സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ട നാല് മലയാളികളികളില്‍ ഒരാള്‍ ഇന്നെത്തും

സൗദി അറേബ്യയിലെ കമ്പനിയില്‍ നിന്നും പിരിച്ചു വിടപ്പെട്ട നാല് ഇന്‍ഡ്യാക്കാരില്‍ ഒരാള്‍ ഇന്ന് ( ആഗസ്റ്റ് 22) 7.30 ന് ജിദ്ദയില്‍ നിന്നും മുംബൈയില്‍ എത്തിച്ചേരുമെന്ന് വിദേശകാര്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. മലയാളിയായ തോമസ് പതാലില്‍ മാത്യുവും (ഡോളി അപ്പാര്‍ട്ട്‌മെന്റ്, ബിഹൈന്‍സ് ബഥേല്‍ ചര്‍ച്ച്) ആണ് ഇന്ന് മുംബൈയില്‍ എത്തുക. തോമസ് പതാലില്‍ മാത്യുവിനെ മുംബൈ എയര്‍ പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനും മുംബൈയില്‍ നിന്നും വിമാനത്തില്‍ കേരളത്തിലെത്തിക്കുന്നതിനും നോര്‍ക്ക റൂട്ട്‌സ് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. യാത്രക്ക് കാലതാമസമുണ്ടാകുകയാണെങ്കില്‍ അദ്ദേഹത്തെ മുംബൈ കേരള ഹൗസില്‍ താമസിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും തീരുമാനിച്ചു. ഇതു കൂടാതെ മറ്റു മൂന്ന് മലയാളികള്‍ Flt SV 0784-ല്‍ കൊച്ചില്‍ നാളെ രാവിലെ 9.30 ന് എത്തും. അവരെ സ്വീകരിക്കുന്നതിനും ക്രമീകരണങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.