സ്ത്രീ ശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കും

സാധാരണക്കാരായ സ്ത്രീകളുടെ ജീവിതം പ്രകാശപൂരിതമാക്കു പദ്ധതികള്‍ക്കും സ്ത്രീ ശാക്തീകരണത്തിനും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യമുണി സര്‍ക്കാരിന്റെ ഓംവാര്‍ഷികാഘോഷത്തോടും കുടുംബശ്രീയുടെ 19ാം വാര്‍ഷികത്തോടുമനുബന്ധിച്ച് ആലപ്പുഴ ഇ.എം.എസ്. സ്‌റ്റേഡിയത്തില്‍ നട പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുു അദ്ദേഹം.

നിയമസുരക്ഷ മാത്രമല്ല സാമൂഹികസാമ്പത്തിക സുരക്ഷയും സ്ത്രീക്ക് ലഭ്യമാകു സ്ഥിതി വേണം. പൊതുഇടങ്ങള്‍ സ്ത്രീക്ക് പ്രാപ്യമാവണം. വിവിധ ആവശ്യങ്ങള്‍ക്കായി നഗരങ്ങളില്‍ എത്തു സ്ത്രീകള്‍ക്ക് സുരക്ഷിതമായി താമസിക്കുതിന് സ്ത്രീകള്‍ക്കു മാത്രമായുള്ള ലോഡ്ജുകള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചികും. തൊഴില്‍ അവസരം സൃഷ്ടിച്ച് സ്ത്രീകള്‍ക്ക് സാമ്പത്തിക ഉമനം നേടിക്കൊടുക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുത്. ഇതിനായി പുതിയ വ്യവസായസംരംഭങ്ങള്‍ ആരംഭിക്കുതിന് പ്രോത്സാഹനം നല്‍കും.

സ്ത്രീകള്‍ക്കായി പട്ടണങ്ങളില്‍ വൃത്തിയുള്ള ടോയ്‌ലറ്റ് സൗകര്യം ഒരുക്കാന്‍ ഉദ്ദേശിക്കുു. കുടുംബശ്രീക്കായി 161 കോടി രൂപ ബജറ്റില്‍ മാറ്റിവച്ചു. ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനായി 250 കോടി രൂപയുണ്ട്. കുടുംബശ്രീ ഊര്‍ജ്വസ്വലമായ 19 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുു. കുടുംബശ്രീക്കെതിരായ നീക്കങ്ങള്‍ വിജയിക്കാതിരുത് പ്രസ്ഥാനത്തിന്റെ കരുത്തുകൊണ്ടാണ്. അഭിമാനവഴികളിലൂടെ പ്രസ്ഥാനം കടുവു. സ്വന്തംകാലില്‍നില്‍ക്കാനും കുടുംബത്തിലും സമൂഹത്തിലും അര്‍ഹമായ സ്ഥാനം സ്ത്രീക്ക് നേടിക്കൊടുക്കാനും സഹായിച്ചു. 43 ലക്ഷം സ്ത്രീകളെ ശാക്തീകരിക്കാന്‍ കഴിഞ്ഞു. ലക്ഷക്കണക്കിന് സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതു നേട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഒരേറെ നേട്ടങ്ങള്‍ കൈവരിച്ചു. കുടുംബശ്രീ ആര്‍ജിച്ച വിശ്വാസ്യത നിലനിര്‍ത്താന്‍ നല്ലതുപോലെ ശ്രമിക്കണം. ചുമതല ഏല്‍പ്പിക്കപ്പെട്ടാൽ നിര്‍വഹിക്കുതില്‍ വഴിതെറ്റരുത്. കരുതല്‍ വേണം.

സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയുടെ സര്‍വേ നടത്താന്‍ കുടുംബശ്രീയെയാണ് ഏല്‍പ്പിച്ചത്. അലംഭാവമില്ലാതെ ചുമതലാ ബോധത്തോടെ ഇത് നിറവേറ്റണം. തരിശു കിടക്കു സ്ഥലമെല്ലാം കൃഷിയോഗ്യമാക്കാനായിട്ടുണ്ടോയെ് പരിശോധിക്കണം. വ്യക്തി ശുദ്ധിക്ക് പ്രാധാന്യം നല്‍കുകയും പരിസരശുദ്ധിക്ക് പ്രധാന്യം നല്‍കാതെ പൊതുസ്ഥലത്തേക്ക് മാലിന്യം തള്ളു സ്ഥിതിയുണ്ട്. നാടിന്റെ ശുചിത്വം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വപ്പോള്‍ ഇക്കാര്യത്തില്‍ വലിയ കുറവുണ്ടായി എാണ് കാണുതെും മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 19140 അയല്‍ക്കൂട്ടങ്ങള്‍ പുതുതായി ആരംഭിക്കാനായെ് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീല്‍ ആധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഭിലിംഗക്കാരുടെ ഏഴും അന്യസംസ്ഥാനക്കാരുടെ നാലും അയല്‍ക്കൂട്ടം രൂപീകരിച്ചു. ആശ്രയ ചലഞ്ച് ഫണ്ട് 25 ലക്ഷം രൂപയില്‍നി് 40 ലക്ഷമായും പപട്ടികവര്‍ഗ മേഖലയിലെ ഫണ്ട് 40 ലക്ഷത്തില്‍നി് 50 ലക്ഷമാക്കിയും ഉയര്‍ത്തി. 200 ബഡ്‌സ് സ്‌കൂളുകളാണ് കുടുംബശ്രീയുടെ കീഴില്‍ ആരംഭിക്കുതെും 25 കോടി രൂപ നീക്കിവച്ചി’ുണ്ടെും അദ്ദേഹം പറഞ്ഞു. സി.ഡി.എസ്. ചെയര്‍പേഴ്‌സമാരുടെ ഹോണറേറിയം 4000 രൂപയില്‍നി് 6000 ആക്കി. ഈ വര്‍ഷം സ്‌നേഹിത പദ്ധതി എട്ടു ജില്ലകളില്‍ കൂടി വ്യാപിപ്പിച്ച് 14 ജില്ലകളിലും നടപ്പാക്കും. എല്ലാ ജില്ലകളിലും സ്ത്രീകള്‍ക്ക് കേസുമായി ബന്ധപ്പെ’ സഹായം ലഭ്യമാക്കാന്‍ അഭിഭാഷകയുടെ സേവനം ലഭ്യമാക്കാന്‍ ആലോചിക്കുു. 51000 ഹെക്ടറില്‍ കുടുംബശ്രീ കൃഷിയിറക്കുമെും പ്രസ്ഥാനത്തിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള നീക്കങ്ങള്‍ ചെറുക്കണമെും മന്ത്രി പറഞ്ഞു.

കുടുംബശ്രീ മൊബൈല്‍ ആപ്ലിക്കേഷന്റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ നിര്‍വഹിച്ചു. 4000 കോടി രൂപ നാലു ശതമാനം പലിശയ്ക്ക് കുടുംബശ്രീക്ക് ലഭ്യമാക്കിയതായി മികച്ച ലിങ്കേജ് നേടിയ ബാങ്കുകളെ ആദരിച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. റ്റി.എം. തോമസ് ഐസക് പറഞ്ഞു. കണക്ക് സൂക്ഷിക്കുതില്‍ കൃത്യത കുറവ് കുടുംബശ്രീക്കുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷം ഓഡിറ്റ് ഫലപ്രദമായി നടില്ലെും മന്ത്രി പറഞ്ഞു. കാനറ, യൂണിയന്‍, സെന്‍ട്രല്‍ ബാങ്ക്, സംസ്ഥാന സഹകരണ ബാങ്ക് എിവര്‍ക്കുള്ള ഫലകങ്ങള്‍ മന്ത്രി നല്‍കി.

പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ അടക്കമുള്ള പുതിയ സംരംഭങ്ങളിലേക്കും തൊഴില്‍ മേഖലകളിലേക്കും കുടുംബശ്രീ എത്തണമെ് കലോത്സവ വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്ത് ഫിഷറീസ് വകുപ്പു മന്ത്രി ജെ. മേഴ്‌സിക്കു’ിയമ്മ പറഞ്ഞു. തൊഴില്‍ നൈപുണ്യശേഷി കൈവരിക്കാനുള്ള പരിശീലനമടക്കം നേടി പുതിയ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കണമെ് ഡി.ഡി.യു.ജി.കെ.വൈ. വിജയകഥയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.കുടുംബശ്രീ കൂടുതല്‍ കരുത്തോടെ മുാേ’ുപോകാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെ് മികച്ച സംരംഭകരെ ആദരിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി പറഞ്ഞു.

എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, ജില്ലാ കളക്ടര്‍ വീണ എന്‍. മാധവന്‍, മുന്‍ എം.പി. അഡ്വ. സി.എസ്. സുജാത, കുടുംബശ്രീ എക്‌സിക്യൂ’ീവ് ഡയറക്ടര്‍ എസ്. ഹരികിഷോര്‍, ഡയറക്ടര്‍ എന്‍.കെ. ജയ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ, സജി ചെറിയാന്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസര്‍, മത്സ്യഫെഡ് ചെയര്‍മാന്‍ പി. ചിത്തരഞ്ജന്‍, നഗരസഭാംഗങ്ങളായ ഡി. ലക്ഷ്മണന്‍, നഗരസഭാംഗം ജി. ശ്രീജിത എിവര്‍ പ്രസംഗിച്ചു. വിവിധ ജില്ലകളില്‍നിുള്ള കലാപരിപാടികളും നടു. ഉച്ചയ്ക്ക് ഒരു മണിയോടെ ത െഇ.എം.എസ്. സ്‌റ്റേഡിയം പതിനായിരക്കണക്കിന് കുടുംബശ്രീ പ്രവര്‍ത്തകരെ കൊണ്ട് നിറഞ്ഞിരുു.