1. കുറിഞ്ഞിമല സങ്കേതം വിസ്തൃതി 3200 ഹെക്റ്ററില്‍ കുറയില്ല
ഇടുക്കിയിലെ കുറിഞ്ഞിമല സങ്കേതത്തിന്റെ വിസ്തൃതി കുറഞ്ഞത് 3200 ഹെക്റ്ററായിരിക്കണമെന്ന് മന്ത്രിസഭ തീരുമാനിച്ചു. സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കും. (more…)
Tag: Animal Husbandry Department
മന്ത്രിസഭാ തീരുമാനങ്ങള്‍ 04/04/2018
1. സന്തോഷ് ട്രോഫി: കളിക്കാര്‍ക്ക് 2 ലക്ഷം വീതം; വോളി കേരള ടീമിലെ കളിക്കാര്‍ക്ക് ഒന്നര ലക്ഷം വീതം, 12 പേര്‍ക്ക് സര്‍ക്കാര്‍ ജോലി
സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലെ ഇരുപത് കളിക്കാര്‍ക്കും മുഖ്യപരിശീലകനും രണ്ടു ലക്ഷം രൂപ വീതം പാരിതോഷികം നല്കാന് തീരുമാനിച്ചു. മാനേജര്‍, അസിസ്റ്റന്റ് പരിശീലകന്, ഫിസിയോ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കും. (more…)
മന്ത്രിസഭാ തീരുമാനങ്ങള്‍ 14/02/2018
1. ബസ് ചാര്‍ജ് വര്‍ദ്ധന മാര്‍ച്ച് ഒന്ന് മുതല്‍
സ്വകാര്യ ബസ്സുകളുടെയും കെ.എസ്.ആര്.റ്റി.സിയുടെയും നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇന്ധന വിലയിലും സ്പെയര്‍പാര്‍ടുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വര്‍ദ്ധന മൂലം ബസ്സ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ റിട്ട. ജസ്റ്റിസ് രാമചന്ദ്രന് അധ്യക്ഷനായി സര്‍ക്കാര്‍ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ ശുപാര്‍ശ കൂടി കണക്കിലെടുത്താണ് നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. (more…)
ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ സംസ്ഥാനത്തിന് ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാവും
സര്‍ക്കാരും വകുപ്പും ക്ഷീരകര്‍ഷകരും ഒത്തുശ്രമിച്ചാല്‍ പാലുത്പാദനത്തില്‍ കേരളത്തിന് ഉടന്‍ സ്വയംപര്യാപ്തത കൈവരിക്കാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ ടാഗോര്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പാലുത്പാദനത്തില്‍ 17 ശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം മുട്ട, മാംസ ഉത്പാദനത്തില്‍ ഇനിയും ഏറെ മുന്നേറേണ്ടതുണ്ട്. ഇതിനാവശ്യമായ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്. പ്രതിവര്‍ഷം 550 കോടി മുട്ടയാണ് സംസ്ഥാനത്തിനാവശ്യം. എന്നാല്‍ ഇവിടെ ഉത്പാദിപ്പിക്കുന്നത് 244 കോടി മുട്ടയാണ്. (more…)