വാര്‍ത്താകുറിപ്പ്:30-01-2020

ഭരണഘടന സംസ്‌കാരത്തിന്റെ ഭാഗമാവണം – കുട്ടികളോട് മുഖ്യമന്ത്രി

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിദ്യാര്‍ ത്ഥികളില്‍ നിന്നാണ് ഇതിന് തുടക്കം കുറിക്കേത്. രാജ്യത്ത് സംഘര്‍ഷ ങ്ങള്‍ ഉടലെടുക്കുന്നതും പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോകാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നതും ഭരണഘടനാ വ്യവസ്ഥകളും തത്വങ്ങളും പാലിക്കാത്തതുകൊാണ്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പൊതുവിദ്യാഭ്യാസ
വകുപ്പിന്റെ ‘നൈതികം’ പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളെ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 16,028 സ്‌കൂളുകളിലെ 45 ലക്ഷം കുട്ടികള്‍ക്ക് കൈറ്റ്
വിക്ടേഴ്‌സ് ചാനല്‍ വഴിയും www.victers.kite.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് സംവിധാനം ഒരുക്കിയിരുന്നു.

‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്നിവ ഉയര്‍ത്തിപ്പിടിക്കുന്ന ആമുഖം നമ്മുടെ ഭരണഘടനയ്ക്ക് ഉറച്ച അടിത്തറ പ്രദാനം ചെയ്യുന്നു്.

സ്വാതന്ത്ര്യത്തിനുള്ള അവകാശം, ചൂഷണത്തിനെതിരായ അവകാശം, മതസ്വാതന്ത്ര്യത്തിനുള്ള അവകാശം, സാംസ്‌കാരികവും വിദ്യാഭ്യാസപരവു മായ അവകാശങ്ങള്‍ എന്നിവയാണ് പ്രധാനപ്പെട്ടവ. ഈ അവകാശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിനു കോടതിയെ സമീപിക്കാനുള്ള മൗലിക അവകാശം നമുക്കു്.

വ്യക്തികളുടെ മൗലിക അവകാശങ്ങളോടൊപ്പം തുല്യ പ്രാധാന്യത്തോടെ സമൂഹത്തിന്റെ അവകാശങ്ങളും അംഗീകരിക്കുന്നതാണ് ഭരണഘടനയുടെ മറ്റൊരു സവിശേഷത. ദുര്‍ബല വിഭാഗങ്ങളുടെ പ്രശ്‌നങ്ങളും പ്രയാസ ങ്ങളും നേരിട്ട് അനുഭവിച്ച് മനസ്സിലാക്കിയ ഡോ. ബി.ആര്‍. അംബേദ്കറെ പ്പോലെയുള്ള മഹത്‌വ്യക്തിയുടെ നേതൃത്വത്തില്‍ രൂപം നല്‍കപ്പെട്ട നമ്മുടെ ഭരണഘടന സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി പരമപ്രധാനമായി അംഗീകരിച്ചതില്‍ അതിശയിക്കാനില്ല. മൗലികാവ കാശങ്ങളോടൊപ്പം മൗലിക കര്‍ത്തവ്യങ്ങള്‍ പൗരനെ അനുസ്മരിപ്പിക്കുന്നു എന്നതും നമ്മുടെ ഭരണഘടനയുടെ പ്രത്യേകതയാണ് – മുഖ്യമന്ത്രി കുട്ടികളെ ഓര്‍മ്മിപ്പിച്ചു.

ഭരണഘടനയെ അനുസരിക്കുകയും അതിന്റെ ആദര്‍ശങ്ങളെയും സ്ഥാപന ങ്ങളെയും ദേശീയ പതാകയേയും ദേശീയ ഗാനത്തേയും ആദരിക്കുക എന്നതാണ് ഒന്നാമത്തെ മൗലിക കര്‍ത്തവ്യമായി പറഞ്ഞിരിക്കുന്നത്. ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന മറ്റൊരു കര്‍ത്തവ്യം മതപരവും ഭാഷാപരവും പ്രാദേശികവും വിഭാഗീയവുമായ വൈവിധ്യങ്ങള്‍ക്കതീത മായി ഭാരതത്തിലെ എല്ലാ ജനങ്ങള്‍ക്കുമിടയില്‍ സൗഹാര്‍ദ്ദവും പൊതുവായ സാഹോദര്യ മനോഭാവം പുലര്‍ത്തുകയും സ്ത്രീകളുടെ അന്തസ്സിന് കുറവ് വരുത്തുന്ന ആചാരങ്ങള്‍ പരിത്യജിക്കുകയും ചെയ്യുക എന്നതാണ്. ജാതി, മതം, പ്രദേശം, ഭാഷ എന്നിവയുടെ പേരില്‍ സമൂഹ ത്തില്‍ വിഭാഗീയത വളര്‍ത്താനുള്ള ശ്രമങ്ങള്‍ അനുവദിക്കാന്‍ പാടില്ല. അത്തരം വിഭാഗീയ ചിന്തകള്‍ക്കതീതമായ ഭരണഘടനാ മൂല്യങ്ങള്‍ക്കനു സൃതമായ ഒരു വീക്ഷണം കുട്ടിക്കാലം മുതല്‍ രൂപപ്പെട്ട് വരേതാണ്.
ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാ പകരും വേത്ര ശ്രദ്ധ പുലര്‍ത്തേതാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

ജാതിയുടെയോ മതത്തിന്റെയോ അടിസ്ഥാനത്തില്‍ ഒരാളെ മാറ്റി നിര്‍ത്തു ന്നത് സമത്വത്തിനുള്ള അവകാശത്തിന്റെ ലംഘനമാണ്. അത് നമുക്ക് അംഗീകരിക്കാനാവില്ല.

ആദ്യമായാണ് ഇത്തരത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മുഖ്യമന്ത്രി നേരിട്ട് സംബോധന ചെയ്യുന്നത്.

എം. കമലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.കമലത്തിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോണ്‍ഗ്രസ് പിളര്‍ന്ന് സംഘടനാ കോണ്‍ഗ്രസ് രൂപീകൃതമായപ്പോള്‍ ആ പാര്‍ട്ടിയുടെ കേരളത്തിലെ പ്രമുഖ നേതാവായിരുന്നു എം കമലം. അടിയന്തരാവസ്ഥക്കെതിരായ പോരാട്ടത്തില്‍ അവര്‍ സജീവമായി രംഗത്തു ായിരുന്നു. ഏഴ് പതിറ്റാ് പൊതുരംഗത്ത് കര്‍മനിരതയായിരുന്ന കമലം മികച്ച സംഘാടകയും വാഗ്മിയുമായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.