനുള്ള മാര്‍രേഖ പുറപ്പെടുവിച്ചു. കഴിഞ്ഞ തവണ നല്‍കിയ ബോണസ് തുകയില്‍ അധികരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയോടെയാണ് അംഗീകരിച്ചത്.

നെടുമ്പാശ്ശേരി, കരിപ്പൂര്‍ എന്നീ വിമാനത്താവളങ്ങളില്‍ നിന്നും ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബയിന്‍ ഫ്യൂവലിേډലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തില്‍ നിന്ന് ഒരു ശതമാനമാക്കി, 10 വര്‍ഷത്തേക്ക് കുറയ്ക്കാന്‍ തീരുമാനിച്ചു.

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ വി. രതീശന് ലാന്‍റ് ബോര്‍ഡ് സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.

വി. ജയകുമാരന്‍ പിള്ളയെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രീയല്‍ എന്‍റര്‍പ്രൈസസ് മാനേജിംഗ് ഡയറക്ടറായി പുനര്‍നിയമിച്ചു.

ഇടുക്കി രാജമലയിലെ, പെട്ടിമുടിയില്‍ ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും കരിപ്പൂര്‍ വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്കും ധനസഹായം അനുവദിച്ചു.

പെട്ടിമുടിയില്‍ മരണപ്പെട്ടവര്‍ക്ക് 5 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാ ചിലവിനുള്ള തുകയും അനുവദിച്ചു. വിമാനാപകടത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് പ്രഖ്യാപിച്ച 10 ലക്ഷം രൂപയും പരിക്കേറ്റവരുടെ ചികിത്സാചിലവിനുള്ള തുകയുമാണ് അനുവദിച്ചത്.

കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസര്‍ച്ച് ആന്‍റ് ഡെവലപ്മെന്‍റില്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ സ്ഥിരം തസ്തിക സൃഷ്ടിച്ചു.

വാര്‍ത്താകുറിപ്പ്: 11-08-2020

വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1426 ആണ്.

അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 105. വിദേശത്തുനിന്ന് 62 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 72 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 36 കഴിഞ്ഞ 24 മണിക്കൂറിനകം 21,625 പരിശോധനകള്‍ നടത്തി.

ജില്ലകളില്‍ പോസിറ്റീവായവരുടെ കണക്ക്:

തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ തീരപ്രദേശങ്ങളില്‍ കോവിഡ് രോഗവ്യാപനം തുടരുകയാണ്. ആറ് ക്ളസ്റ്ററുകളിലാണ് രോഗം വര്‍ദ്ധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടയ്ക്കല്‍, പാണാവള്ളി എന്നിവയാണവ.

കോട്ടയം ജില്ലയില്‍ അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലകളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്‍റെ ഭാഗമായിരുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുകയാണ്. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. ജില്ലയിലെ അടഞ്ഞു കിടക്കുന്ന മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കും

തൃശൂര്‍ ജില്ലയില്‍ മങ്കര, മിണാലൂര്‍ ക്ലസ്റ്ററുകള്‍ പുതുതായി രൂപംകൊണ്ടു.

കോഴിക്കോട് ഒരു വീട്ടില്‍ തന്നെ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ട്. പുറത്തു പോയി വരുന്നവര്‍ വീടുകള്‍ക്കുള്ളിലും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്. മത്സ്യബന്ധനത്തിനു എത്തിയ 68 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ ബോട്ടില്‍ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിനു അനുവദിക്കില്ല. ബേപ്പൂര്‍ മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും.

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ ഡയാലിസ് സെന്‍റര്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്.  രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കോവിഡ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്‍ററിലേക്ക് ആശുപത്രിക്ക് ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും അടച്ചു. ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്‍ററിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ഡിഎസ്സി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു.

പത്തു ദിവസത്തിനകം 1146 രോഗികളിലാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ്  സ്ഥിരീകരിച്ചത്. കാസര്‍കോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ടവരിലുള്ള രോഗ ബാധ വര്‍ദ്ധിക്കുകയാണ്. ഇതുവരെയായി കാസര്‍കോട് ബീച്ച് ക്ലസ്റ്ററില്‍ മാത്രം 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധമേഖലയിലെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്‍ടാക്ട് ട്രെയിസിങ് പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്‍ടാക്ട് ട്രെയിസിങ്, കണ്ടെയ്ന്‍മെന്‍റ് സോണ്‍ കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് ആ ജില്ലയിലെ പൊലീസ് നടപടികള്‍ ഏകോപിപ്പിക്കും.

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈയെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കും.

തീരദേശമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹികസാമ്പത്തിക സാംസ്കാരിക ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും.

കൊല്ലം റൂറലില്‍ വിജയകരമായി നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. തൃശൂര്‍ സിറ്റിയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പാക്കും. സംസ്ഥാനത്തിന് വെളിയില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കൊല്ലം സിറ്റിയിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കും.
   
മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കാലവര്‍ഷം

വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ന്യൂനമര്‍ദത്തിന്‍റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നദികളിലെ ജലനിരപ്പ് അപകട നിരപ്പില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങള്‍ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 493 ക്യാമ്പുകള്‍ ഇന്ന് ഉച്ചവരെ തുറന്നു. അതില്‍ 21,205 പേരാണ് അവിടെയുണ്ടായിരുന്നത്. മഴ കുറഞ്ഞതോടെയും വെള്ളം ഇറങ്ങിയതോടെയും പലരും വീടുകളിലേക്ക് മടങ്ങി പോയിക്കൊണ്ടിരിക്കുന്നു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

ഇടുക്കി രാജമല, പെട്ടിമുടി ദുരന്തത്തില്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി.

ഇഐഎ

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. അതിലെ പല നിര്‍ദ്ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ.

ഇതിനുപുറമെ സംസ്ഥാനത്തിന്‍റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്.

പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1ല്‍ അഞ്ച് ഹെക്ടറില്‍ കൂടുതല്‍ നൂറ് ഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. അതായത്, അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍നങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ച് ഹെക്ടര്‍ എന്നത് രണ്ട് ഹെക്ടര്‍ എന്നാക്കി ഭോദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. അതായത്, രണ്ട് ഹെക്ടറിനു മുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരും.

രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ആനുകൂല്യം തുടരും.  

പദ്ധതികളുടെ അനുമതിക്കു മുന്‍പ് പബ്ലിക്ക് ഹിയറിംഗിനായി നിലവില്‍ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തില്‍ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍, ഇത് 30 ദിവസം തന്നെയായി നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തിന്‍റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല.

ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ സമിതികള്‍. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട അപേക്ഷകളില്‍ ജില്ലാതല സമിതികള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആവശ്യം.

വികസനം

കോവിഡ് 19 വലിയൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവിടെ മാത്രമല്ല, ലോകമൊന്നാകെ സാമ്പത്തികമായ വലിയ വെല്ലുവിളിയാണ് അതുയര്‍ത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങള്‍ മറി കടന്നു മുന്നോട്ടു കൊണ്ടുപോകാനും, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നല്‍കിയ കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര പത്രങ്ങള്‍ നല്‍കി. എംഎസ്എംഇയ്ക്കു പുറത്ത്  361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിേډല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു.

തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്ന ജില്ല.

കെസ്വിഫ്റ്റിനെ പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി നല്‍കുന്ന തരത്തില്‍ പരിഷ്കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്നി സുരക്ഷ, മൈനിങ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സസ് തുടങ്ങിയവ ഇതില്‍ പെടും.

നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ്എസ്എഐ), തീര സംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്‍റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയും.

വീഡിയോ കോണ്‍ഫറന്‍സ്

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍റസ്ട്രി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാനും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അവരുടെ പൊതുവായ അഭ്യര്‍ത്ഥന. നാടിന്‍റെ സാമ്പത്തിക നില നല്ലതുപോലെ ചലിക്കണമെന്നത് ഏതൊരു സര്‍ക്കാരിന്‍റെയും ആഗ്രഹമാണ്. എന്നാല്‍, കോവിഡ് സാഹച്യത്തില്‍ മുന്‍കരുതല്‍ ഇല്ലാതെ അതിലേയ്ക്ക് എടുത്തുചാടാനാവില്ല. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരഭിപ്രായം ഇല്ലെന്നും ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു.

സാധാരണ നിലയിലുള്ള സാമ്പത്തിക ചലനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ സഹായം നല്‍കണമെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാണമെന്നുമുള്ള അഭ്യര്‍ത്ഥനയില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് പങ്കെടുത്തവര്‍ സ്വീകരിച്ചത്.  

ഉന്നതവിദ്യാഭ്യാസം

അടുത്ത അക്കാദമിക വര്‍ഷം ‘സീറോ അക്കാഡമിക് വര്‍ഷം’ ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് ‘സീറോ അക്കാദമിക് വര്‍ഷം’ എന്ന് ഉദ്ദേശിക്കുന്നത്. യുജിസി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമെസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ളാസ്സുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം ചില കോണുകളില്‍നിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികളും തുടരേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്, സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റഗുലര്‍ ക്ലാസ്സുകള്‍പോലെ ടൈംടേബില്‍ അനുസരിച്ചാണ് നടത്തുന്നത്. അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ധ്യാപകരും ഉറപ്പുവരുത്തുന്നു. പുതിയ കേന്ദ്ര തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായി പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.

എല്‍എല്‍ബി

ഈ വര്‍ഷത്തെ ത്രിവല്‍സര,പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേയ്ക്ക് 60 വിദ്യാര്‍ത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലായി 240 സീറ്റുകള്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുക.

കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും.

രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും. റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗ്സ്റ്റ് 13-ാം തീയതി മുതല്‍ ആരംഭിക്കും.

വ്യാജവാര്‍ത്തകള്‍

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്ന പേരില്‍ വ്യാജപ്രചരണം നടക്കുന്നുണ്ട്. നിലവിലുളള വോട്ടര്‍മാരുടെ ലിസ്റ്റ് കാണുന്നതിനുളള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ പച്ച നമ്പര്‍ ബോര്‍ഡുളള സംസ്ഥാന ഊര്‍ജ്ജവകുപ്പിന്‍റെ കാറിന്‍റെ പടം മതസ്പര്‍ദ്ദ, രാഷ്ട്രീയ വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് പച്ച നിറത്തിലുള്ള ബോര്‍ഡിലാണ്.
 
ഈ രണ്ട് പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ചിലതു മാത്രമാണ് ഇവിടെ പറയുന്നത്. പിആര്‍ഡിയുടെ ഫാക്ട് ചെക്ക് സംവിധാനം ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ തുറന്നുകാട്ടലിനു പുറമെ നിയമനടപടികളുമുണ്ടാകും.

അഭിനന്ദനം

മനുഷ്യന്‍റെ അപരനോടുള്ള കരുതലും സ്നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാനും ഒരു സമൂഹത്തിന്‍റെ കരുത്തായി മാറുന്നത്. ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ചുകൊണ്ട് കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചുതന്നത് ഈ മാതൃകയാണ്.

തന്‍റെ അധ്വാനത്തിന്‍റെ ഒരു പങ്ക് അവര്‍ കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. മനുഷ്വത്വത്തിന്‍റെ നിഷ്കപടമായ ഈ ആവിഷ്കാരങ്ങള്‍ നമുക്ക് ഏവര്‍ക്കും പ്രചോദനമായിത്തീരട്ടെ.

പൊലീസിനെ നിയോഗിച്ച് കോവിഡ് നിയന്ത്രണം നടത്തുയകാണ്; ആരോഗ്യ സംവിധാനം പരാജയമെന്ന ആരോപണം

ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ദുഷ്ട ലാക്കോടെയായിരുന്നു കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ ചിലരുടെ അജണ്ട. ഞാന്‍ ആദ്യമേ പറഞ്ഞു: ‘കക്ഷിരാഷ്ട്രീയാതീതമായി ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട സമയമാണിതെന്ന്. നിര്‍ഭാഗ്യവശാല്‍ ബധിരകര്‍ണങ്ങളിലാണ് അതൊക്കെ പതിച്ചത്. കുറച്ചു ദിവസം മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ മാറ്റി, പകരം പൊലീസിനെ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ആരോപണവുമായി വന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് പൊലീസിന്‍റെ സേവനം ലഭ്യമാക്കിയതിനാണങ്ങനെ പ്രചരിപ്പിച്ചത്. ആ സത്യം ജനങ്ങള്‍ക്ക് മനസ്സിലായി എന്നു കണ്ടപ്പോള്‍ പുതിയ ആരോപണവുമായി വീണ്ടും വന്നിരിക്കുന്നു. കോവിഡ് തടയാന്‍ കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം പരാജയപ്പെട്ടു എന്നാണ് പറയുന്നത്.

എന്താണ് യഥാര്‍ഥ വസ്തുതകള്‍? ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് നമ്മുടേത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് കേരളം. വയോജനങ്ങളുടേയും ഹൃദ്രോഗികളുടേയും പ്രമേഹ രോഗികളുടേയും കാന്‍സര്‍ രോഗികളുടേയും ജനസംഖ്യാനുപാതം രാജ്യത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണിത്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ മടങ്ങിവന്ന സംസ്ഥാനമാണിത്. എന്നിട്ടും രാജ്യത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്.

രോഗം ഇരട്ടിക്കുന്നതിനുള്ള സമയം, അതായത് ഡബ്ളിങ് ടൈം നോക്കിയാല്‍ ദേശീയ ശരാശരിയേക്കാള്‍ 4 ദിവസം കൂടുതലാണ് കേരളത്തില്‍. അക്കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നമ്മള്‍. മറ്റു സംസ്ഥാനങ്ങളില്‍ ലക്ഷണങ്ങള്‍ കുറഞ്ഞാല്‍ വീട്ടിലേയ്ക്ക് അയക്കുമ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം മാത്രം ഇവിടെ ഡിസ്ചാര്‍ജ് ചെയ്യുന്നു.
 
റിക്കവറി റേറ്റ് കുറവാണത്രേ. രോഗലക്ഷണങ്ങളില്‍ കുറവു കണ്ടാല്‍ പറഞ്ഞു വിടുന്നിടങ്ങളില്‍, രോഗം ഭേദമായിട്ട് വീട്ടിലേയ്ക്ക് മടക്കി അയക്കുന്ന സ്ഥലത്തേക്കാള്‍ റിക്കവറി റേറ്റ് ഉണ്ടാകും. അതു സ്വാഭാവികമാണ്. പക്ഷേ, അങ്ങനെയൊരു റിക്കവറി ആണോ നമുക്ക് വേണ്ടതെന്ന് ആരോപണമുന്നയിക്കുന്നവര്‍ ആലോചിക്കുക.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എടുത്താല്‍ ഇന്ത്യയിലെ മികച്ച നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എടുത്താലും കേരളം ബഹുദൂരം മുന്നിലാണ്. എന്നിട്ടും കേരളം ടെസ്റ്റ് ചെയ്യുന്നില്ല എന്നാണ് ആരോപണം. പ്രതിദിന പരിശോധന 25,000 കടന്നിട്ടും ഒന്നും നടക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിആര്‍ വര്‍ക്കിന്‍റെ ഭാഗമായി രോഗികളുടെ എണ്ണം കുറയ്ക്കാനാണ് പരിശോധന കുറയ്ക്കുന്നതെന്നാണ് പറയുന്നത്. എത്ര അസംബന്ധമായ കാര്യമാണിത്. 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. അതില്‍ നിന്നും 1298 പേര്‍ക്കാണ് ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചത്.
 
ആകെ പരിശോധനകള്‍ 9 ലക്ഷം കഴിഞ്ഞു. ലക്ഷക്കണക്കിന് പരിശോധനകള്‍ ഒരുമിച്ച് നടത്തിയാല്‍ എല്ലാം ആകുമെന്നാണ് ചിലരുടെ ധാരണ. ഇന്ന് മാത്രം പരിശോധനകള്‍ നടത്തിയിട്ട് കാര്യമില്ല. ബഹുഭൂരിപക്ഷത്തിനും പരിശോധിച്ചെന്ന് കരുതി അവര്‍ക്ക് വീണ്ടും രോഗം വരാം. രോഗമില്ലാത്ത ലക്ഷങ്ങളെ ഒന്നിച്ച് പരിശോധിച്ച് കിറ്റുകള്‍ തീര്‍ക്കാനാണ് ചിലരുടെ ആഗ്രഹം. അപ്പോള്‍ യഥാര്‍ത്ഥ രോഗികള്‍ വരുമ്പോള്‍ എന്ത് ചെയ്യും? അത്തരമൊരു കരുതലോടെയുള്ള പരിശോധനാ തന്ത്രമാണ് കേരളം ഒരുക്കുന്നത്.
 
മറ്റൊരു പ്രധാന സംശയം ഉയര്‍ത്തിയത് പിപിഇകളുടെ പുനരുപയോഗമാണ്. എയിംസ് പോലുളള രാജ്യത്തെ പല പ്രമുഖ മെഡിക്കല്‍ ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളും സിഡിസി പോലുളള ഇന്‍റര്‍നാഷണല്‍ ഏജന്‍സികളും പിപിഇ, എന്‍ 95 മാസ്കുകള്‍ തുടങ്ങിയവയുടെ പുനരുപയോഗത്തെ പറ്റി പറയുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനം നാളിതുവരെ ഇത്തരത്തില്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചിട്ടില്ല. അതിനാല്‍ അവിടെയും ആശങ്കകള്‍ ഉയരേണ്ട കാര്യമില്ല.

ആശുപത്രികളില്‍ 1.25 ലക്ഷത്തോളം കിടക്കകള്‍ നിലവിലുണ്ട്. ആശുപത്രികളുടെ എണ്ണം പരിശോധിച്ചാല്‍ സര്‍ക്കാര്‍ തലത്തില്‍ 50,000 മുതല്‍ 60,000 വരെ കിടക്കകളും സ്വകാര്യ മേഖലയില്‍ 75,000നുമേല്‍ കിടക്കളും നിലവിലുണ്ട്. ഇതുപയോഗിച്ച് തന്നെയാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ നാളിതുവരെ വളരെ ഫലപ്രദമായി നേരിട്ട് കൊണ്ടിരുന്നതും. ഈ പ്രത്യേക ഘട്ടത്തില്‍ ആദ്യമേ തന്നെ ജില്ലാ തലത്തില്‍സര്‍വെയും ജിഐഎസ് മാപ്പിങ്ങും നടത്തിയ ശേഷം അനുഗുണമായ ബെഡ് സ്ട്രെങ്ത് സംസ്ഥാനത്തുടനീളം നിജപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രാദേശിക തലത്തില്‍ സിഎഫ്എല്‍ടിസികള്‍ അഥവാ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 16,435 ബെഡുകള്‍ ഇത്തരത്തില്‍ സിഎഫ്എല്‍ടിസികളില്‍ ക്രമീകരിച്ചിട്ടുണ്ട്. ശരിയായ റഫറല്‍ സിസ്റ്റമുള്ളതിനാല്‍ രോഗലക്ഷണം ഗുരുതരമാകുന്ന വേളയില്‍ തന്നെ അനുബന്ധ കോവിഡ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിനും സാധിക്കുന്നു.

ഇത്തരത്തില്‍ 8742 ബെഡുകള്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഐസിയു സംവിധാനം പരിഗണിച്ചാല്‍ 871 ബെഡുകള്‍ ഐസിയുവില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍തന്നെ 532 വെന്‍റിലേറ്റര്‍ സൗകര്യമുള്ള ബെഡുകളും നിലവിലുണ്ട്. 14 ജില്ലകളിലും ഉള്ള ഈ സ്ഥാപനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ഇതൊക്കെ പലവട്ടം പറഞ്ഞതാണ്. ജനങ്ങള്‍ കാണുന്നതുമാണ്.

സഹായം

കണ്ണൂരിലെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ്, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിന് ആംബുലന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തില്‍ തീരപ്രദേശങ്ങളിലെ 4770 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5 ലക്ഷം രൂപയുടെ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തു.

കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ അട്ടപ്പാടി മേഖലയിലെ അഗളിപുതുര്‍ പഞ്ചായത്തുകളിലെ സിഎഫ്എല്‍ടിസിയിലേക്ക് 1,06,500 രൂപയുടെ സാധനങ്ങള്‍ കൈമാറി.

തിരുവനന്തപുരത്തെ  സെന്‍റ്. മേരിസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സഹായമായി 3 കുട്ടികള്‍ക്ക് ടിവിയും 230 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും  കൈമാറി.

കെജിഒഎ തിരുവനന്തപുരം സിഎഫ്എല്‍ടി സി കളിലേക്ക് 80 ബെഡ്, 80 തലയിണ, 80 ബഡ്ഷീറ്റ് എന്നിവ കൈമാറി.

ദുരിതാശ്വാസം

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1,71,125 രൂപ.

കേരളാ മഹിള സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി 1 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) 1 ലക്ഷം രൂപ.

എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി 75,000 രൂപ.

എഐവൈഎഫ് മണ്ണാര്‍ക്കാട് മേഖല കമ്മറ്റി  51,033 രൂപ.

അഴീക്കോടന്‍ സ്മാരക വായനശാല, കുഞ്ഞാലി സ്മാരക സ്പോര്‍ട്ട്സ് ക്ലബ് പെനാങ്കിമെട്ട 50,000 രൂപ.

കടലുണ്ടിയിലെ മണ്ണൂര്‍ കൃഷ്ണ എയുപി സ്കൂള്‍ അധ്യാപിക കെ പി സുജാത 50,000 രൂപ.

ധര്‍മ്മടത്തെ പരേതയായ തിരുവാനത്ത് മാണിയത്ത് രോഹിണിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി നീക്കിവെച്ച 50,000 രൂപ കുടുംബാംഗങ്ങള്‍ കൈമാറി.

കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ യൂണിറ്റ് കമ്മിറ്റി 40,000 രൂപ.

സിപിഐ ഏലംകുളം ലോക്കല്‍ കമ്മിറ്റി 40,000 രൂപ.

മടിക്കൈ സ്വദേശി ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യമ്പോള്‍ സഹജീവനക്കാര്‍ നല്‍കിയ 1 പവന്‍ സ്വര്‍ണനാണയം കൈമാറി.

കൂത്തുപറമ്പ് രക്തസാക്ഷി സ. സി ബാബു സ്മാരക മന്ദിരം, കുണ്ടുചിറ ദുരിതാശ്വാസ നിധിയിലേക്ക് 36,000 രൂപയും കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റിന്  15,000 രൂപയും കൈമാറി.

കേരളാ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം ഗഡു 25,000 രൂപ.

കതിരൂര്‍ നാലാം മൈലിലെ റിട്ടയേര്‍ഡ് നഴ്സ് പി ജാനകി പെന്‍ഷന്‍ തുക 25,000 രൂപ.

റെഡ് സ്റ്റാര്‍ വില്ലേജ്മുക്ക് 27,300 രൂപ.
 
മഹിള അസോസിയേഷന്‍ മടിക്കൈ സെന്‍റര്‍ വില്ലേജ് കമ്മറ്റി എരിക്കുളം 20,000 രൂപ.

വാര്‍ത്താകുറിപ്പ്: 10-08-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് 1184 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 784 ആണ്.

കോവിഡ് ബാധിച്ച് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം നായരമ്പലം സ്വദേശി ഗ്രേസി ഷൈനി (54), മലപ്പുറം പള്ളിക്കല്‍ നഫീസ (52), കോഴിക്കോട് കൊയിലാണ്ടി സ്വദേശി അബൂബക്കര്‍ (64), തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി ജെമ (50), കൊല്ലം മൈലക്കാട് ദേവദാസ് (45), കാസര്‍കോട് നീലേശ്വരം മുഹമ്മദ്കുഞ്ഞി (68), വയനാട് കല്‍പറ്റയിലെ അലവിക്കുട്ടി (65) എന്നിവരാണ് മരണമടഞ്ഞത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.956 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 114. വിദേശത്തുനിന്ന് 106 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 73 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 41 കഴിഞ്ഞ 24 മണിക്കൂറിനകം 20,583 പരിശോധനകള്‍ നടത്തി.

ജില്ലകളില്‍ പോസിറ്റീവായവരുടെ കണക്ക്:

മലപ്പുറം 255, തിരുവനന്തപുരം 200, പാലക്കാട് 147, കാസര്‍കോട് 146, എറണാകുളം 101, കോഴിക്കോട് 66, കണ്ണൂര്‍ 63, കൊല്ലം 41, തൃശൂര്‍ 40, കോട്ടയം 40, വയനാട് 33, ആലപ്പുഴ 30, ഇടുക്കി 18, പത്തനംതിട്ട 4.

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ പരിക്കേറ്റ 109 പേര്‍ വിവിധ ആശുപത്രികളിലായി ചികില്‍സയിലുണ്ട്. 82 പേര്‍ കോഴിക്കോടും 27 പേര്‍ മലപ്പുറത്തുമാണ് ചികിത്സയിലുള്ളത്. 23 പേര്‍ ഗുരുതരാവസ്ഥയിലാണ്. 3 പേര്‍ വെന്‍റിലേറ്ററില്‍ ആണ്. 81 പേര്‍ സുഖം പ്രാപിച്ചുവരുന്നു. വിമാനദുരന്തത്തില്‍ ബന്ധപ്പെട്ട് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കോവിഡ് സാഹചര്യത്തില്‍ സ്വയം നിരീക്ഷണത്തില്‍ നില്‍ക്കണം.

രാജമല പെട്ടിമുടി ദുരന്തത്തില്‍ ഇന്ന് രാവിലെ മുതല്‍ ഉച്ച വരെ 5 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയിട്ടുണ്ട്. മരണമടഞ്ഞവരുടെ എണ്ണം 48 ആയി. ഇന്ന് വിനോദിനി (14), രാജലക്ഷ്മി (12), പ്രതീഷ് (32), വേലുതായ് (58) എന്നിവരുടെ മൃതദേഹം കണ്ടെടുത്തു. ഒരാളെ തിരിച്ചറിയാനുണ്ട്. 43 പേരെ ഇന്നലെ കണ്ടെടുത്തിരുന്നു. 22 പേരെ കണ്ടെത്താനുണ്ട്. കനത്ത മഴയ്ക്ക് ശമനമായിട്ടുണ്ട്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ ദുരന്തനിവാരണസേന, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ഫോഴ്സ്, പോലീസ് തുടങ്ങിയ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ഊര്‍ജിതമായി രംഗത്തുണ്ട്. വനപാലകരും വകുപ്പിന്‍റെ നേതൃത്വത്തിലുള്ള ദ്രുതകര്‍മ്മസേനയും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ്. പെട്ടിമുടി ആറിന്‍റെ ഇരുവശങ്ങളിലുമുള്ള 16 കിലോമീറ്റര്‍ വിസ്തൃതിയില്‍ തിരച്ചില്‍ നടത്തികൊണ്ടിരിക്കുകയാണ്.
തിരുവനന്തപുരത്ത് ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളില്‍ ഇന്നലെ 2,800 കോവിഡ് പരിശോധനകളാണ് നടത്തിയത്. ഇതില്‍ 288 എണ്ണം പോസിറ്റീവായി. കള്ളിക്കാട്, വെള്ളറട, നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റി എന്നീ ലിമിറ്റഡ് ക്ലസ്റ്ററുകള്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററുകളായി മാറാനുള്ള സാഹചര്യം മുന്നില്‍ക്കണ്ട് മൂന്നിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

സമ്പര്‍ക്കവ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹര്‍ഷിത അത്തല്ലൂരിക്കു പ്രത്യേക ചുമതല നല്‍കി. മാസ്ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐജി നേതൃത്വം നല്‍കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ തൃപ്തികരമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികള്‍ക്ക് രൂപം നല്‍കാനുമായി ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.

തീരദേശദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തെ സഹായിക്കും.

കോവിഡ് രോഗ ബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കും.

ആലപ്പുഴ ജില്ലയില്‍ പാണാവള്ളിയില്‍ പുതിയ ലിമിറ്റഡ് ക്ളസ്റ്റര്‍ രൂപപ്പെട്ടിട്ടുണ്ട്. വെട്ടയ്ക്കല്‍, കടക്കരപ്പള്ളി, ചെട്ടികാട് എന്നീ ലാര്‍ജ് ക്ളസ്റ്ററുകളിലും രോഗവ്യാപനം തുടരുകയാണ്.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററിലാണ് ജില്ലയില്‍ ഇപ്പോള്‍ പ്രധാനമായും രോഗവ്യാപനം ഉള്ളത്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആയാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയുന്നത്. ആലുവ ക്ലസ്റ്ററില്‍ രോഗവ്യാപനം കുറഞ്ഞു വരികയാണ്. ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട കൂടുതല്‍ സ്ഥലങ്ങളില്‍ ഇളവുകള്‍ അനുവദിച്ചു. പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ മാത്രമാണ് നിലവില്‍ നിയന്ത്രണങ്ങള്‍ ഉള്ളത്.

മലപ്പുറം ജില്ലയില്‍ കോവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമാണുള്ളത്. ഇന്നലെ മാത്രം 147 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. (ഇന്നത്തെ ആകെ പുതിയ രോഗബാധ 255).

കോഴിക്കോട് ജില്ലയില്‍ അതിഥി തൊഴിലാളികള്‍ക്കിടയില്‍ രോഗവ്യാപനമുണ്ട്. മൂന്നുദിവസത്തിനിടെ 36 അതിഥി തൊഴിലാളികള്‍ക്കാണ് പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട് വലിയങ്ങാടിയും വെള്ളയിലും ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു.

ലോക്ക്ഡൗണ്‍ കാലത്തു കര്‍ണാടക മണ്ണിട്ട് അടച്ച മാക്കൂട്ടം പാത ചരക്കു വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്കായി തുറന്നു. ഇവിടെ കോവിഡ് പരിശോധനക്കും വിവരശേഖരണത്തിനും ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ സാഹചര്യത്തില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരിക്കും വാഹനങ്ങള്‍ക്കു പ്രവേശനം. കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയുള്ള സമയം തെരെഞ്ഞെടുത്തു ആ സമയത്തു ചെക്പോസ്റ്റില്‍ എത്താവുന്നതാണ്. ചെക്പോസ്റ്റില്‍ തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം.

തിരുവനന്തപുരം ജില്ലയിലുണ്ടായ മഴക്കെടുതിയില്‍ 37 വീടുകള്‍ പൂര്‍ണമായും 218 വീടുകള്‍ ഭാഗികമായും തകര്‍ന്നു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകളിലായി 583 പേരെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്. മഴയില്‍ ജില്ലയില്‍ 5,600ല്‍പരം കര്‍ഷകരുടെ 5,875 ഹെക്ടര്‍ കൃഷി നശിച്ചു.

നീണ്ടകര, അഴീക്കല്‍ ഭാഗങ്ങളില്‍ നിന്നും 15 വള്ളങ്ങളില്‍ 55 മത്സ്യത്തൊഴിലാളികള്‍ കൂടി പത്തനംതിട്ടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തി. അറിയിപ്പ് ലഭിച്ച ഉടന്‍തന്നെ നമ്മുടെ സ്വന്തം സൈന്യം പുറപ്പെടുകയായിരുന്നു. വെള്ളം കയറിയതിനെ തുടര്‍ന്ന് 6 ക്യാമ്പുകള്‍ തുടങ്ങി 103 കുടുംബങ്ങളിലെ 373 പേരെ മാറ്റിപാര്‍പ്പിച്ചു.

പത്തനംതിട്ട ജില്ലയില്‍ ആറ് താലൂക്കുകളിലായി 125 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 1432 കുടുംബങ്ങളില്‍ നിന്ന് 4657 പേരെ മാറ്റി താമസിപ്പിച്ചു. 60 വയസിന് മുകളിലുള്ള 400 പേരെയാണ് മാറ്റി താമസിപ്പിച്ചത്. മൂഴിയാര്‍, മണിയാര്‍, പമ്പ എന്നീ ഡാമുകളില്‍ നിന്നും ജലം ഒഴുക്കി വിടുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ 74 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1251 കുടുംബങ്ങളിലായി 4449 ആളുകളാണ് ക്യാമ്പിലുള്ളത്.

കോട്ടയത്ത് ഇതുവരെ 217 കുടുംബങ്ങളിലെ 5647 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. മീനച്ചിലാറ്റിലും മണിമലയാറ്റിലും കൈവഴികളിലും ജലനിരപ്പ് അപകടനിലയ്ക്ക് മുകളില്‍ തുടരുന്നു.

എറണാകുളം ജില്ലയില്‍ ആശങ്കജനകമായ അവസ്ഥ ഇല്ല. പ്രധാന നദികളില്‍ അപകട നിലയില്‍ ജലനിരപ്പ് എത്തിയിട്ടില്ല. ചെല്ലാനം മേഖലയില്‍ അതിശക്തമായ കടല്‍ക്ഷോഭമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. നിരവധി വീടുകളില്‍ വെള്ളം കയറി.

പാലക്കാടിന്‍റെ മലയോര മേഖലയില്‍ മണ്ണിടിച്ചല്‍ സാധ്യതയുള്ളതിനാല്‍ നെല്ലിയാമ്പതി ചെറുനെല്ലി കോളനിയിലെ ഒമ്പത് കുടുംബങ്ങളിലെ 27 പേരെ അയിലൂര്‍ പ്രീമെടിക് ഹോസ്റ്റലിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

വയനാട് ജില്ലയില്‍ ഇന്നലെ മുതല്‍ മഴയുടെ അളവില്‍ ഗണ്യമായ കുറവുണ്ട്. ബാണാസുുര സാഗര്‍, കാരാപ്പുഴ ഡാമുകളിലും സ്ഥിതി നിയന്ത്രണ വിധേയമാണ്. 81 ദുരിതാശ്വാസ ക്യാമ്പുകളിലായി 1232 കുടുംബങ്ങളിലെ 4217 അംഗങ്ങളാണ് ഇപ്പോള്‍ കഴിയുന്നത്. ഇവരില്‍ 2312 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്. 11,000ത്തിലധികം പേരെ ബന്ധു വീടുകളിലേക്കും മാറ്റിത്താമസിപ്പിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പൊതുവെ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. എങ്കിലും ഇന്നും നാളെയും ചിലയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ അതിതീവ്ര മഴ ലഭിച്ച മലയോര മേഖലയില്‍ കുറച്ച് സമയം ശക്തമായ മഴ ലഭിച്ചാല്‍ തന്നെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ തുടങ്ങിയ ദുരന്തങ്ങള്‍ സംഭവിക്കാനുള്ള സാധ്യതയുണ്ട്. മലയോര മേഖലയില്‍ ജാഗ്രത തുടരണം.

ഇന്ന് കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായതോ ശക്തമായതോ ആയ മഴയ്ക്കാണ് സാധ്യത.

കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്ക് പ്രകാരം കേരളത്തിലെ ഓഗസ്റ്റ് മാസത്തില്‍ നമുക്ക് സാധാരണ കിട്ടുന്ന ആകെ മഴ 427 മില്ലിമീറ്ററാണ്. കഴിഞ്ഞ 10 ദിവസം, അതായത് 2020 ഓഗസ്റ്റ് 1 മുതല്‍ 10 വരെ നമുക്ക് കിട്ടിയത് 476 മില്ലിമീറ്റര്‍ മഴയാണ്. അതായത് ഈ മാസമാകെ കിട്ടേണ്ട മഴയില്‍ കൂടുതല്‍ 10 ദിവസം കൊണ്ട് നമുക്ക് കിട്ടി. ഇത്തരത്തിലുള്ള അതിതീവ്ര മഴ ഓഗസ്റ്റ് മാസത്തില്‍ കഴിഞ്ഞ 3 വര്‍ഷമായി ആവര്‍ത്തിക്കുന്ന സ്ഥിതിയാണ്.

ജലസേചന, വൈദ്യുതി വകുപ്പുകളുടെ ചില ചെറിയ അണക്കെട്ടുകള്‍ നിയന്ത്രിതമായ അളവില്‍ ജലം പുറത്തേക്കൊഴുക്കുന്നുണ്ട്. അലേര്‍ട്ട് ലെവലിന് താഴെ എത്തിയാല്‍ അത് അവസാനിപ്പിക്കും. അത് വരെ അണക്കെട്ടുകളുടെ താഴെയുള്ള നദിക്കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത തുടരേണ്ടതാണ്.

മഴ മാറിയതോടെ നദികളില്‍ ജലനിരപ്പ് കുറയുന്നുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളില്‍നിന്ന് വേഗത്തില്‍ തന്നെ കടലിലേക്ക് വെള്ളം ഒഴുകി പോകുന്ന സാഹചര്യമാണുള്ളത്. കേന്ദ്ര ജലകമ്മീഷന്‍റെ പ്രളയ മുന്നറിയിപ്പ് ആ സംവിധാനത്തിന്‍റെ കണക്ക് പ്രകാരം അച്ചന്‍കോവിലാര്‍, മണിമലയാര്‍, മീനച്ചില്‍ എന്നീ നദികളിലാണ് വാണിംഗ് നിരപ്പില്‍ ജലനിരപ്പ് നില്‍ക്കുന്നത്. ഇവിടങ്ങളിലും ജലനിരപ്പ് താഴുന്ന പ്രവണതയാണ് ഇന്ന് പകല്‍ കാണിക്കുന്നത്. പൊതുവില്‍ സംസ്ഥാനത്ത് അപകയാവസ്ഥ കുറഞ്ഞു വരുന്ന ആശ്വാസമാണ് ഉള്ളത്. എങ്കിലും കുറച്ച് ദിവസം കൂടി ജാഗ്രത തുടരാന്‍ തന്നെയാണ് നിര്‍ദേശം.

മാസ്ക് ധരിക്കാത്ത 5901 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈന്‍ ലംഘിച്ച രണ്ടുപേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

തോട്ടപ്പള്ളി

പ്രളയം നേരിടാന്‍ സര്‍ക്കാര്‍ മുന്നൊരുക്കം ശക്തമായി തുടരുന്നുണ്ട്. തയ്യാറെടുപ്പുകള്‍ നേരത്തെ മുതല്‍ക്കേ കാര്യമായി തന്നെ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന് കുട്ടനാട് മേഖലയാണ് നമുക്ക് എല്ലാ കാലത്തും ദുരിതം അനുഭവിക്കേണ്ടി വരുന്ന സ്ഥലം. പത്തനംതിട്ടയിലും കോട്ടയത്തും മഴ പെയ്താല്‍ വെള്ളം ഒഴുകി എത്തിയാല്‍ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലകളില്‍ വലിയ തോതില്‍ വെള്ളം കയറുന്ന പ്രശ്നമുണ്ടായിരുന്നു.

പമ്പ, അച്ചന്‍ കോവില്‍, മണിമല എന്നീ നദികളിലെ ജലമാണ് കുട്ടനാട്ടിലെ പ്രളയത്തിന്‍റെ പ്രധാന കാരണം. അതില്‍ പമ്പ, അച്ചന്‍കോവില്‍ നദികളിലെ ജലം കടലിലേക്ക് പുറന്തള്ളുന്നത് പ്രധാനമായും തോട്ടപ്പള്ളി സ്പില്‍വേ വഴിയാണ്. മുന്‍ വര്‍ഷം ജലം കടലിലേക്ക് ഒഴുക്കാന്‍ 30 മീറ്റര്‍ വീതിയിലാണ് പൊഴി മുറിച്ചു കൊണ്ടിരുന്നത്. ഇത്തവണ 360 മീറ്റര്‍ വീതിയില്‍ പൊഴി മുറിച്ചു. അവിടെ ആഴം വര്‍ധിപ്പിച്ചു.

അത് ഇപ്പോള്‍ ഗുണം ചെയ്തുവെന്നാണ് മനസിലാക്കുന്നത്. പമ്പ, അച്ചന്‍കോവില്‍ നദികളിലെ പ്രളയ തീവ്രത ഇത്തവണ ഗണ്യമായി കുറഞ്ഞു. പമ്പാ റിവര്‍ ഗേജിംഗ് സ്റ്റേഷന്‍ ആയ ഇറപ്പുഴയില്‍ 2018 ലെ മഹാപ്രളയ സമയത്ത് ഉണ്ടായിരുന്ന ജലനിരപ്പിനേക്കാളും 8 അടിയോളം കുറവുണ്ടായിട്ടു പോലും അന്ന് ഒഴുകിയ നിരക്കില്‍ തന്നെയാണ് തോട്ടപ്പള്ളിയിലൂടെ ഇപ്പോള്‍ ജലം ഒഴുകുന്നത്.

എന്നാല്‍ മണിമലയാറില്‍ വെള്ളം ഉയര്‍ന്നതുമൂലം ചില ഇടങ്ങള്‍ വെള്ളത്തിനടിയിലായിട്ടുണ്ട്. നമുക്ക് അത്തരം കാര്യങ്ങള്‍ കൂടി പരിശോധിച്ച് കൂടുതല്‍ നടപടികള്‍ സ്വീകരിക്കാനുണ്ട്. അതുപോലെ വയനാട് ജില്ലയിലും ഇത്തരം ചില പദ്ധതികള്‍ നടപ്പാക്കി.

4.5 കോടി രൂപ ചെലവിട്ടു നദികളും തോടുകളുമെല്ലാം വൃത്തിയാക്കി ആഴം കൂട്ടി. അതുകൊണ്ടുതന്നെ വെള്ളം കുടുതല്‍ കെട്ടി നില്‍ക്കുന്ന സാഹചര്യം ഇത്തവണ അധികം ഉണ്ടായില്ല. ഭൂരിഭാഗം ഇടങ്ങളിലും ഇത്തരം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. റൂം ഫോര്‍ പമ്പ, റൂം ഫോര്‍ വേമ്പനാട് ഉള്‍പ്പെടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്.

വിഡിയോ കോണ്‍ഫറന്‍സ്

ഇന്ന് രാവിലെ പ്രധാനമന്ത്രിയുമായി വിഡിയോ കോണ്‍ഫറന്‍സ് ഉണ്ടായിരുന്നു. വെള്ളപ്പൊക്കത്തെ നേരിടാന്‍ 10 എന്‍ഡിആര്‍എഫ് കമ്പനികളെ കേരളത്തിലേക്കയച്ചതിനും ഇടുക്കി രാജമലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായിടത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് എന്‍ഡിആര്‍എഫ് നല്‍കിയ സഹായത്തിനും കരിപ്പൂരുണ്ടായ വിമാനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ലഭ്യമാക്കിയ സഹായ സഹകരണങ്ങള്‍ക്കും പ്രധാനമന്ത്രിയോട് നന്ദി രേഖപ്പെടുത്തി. കേരളത്തെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.

സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ജല, കാലാവസ്ഥാ വകുപ്പുകളും നാഷണല്‍ റിമോട്ട്സെന്‍സിങ് സെന്‍ററും ഏകോപിതമായി കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇതുവരെയുള്ള അനുഭവം വെച്ച് ഇത്തവണത്തെ കാലവര്‍ഷക്കെടുതിയുടെ കാഠിന്യം കുറവാണെങ്കിലും തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തില്‍ ദുരന്തമുണ്ടാകുന്നത്. ഇപ്പോഴുണ്ടായിക്കൊണ്ടിരിക്കുന്ന അതിതീവ്ര മഴയെ നേരിടാന്‍ സാധ്യമായ എല്ലാ മുന്‍കരുതലുകളും തയ്യാറെടുപ്പുകളും സംസ്ഥാനം നടത്തിയിട്ടുണ്ട്. കോട്ടയം, പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, വയനാട്, ഇടുക്കി ഇവിടങ്ങളിലാണ് അതിന്‍റെ അഘാതം ഏറ്റവുമധികം അനുഭവപ്പെടുന്നത്. അപകടസാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് 686 ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അവയില്‍ 6,967 കുടുംബങ്ങളിലെ 22,830 ആളുകളെ പാര്‍പ്പിച്ചിട്ടുണ്ട്.

ഡാമുകളിലെ ജലനിരപ്പ് കൃത്യമായി നിരീക്ഷിക്കുന്നുണ്ട്, അതിന്‍റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കുവേണ്ട മുന്നറിയിപ്പുകള്‍ നല്‍കുന്നുമുണ്ട്. ഇന്നലെ രാത്രി 10 മണിക്ക് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 136 അടിയായിരുന്നു. തമിഴ്നാട്ടിലെ വൈഗൈ ഡാമിലേക്കുള്ള ടണലിലൂടെ പരമാവധി വെള്ളം വലിച്ചെടുക്കണമെന്നും മുല്ലപ്പെരിയാറില്‍ നിന്ന് താഴേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് കഴിവതും കുറയ്ക്കണമെന്നും കേരളത്തിന്‍റെ ചീഫ് സെക്രട്ടറി തമിഴ്നാട് ചീഫ് സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പമ്പാനദിയിലുള്‍പ്പെടെ അടിഞ്ഞുകൂടിയ എക്കല്‍ നീക്കം ചെയ്തുകൊണ്ട് നീരൊഴുക്ക് സുഗമമാക്കുന്നതിനും അങ്ങനെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകുന്നത് തടയുന്നതിനും ശ്രദ്ധിച്ചിട്ടുണ്ട്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിസ്ഥിതി സൗഹൃദ വാസസ്ഥലങ്ങള്‍ മിഷന്‍ മോഡില്‍ അവിടങ്ങളില്‍ ഒരുക്കുകയാണ്.

ഏതെങ്കിലും മനുഷ്യ ഇടപെടലിന്‍റെ ഫലമായല്ല അവിടെ ഉരുള്‍പ്പൊട്ടലുണ്ടായത്. ഇത്തരമൊരു ദുരന്തമുണ്ടാകാന്‍ സാധ്യതയുള്ള ഇടമായി അവിടം കണക്കാക്കപ്പെട്ടിരുന്നില്ല എന്നും പ്രധാനമന്ത്രിയെ അറിയിച്ചു.

കൊവിഡ് 19നെ പ്രതിരോധിക്കാന്‍ ഏറ്റവും മികച്ച ഇടപെടലാണ് സംസ്ഥാനം നടത്തുന്നത്. ഇപ്പോഴുള്ള 25 ശതമാനമെന്ന പരിധി ഒഴിവാക്കി കൊവിഡ് പ്രതിരോധത്തിനായി നിബന്ധനകളില്ലാതെ എസ്ഡിആര്‍എഫില്‍ നിന്ന് തുക ഉപയോഗിക്കാന്‍ സംസ്ഥാനങ്ങളെ അനുവദിക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ടെസ്റ്റിങ,് ക്വാറന്‍റൈനിങ് എന്നിവ ഒരുക്കുന്നത് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് സംസ്ഥാനങ്ങള്‍ക്കുണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഉദാരമായ സഹായം കേന്ദ്രത്തില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്.

കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാചര്യത്തിലാണ് വെള്ളപ്പൊക്കമുണ്ടായിട്ടുള്ളത്. ഈ മഹാമാരിയോട് പൊരുതിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതിക്ക് വലിയ ആഘാതമാണ് ഇപ്പോഴത്തെ മഴക്കെടുതി ഉണ്ടാക്കിയിട്ടുള്ളത്. നമുക്കുണ്ടായിടുള്ള നഷ്ടങ്ങള്‍ സമഗ്രമായി വിലയിരുത്തി വിശദമായ റിപ്പോര്‍ട്ട് കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍

ലൈഫ് മിഷന്‍ പുതിയ ലിസ്റ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് ഓഗസ്റ്റ് 14 വരെയായിരുന്നു സമയം നിശ്ചയിച്ചിരുന്നത്. കോവിഡിന്‍റെ സാഹചര്യത്തില്‍ പല സ്ഥലങ്ങളും കണ്‍ടെയിന്‍മെന്‍റ് ആയിട്ടുള്ളതിനാലും മഴക്കെടുതിമൂലവും അപേക്ഷ കൊടുക്കുന്നതിനുള്ള തിയതി ഓഗസ്റ്റ് 27 വരെ നീട്ടിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവിന്‍റെ ആരോപണത്തെക്കുറിച്ച്

പ്രതിപക്ഷ നേതാവ് ഇപ്പോഴത്തെ മുഖ്യമന്ത്രിയെ വിട്ട് പഴയ മുഖ്യമന്ത്രിക്കെതിരെ കൂടി ആരോപണം ഉന്നയിക്കുന്നുണ്ടോ എന്നാണ് ഇന്ന് തോന്നിയ സംശയം. ആര്‍എസ്എസുകാരന്‍റെ കേസ് പിന്‍വലിച്ചത് തന്‍റെ വകുപ്പല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ആരുടെ വകുപ്പായിരുന്നു? ഈ മുഖ്യമന്ത്രി എന്ന വാക്കുതന്നെ അദ്ദേഹത്തിന് വല്ല പ്രശ്നവും ഉണ്ടാക്കുന്നുണ്ടോ? എന്നെ ചാരി അവിടുത്തെ പ്രശ്നങ്ങള്‍ ഇങ്ങനെ ഉന്നയിക്കേണ്ടതുണ്ടോ?

പ്രതിപക്ഷ നേതാവും സുഹൃത്തുക്കളും ഈ കോവിഡ് കാലത്ത് പറഞ്ഞതെന്തൊക്കെയാണ്? കോവിഡ് സ്ഥിതി അറിയിക്കാന്‍ വാര്‍ത്താസമ്മേളനം നടത്തരുത് എന്നായിരുന്നില്ലേ ആദ്യം.

ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്ന് പറഞ്ഞതാരായിരുന്നു? അമേരിക്കന്‍ മാതൃകയില്‍ മിറ്റിഗേഷന്‍ രീതി നടപ്പാക്കണം എന്നും കോവിഡ് പ്രതിരോധത്തില്‍ രാജസ്ഥാനെയും തമിഴ്നാടിനെയും മാതൃകയാക്കണം എന്നും പറഞ്ഞത് ആദ്യഘട്ടത്തില്‍ കോവിഡ് പ്രതിരോധം പാളിയതുകൊണ്ടായിരുന്നോ?

എണ്‍പത്തേഴ് ലക്ഷം റേഷന്‍കാര്‍ഡ് ഉടമകളുടെ വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് വിറ്റെന്ന് പറഞ്ഞില്ലേ? ബ്രിട്ടീഷ് വിപണിയിലെ പൗണ്ടിന്‍റെ മൂല്യം കണക്കാക്കി ആ ഡാറ്റയ്ക്ക് എത്ര വിലവരുമെന്നുവരെ ആരോപണം ഉന്നയിച്ചില്ലേ? ആഴ്ചകള്‍ക്കുശേഷം ഈ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താന്‍ അങ്ങനെ ഉന്നയിച്ചിട്ടില്ലെന്നും ഒരു പത്രം പറഞ്ഞതുകേട്ട് പറഞ്ഞതാണെന്നുമായിരുന്നു മറുപടി. ഇതാണോ പ്രതിപക്ഷ ധര്‍മ്മം?

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നടത്തരുത് എന്നു മാത്രമല്ല, നടത്തുന്നവര്‍ക്ക് ഭ്രാന്താണ് എന്നല്ലേ പറഞ്ഞുകളഞ്ഞത്? ആ പരീക്ഷ ഭംഗിയായി നടന്നപ്പോള്‍ എവിടെയായിരുന്നു ഈ പ്രതിപക്ഷം?

സാലറി ചലഞ്ച് പാടില്ല എന്നു പറയുക മാത്രമല്ല, അതിനെതിരെ വ്യാപക പ്രചാരണവും നടത്തിയില്ലേ? കര്‍ണാടകം അതിര്‍ത്തി അടച്ചതുമൂലം രോഗികള്‍ മരിച്ചതിന് ഉത്തരവാദി കേരള സര്‍ക്കാരാണെന്നല്ലേ പ്രതിപക്ഷം അന്ന് കഥയുണ്ടാക്കിയത്? അതിഥി തൊഴിലാളികളെ കേരളം പട്ടിണിക്കിടുന്നു എന്ന് പറഞ്ഞപ്പോള്‍ ഇന്നാട്ടിലെ ഏതെങ്കിലും ഒരു കമ്യൂണിറ്റി കിച്ചണില്‍ ഈ പ്രതിപക്ഷ നേതാവ് ചെന്നുനോക്കിയിരുന്നോ? മുഖ്യമന്ത്രി പ്രവാസികളെ അപമാനിക്കുന്നു എന്ന് പറഞ്ഞിട്ടെന്തായി? ഏതെങ്കിലും ഒരു പ്രവാസിയെ ഇങ്ങോട്ടുവരുന്നതില്‍നിന്ന് തടഞ്ഞതായി ചൂണ്ടിക്കാണിക്കാമോ?
ടെക്നോസിറ്റിയിലെ കളിമണ്‍ഖനനത്തില്‍ വന്‍ കൊള്ളയെന്ന് പത്രസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ച പ്രതിപക്ഷ നേതാവ് ആ കമ്പനിയുടെ പ്രതിനിധി വിളിച്ചപ്പോള്‍ ‘ഞാനത് റെക്ടിഫൈ ചെയ്യാം’ എന്നുപറഞ്ഞത് നമ്മളെല്ലാം കേട്ടതല്ലേ?

ആരാധനാലയങ്ങള്‍ ആദ്യം തുറക്കണമെന്നും പിന്നീട് അടയ്ക്കണമെന്നും ആവശ്യപ്പെട്ടത് ആരായിരുന്നു? ബാറുകളും ബീവറേജുകളും അടയ്ക്കണം എന്ന ആദ്യം പറഞ്ഞതും പിന്നീട് തുറക്കണമെന്ന് ആവശ്യപ്പെട്ടതും ഈ പ്രതിപക്ഷം തന്നെയല്ലേ? ഇതൊക്കെ ഈ അടുത്ത നാളുകളില്‍ ഉണ്ടായതാണ്. പൊയ്വെടികള്‍ പൊട്ടിച്ചുകൊണ്ടേയിരിക്കുക? വസ്തുതകള്‍ പുറത്തുവന്നാലെങ്കിലും അല്‍പം ജാള്യം തോന്നേണ്ടതല്ലേ? ഇതൊക്കെ തുറന്നുകാട്ടാന്‍ സര്‍ക്കാരിന് അവകാശമില്ലേ? അങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയും സര്‍ക്കാരും കോവിഡ് കാലത്ത് രാഷ്ട്രീയം കളിക്കുന്നു എന്ന് വിലപിച്ചതുകൊണ്ട് വല്ല കാര്യവുമുണ്ടോ?

ഇഐഎ

ഇക്കാര്യത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മറുപടി കൊടുക്കും. ഇപ്പോള്‍ ഉള്ളതിനോട് പൊതുവെ യോജിക്കുന്ന നിലയല്ല സംസ്ഥാന സര്‍ക്കാരിനുള്ളത്.

റെഡ് ക്രസന്‍റ്

വടക്കാഞ്ചേരിയില്‍ റെഡ് ക്രസന്‍റ് സ്പോണ്‍സര്‍ ചെയ്ത ഭവന സമുച്ചയ നിര്‍മാണം പുരോഗമിക്കുകയാണ്.

ലൈഫ് മിഷന്‍റെ മൂന്നാംഘട്ടത്തില്‍ തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൈവശമുള്ള 217.88 സെന്‍റ് സ്ഥലത്ത് ഭവന സമുച്ചയത്തിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിനെയാണ് ഏല്‍പ്പിച്ചത്.

യുഎഇ റെഡ് ക്രസന്‍റ് അതോറിറ്റി ടീം അവരുടെ ജനറല്‍ സെക്രട്ടറി മുഹമ്മദ് അറ്റീഫ് അല്‍ ഫലാഹിയുടെ നേതൃത്വത്തില്‍ എത്തിയാണ് പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ഉള്‍പ്പെടെ ലൈഫ് മിഷന്‍ ഭൂരഹിത ഭവനരഹിതര്‍ക്കായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് ഭവന സമുച്ചയം നിര്‍മ്മിച്ച് നല്‍കുന്നതിന് ഉദ്ദേശിക്കുന്നുവെന്നും രേഖാമൂലം അറിയിച്ചത്. 11.07.2019നാണ് റെഡ് ക്രസന്‍റ് ജനറല്‍ സെക്രട്ടറി അടക്കം നാല് യുഎഇ പൗരന്‍മാരും, എം.എ. യൂസഫലിയും യോഗത്തില്‍ പങ്കെടുത്തു.

ഭവനരഹിതര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് ഏഴ് ദശലക്ഷം യുഎഇ ദിര്‍ഹവും ഒരു ഹെല്‍ത്ത് സെന്‍റര്‍ നിര്‍മിച്ച് നല്‍കുന്നതിന് 3 ദശലക്ഷം ദിര്‍ഹവുമടക്കം മൊത്തം 10 ദശലക്ഷം യുഎഇ ദിര്‍ഹം കേരള സര്‍ക്കാരിന് സഹായമായി നല്‍കുന്നതിനുള്ള ഫ്രെയിം വര്‍ക്ക് ആണ് എംഒയുവില്‍ പ്രതിപാദിച്ചിട്ടുള്ളത്. ഓരോ പദ്ധതിയും എങ്ങനെ നടപ്പിലാക്കണമെന്നത് സംബന്ധിച്ച് പ്രത്യേകം എഗ്രിമെന്‍റുകള്‍ വെക്കണമെന്ന കാര്യവും എംഒയുവില്‍ ഉള്‍പ്പെടുന്നു.

റെഡ് ക്രസന്‍റ് സംസ്ഥാനത്തിന് നല്‍കാനുദ്ദേശിക്കുന്ന സഹായം ലൈഫ് മിഷന്‍ വടക്കാഞ്ചേരിയില്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്ന ഭവനസമുച്ചയത്തിന് ഉപയുക്തമാക്കാമെന്നും, ഹെല്‍ത്ത് സെന്‍ററും അവിടെത്തന്നെ ആലോചിക്കാമെന്നും ഈ യോഗത്തില്‍ തീരുമാനിച്ചു. റെഡ് ക്രസന്‍റ് പണമായി സംസ്ഥാന സര്‍ക്കാരിന് സഹായം നല്‍കുന്നില്ലെന്നും, അവര്‍ തന്നെ നിര്‍മിക്കാനുദ്ദേശിക്കുന്ന കെട്ടിടം പണിത് സര്‍ക്കാരിന് കൈമാറുന്നതിനാണ് ഉദ്ദേശിക്കുന്നത് എന്നും റെഡ് ക്രസന്‍റ് ജനറല്‍ സെക്രട്ടറി യോഗത്തില്‍ അറിയിച്ചു.

സമുച്ചയത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 2019 ആഗസ്റ്റ് മാസത്തില്‍ തുടങ്ങി 2020 ആഗസ്റ്റ് മാസത്തില്‍ പൂര്‍ത്തീകരിക്കുന്നതിനായിരുന്നു പ്ലാന്‍. കോവിഡ് 19 മൂലം പണി താമസിച്ചു. 2020 ഡിസംബര്‍ മാസത്തോടെ പൂര്‍ത്തീകരിക്കുമെന്ന് കരുതുന്നു. 500 ച.അടി വിസ്തീര്‍ണ്ണമുള്ള 140 വീടുകളാണ് ഈ സമുച്ചയത്തില്‍ നിര്‍മിക്കപ്പെടുന്നത്.

റെഡ് ക്രസന്‍റുമായി ലൈഫ് മിഷന്‍ യാതൊരു പണമിടപാടും നടത്തിയിട്ടില്ല. ഏജന്‍സിയെ കണ്ടുപിടിച്ചതും, കരാര്‍ നല്‍കിയതും, അവരുമായി പണമിടപാടുകള്‍ നടത്തുന്നതുമെല്ലാം റെഡ് ക്രസന്‍റു നേരിട്ടാണ്.

ഇതേ രീതിയില്‍ മാധ്യമസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ മറ്റു പല സ്ഥാപനങ്ങളും വീടുകള്‍ നിര്‍മിക്കാന്‍ തയ്യാറാവുകയും ആ പദ്ധതി നടപ്പാവുകയും ചെയ്തിട്ടുണ്ട്. ഇത് നിങ്ങള്‍ക്ക് അറിയാമല്ലോ.

പ്രളയ ഫണ്ട് കൃത്യമായി ചെലവഴിക്കുന്നില്ല, പുത്തുമലയിലും കവളപ്പാറയിലും ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിയില്ല എന്നീ ആക്ഷേപങ്ങള്‍:

പ്രളയ ഫണ്ട് കൃത്യമായി ചെലവഴിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സഹായം പരമാവധി എത്തിച്ചിട്ടുണ്ട്.

പുത്തുമല: പുത്തുമലയില്‍ 17 ജീവനുകളാണ് നഷ്ടമായത്. അവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ വീതം ധനസഹായം വിതരണം ചെയ്തു. 2 തമിഴ്നാട് സ്വദേശികള്‍ അടക്കമുള്ളവര്‍ക്ക് ഈ തുക വിതരണം ചെയ്തു.

96 കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. ഇതില്‍ 44 കുടുംബങ്ങള്‍ക്ക് സ്ഥലം വാങ്ങി വീടു വെക്കാന്‍ 10 ലക്ഷം രൂപ വീതം അനുവദിച്ചു. 52 കുടുംബങ്ങള്‍ ഒന്നിച്ച് ഒരു കമ്യൂണിറ്റിയായി ജീവിക്കാനാണ് ആഗ്രഹം എന്നറിയിച്ചു. അതിനായി ഹര്‍ഷം പദ്ധതി ആവിഷ്ക്കരിച്ചു. അവിടെ മാതൃഭൂമി ചാരിറ്റബിള്‍ ട്രസ്റ്റ് വാങ്ങിയ ഏഴ് ഏക്കര്‍ ഭൂമിയിലാണ് ഇവര്‍ക്കുള്ള വീട് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ 4 ലക്ഷം രൂപ വീതം നല്‍കും. ഒട്ടനവധി സന്നദ്ധ സംഘടനകള്‍ ചേര്‍ന്ന് ബാക്കി തുക നല്‍ക്കും.

കവളപ്പാറ: 59 ജീവനുകളാണ് കവളപ്പാറ ദുരന്തത്തില്‍ നമുക്ക് നഷ്ടമായത്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം നല്‍കിയിട്ടുണ്ട്.

കവളപ്പാറയിലും സമീപ പ്രദേശങ്ങളിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കുന്നുണ്ട്. വീട് നിര്‍മ്മാണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ട്.

67 പേര്‍ക്ക് സ്ഥലം വാങ്ങി വീടുവെക്കാന്‍ പദ്ധതി തയ്യാറാക്കി. 6.7 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. ഓരോ ഘട്ടം പിന്നിടുമ്പോള്‍ പണം കൈമാറുകയാണ് ചെയ്യുന്നത്.

33 കുടുംബങ്ങള്‍ക്ക് ശ്രീ എം.എ. യൂസഫ് അലി വീട് വച്ചു നല്‍കുന്നുണ്ട്. സ്ഥലത്തിനുള്ള പണം സര്‍ക്കാര്‍ നല്‍കി. വീടിനുള്ള ആദ്യ ഗഡുവും സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്.

മറ്റ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സര്‍ക്കാര്‍ മുന്‍കൈയില്‍ അവിടെ വീടുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ചിലത് പൂര്‍ത്തിയായി കൈമാറിയിട്ടുമുണ്ട്.

പോത്തുകല്ല് ചളിക്കല്‍ കോളനിയിലെ 34 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി. സര്‍ക്കാര്‍ വാങ്ങിയ ഭൂമിയില്‍ ഫെഡറല്‍ ബാങ്കാണ് വീട് നിര്‍മ്മിച്ചത്. സര്‍ക്കാര്‍ 1,72,31,500 കോടി രൂപ ഇതിനായി ചെലവഴിച്ചു.

ഇത്തരം ദുരന്തം നേരിട്ടവരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ നിലപാട്. ഇതേ നിലപാടാണ് രാജമലയിലെ അപകടത്തിന്‍റെ കാര്യത്തിലും സ്വീകരിക്കുന്നത്. അവിടെയാണ് പത്തുലക്ഷം കൊടുത്തില്ല അഞ്ചുലക്ഷമേ പ്രഖ്യാപിച്ചു എന്നും മറ്റും പ്രചാരണമുണ്ടാക്കി ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുന്നത്.

സഹായം

സര്‍ക്കാര്‍ കോളേജ് അധ്യാപക സംഘടനയായ എകെജിസിടിയുടെ തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മറ്റികള്‍ ചേര്‍ന്ന് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി 2,66,750 രൂപ അതത് കോര്‍പ്പറേഷനുകള്‍ക്ക് കൈമാറി.

കാസര്‍കോട്, രാവണേശ്വരം ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ സ്പോണ്‍സര്‍ഷിപ്പ് വഴി 32 വിദ്യാര്‍ത്ഥികള്‍ക്ക് ടിവി വിതരണം ചെയ്തു.

ദുരിതാശ്വാസം

കള്‍ച്ചറല്‍ ഇന്‍സ്റ്റിട്ട്യൂഷന്‍സ് പെന്‍ഷനേഴ്സ് അസോസിയേഷന്‍ 65,51,613 രൂപ.

എഐവൈഎഫ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി 6,65,500 രൂപ.

എല്‍ഐസി ക്ലാസ്സ് വണ്‍ ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് ജില്ല 3 ലക്ഷം രൂപ.

ബാലസംഘം ഒഞ്ചിയം ഏരിയ കമ്മിറ്റി, ചോറോട് നെല്ല്യങ്കര യൂണിറ്റ് കമ്മിറ്റി 1,89,656 രൂപ.

പെരിന്തല്‍മണ്ണയിലെ സഖാവ് മൂസക്കുട്ടി, സഖാവ് ആര്‍.എന്‍ മനഴി ചാരിറ്റബിള്‍ ട്രസ്റ്റ് 1,67,150 രൂപ.

എഐവൈഎഫ് തൃശൂര്‍ മണ്ഡലം കമ്മിറ്റി 1,20,000 രൂപ.

സിപിഐ എം മടിക്കൈ സൗത്ത് ബങ്കളം ലോക്കല്‍ കമ്മിറ്റി ശില്‍പങ്ങള്‍ ലേലം ചെയ്തും ബിരിയാണി ഫെസ്റ്റ് സംഘടിപ്പിച്ചും ലഭിച്ച 1,01,222.

എഐവൈഎഫ് ചാഴൂര്‍ വില്ലേജ് കമ്മിറ്റി 1 ലക്ഷം രൂപ.

ഒപിഎസി ഒഞ്ചിയം 40,110 രൂപ.

ദേശാഭിമാനി വായനശാല, വെസ്റ്റ് വെങ്ങോല 35,000 രൂപ.

പാലിയേറ്റീവ് കെയര്‍ ഡ്രൈവേഴ്സ് യൂണിറ്റ് തിരുവനന്തപുരം ജില്ല 30,000 രൂപ.

കണ്ണൂര്‍, ചെമ്പന്‍തൊട്ടി ചെറുപുഷ്പം യുപി സ്കൂള്‍ പ്രഥമാധ്യാപകനായി വിരമിച്ച ലാസര്‍ പെന്‍ഷന്‍ തുക 30,351 രൂപ.

ആര്‍ രാധാകൃഷ്ണന്‍, പരിഷദ് ഭവന്‍ 30,000 രൂപ.

പെരളശ്ശേരി റിജോയ്സ് വി. രാധ ടീച്ചര്‍ പെന്‍ഷന്‍ തുക 25000 രൂപ.

ത്രീ സ്റ്റാര്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബ്, ചേരിയ്ക്കല്‍ 25,000 രൂപ.

പെരിന്തല്‍മണ്ണയിലെ പി.ടി. അരുണ്‍കുമാര്‍ സാംസ്ക്കാരിക സമിതി 25,000 രൂപ.

ഗ്രാമീണോദയം പബ്ലിക്ക് ലൈബ്രറി, മുറിവിലങ്ങ് 25,500 രൂപ.

യുവത കലാസമിതി, കരിമ്പനപ്പാലം 24,310 രൂപ.

പരിയാരം പ്രതിഭ ക്ലബ് 15,000 രൂപ.

വാര്‍ത്താകുറിപ്പ്: 08-08-2020

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്

സംസ്ഥാനത്ത് ഇന്ന് ഇതുവരെയുള്ളതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത് – 1420. രോഗമുക്തി നേടിയവരുടെ എണ്ണം 1715 ആണ്.

കോവിഡ്മൂലമുള്ള നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെത്തു. കാസര്‍കോട് ഉപ്പള സ്വദേശി വിനോദ്കുമാര്‍ (41), കോഴിക്കോട് വെള്ളികുളങ്ങരയിലെ സുലൈഖ (63), കൊല്ലം കിളികൊല്ലൂരിലെ ചെല്ലപ്പന്‍ (60), ആലപ്പുഴ പാണാവള്ളിയിലെ പുരുഷോത്തമന്‍ (84) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

കാലവര്‍ഷക്കെടുതി രൂക്ഷമായി തുടരുകയാണ്.  ഇടുക്കി രാജമലയില്‍ 26 മരണമുണ്ടായി. ഇന്നലെ കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്കു പുറമെ ഇന്ന് 11 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിഞ്ഞത് രാജ, വിജില (47), കുട്ടിരാജ് (48), പവന്‍തായി, മണികണ്ഠന്‍ (30), ദീപക്ക് (18), ഷണ്‍മുഖ അയ്യര്‍ (58), പ്രഭു (55) എന്നിവരെയാണ്.

കരിപ്പൂരില്‍ വിമാനദുരന്തത്തില്‍ മരണമടഞ്ഞവരുടെ എണ്ണം 18 ആണ്. ഇന്നലെ പറഞ്ഞതുപോലെ ഒരേ സമയത്ത് വ്യത്യസ്ത ദുരന്തങ്ങളാണ് നാം അഭിമുഖീകരിക്കുന്നത്. ഇവരുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു.

1216 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 92 പേര്‍, വിദേശത്തുനിന്ന് 60 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 108 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 30. കഴിഞ്ഞ 24 മണിക്കൂറിനകം 27,714 പരിശോധനകള്‍ നടത്തി.

തിരുവനന്തപുരം ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. ഇന്ന് 485 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. അതില്‍ 435 പേര്‍ക്ക് സമ്പര്‍ക്കംമൂലമാണ്. 33 പേരുടെ രോഗത്തിന്‍റെ ഉറവിടം വ്യക്തമായിട്ടില്ല. ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രോഗബാധ നിയന്ത്രിച്ചുനിര്‍ത്താന്‍ സംസ്ഥാന തലസ്ഥാനത്ത് ശക്തമായ ഇടപെടല്‍ തുടരേണ്ടതുണ്ടെന്നാണ് കാണിക്കുന്നത്. ഇന്ന് 777 പേരുടെ റിസള്‍ട്ട് തിരുവനന്തപുരത്ത് നെറ്റീവായിട്ടുമുണ്ട്.

മറ്റു ജില്ലകളിലെ പോസിറ്റീവായവരുടെ കണക്ക്:

കോഴിക്കോട് 173, ആലപ്പുഴ 169, മലപ്പുറം 114, എറണാകുളം 101, കാസര്‍കോട് 73, തൃശൂര്‍ 64, കണ്ണൂര്‍ 57, കൊല്ലം 41, ഇടുക്കി 41, പാലക്കാട് 39, പത്തനംതിട്ട 38, കോട്ടയം 15, വയനാട് 10.

രാജമലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുകയാണ്. അവിടെ ഹൃദയഭേദകമായ രംഗങ്ങളാണ്. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അതിവേഗം നടക്കുന്നു. മരണമടഞ്ഞവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ സഹായവും നല്‍കും. മരണമടഞ്ഞവരുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ വീതം അടിയന്തര ആശ്വാസം ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. ആവശ്യമായ എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും. പ്രകൃതിദുരന്തത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ടുപോയവരാണ് അവര്‍. അവരെ സംരക്ഷിക്കാനും ആ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വൈദ്യുതി മന്ത്രി എം.എം. മണി എന്നിവര്‍ അവിടെ ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. 78 പേരാണ് ദുരന്തത്തില്‍ പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി. 26 പേരുടെ മൃതദേഹം കണ്ടെത്തി. ബാക്കിയുള്ളവരെ കണ്ടെത്തുന്നതിനായി കഠിന പരിശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനവും തിരച്ചിലും രാവിലെ തന്നെ പുനരാരംഭിച്ചു. എന്‍ഡിആര്‍എഫിന്‍റെ രണ്ടു ടീമുകളാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുമുണ്ട്. ഇവരുടേതെല്ലാം സുത്യര്‍ഹമായ സേവനമാണ്. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായ ഭാഗത്ത് വെള്ളമൊഴുക്ക് നിലനില്‍ക്കുന്നതിനാല്‍ ചതുപ്പ് രൂപപ്പെട്ടിട്ടുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. രാജമലയില്‍ നിന്നും പെട്ടിമുടിയിലേക്കുള്ള പാതയില്‍ പലയിടത്തും മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകിയും കിടക്കുകയാണ്. വലിയ വാഹനങ്ങള്‍ ദുരന്തമുഖത്ത് എത്തിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കുന്നു.

ഇടുക്കി ജില്ലയില്‍ ആകെ വ്യാപക നാശമാണുണ്ടായത്. ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.

വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകള്‍ തകര്‍ന്നു.

കട്ടപ്പനയാറിന്‍റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വന്‍തോതില്‍ എലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.

തേക്കടി-കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട-കൊച്ചു പാലത്തിന്‍റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

വിമാന അപകടം

കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും സഹമന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ എല്ലാവരുടെയും ചികിത്സാ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കും.

സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളും വിമാന യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതാണ് ഇപ്പോള്‍ അടിയന്തര ചുമതല. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 16 ആശുപത്രികളിലായി രക്ഷപ്പെടുത്തിയവരുടെ ചികിത്സ ജില്ലാ അതോറിറ്റി ഏകോപിപ്പിക്കുന്നുണ്ട്.

വിമാനത്തിലുണ്ടായിരുന്ന 190 പേരില്‍ 184 യാത്രക്കാരും 6 പേര്‍ ക്രൂ അംഗങ്ങളുമാണ്. മരിച്ച 18 പേരില്‍ 14 പേര്‍ മുതിര്‍ന്നവരും നാല് കുട്ടികളുമാണ്.

മരണമടഞ്ഞവരുടെ പേരുവിവരം: മലപ്പുറം സ്വദേശികളായ ഷഹീര്‍ സയീദ് (38), ലൈലാബി കെ.വി (51), ശാന്ത മരക്കാട്ട് (59), സുധീര്‍ വാരിയത്ത് (45), ഷെസ ഫാത്തിമ (രണ്ട് വയസ്), പാലക്കാട് സ്വദേശികളായ മുഹമ്മദ് റിയാസ് വി.പി (24), ആയിഷ ദുഅ (രണ്ട് വയസ്), കോഴിക്കോട് സ്വദേശികളായ രാജീവന്‍ ചെരക്കാപ്പറമ്പില്‍ (61), മനാല്‍ അഹമ്മദ് (25), ഷറഫുദ്ദീന്‍ (35), ജാനകി കുന്നോത്ത് (55), അസം മുഹമ്മദ് ചെമ്പായി (ഒരു വയസ്), രമ്യ മുരളീധരന്‍ (32), ശിവാത്മിക (അഞ്ച് വയസ്), ഷെനോബിയ (40), ഷാഹിറ ബാനു (29) എന്നിവരെ കൂടാതെ വിമാനത്തിന്‍റെ പൈലറ്റ് ദീപക് വസന്ത് സാഥേ, സഹ പൈലറ്റ് അഖിലേഷ് കുമാര്‍.

149 യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു, അതില്‍ 23 പേര്‍ക്ക് ഗുരുതര പരിക്കുകളുണ്ട്. ഇതുവരെ 23 യാത്രക്കാരെ ഡിസ്ചാര്‍ജ് ചെയ്തു. തമിഴ്നാട്, തെലങ്കാന സ്വദേശികളായ യാത്രക്കാരുണ്ട്.

കോവിഡ് ഭീഷണി ഉണ്ടായിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം പ്രക്രിയ ത്വരിതപ്പെടുത്തി.  മരണപ്പെട്ടവര്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെട്ടവരെയെല്ലാം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. മരിച്ചവരില്‍ ഒരാള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

അപകടം നടന്ന ഉടന്‍ തന്നെ പ്രദേശവാസികളുടെയും ഫയര്‍ഫോഴ്സ്, പൊലീസ്, റവന്യു, സിഐഎസ്എഫ്, ആരോഗ്യവകുപ്പ്, ട്രോമാ കെയര്‍ വളണ്ടിയര്‍മാരുടെയും സഹായത്തോടെ അപടകത്തില്‍പ്പെട്ടവരെ വിവിധ ആശുപത്രികളിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, മലപ്പുറം കോഴിക്കോട് ജില്ലാ കലക്ടര്‍മാര്‍ എന്നിവര്‍ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായ നേതൃത്വം നല്‍കി. അപകടത്തില്‍പ്പെട്ടവരെ ആശുപത്രികളിലെത്തിക്കുന്നതിനായി ആംബുലന്‍സുകളും ടാക്സിസ്വകാര്യ വാഹനങ്ങളും സജീവമായി രംഗത്തിറങ്ങി. അപകടത്തില്‍പ്പെട്ടവര്‍ക്ക് കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലാണ് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരിക്കുന്നത്.

വിമാനാപകടം സംഭവിച്ചപ്പോള്‍ തന്നെ സമീപം താമസിക്കുന്ന പൊതുജനങ്ങളും പൊതുപ്രവര്‍ത്തകരും സ്തുത്യര്‍ഹമായ ഇടപെടലാണ് നടത്തിയത്. രക്ഷാപ്രവര്‍ത്തനം അത്ഭുതകരമായ വേഗത്തിലാണ് പൂര്‍ത്തിയാക്കിയത്. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാവരേയും ഹാര്‍ദമായി അഭിനന്ദിക്കുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. പരിക്കേറ്റവര്‍ക്ക് എളുപ്പം സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു.

റിലീഫ് ക്യാമ്പുകള്‍

മഴ വ്യാപകമായ സാഹചര്യത്തില്‍ 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളെയാണ് സംസ്ഥാനത്ത് മാറ്റി പാര്‍പ്പിച്ചത്. മൊത്തം 11,446 പേരാണ് ക്യാമ്പുകളിലുള്ളത്. ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ ഉള്ളത് വയനാട് ജില്ലയിലാണ്. 69 ക്യാമ്പുകളിലായി 3795 പേരെയാണവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട  43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നു.

ഡാമുകള്‍

സംസ്ഥാനത്തെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുല്ലപ്പെരിയാറിലും തേക്കടിയിലും പെയ്തത് യഥാക്രമം 198.4 മില്ലിമീറ്ററും 157.2 മില്ലിമീറ്ററും മഴയാണ്. ഈ സമയത്തിനുള്ളില്‍ 7 അടിയാണ് ജലനിരപ്പ് ഉയര്‍ന്നത്. അതിനിയും ഉയരാനാണ് സാധ്യത. 136 അടി എത്തുന്ന ഘട്ടത്തില്‍  മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേയ്ക്ക് എത്തിക്കാനും പതുക്കെ പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദ്ദേശം നല്‍കണമെന്ന് തമിഴ്നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്നാട് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടു.

തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ ഡാമിന്‍റെ 4 ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയില്‍ 182 വീടുകള്‍ ഭാഗീകമായും 37 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 5,348 ഹെക്ടര്‍ കൃഷിനാശം സംഭവിച്ചു.

വെള്ളപ്പൊക്ക സാധ്യത മുന്നില്‍ക്കണ്ട് കൊല്ലത്തുനിന്നും മത്സ്യ തൊഴിലാളികള്‍ രക്ഷാപ്രവര്‍ത്തനത്തിനായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. 10 വള്ളങ്ങള്‍ കയറ്റിയ ലോറികളില്‍ 20 മത്സ്യ തൊഴിലാളികളാണ് കൊല്ലം ഹാര്‍ബറില്‍ നിന്നും തിരിച്ചത്.

പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ 51 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാര്‍ ഡാമിന്‍റെയും ജലസേചന വകുപ്പിന്‍റെ കീഴിലുള്ള മണിയാര്‍ സംഭരണിയുടെയും സ്പില്‍വേകള്‍ തുറന്നിട്ടുണ്ട്. മൂഴിയാര്‍ കക്കി റോഡില്‍ മണ്ണിടിച്ചില്‍ ഉണ്ടായി. വെള്ളം കയറാന്‍ സാധ്യതയുള്ള സിഎഫ്എല്‍ടിസികളിലെ കോവിഡ് രോഗികളെ മറ്റു സിഎഫ്എല്‍ടിസികളിലേക്ക് മാറ്റാനുള്ള നടപടികള്‍ അംഗീകരിച്ചു.

പമ്പ നദിയുടെ കൈവഴികളുടെ തീരപ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ചാലക്കുടി താലൂക്കില്‍ ആറ് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. അവിടെ 139 പേര്‍ നിലവില്‍ താമസിക്കുന്നുണ്ട്.

പാലക്കാട് ജില്ലയില്‍ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകള്‍ ആണ് തുറന്നത്. വാളയാര്‍ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കി. 14 പ്രശ്ന സാധ്യത മേഖലകളാണ് ജില്ലയില്‍ കണ്ടെത്തിയത്. ഈ മേഖലകളിലെ മണ്ണിടിച്ചിലില്‍ 327 കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും.

നിലമ്പൂര്‍ മുതല്‍ നാടുകാണി വരെയുള്ള ഗതാഗതം രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെ പൂര്‍ണമായും നിരോധിച്ചു. പ്രളയസാധ്യതയുള്ള പ്രദേശങ്ങളില്‍ 209 ബോട്ടുകള്‍ നേരത്തേ എത്തിച്ചു. ഒമ്പത് പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചു.

വയനാട് ജില്ലയില്‍ വ്യാപക കൃഷിനാശമുണ്ടായി. 77 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. 1154 കുടുംബങ്ങളിലായി 4072 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. ഇവരില്‍ 2235 പേര്‍ ആദിവാസി വിഭാഗത്തില്‍ പെട്ടവരാണ്.

മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തു വിടേണ്ടി വരും.

കണ്ണൂര്‍ ജില്ലയില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയര്‍ന്നിട്ടുണ്ട്. വളപട്ടണം. മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കി. ജില്ലയിലെ എല്ലാ ചെങ്കല്‍, കരിങ്കല്‍ ക്വാറികളുടേയും പ്രവര്‍ത്തനം ഓഗസ്റ്റ് 14 വരെ വിലക്കി.

കാസര്‍കോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ആളപായമില്ല. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

വയനാട് ജില്ലയിലെ തൊണ്ടര്‍നാട് ക്ലസ്റ്ററില്‍ കോവിഡ് നിയന്ത്രണ വിധേയമായി വരുന്ന പശ്ചാത്തലത്തിലും കാലവര്‍ഷം ശക്തമായ സാഹചര്യത്തിലും കുറ്റ്യാടി ചുരം ഗതാഗതത്തിനു തുറന്നു കൊടുക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു ചുരത്തിലൂടെയും രാത്രി യാത്ര അനുവദിക്കില്ല. അപകട സാധ്യത നിലനില്‍ക്കുന്നതിനാലാണ് വൈകീട്ട് ഏഴ് മുതല്‍ രാവിലെ ആറ് വരെ ഗതാഗത ഗതാഗത നിരോധനമുള്ളത്.

കാലാവസ്ഥ

അടുത്ത ദിവസങ്ങളിലും അതിതീവ്ര മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി. നാളെ ഇടുക്കി, മലപ്പുറം, വയനാട്.

ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 204.5 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. അതിതീവ്ര മഴ അപകടസാധ്യത വര്‍ധിപ്പിക്കും.  

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കാസര്‍കോട്.

നാളെ  കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്. മറ്റന്നാള്‍ മലപ്പുറം, കണ്ണൂര്‍.

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്.

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.