സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന് ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജോ. സി. കത്തിലാങ്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന് ഉണ്ണിത്താന് എന്നിവര്‍ പങ്കെടുത്തു.
കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (more…)