ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥ

പ്രളയ ദുരന്തത്തിൽ നിന്നുള്ള അതിജീവനം നമ്മുടെ നാടിന്റെ ഐക്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും നേർ ചിത്രം കൂടിയാണ്. എല്ലാം തകര്‍ന്നവര്‍ സര്‍ക്കാര്‍ സഹായത്തോടെ പ്രളയത്തെ അതിജീവിച്ച് തിരിച്ചു വരുന്നു. വീട് പൂര്‍ണ്ണമായും തകര്‍ന്ന മലപ്പുറത്തെ നിലംതൊടി പത്മാവതി അമ്മക്ക് പറയാനുള്ളത് പ്രളയം തകര്‍ത്തെറിഞ്ഞ് ആറുമാസത്തിനകം സര്‍ക്കാര്‍ സഹായത്തോടെ വീടൊരുങ്ങിയ കഥയാണ്.