ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍

പൊലീസിന് മാനുഷികമായ മുഖവും മനസ്സും നല്‍കുക എന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍റെ ഈ മനോഭാവം ഇതിനകം തന്നെ പല നടപടികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആ പരമ്പരയിലെ ഏറ്റവും പുതിയതാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ്, വനിതകള്‍ എസ്എച്ച്ഒമാരായുള്ള പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസിന്‍റേതായ ബറ്റാലിയന്‍, മൊത്തം പൊലീസ് സംഖ്യയുടെ 25 ശതമാനത്തിലേക്ക് വനിതാ പൊലീസിന്‍റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പടിപടിയായ വനിതാ റിക്രൂട്ട്മെന്‍റ്, പിങ്ക് പൊലീസ് സംവിധാനം തുടങ്ങി പല പല കാര്യങ്ങളിലൂടെ പൊലീസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ പോരുന്ന നടപടികളുമായി മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍.കുഞ്ഞുങ്ങളോടുള്ള സമീപനത്തിന്‍റെ കാര്യത്തിലും പൊലീസില്‍ പുതിയൊരു മനോഭാവം വളര്‍ത്തുന്ന നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ പതിപ്പിക്കേണ്ട സവിശേഷമായ ശ്രദ്ധയെക്കുറിച്ച് ഇന്ത്യന്‍ ഭരണഘടനയിലെ മാര്‍ഗനിര്‍ദേശക തത്വങ്ങള്‍ തന്നെ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്.

എന്നാല്‍, എന്തുകൊണ്ടോ അതിനനുസൃതമായ നയനിലപാടുകള്‍, നടപടികള്‍ എന്നിവ വേണ്ട നിലയില്‍ഉണ്ടായില്ല.നയപ്രഖ്യാപനങ്ങള്‍ക്ക് കുറവൊന്നുമുണ്ടായിട്ടില്ല. കുഞ്ഞുങ്ങള്‍ക്കുവേണ്ടിയുള്ള ഒരു സമഗ്ര ദേശീയനയം 74ല്‍ തന്നെ പ്രഖ്യാപിക്കപ്പെട്ടു. തൊട്ടുപിന്നാലെ സമഗ്ര ശിശുവികസന പരിപാടി പ്രഖ്യാപിക്കപ്പെട്ടു. കുഞ്ഞുങ്ങളുടെ ക്ഷേമം, അവരുടെ ഭാവി എന്നിവ മുന്‍നിര്‍ത്തി അതുമായി ബന്ധപ്പെട്ട മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കേണ്ടതിന്‍റെ ആവശ്യകത 90ലെ ലോക ശിശുക്ഷേമ ഉച്ചകോടി വിളംബരം ചെയ്യുന്നു.

കുഞ്ഞുങ്ങളുടെ നിലനില്‍പ്പിനും പോഷകലഭ്യതയ്ക്കും വേണ്ടിയുള്ള ഒരു ദേശീയ നയം ഇടക്കാലത്ത് രൂപപ്പെട്ടു. എന്നാല്‍, ഇതെല്ലാം നിലനില്‍ക്കുമ്പോഴും ദേശീയതലത്തില്‍ത്തന്നെ ശിശുമരണനിരക്ക് വര്‍ധിക്കുന്നതും ശിശുക്കള്‍ക്കെതിരായ ആക്രമണങ്ങളുടെ തോത് ഉയരുന്നതും ഒക്കെയാണ് നാം കാണുന്നത്.

എന്നാല്‍, ഈ പൊതു അവസ്ഥയ്ക്കു വിപരീതമായി ചില കാര്യങ്ങളുമായി കേരളം ഈ ഘട്ടത്തിലൊക്കെ ഉയര്‍ന്നുനിന്നു. ശിശുമരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം എന്ന നിലയ്ക്ക് കേരളം അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിന്‍റെ ഈ സവിശേഷതയെ ഠവല ടമേലേ ീള വേല ണീൃഹറ ഇവശഹറൃലി എന്ന റിപ്പോര്‍ട്ടിലൂടെ യൂണിസെഫ് തന്നെ അംഗീകരിക്കുകയുണ്ടായി.

എന്നാല്‍, ഇത്തരം പ്രശംസാവചനങ്ങളില്‍ ഭ്രമിച്ച് കുഞ്ഞുങ്ങള്‍ക്കുവേണ്ടി ചെയ്യാനുള്ളതെല്ലാം ചെയ്തുകഴിഞ്ഞു എന്നുകരുതി വിശ്രമിക്കുക അല്ല കേരള സര്‍ക്കാര്‍. പല വിധത്തിലുള്ള ആക്രമണങ്ങളില്‍നിന്ന് ശൈശവത്തെ സംരക്ഷിക്കേണ്ടതുണ്ട്. ഭാവിയുടെ ഭാഗധേയം നിര്‍വഹിക്കേണ്ട പൗരډാരാണവര്‍ എന്ന രീതിയില്‍ കുഞ്ഞുങ്ങള്‍ക്ക് വളരാന്‍ നډയുടെയും ആരോഗ്യത്തിന്‍റെയും ആത്മവിശ്വാസത്തിന്‍റെയും അന്തരീക്ഷം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. ഇക്കാര്യങ്ങളിലൊക്കെ പ്രതിബദ്ധതയോടെ മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍.

കുഞ്ഞുങ്ങളുടെ വികസനം സംബന്ധിച്ച ണീൃഹറ ഉലരഹമൃമശേീില്‍ ഒരു കാര്യം ഊന്നിപ്പറയുന്നുണ്ട്. ഠവലൃല രമി യല ിീ മേസെ ിീയഹലൃ വേമി ഴശ്ശിഴ ല്ലൃ്യ രവശഹറ മ യലലേേൃ ളൗൗൃലേ എന്നതാണത്. കുഞ്ഞുങ്ങള്‍ക്ക് നല്ല ഭാവിയുണ്ടാക്കിക്കൊടുക്കുക എന്നതിനേക്കാള്‍ മഹത്തരമായ മറ്റൊരു കാര്യവും ഇല്ല എന്ന ബോധം തന്നെയാണ് സര്‍ക്കാരിനെ നയിക്കുന്നത്. കുട്ടികള്‍ക്ക് നല്ല ഭാവിയുണ്ടാക്കിക്കൊടുക്കണമെങ്കില്‍ ആദ്യപടിയായി ചെയ്യേണ്ടത് സുരക്ഷിതമായ ശൈശവം ഉറപ്പുവരുത്തിക്കൊടുക്കലാണ്.

കുട്ടികളുടെ കാര്യം പൊതുവില്‍ പറയുമ്പോള്‍ത്തന്നെ പെണ്‍കുട്ടികളുടെ കാര്യം പ്രത്യേകം പറയണം. കാരണം പെണ്‍കുട്ടികളാണ് കൂടുതല്‍ വിപല്‍ക്കരമായ സാഹചര്യങ്ങള്‍ നേരിടുന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് പൊതുവിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകിച്ചും സ്വച്ഛവും സുരക്ഷിതവുമായ അന്തരീക്ഷമുണ്ടാക്കിക്കൊടുക്കുക എന്നത് വലിയ ഉത്തരവാദിത്വമായി ഗവണ്‍മെന്‍റ് കാണുന്നു. അതുകൊണ്ടുതന്നെയാണ് കേരളത്തില്‍ ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം എന്നു നിശ്ചയിച്ചത്.

ശിശുമരണനിരക്ക് കുറയ്ക്കല്‍ അടക്കം ഈ രംഗത്ത് ശ്രദ്ധേയമായ മാതൃകകള്‍ ദേശീയതലത്തില്‍ തന്നെ മുമ്പോട്ടുവെച്ച കേരളം ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കലിലൂടെ പുതിയ ഒരു മാതൃക കൂടി മുമ്പോട്ടുവെയ്ക്കുകയാണ്.
സാമ്പത്തികവും സാമൂഹികവുമായ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാകുന്ന ഏതൊരു സമൂഹത്തിലെയും ഏറ്റവും ദുര്‍ബലവിഭാഗം കുട്ടികളാണെന്ന വസ്തുതയില്‍ സംശയമില്ല.

കുട്ടികളുടെ ഉത്തമമായ വളര്‍ച്ചയ്ക്കും വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഒട്ടനവധി പ്രവണതകള്‍ നമ്മുടെ സംസ്ഥാനത്തെ കുട്ടികള്‍ക്കു ചുറ്റും നിലനില്‍ക്കുന്നുവെന്നുള്ളത് നമ്മെ വേദനിപ്പിക്കുന്ന യാഥാര്‍ത്ഥ്യമാണ്.കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് പൊലീസ് പ്രസിദ്ധീകരിച്ചിട്ടുള്ള കണക്കുകള്‍ ഭീതിജനകങ്ങളാണ്. കര്‍ശനമായ നിയമങ്ങള്‍
നിലനില്‍ക്കുന്ന നമ്മുടെ സംസ്ഥാനത്ത് പ്രതിദിനം നാലു കുട്ടികളെങ്കിലും ലൈംഗീകാതിക്രമത്തിന് വിധേയരാവുന്നു. വിവിധ രൂപത്തിലുള്ള സ്വഭാവ-സാമൂഹ്യ വ്യതിയാനങ്ങള്‍ സംഭവിച്ച് ആശാസ്യമല്ലാത്ത ജീവിത സാഹചര്യങ്ങളിലേക്കും സാമൂഹ്യവിരുദ്ധര്‍ ഒരുക്കുന്ന ചതിക്കുഴികളിലേയ്ക്കും അവര്‍ വീണുപോകുന്നു.

അങ്ങനെ കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ വളരുന്ന കുട്ടികള്‍ രാജ്യത്തെ തന്നെ അസ്ഥിരപ്പെടുത്തുന്ന വിനാശകരമായ ശക്തികളായി മാറുന്നതിന് സാധ്യതകള്‍ ഏറെയാണ്, പ്രത്യേകിച്ചും ഒരു വ്യക്തി ആരായിത്തീരണമെന്ന് നിശ്ചയിക്കുന്നത് അയാളുടെ ബാല്യകാലവും ജീവിത സാഹചര്യങ്ങളുമാണെന്നിരിക്കെ.

ഡെല്‍ഹിയില്‍ ഒരു മുതിര്‍ന്ന സ്കൂള്‍ വിദ്യാര്‍ഥി അതേ സ്കൂളിലെ ഒരു ചെറിയ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് ഈയടുത്തയിടെയാണ്. നമ്മുടെ നാട്ടില്‍ കുറച്ചു മാസംമുമ്പ് ഒരു ചെറുപ്പക്കാരന്‍ വീട്ടുകാരെയാകെ കൊലപ്പെടുത്തിയ സംഭവം നാം ഓര്‍ക്കുന്നുണ്ടാവും. അങ്ങനെരാജ്യത്താകമാനം കുട്ടികളും ചെറുപ്പക്കാരും തെറ്റായ സ്വാധീനങ്ങളില്‍പെട്ട് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന സ്ഥിതിയുണ്ട്. അതിനെതിരെ ഫലപ്രദമായ ഇടപെടലുകള്‍ സമൂഹമെന്ന നിലയ്ക്ക് നാമെല്ലാവരും കൂട്ടായി നടത്തേണ്ടതുണ്ട്. അത്തരം ഇടപെടലുകളില്‍ സര്‍ക്കാരിന്‍റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അറിയിക്കാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുകയാണ്.

നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിര്‍ണയിക്കുന്നതില്‍ സുപ്രധാന ഘടകമായ കുട്ടികളുമായി ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപവല്‍ക്കരിച്ചുകൊണ്ടും കുട്ടികളുടെ സംരക്ഷണത്തിനും വികസനത്തിനും ഉത്തരവാദപ്പെട്ട സര്‍ക്കാര്‍-സര്‍ക്കാരിതര സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും നൂതനമായ പദ്ധതിയാണ് ചില്‍ഡ്രന്‍ ആന്‍റ് പൊലീസ്. ആ പദ്ധതിയുടെ ആദ്യ സംരംഭമാണ് ചൈല്‍ഡ് ഫ്രണ്ട്ലി പൊലീസ് സ്റ്റേഷന്‍.

ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍ എന്ന ആശയം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിന് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഫോര്‍ട്ട്, കൊല്ലം ഈസ്റ്റ്, എറണാകുളം കടവന്ത്ര, തൃശൂര്‍ ഈസ്റ്റ്, കോഴിക്കോട് ടൗണ്‍, കണ്ണൂര്‍ ടൗണ്‍ തുടങ്ങിയ പൊലീസ് സ്റ്റേഷനുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുക്കൊണ്ടായിരിക്കും ഓരോ പൊലീസ് സ്റ്റേഷന്‍റെയും പ്രവര്‍ത്തനം.

ജുവനൈല്‍ ജസ്റ്റീസ് ആക്ട്, പോക്സോ ആക്ട് തുടങ്ങിയ കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനുള്ള മുഴുവന്‍ നിയമങ്ങളും കര്‍ശനമായി നടപ്പാക്കുന്നതിന് സിഎപി സ്റ്റേഷനുകളില്‍ പ്രത്യേകം നടപടി സ്വീകരിക്കും. കുട്ടികള്‍ക്കുനേരെ നടക്കുന്ന മുഴുവന്‍ കുറ്റകൃത്യങ്ങളും എത്രയുംപെട്ടെന്ന് രജിസ്റ്റര്‍ ചെയ്യുന്നതിനും മാതൃകാപരമായ നടപടികള്‍ ധൃതഗതിയില്‍ ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കും. പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമായ കുട്ടികളെയും നിയമത്തിനെതിരെ പ്രവര്‍ത്തിക്കുന്ന കുട്ടികളെയും സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനും അവരെ തിരുത്തുന്നതിനും അവര്‍ക്ക് ജീവിതത്തില്‍ വിജയിക്കുന്നതിനുമാവശ്യമായ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും സിഎപി മുന്‍കൈയ്യെടുക്കും.

തെരഞ്ഞെടുത്ത മുഴുവന്‍ സ്റ്റേഷനുകളിലും ശിശുസൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. കുട്ടികളുമായി സംവദിക്കുന്നതിന് പ്രത്യേകമായ മുറിയും മറ്റു സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. യൂണിസെഫിന്‍റെ സഹായത്തോടെ ‘ഔവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍’ പദ്ധതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത സ്റ്റേഷനുകളിലെ മുഴുവന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്‍കി. ശിശുസൗഹൃദ മനോഭാവം ഉള്‍ക്കൊള്ളാനും കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ മനസ്സിലാക്കാനും അവരെ പ്രാപ്തരാക്കും വിധമായിരുന്നു പരിശീലനം.

അതിജീവനം, വികസനം, സംരക്ഷണം, പങ്കാളിത്തം തുടങ്ങിയ കുട്ടികളുടെ അവകാശങ്ങളെ ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുന്നതിനും സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനുമുള്ള നടപടികള്‍ ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവുമായി ബന്ധപ്പെട്ട മേഖലയില്‍ ബൃഹത്തായ വിജ്ഞാന വ്യാപന കേന്ദ്രങ്ങളായി
ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകളെ വികസിപ്പിച്ചെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഈ മേഖലയില്‍ ലഭ്യമായിട്ടുള്ള വിജ്ഞാനപ്രദമായ മുഴുവന്‍ പുസ്തകങ്ങളും നിയമപുസ്തകങ്ങളും സ്റ്റേഷനുകളില്‍ ലഭ്യമായിരിക്കും.

കൗണ്‍സിലിങ് പോലുള്ള സേവനങ്ങളും ഇവിടെ ലഭ്യമായിരിക്കും. വിദഗ്ധ പരിചരണം ആവശ്യമായ നിലയില്‍ കണ്ടെത്തുന്ന കുട്ടികള്‍ക്ക് വിദഗ്ധരുടെ സഹായം ഉറപ്പാക്കുന്നതിനും സംവിധാനങ്ങള്‍ ഉണ്ടാകും. സാമൂഹികവും സ്വഭാവപരവുമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ കണ്ടെത്തി അവരില്‍ സാമൂഹിക വ്യതിയാനങ്ങള്‍ സംഭവിക്കുന്നില്ലയെന്ന് ഉറപ്പാക്കുന്നതിനുള്ള മെന്‍ററിങ് (സഹരക്ഷാകര്‍ത്തൃത്വം) അടക്കമുള്ള പദ്ധതികള്‍ കൂട്ടായ്മയിലൂടെ ആവിഷ്കരിക്കും.

കുട്ടികളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനും സ്കൂള്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തുന്നതിനും ബാലവേല, ബാലഭിക്ഷാടനം തുടങ്ങിയ വിപത്തുകള്‍ ഇല്ലാതാക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കും. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ഓരോ സ്റ്റേഷനുകളിലും ഒരു ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസറുടെ സേവനം ഉണ്ടാകും. പൊലീസ് സ്റ്റേഷന്‍ അടിസ്ഥാനത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്റ്റേഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും വിലയിരുത്തുന്നതിനും പ്രത്യേകം കമ്മിറ്റികള്‍ ഉണ്ട്.

കുട്ടികള്‍ വാത്സല്യത്തിന്‍റെയും പരിചരണത്തിന്‍റെയും സംരക്ഷണത്തിന്‍റെതുമായ അന്തരീക്ഷത്തില്‍ വളര്‍ന്നുവെന്ന് ഉറപ്പുവരുത്തുന്നതിന് വിഭാവനം ചെയ്തിട്ടുള്ള നൂതനമായ പദ്ധതിയാണ് ‘ക്യാപ്’ എന്നറിയപ്പെടുന്ന ചില്‍ഡ്രന്‍ ആന്‍റ് പോലീസ് പദ്ധതി. കുട്ടികളുടെ ശ്രദ്ധയും പരിചരണവും ഉറപ്പാക്കുന്നതിന് ഉത്തരവാദിത്വപ്പെട്ട മുഴുവന്‍ സര്‍ക്കാര്‍-സര്‍ക്കാരിതര ഏജന്‍സികളുടെയും പൊതുസമൂഹത്തെയും ഏകോപിപ്പിച്ചുകൊണ്ടായിരിക്കും ഇതിന്‍റെ ഭാഗമായി ഓരോ സ്റ്റേഷന്‍റെയും പ്രവര്‍ത്തനം.

രാജ്യത്തിനാകെ മാതൃകയാകുന്ന ശിശുസൗഹൃദ പൊലീസിങ് പദ്ധതി അനല്‍പമായ സന്തോഷത്തോടെ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു. നന്ദി.