ഓണത്തിന് ഒരു മുറം പച്ചക്കറി: വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഓണത്തിന് ഒരു മുറം പച്ചക്കറി പരിപാടിയുടെ ഭാഗമായി കൃഷി വകുപ്പ് ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റ് അങ്കണത്തില്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളുടെ വിളവെടുപ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

മന്ത്രിമാരായ വി.എസ്.സുനില്‍കുമാര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എം.എം.മണി, ജെ.മെഴ്‌സിക്കുട്ടി അമ്മ എന്നിവര്‍ സന്നിഹിതരായിരുന്നു. ഓണത്തിന് വിളവെടുക്കുന്ന തരത്തില്‍ മാസങ്ങള്‍ക്ക് മുമ്പാണ് കൃഷി ആരംഭിച്ചത്. വ്യത്യസ്തയിനം പച്ചക്കറികളാണ് വിളവെടുക്കാന്‍ പാകമായത്.