ആര്‍ദ്രം മിഷന്
ആരോഗ്യമേഖലയില്‍ രോഗീസൗഹൃദ മാറ്റം
സംസ്ഥാനത്തെ ആരോഗ്യപരിപാലന മേഖലയെ ഉന്നതനിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് രൂപീകരിച്ച ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന് അവലോകനം ചെയ്തു.
പ്രഥാമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവര്‍ത്തനത്തില്‍ വലിയ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് യോഗത്തില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖൊഗ്രഡെ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.
ആദ്യഘട്ടത്തില്‍ 170 കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടത്. അതില്‍ 158 എണ്ണം പൂര്‍ത്തിയായി. ബാക്കിയുള്ള സ്ഥലങ്ങളില്‍ നിര്‍മാണം നടക്കുന്നു. കുടുംബാരോഗ്യകേന്ദ്രങ്ങള്‍ക്ക് വേണ്ടി 2017-18ല്‍ 830 തസ്തികകളും 2019-20ല്‍ ആയിരം തസ്തികകളും സൃഷ്ടിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി. സമയം രാവിലെ 9 മുതല്‍ 6 മണിവരെയാക്കിയത് ജനങ്ങള്‍ക്ക് വലിയ പ്രയോജനമായി. എല്ലായിടത്തും നിലവാരമുള്ള ലാബും മെച്ചപ്പെട്ട ഫാര്‍മസി സംവിധാനവുമുണ്ട്. എട്ട് മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ജനസൗഹൃദ ഒ.പി. സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതില്‍ ഏഴും പൂര്‍ത്തിയായി. ബാക്കിയുള്ള കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവൃത്തി 98 ശതമാനവും തീര്‍ന്നു.
ജില്ലാ ആശുപത്രികളുടെയും ജനറല്‍ ആശുപത്രികളുടെയും നവീകരണത്തിലും വലിയ പുരോഗതിയുണ്ടായിട്ടുണ്ട്. എല്ലായിടത്തും ജനസൗഹൃദ ഒ.പി. സംവിധാനം വരുന്നു. താലൂക്ക് ആശുപത്രികളുടെ നിലവാരം ഉയര്‍ത്തുന്നതിനുള്ള നടപടികളും വേഗത്തില്‍ നീങ്ങുന്നു. ജില്ലാ-താലൂക്ക് ആശുപത്രികള്‍ക്ക് വേണ്ടി 891 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്.
154 കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ ഇപ്പോള്‍ പ്രീ-ചെക്കപ്പ് നടക്കുന്നുണ്ട്. ചികിത്സയുടെ ഗുണനിലവാരം ഉയരാന്‍ ഇത് സഹായിച്ചു. 11 ജില്ലകളില്‍ മുഴുവന്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രീ-ചെക്കപ്പ് നടക്കുന്നു. 119 കേന്ദ്രങ്ങളില്‍ ആസ്തമ ചികിത്സക്കുള്ള څശ്വാസ്چ ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. څആശ്വാസംچ ക്ലിനിക് 145 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനക്ഷമമാണ്.
വലിയ ജനപങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളുമായി ആര്‍ദ്രം മിഷന് മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗപരിശോധന എല്ലാ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും എത്തണം. രോഗപരിശോധന അത്യാവശ്യമാണെന്ന ബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യോഗത്തില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്, ഡോ. ബി. ഇക്ബാല്‍, നവകേരളം കര്‍മപദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന് ഫിലിപ്പ് എന്നിവരും ആരോഗ്യവകുപ്പിലെ പ്രധാന ഉദ്യോഗസ്ഥരും പങ്കെടുത്തു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി വിപുലമാക്കും
സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്താനും വിപുലമാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിക്കാവശ്യമായ വിഹിതം ബജറ്റില്‍ വകയിരുത്തും. 2010-ല്‍ 100 സ്കൂളുകളില്‍ 4400 കേഡറ്റുകളുമായി തുടങ്ങിയ പദ്ധതിയിലൂടെ 1,25,000 കുട്ടികള്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവില്‍ 701 സ്കൂളുകളിലായി 60,000 ലേറെ കുട്ടികള്‍ പരിശീലനത്തിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉപയോഗിക്കാതെ കിടക്കുന്ന സി.എസ്.ആര് ഫണ്ട് പദ്ധതിക്ക് ലഭ്യമാക്കുന്ന കാര്യം ആലോചിക്കും. യൂണിഫോംഡ് ഫോഴ്സ് റിക്രൂട്ട്മെന്റിന് വെയിറ്റേജ് നല്കുന്ന കാര്യവും പരിഗണിക്കും. വിപുലമായ പ്രവര്‍ത്തനങ്ങളുമായി സ്റ്റുഡന്റ് പോലീസ് സംവിധാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ യോഗത്തില്‍ ധാരണയായി.
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ആ്യന്തര സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ, സ്റ്റുഡന്റ് പോലീസ് കേഡറ്റ് നോഡല്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ.ഡി.ജി.പി. ആര് ശ്രീലേഖ, കണ്‍വീനര്‍ ഐ.ജി പി. വിജയന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്, ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ കെ. ജീവന് ാബു തുടങ്ങിയവര്‍ സംന്ധിച്ചു.