മന്ത്രിസഭാ തീരുമാനങ്ങള്‍ 21/06/2017

ശമ്പള പരിഷ്കരണം

1. സംസ്ഥാന ചലച്ചിത്ര അക്കാദമിയിലെ സര്‍ക്കാര്‍ അംഗീകാരമുളള തസ്തികകളിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

2. കേരള സ്റ്റേറ്റ് ഹോമിയോപ്പതിക്‍ കോ-ഓപ്പറേറ്റീവ് ഫാര്‍മസിയിലെ (ഹോംകോ) ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്‍ തീരുമാനിച്ചു.

തസ്തികകള്‍ സൃഷ്ടിച്ചു

1. 2014-15 അധ്യയന വര്‍ഷം പുതുതായി അനുവദിച്ച സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍/ബാച്ചുകളില്‍ താഴെ പറയുന്ന എണ്ണം തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പല്‍ 46, ഹയര്‍സെക്കന്‍ഡറി സ്കൂള്‍ റ്റീച്ചര്‍ 232, ഹയര്‍സെന്‍ഡറി സ്കൂള്‍ റ്റീച്ചര്‍ (ജൂനിയര്‍) 269, അപ്ഗ്രഡേഷന്‍ 113, ലാബ് അസിസ്റ്റന്റ് 47 എന്നിങ്ങനെയാണ് തസ്തികകള്‍.

2. ഇടുക്കി നെടുങ്കണ്ടത്ത് പുതുതായി ആരംഭിച്ച 33 (കെ) എന്‍.സി.സി. ബറ്റാലിയന്റെ പ്രവര്‍ത്തനത്തിന് ജൂനിയര്‍ സൂപ്രണ്ട് 1, ക്ലെര്‍ക്‍ 5, ഓഫീസ് അറ്റന്‍ഡന്റ് 1, ചൗക്കിദാര്‍ 1, പാര്‍ട് റ്റൈം സ്വീപ്പര്‍ 1, ഡ്രൈവര്‍ 3 എന്നീ തസ്തികകള്‍ സൃഷ്ടിച്ചു.

3. കോഴിക്കോട് പുതുതായി സ്ഥാപിച്ച മൊബൈല്‍ ലിക്വര്‍ ടെസ്റ്റിംഗ് ലബോറട്ടറിയില്‍ ജൂനിയര്‍ സയന്റിഫിക്‍ ഓഫീസറുടെയും ലാബ് അസിസ്റ്റന്റിന്റെയും ഓരോ തസ്തിക വീതം സൃഷ്ടിക്കും. അന്യത്രസേവന വ്യവസ്ഥയിലായിരിക്കും നിയമനം.

ദുരിതാശ്വാസനിധിയില്‍ നിന്നും പത്തുലക്ഷം രൂപ

1. കരകുളത്ത് വീടും സംരക്ഷണ ഭിത്തിയും തകര്‍ന്നുവീണ് സജീനയും രണ്ടു മക്കളും മരണപ്പെട്ടിരുന്നു. സജീനയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും പത്തുലക്ഷം രൂപ അനുവദിച്ചു.

2. ലൈഫ് മിഷന്‍ സി.ഇ.ഒ. ആയ അദീല അബ്ദുളളക്ക് നിര്‍മിതി കേന്ദ്രം ഡയറക്റ്ററുടെ അധിക ചുമതല കൂടി നല്‍കി.