Tag: ????

അണ്ടര്‍ സെവന്‍റീന്‍ ഫുട്ബോള്‍ ലോകകപ്പ്

അണ്ടര്‍ സെവന്‍റീന്‍ ഫുട്ബോള്‍ ലോകകപ്പിന് കേരളം വേദിയാകുന്നത് മലയാളികള്‍ക്കാകെ അഭിമാനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തെ ഒരു വേദിയായി ഫിഫ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്റ്റേഡിയത്തിന്‍റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് ഫിഫയുടെ പ്രഖ്യാപനം. (more…)

യു. എ. ഇ കോണ്‍സുലേറ്റ് ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

കേരളത്തിലെ യു.എ.ഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു.

കോണ്‍സുലേറ്റിന്റെ പ്രവര്‍ത്തനം ദക്ഷിണേന്ത്യക്കാര്‍ക്കാകെ പ്രയോജനപ്പെടുമെന്നും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും ഹെല്‍ത്ത് ടൂറിസവും അറേബ്യന്‍ രാജ്യക്കാര്‍ക്ക് പ്രയോജനപ്പെടത്തക്കവിധമുളള പ്രവര്‍ത്തനങ്ങള്‍ കോണ്‍സുലേറ്റിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കേരളീയര്‍ക്ക് രണ്ടാം വീടാണ് അറബ് നാടുകളെന്ന് മുഖ്യ പ്രഭാഷണം നടത്തിയ മുഖ്യമന്ത്രി (more…)

പൊലീസ് പരേഡ് – തിരുവനന്തപുരം

ഒമ്പതു മാസത്തെ തീവ്രപരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി കേരള പൊലീസ് സേനയിലെ പൂര്‍ണ്ണ അംഗങ്ങളാകുന്ന നിങ്ങളോരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുന്നു. എസ്എപി, കെഎപി 3, കെഎപി. 5 എന്നീ ബറ്റാലിയനുകളിലായി 247 പേരാണ് ഇന്നിവിടെ ഈ പാസ്സിങ് ഔട്ട് പരേഡില്‍ പങ്കെടുക്കുന്നത്. (more…)

കുളങ്ങളും തോടുകളും വീണ്ടെടുക്കണം

ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ കുളങ്ങളും തോടുകളും ശുചീകരിക്കുകയും തൂര്‍ന്നുപോയവ വീണ്ടെടുക്കുകയും ചെയ്യാനുള്ള ഹരിത കേരളം പദ്ധതി നടപ്പാക്കിവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. (more…)

സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയർ

സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റുകള്‍ക്ക് മൂക്കുകയറിടാന്‍ സര്‍ക്കാര്‍ നടപടികള്‍ക്ക് കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരുമായി കരാറൊപ്പിടാത്ത മൂന്നു കോളേജുകളെയും വരച്ച വരയില്‍ നിര്‍ത്താനാവശ്യമായ നടപടികള്‍ സ്വീകരിക്കും.

വിദ്യാര്‍ഥികളില്‍ നിന്ന് (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 29/10/2016

  1. പൊതുവിദ്യാഭ്യാസ മേഖലയിലെ 35 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്ന നിലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുളള സൗജന്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി ഡി.പി.ഐ. വഴി നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
  2. കാസര്‍ഗോഡ് ജില്ലയിലെ എന്‍മകജെ, പരപ്പ, പുല്ലൂര്‍ വില്ലേജുകളിലെ ഭൂരഹിതരായ (more…)

റിയാദില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രം ഇടപെടണം

സൗദി അറേബ്യയിലെ റിയാദില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെ 72 ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. റിയാദ് കിങ് അബ്ദുള്ള എക്കണോമിക് സിറ്റി പ്രോജക്ടിന് വേണ്ടി ദുബായില്‍ നിന്നും എത്തിച്ചവരാണ് ഇവര്‍. കടുത്ത പ്രതിസന്ധികളെ അതിജീവിച്ച് റിയാദിലെ എക്സിറ്റ് 8 ന് അടുത്തുള്ള ലേബര്‍ ക്യാമ്പില്‍ കഴിയുന്ന ഇവര്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിന് മേലെയായി ശമ്പളവും ലഭിക്കുന്നില്ല. ഇന്ത്യന്‍ എംബസിയില്‍ പരാതിപ്പെട്ടെങ്കിലും നാളിതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. (more…)

സൗമ്യ നാടിന്റെയാകെ മകള്‍

സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. (more…)