Tag: ?????

സൗമ്യ നാടിന്റെയാകെ മകള്‍

സൗമ്യയ്ക്കു നീതി ലഭിക്കാന്‍ ആവുന്നതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സൗമ്യ നാടിന്‍റെയാകെ മകളാണ്. സുപ്രീം കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തന്നെ കാണാനെത്തിയ സൗമ്യയുടെ അമ്മ സുമതിയെ ആശ്വസിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി. സൗമ്യയുടെ അമ്മയുടെ ദുഃഖവും ആശങ്കയും കേരളമാകെ പങ്കിടുന്നതാണ്. (more…)

സൗമ്യ കേസ് വിധി

ഏറ്റവും അടുത്ത സന്ദര്‍ഭത്തിൽ തന്നെ സൗമ്യ കൊലക്കേസ് വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നല്‍കും. ഇന്ത്യയിൽ കിട്ടാവുന്ന ഏറ്റവും പ്രഗത്ഭരായ നിയമജ്ഞരുടെയും അഭിഭാഷകരുടെയും സഹായം സൗമ്യയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനായി ഉറപ്പാക്കുകയും ചെയ്യും. (more…)

അബുദാബി ശക്തി അവാർഡ്

ഏതു രാജ്യത്തു ചെന്നു ജീവിക്കുമ്പോഴും ആ രാജ്യത്തെ സാമൂഹ്യ ജീവിതത്തിന്റെ മുഖ്യധാരയില്‍ തന്നെ നിലകൊള്ളാനും അതേസമയം ജനിച്ച നാടിന്റെ സാംസ്കാരികമായ സവിശേഷതകളെ ഒട്ടുംതന്നെ കൈവിടാതെ നോക്കാനും മലയാളികൾക്കു എപ്പോഴും കഴിയാറുണ്ട്. ഈ പൊതുതത്വത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് യു.എ.ഇ.യിലെ മലയാളികള്‍. ഉപജീവനത്തിനുവേണ്ടി മണലാരണ്യത്തില്‍ ഒരുപാടു പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ കഴിയുമ്പോഴും മലയാളത്തെയും കേരളീയമായ സംസ്കാരത്തെയും അവര്‍ ഹൃദയപൂർവം സ്നേഹിക്കുന്നു. (more…)