ഫയര്‍ സര്‍വീസ് ഗെയിംസ് വിജയികളെ മുഖ്യമന്ത്രി അനുമോദിച്ചു

നാഗ്പൂരില്‍ നടന്ന ദേശീയ ഫയര്‍ സര്‍വീസ് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ കേരള ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു. നിയമസഭാ മന്ദിരത്തിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഫയര്‍ ആന്റ് റെസ്‌ക്യു സര്‍വീസ് മേധാവി ടോമിന്‍ തച്ചങ്കരിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

മത്‌സരങ്ങളില്‍ കേരളത്തിന് അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നാലു വെങ്കല മെഡലുകളും ലഭിച്ചു. അത്‌ലറ്റിക്‌സ്, ഫുട്ബാള്‍, വോളിബാള്‍, ഫയര്‍ ഫൈറ്റിംഗ് ആന്റ് റെസ്‌ക്യു ഡ്രില്ലുകള്‍ എന്നിവയിലായിരുന്നു മത്‌സരങ്ങള്‍.