കാര്‍ഷിക വിഷയങ്ങളുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സംസ്ഥാന കാര്‍ഷിക വില നിര്‍ണയ ബോര്‍ഡും കൃഷി വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കര്‍ഷകരുടെ ജീവന സുരക്ഷയ്ക്കു വേണ്ടിയുള്ള അന്താരാഷ്ട്ര കാര്‍ഷിക വ്യാപാര, സ്വതന്ത്ര വ്യാപാര കരാറുകള്‍ സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)
Tag: agriculture and irrigation sectors
സംസ്ഥാന കര്‍ഷക അവാര്‍ഡുകള്‍ സമ്മാനിച്ചു
കാലാവസ്ഥയുടേതുള്‍പ്പെടെ പ്രതികൂല സാഹചര്യങ്ങള്‍ മറികടക്കാന്‍ നൂതനമായ കൃഷിശീലങ്ങളും രീതികളും സ്വായത്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ കാര്‍ഷികരംഗത്തേക്ക് കടന്നുവരാനുള്ള ത്വരയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കര്‍ഷകദിനാഘോഷത്തോടനുബന്ധിച്ച് കര്‍ഷക അവാര്‍ഡ്ദാനചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പുതിയ കൃഷിരീതികള്‍ക്ക് പ്രാപ്തരാക്കാനുള്ള ശാസ്ത്രീയമായ ഇടപെടലുകള്‍ വേണം. ഉള്ള സാഹചര്യങ്ങള്‍ ഉപയോഗിച്ച് ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ നല്ല ശ്രമവും കരുതലും നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. അതിനായി ഒരിടത്തും തരിശിടാതിരിക്കാന്‍ ശ്രദ്ധിക്കണം. അതോടൊപ്പം പച്ചക്കറി, പാല്, മുട്ട എന്നിവയിലും സ്വയംപര്യാപ്തത നേടാനാകണം. കൃഷിയുടെ ഭാഗമായി തന്നെ കണ്ട് കുളങ്ങളിലും മറ്റും മത്സ്യകൃഷിക്ക് സാഹചര്യം ഒരുക്കണം. ഇവയെല്ലാം കുടുംബവരുമാനം വര്‍ധിപ്പിക്കുന്ന കാര്യവുമാണ്. (more…)
ഹരിതകേരളം – ധര്‍മ്മടം
ഹരിത കേരള മിഷന്റെ ഭാഗമായി കൃഷി, ജല സംരക്ഷണം എന്നിവ പരിപോഷിപ്പിക്കുന്നതിനായി ധര്‍മ്മടം ഗ്രാമപഞ്ചായത്ത് ‘ഒരു വീട്ടില്‍ ഒരു മാവും ഒരു മഴക്കുഴിയും’ എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. 5000 ഒട്ടുമാവിന് തൈകളും 7000 കാന്താരി തൈകളും വിതരണത്തിനായി എത്തിക്കഴിഞ്ഞെന്നും അതിനുപുറമെ 5000 മഴക്കുഴികളും തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നുമാണ് ഞാന്‍ മനസ്സിലാക്കുന്നത്. ശ്ലാഘനീയമായ കാര്യമാണിത്.
ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം വന്നിരിക്കുകയാണിന്ന്. അശാസ്ത്രീയമായ വികസനസങ്കല്പങ്ങള് വികലമാക്കിയ നമ്മുടെ മണ്ണിനേയും പ്രകൃതിയേയും തിരിച്ചുപിടിക്കുകയെന്നതാണ് ഹരിതകേരളം പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. (more…)
വിഷുക്കണി 2017
നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ.
നമ്മുടെ നാട്ടിലെ ഹരിത പാരമ്പര്യത്തിന്റെ സവിശേഷ കാഴ്ചയായി മലയാളികള്‍ കൊണ്ടാടുന്ന ഉത്സവാഘോഷമാണ് വിഷു. വിളസമൃദ്ധിയുടെ ഒരു ആഘോഷം കൂടിയാണിത്. പുഞ്ചനെല്ലിന്റെ സമൃദ്ധി, കാഞ്ഞു വളരുന്ന വിളകളുടെ സമൃദ്ധി, മൊട്ടിട്ടു നില്ക്കുന്ന പൂക്കളുടെ സമൃദ്ധി അങ്ങനെ എന്തുകൊണ്ടും നവാനുഭൂതി പകരുന്ന ഒന്നുതന്നെയാണല്ലോ വിഷുകാലം. ഈ സമയത്തുതന്നെ വിഷരഹിത നാടന്‍ പച്ചക്കറി വിപണികളുടെ ഉദ്ഘാടനം നടത്തുന്നത് എന്തുകൊണ്ടും അഭിനന്ദനാര്‍ഹമായ കാര്യമാണെന്ന് ആദ്യമേ തന്നെ പറഞ്ഞുകൊള്ളട്ടേ. (more…)