തിരഞ്ഞെടുപ്പു ചിത്രം

1970, 1977, 1991, 1996, 2016 വര്‍ഷങ്ങളില്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പിണറായി വിജയന്‍ 26 ആമത്തെ വയസ്സിലാണ് ആദ്യമായി സഭയില്‍ എത്തുന്നത്. ഇതില്‍ ആദ്യ മൂന്നു തവണകളില്‍ കണ്ണൂരിലെ കൂത്തുപറമ്പ് മണ്ഡലത്തെയും 1996, 2016 വര്‍ഷങ്ങളില്‍ യഥാക്രമം പയ്യന്നൂര്‍, ധര്‍മടം മണ്ഡലങ്ങളെയും അദ്ദേഹം പ്രതിനിധീകരിച്ചു.

കൂത്തുപറമ്പ് (1970)

1970ല്‍  പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ തയ്യത്തു രാഘവനെ 743 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി നിയമസഭയിലെത്തിയ പിണറായി വിജയന്‍ മൊത്തം വോട്ട് രേഖപ്പെടുത്തപ്പെട്ടതില്‍ 46.72 ശതമാനം നേടുകയുണ്ടായി.

സമ്മതിദാനാവകാശമുള്ളവർ77233
സമ്മദിദാനാവകാശം വിനിയോഗിച്ചവർ59662
വോട്ട്59096
വോട്ടിംഗ് ശതമാനം 77.25%
സ്ഥാനാര്‍ഥികള്‍പാര്‍ട്ടിവോട്ട്വോട്ട് വിഹിതം
പിണറായി വിജയന്‍സിപിഐ(എം)2828146.72%
തയ്യാത്ത് രാഘവന്‍പി എസ് പി 2753845.49%
പി. ബാലഗംഗാധരന്‍കോൺഗ്രസ്42977.1%
കെ.സി.നന്ദാദന്‍സ്വതന്ത്രൻ4220.7%

കൂത്തുപറമ്പ് (1977)

1977ലും 1991ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ അതേ മണ്ഡലത്തില്‍ തന്നെ മത്സരിച്ച പിണറായി വിജയന്‍ ഭൂരിപക്ഷവും വോട്ടുവിഹിതവും  ക്രമമായി വര്‍ദ്ധിപ്പിക്കുകയുണ്ടായി. 1977ല്‍ RSPയിലെ അബ്ദുള്‍ ഖാദറിനെതിരെ 4401 വോട്ടിന്റെ ഭൂരിപക്ഷം നേടിയ പിണറായി 52.6% വോട്ട് കരസ്ഥമാക്കി.

സമ്മതിദാനാവകാശമുള്ളവർ85316
സമ്മദിദാനാവകാശം വിനിയോഗിച്ചവർ66790
വോട്ട്65874
വോട്ടിംഗ് ശതമാനം 78.29%
സ്ഥാനാര്‍ഥികള്‍പാര്‍ട്ടിവോട്ട്വോട്ട് വിഹിതം
പിണറായി വിജയന്‍സിപിഐ(എം)3446552.6%
അബ്ദുള്‍ഖാദര്‍ എം.ആർ എസ് പി 3006445.89%
പി.വി.പ്രഭാകരന്‍സ്വതന്ത്രൻ9891.51%

കൂത്തുപറമ്പ് (1991)

1991ല്‍ ഇത് യഥാക്രമം 12960, 59.4% എന്നീ നിലകളില്‍ വര്‍ദ്ധിച്ചു. കൊണ്ഗ്രസിലെ പി. രാമകൃഷ്ണനെയാണ് ഈ ഘട്ടത്തില്‍ അദ്ദേഹം പരാജയപ്പെടുത്തിയത്.

സമ്മതിദാനാവകാശമുള്ളവർ141409
സമ്മദിദാനാവകാശം വിനിയോഗിച്ചവർ103745
വോട്ട്100771
വോട്ടിംഗ് ശതമാനം 73.37%
സ്ഥാനാര്‍ഥികള്‍പാര്‍ട്ടിവോട്ട്വോട്ട് വിഹിതം
പിണറായി വിജയന്‍സിപിഐ(എം)5884253.43%
പി. രാമകൃഷ്ണന്‍കോൺഗ്രസ്4578241.57%
ഏക്കാട് പ്രേംരാജന്‍ബിജെപി49864.53%
അംബിലാട് മോഹനന്‍സ്വതന്ത്രൻ5190.47%

പയ്യന്നൂര്‍ (1996)

1996ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര് മണ്ഡലത്തില്‍ കൊണ്ഗ്രസ്സിലെ തന്നെ കെ.എന്‍.കണ്ണോത്തിനെ 28000 വോട്ടിന് പരാജയപ്പെടുത്തിയ പിണറായി 59% ലേറെ വോട്ട് നേടിയാണ്‌ നിയമസഭയിലെത്തിയത്.

സമ്മതിദാനാവകാശമുള്ളവർ154173
സമ്മദിദാനാവകാശം വിനിയോഗിച്ചവർ113172
സമ്മദിദാനാവകാശം വിനിയോഗിച്ചവർ111573
വോട്ടിംഗ് ശതമാനം 73.41%
സ്ഥാനാര്‍ഥികള്‍സ്ഥാനാര്‍ഥികള്‍വോട്ട്വോട്ട് വിഹിതം
പിണറായി വിജയന്‍സിപിഐ(എം)7087059.42%
കെ.എന്‍.കണ്ണോത്ത്കോൺഗ്രസ്4279235.88%
കെ.രാമചന്ദ്രന്‍ബിജെപി45773.84%
എം. കേശവന്‍ നമ്പൂതിരിസ്വതന്ത്രൻ4930.41%
സി.പി. അബ്ദുള്‍ ഷുക്കൂര്‍സ്വതന്ത്രൻ3430.29%
നാരായണന്‍ പാലേരിസ്വതന്ത്രൻ1890.16%

ധര്‍മടം (2016)

ഏറ്റവും ഒടുവില്‍ 2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കൊണ്ഗ്രസ്സിലെ മമ്പറം ദിവാകരനെ 36905 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി.

സമ്മതിദാനാവകാശമുള്ളവർ1,82,266
സമ്മദിദാനാവകാശം വിനിയോഗിച്ചവർ1,53,012
വോട്ടിംഗ് ശതമാനം 84.3%
സ്ഥാനാര്‍ഥികള്‍പാര്‍ട്ടിവോട്ട്വോട്ട് വിഹിതം
പിണറായി വിജയന്‍സിപിഐ(എം)8732956.84
മമ്പറം ദിവാകരന്‍കോൺഗ്രസ്5042432.82
മോഹനന്‍ മനാന്തേരിബിജെപി127638.31
തറമ്മല്‍ നിയാസ്എസ് ഡി പി ഐ 19941.3
ദിവാകരന്‍ എം. തിരുവാതിര സ്വതന്ത്രൻ3540.23
ദിവാകരന്‍ മൂട്ടില്‍ സ്വതന്ത്രൻ1480.1