മന്ത്രിസഭാ തീരുമാനങ്ങള്‍   22/11/2017

1. കൊല്ലം പാരിപ്പളളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ 83 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

2. കൊച്ചി ഇന്‍ഫോപാര്‍ക്കിന്റെ കൈവശമുളള മൂന്ന് ഏക്കര്‍ ഭൂമി സൗജന്യനിരക്കില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് കോഴിക്കോടിന് (ഐഐഎംകെ) പാട്ടത്തിന് നല്‍കാന്‍ തീരുമാനിച്ചു. ഐഐഎംകെക്ക് സാറ്റലൈറ്റ് ക്യാമ്പസ് സജ്ജമാക്കുന്നതിനാണ് സ്ഥലം നല്‍കുന്നത്.

3. തീരദേശസേന പൊലീസ് അഡീഷണല്‍ ഡയറക്റ്റര്‍ ജനറല്‍ ഓഫീസിലേക്ക് ആറ് സ്ഥിരം തസ്തികകളും ഒരു കാഷ്വല്‍ സ്വീപ്പര്‍ തസ്തികയും അനുവദിക്കാന്‍ തീരുമാനിച്ചു.

4. എയര്‍ എന്‍ക്ലേവ് നിര്‍മ്മിക്കുന്നതിന് കോസ്റ്റ് ഗാര്‍ഡിന് അങ്കമാലി വില്ലേജില്‍ 29 ആര്‍ ഭൂമി കമ്പോള വില ഈടാക്കി നല്‍കാന്‍ തീരുമാനിച്ചു.

നിയമനങ്ങള്‍/മാറ്റങ്ങള്‍

1. തൊഴിലും നൈപുണ്യവും വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ ജല വിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

2. റവന്യു വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന് നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗീസ് വിരമിക്കുന്ന മുറയ്ക്ക് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

3. പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണുവിന് അഡീഷണല്‍ ചീഫ് സെക്രട്ടറി ജയിംസ് വര്‍ഗ്ഗീസ് വിരമിക്കുന്ന മുറയ്ക്ക് വനം വന്യജീവി വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

4. ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരായണ സ്വാമിയെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കുവാനും പാര്‍ലമെന്ററികാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

5. പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിനെ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.

6. പാര്‍ലമെന്ററികാര്യ വകുപ്പ് സെക്രട്ടറിയായ റ്റി.ഒ. സൂരജിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹത്തിന് 01.12.2017 മുതല്‍ കായിക യുവജനകാര്യ വകുപ്പിന്റെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

7. കായിക യുവജനകാര്യ വകുപ്പ് സെക്രട്ടറിയായ ഡോ. ബി. അശോകിനെ തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി വി.കെ. ബേബി വിരമിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (അര്‍ബന്‍) സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു.
ഇദ്ദേഹത്തിന്, എ. അജിത് കുമാര്‍ കേന്ദ്ര ഡെപ്യുട്ടേഷനില്‍ നിന്നും തിരികെ പ്രവേശിക്കുന്നത് വരെ എ. ഷാജഹാന്‍ വഹിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാനും തീരുമാനിച്ചു.

8. സഹകരണ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി പി. വേണുഗോപാലിനെ നിലവിലുള്ള ചുമതലകള്‍ക്ക് പുറമെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയുടെ അധിക ചുമതല കൂടി നല്‍കുവാന്‍ തീരുമാനിച്ചു.

9. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറി എ. ഷാജഹാനെ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കുവാന്‍ തീരുമാനിച്ചു. ഇദ്ദേഹം ഇപ്പോള്‍ വഹിക്കുന്ന അധിക ചുമതലകള്‍ തുടര്‍ന്നും വഹിക്കുന്നതായിരിക്കും.

10. കേന്ദ്ര ഡെപ്യുട്ടേഷനില്‍ റബ്ബര്‍ ബോര്‍ഡ് എക്സിക്യൂട്ടീവ് ഡയറക്റ്ററായ എ. അജിത് കുമാറിനെ കേഡറില്‍ തിരികെ പ്രവേശിക്കുന്ന മുറയ്ക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറിയായി നിയമിക്കുവാന്‍ തീരുമാനിച്ചു.

11. വിനോദ സഞ്ചാര വകുപ്പ് അഡീഷണല്‍ ഡയറക്റ്റര്‍ (ജനറല്‍) ജാഫര്‍ മാലികിനെ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ.-യുടെ അധിക ചുമതല നല്‍കുവാന്‍ തീരുമാനിച്ചു.

സംസ്ഥാന സിവില്‍ സര്‍വീസില്‍ നിന്നും ഐ.എ.എസ്സിലേക്ക് പ്രൊമോഷന്‍ വഴി തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് പേര്‍:

1. ഷാനവാസ് എസ്-നെ ലോട്ടറീസ് വകുപ്പ് ഡയറക്റ്ററായി നിയമിക്കുവാന്‍ തീരുമാനിച്ചു.

2. അബ്ദുള്‍ നാസര്‍ ബി-യെ എന്‍ട്രന്‍സ് എക്സാമിനേഷന്‍സ് കമ്മീഷണറായി നിയമിക്കുവാന്‍ തീരുമാനിച്ചു.

3. ഡോ. ഡി. സജിത് ബാബുവിനെ അസാപ് സി.ഇ.ഒ. ആയി നിയമിക്കുവാന്‍ തീരുമാനിച്ചു.

4. സുബാഷ് ടി.വി-യെ വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് ഡയറക്റ്ററായി നിയമിക്കുവാന്‍ തീരുമാനിച്ചു.

5. അഞ്ജന എം-നെ ചീഫ് സെക്രട്ടറിയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റായി നിയമിക്കുവാന്‍ തീരുമാനിച്ചു.

6. ഡോ. പി.കെ. ജയശ്രീയെ വിദ്യാഭ്യാസ മിഷന്‍ സി.ഇ.ഒ. ആയി നിയമിക്കുവാന്‍ തീരുമാനിച്ചു.

7. ഷീബ ജോര്‍ജ്ജിനെ പുതുതായി സൃഷ്ടിച്ച വനിത-ശിശു വികസന വകുപ്പ് ഡയറക്റ്ററായി നിയമിക്കുവാന്‍ തീരുമാനിച്ചു.

8. എച്ച്. ദിനേശനെ തുറമുഖ വകുപ്പ് ഡയറക്റ്ററായി നിയമിക്കുവാന്‍ തീരുമാനിച്ചു.

9. പി.കെ. സുധീര്‍ ബാബുവിനെ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് ഡയറക്റ്ററായി നിയമിക്കുവാന്‍ തീരുമാനിച്ചു.