ബാദ്ധ്യതാ നിരാകരണം

ഈ വെബ്‌സൈറ്റിന്റെ ഉള്ളടക്കവും മറ്റ് ലഭ്യമായ വിവരങ്ങളും അതീവസൂക്ഷ്മ്തയോടെയും ശ്രദ്ധയോടെയുമാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നതെങ്കിലും കേരള മുഖ്യമന്ത്രിക്ക് ഈ വിവരങ്ങള്‍ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിനെ സംബന്ധിച്ചോ അത്തരം ഉപയോഗങ്ങളുടെ പരിണിതഫലങ്ങള്‍ക്ക് മേലോ യാതൊരുവിധ ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല. സംശയനിവൃത്തിക്കായി കേരള മുഖ്യമന്ത്രിയുടെ ഓഫീസുമായോ അല്ലെങ്കില്‍ കേരള ഗവണ്‍മെന്റിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്തരുമായി ബന്ധപ്പെടുക.

പൗരര്‍ക്കും വാണിജ്യങ്ങള്‍ക്കും പ്രവാസികള്‍ക്കും വേണ്ടി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന എല്ലാ ഇടപാടുകള്‍ക്കും അതേ പോലെ തന്നെ കേരള മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാക്കുവാനുള്ള ഒരു ഏകജാലകസംവിധാനം എന്ന ഉദ്ദേശം മുന്‍നിര്‍ത്തിയാണ് കേരള മുഖ്യമന്ത്രിയുടെ ഈ വെബ്‌സൈറ്റ് വികസിപ്പിച്ചിരിക്കുന്നത്. ഈ പോര്‍ടലിന്റെ ഉള്ളടക്കം കേരള മുഖ്യമന്ത്രിയുടെ ഓഫീസ് ആണ് വികസിപ്പിച്ചിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിങ്ങ് റ്റെക്നോളജി (C-DIT) ആണ് കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിന്റെ ഉള്ളടക്ക സേവന ദാതാവ് (Content Service Provider). ഈ വെബ്‌സൈറ്റിന്റെ ഉടമസ്ഥാവകാശം ഗവണ്‍മെന്റ് ഓഫ് കേരളയ്ക്കാണ്.

ബ്രൗസര്‍ ഒത്തിണക്കം

ഗൂഗ്‌ള്‍ ക്രോം, മോസില്ല ഫയര്‍ഫോക്സ് 3.5 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകള്‍, ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ 8.0 അല്ലെങ്കില്‍ ഉയര്‍ന്ന പതിപ്പുകള്‍ എന്നിവയില്‍ ഈ വെബ്‌സൈറ്റ് മികച്ച രീതിയില്‍ ദൃശ്യമാകും.

വെബ്‌സൈറ്റില്‍ പ്രവേശിക്കുവാന്‍ സാധിക്കുന്നില്ലായെങ്കില്‍ ബ്രൗസര്‍ പതിപ്പ് പരിഷ്കരിച്ച് നോക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

നയങ്ങള്‍

ഹൈപ്പര്‍ലിങ്ക് നയം

ബാഹ്യ വെബ്‌സൈറ്റുകളിലേക്കും പോര്‍ടലുകളിലേക്കുമുള്ള ലിങ്കുകള്‍

ഇതര വെബ്സൈറ്റുകളിലേക്കും പോര്‍ടലുകളിലേക്കുമുള്ള ലിങ്കുകള്‍ ഈ വെബ്‌സൈറ്റില്‍ പലയിടത്തും കാണുവാന്‍ സാധിക്കും. നിങ്ങളുടെ സൗകര്യത്തിന് വേണ്ടി മാത്രമാണ് ഈ ലിങ്കുകള്‍ കൊടുത്തിട്ടുള്ളത്. കേരള സ്റ്റേറ്റ് ഐറ്റി മിഷനോ (KSITM) സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജ്ജിങ്ങ് റ്റെക്നോളജിക്ക്‍ (C-DIT) ഇത്തരം ലിങ്ക് ചെയ്യപ്പെട്ട വെബ്‌സൈറ്റുകളുടെ ഉള്ളടക്കത്തെ സംബന്ധിച്ചോ, വിശ്വാസ്യതയെ സംബന്ധിച്ചോ ബാധ്യതയുണ്ടാകുന്നതല്ല. ഇത്തരം വെബ്ബ്‌സൈറ്റുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള അഭിപ്രായങ്ങളുമായി യോജിപ്പുണ്ടാകണമെന്നുമില്ല. ഈ വെബ്‌സൈറ്റില്‍ അത്തരം ലിങ്കുകളുണ്ട് എന്നത് ഒരു തരത്തിലുമുള്ള അംഗീകാരമായി കണക്കാക്കുവാന്‍ പാടുള്ലതല്ല. ഈ ലിങ്കുകള്‍ എല്ലായ്പോഴും പ്രവര്‍ത്തിക്കും എന്ന് ഒരുറപ്പും തരാന്‍ സാധിക്കില്ല. ലിങ്ക് ചെയ്യപ്പെട്ട പേജുകളിന്മേല്‍ ഒരു നിയന്ത്രണവും ഞങ്ങള്‍ സാധ്യവുമില്ല.

ഇതര വെബ്‌സൈറ്റുകളില്‍ നിന്നോ പോര്‍ടലുകളില്‍ നിന്നോ കേരള മുഖ്യമന്ത്രിയുടെ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍.

ഈ വെബ്‌സൈറ്റില്‍ സംഭരിച്ചിട്ടുള്ള വിവരങ്ങളിലേക്ക് നേരിട്ട് ലിങ്ക് ചെയ്യുന്നത് ഞങ്ങള്‍ എതിര്‍ക്കുന്നില്ല. അതിന് മുന്‍കൂര്‍ അനുമതിയുടെ ആവശ്യവുമില്ല. എന്നാല്‍, ഈ വെബ്‌സൈറ്റിലേക്കുള്ള ലിങ്കുകളെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വരുന്നപക്ഷം അത് അറിയിക്കാവുന്നതാണ്. അതുപോലെതന്നെ, ഫ്രെയ്‌മുകളില്‍ കൂടി ഈ വെബ്ബ്‌സൈറ്റിലെ പേജുകള്‍ പ്രദര്‍ശിപ്പിക്കുന്നത് അനുവദനീയമല്ല. ഈ വെബ്‌സൈറ്റിലെ പേജുകള്‍ ഉപയോക്താവ് പുതിയതായി തുറക്കുന്ന ബ്രൗസര്‍ വിന്‍ഡോയില്‍ വേണം തുറക്കേണ്ടത്.

സ്വകാര്യതാ നയം

ഒരു പൊതുനയമമെന്ന നിലയ്ക്ക്, നിങ്ങള്‍ ഈ വെബ്‌സൈറ്റ് സന്ദര്‍ശിക്കുമ്പോള്‍ ഒരുതരത്തിലുമുള്ള വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നില്ല. വ്യക്തിഗത വിവരങ്ങള്‍ നല്‍കുവാന്‍ നിങ്ങള്‍ സ്വയം തിരഞ്ഞെടുക്കുമ്പോള്‍ ഒഴികെ ഒരു വിവരവും വെളിപ്പെടുത്താതെ തന്നെ ഈ വെബ്സൈറ്റ് ഉപയോഗിക്കാവുന്നതാണ്.

കുക്കികള്‍

ഇന്റര്‍നെറ്റിലെ ഒരു വെബ്‌സൈറ്റ് നിങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ആ വെബ്‌സൈറ്റ് നിങ്ങളുടെ ബ്രൗസറിലേക്ക് അയക്കുന്ന സോഫ്റ്റ്‌വെയര്‍ കോഡാണ് കുക്കി. സന്ദര്‍ശനവേളയിലൊന്ന് എന്ന കണക്കിലാണ് ഈ വെബ്ബ് സൈറ്റ് കുക്കികള്‍ അയക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോന്നും ഈ കുക്കികള്‍ ശേഖരിക്കുന്നില്ല.