ധർമ്മടം നിയമസഭാ മണ്ഡലം

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ അഞ്ചരക്കണ്ടി, ചെമ്പിലോട്, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശേരി എന്നീ ഗ്രാമപഞ്ചായത്തുകളും തലശേരി താലൂക്കിലെ ധർമടം, പിണറായി, വേങ്ങാട് എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് ധർമടം നിയമസഭാ മണ്ഡലം [http://www.ceo.kerala.gov.in/pdf/05-REPORTS/04-LAC-LBS.pdf ]. 2008-ലെ നിയമസഭാ മണ്ഡല പുനർനിർണയത്തിന്റെ ഭാഗമായി അന്ന് നിലവിലുണ്ടായിരുന്ന എടക്കാട് മണ്ഡലവും തലശേരി മണ്ഡലത്തിന്റെ ചില ഭാഗങ്ങളും കൂട്ടിച്ചേർത്താണ് ധർമടം നിയമസഭാ മണ്ഡലം നിലവിൽ വന്നത്. 139 ബൂത്തുകളാണ് ധർമടം മണ്ഡലത്തിലുള്ളത്.

2011

2011-ലാണ് ധർമടം മണ്ഡലത്തിലെ ആദ്യത്തെ നിയമസഭാ തെരെഞ്ഞെടുപ്പ് നടന്നത്. ആകെ അഞ്ച് സ്ഥാനാർഥികളാണ് ഈ തെരെഞ്ഞെടുപ്പിൽ മൽസരിച്ചത്. സിപിഐ(എം)-ൽ നിന്നുള്ള കെ.കെ. നാരായണനായിരുന്നു എൽഡിഎഫ് സ്ഥാനാർഥി. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥിയായ മമ്പറം ദിവാകരൻ, ബിഎസ്പി സ്ഥാനാർഥിയായ മധു എസ്. വയനൻ, ബിജെപി സ്ഥാനാർഥിയായ സി.പി. സംഗീത, സ്വതന്ത്രനായ പൊയിലൂർ കുന്നുമ്പ്രം ദിവാകരൻ എന്നിവർ ആയിരുന്നു മറ്റ് സ്ഥാനാർഥികൾ.
73410 പുരുഷന്മാരും 90264 സ്ത്രീകളുമുൾപടെ ആകെ 163674 പേർക്കാണ് 2011-ൽ സമ്മതിദാനാവകാശം ഉണ്ടായിരുന്നത്. ഒരു ബൂത്തിൽ ശരാശരി 1178 എന്ന കണക്കിനാണ് വോട്ടർമാരുള്ളത്. ഇവരിൽ 59876 പുരുഷന്മാരും 75403 സ്ത്രീകളുമുൾപടെ 135279 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. 83.31% ആയിരുന്നു വോട്ടിങ്ങ് ശതമാനം.

 

 പുരുഷന്മാർസ്ത്രീകൾആകെ
സമ്മതിദാനാവകാശമുള്ളവർ7341090264163674
സമ്മദിദാനാവകാശം വിനിയോഗിച്ചവർ5987675403135279

ആകെ പോൾ ചെയ്ത വോട്ടിന്റെ 53 ശതമാനവും കരസ്ഥമാക്കി സിപിഐ (എം)-ലെ കെ.കെ. നാരായണൻ തെരെഞ്ഞെടുക്കപ്പെടുകയുണ്ടായി. യുഡിഎഫ് സ്ഥാനാർഥിയായ മമ്പറം ദിവാകരനെ 15162 വോട്ടുകൾക്കാണ് കെ.കെ. നാരായണൻ പരാജയപ്പെടുത്തിയത്.

സ്ഥാനാർഥിപാർടിലഭിച്ച വോട്ട്ശതമാനം
കെ.കെ. നാരായണൻസിപിഐ(എം)7235453.1
മമ്പറം ദിവാകരൻസ്വതന്ത്രൻ (കോൺഗ്രസ്)5719242
സി.പി. സംഗീതബിജെപി49633.6
കുന്നുമ്പ്രം ദിവാകരൻസ്വതന്ത്രൻ8710.6
എസ്. മധു വയനൻബിഎസ്പി7970.6

2016

ധർമടം മണ്ഡലത്തിൽ 2016-ൽ നടന്ന തെരെഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളാണ് മൽസരിച്ചത്. സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയനായിരുന്നു ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥിയായി മൽസരിച്ചത്. കോൺഗ്രസിൽ നിന്നും മമ്പറം ദിവാകരനും, എസ്ഡിപിയിൽ നിന്നും തറമ്മൽ നിയാസും, ബിജെപി-യിൽ നിന്നും മോഹനൻ മാനന്തേരിയും സ്വതന്ത്ര സ്ഥാനാർഥികളായി ദിവാകരൻ എം. തിരുവാതിര, ദിവാകരൻ മൂട്ടിൽ ഹൗസ് എന്നിവരും മൽസരിക്കുകയുണ്ടായി.
2016 ആയപ്പോഴേക്കും പുരുഷ വോട്ടർമാരുടെ എണ്ണം 9958 വർദ്ധിച്ച് 83368 ആവുകയും സ്ത്രീ വോട്ടർമാരുടെ എണ്ണം 8634 വർദ്ധിച്ച് 98898 ആവുകയും ചെയ്തു. സമ്മതിദാനാവകാശമുള്ള പുരുഷന്മാരിൽ 13.6% വർദ്ധനവും, സ്ത്രീകളിൽ 9.6% വർദ്ധനവുമുണ്ടായി. ഒരു ബൂത്തിൽ ശരാശരി 1311 എന്ന കണക്കിൽ ആകെ 182266 വോട്ടർമാർ. 2011-നെ അപേക്ഷിച്ച് സമ്മതിദാനാവകാശമുള്ളവരുടെ എണ്ണത്തിൽ ആകെ 11.4% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. സമ്മതിദാനാവകാശം വിനിയോഗിച്ചവരിലും 2011-നെ അപേക്ഷിച്ച് 12.5% വർദ്ധനവുണ്ടായി. പോളിങ്ങ് ശതമാനം 83.5% ആയി വർദ്ധിച്ചു.

 

 പുരുഷന്മാർസ്ത്രീകൾആകെ
സമ്മതിദാനാവകാശമുള്ളവർ8336898898182266
സമ്മദിദാനാവകാശം വിനിയോഗിച്ചവർ6761284631152243

യുഡിഎഫ് സ്ഥാനാർഥിയായ മമ്പറം ദിവാകരനെ 36905 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തിക്കൊണ്ട് സിപിഐ (എം)-ലെ പിണറായി വിജയൻ തെരെഞ്ഞെടുക്കപ്പെട്ടു. ആകെ പോൾ ചെയ്തതിന്റെ 57 ശതമാനത്തോളം വോട്ട് സിപിഐ(എം) സ്ഥാനാർഥിയായ പിണറായി വിജയൻ  കരസ്ഥമാക്കുകയുണ്ടായി.

സ്ഥാനാർഥിപാർടിലഭിച്ച വോട്ട്ശതമാനം
പിണറായി വിജയൻസിപിഐ(എം)8732956.8
മമ്പറം ദിവാകരൻകോൺഗ്രസ്5042432.8
മോഹനൻ മാനന്തേരിബിജെപി127638.3
തറമ്മൽ നിയാസ്തറമ്മൽ നിയാസ്19941.3
ദിവാകരൻ എം. തിരുവാതിരസ്വതന്ത്രൻ3540.2
ദിവാകരൻ മൂട്ടിൽ ഹൗസ്സ്വതന്ത്രൻ1480.1