ഇന്ന് നാം ദേശീയ ആയുര്‍വേദ ദിനമായി ആചരിക്കുകയാണ്.
ആയുര്‍വേദം നമ്മുടെ ദേശീയ ചികിത്സാ പദ്ധതിയാണ്. ‘ആയുസ്സിന്റെ വേദം’ എന്നാണ് ആയുര്‍വേദം എന്ന വാക്കിന്റെ അര്‍ത്ഥം. വേദം എന്നാല്‍ അറിവ് അല്ലെങ്കില്‍ ശാസ്ത്രം. അതുകൊണ്ടുതന്നെ ആയുര്‍വേദം സാര്‍വ്വലൗകികമാണ്.
ഏതൊരു ജീവിക്കും ഏറ്റവും ഹിതമായുള്ളത് എന്ത്, അഹിതമായുള്ളത് എന്ത് എന്ന് ആയുര്‍വേദം നമ്മെ പഠിപ്പിക്കുന്നു. മാത്രമല്ല അഹിതമായതിനെ ഒഴിവാക്കാനും അതുവഴി സൗഖ്യപൂര്‍ണമായ ജീവിതം ഉറപ്പാക്കാനും ആയുര്‍വേദം നിര്‍ദേശിക്കുന്നു.
ആയുര്‍വേദം ഒരു ചികിത്സാപദ്ധതിയാണെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ആയുര്‍വേദം ഒരു ചികിത്സാപദ്ധതി മാത്രമല്ല. സ്വസ്ഥവൃത്തം, ആതുരവൃത്തം, സദ് വൃത്തം എന്നീ മൂന്നു വിഭാഗങ്ങള്‍ അതിലുണ്ട്. (more…)