Tag: cabinet decisions

മന്ത്രിസഭാ തീരുമാനങ്ങള്‍ 08-11-2016

1.നെല്ല് സംഭരണവില കിലോയ്ക്ക് 21.50 രൂപയില്‍നിന്നും 22.50 രൂപയാക്കി ഉയര്‍ത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 2016 ഓക്ടോബര്‍ മുതല്‍ സംഭരിച്ച നെല്ലിന് ഈ വില ബാധകമാകും.

2.എറണാകുളം ജില്ലയില്‍ ഇരുമ്പനം റെയില്‍വെ ഓവര്‍ബ്രിഡ്ജ്, എയര്‍പോര്‍ട്ട് – സീപോര്‍ട്ട് റോഡ്, തൃപ്പൂണിത്തറ എസ്.എന്‍. ജംഗ്ഷന്‍ റെയില്‍വെ ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളിലെ ടോള്‍ പിരിവ് നിര്‍ത്താന്‍ തീരുമാനിച്ചു. ഇതുവഴി ഏഴുകോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടാകും.

3.ശബരിമല മണ്ഡല മകരവിളക്ക് ഉത്സവത്തിന് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെസ് സബ്സിഡിയായി ഒരു കോടി രൂപ അനുവദിച്ചു.

4.കാസര്‍ഗോഡ് ആനിക്കാടി ചക്ലിയ കോളനിയില്‍ കൃഷ്ണന്‍-സാവിത്രി ദമ്പതികളുടെ മകന്‍ മാസ്റ്റര്‍ സുരാഗിന്‍റെ മജ്ജ മാറ്റിവയ്ക്കല്‍ ചികിത്സയ്ക്കായി മൂന്നു ലക്ഷം രൂപ അനുവദിച്ചു. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 02-11-2016

സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ അരി

ഭക്ഷ്യസുരക്ഷാ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് പ്രസിദ്ധീകരിച്ച താല്‍ക്കാലിക മുന്‍ഗണനാ പട്ടികയില്‍പ്പെട്ട(അന്തിമ പട്ടികക്ക് വിധേയമായി) അന്ത്യോദയ- അന്നയോജന വിഭാഗങ്ങളില്‍ പെടുന്ന 595800 കാര്‍ഡുകളിലെ 2558631 ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള പ്രകാരം തന്നെ കാര്‍ഡ് ഒന്നിന് 35 കിലോ അരി വീതം സമ്പൂര്‍ണ്ണ സൗജന്യ നിരക്കില്‍ വിതരണം നടത്താന്‍ മന്ത്രിസഭായോഗം തിരുമാനിച്ചു.

താല്‍ക്കാലിക മുന്‍ഗണനാപട്ടികയിലെ ശേഷിക്കുന്ന 2837236 കാര്‍ഡുകളിലെ 12921410 ഗുണഭോക്താക്കള്‍ക്ക് (അന്തിമ പട്ടികക്ക് വിധേയമായി) ആളൊന്നിന് അഞ്ച് കിലോ ധാന്യങ്ങള്‍ (അരിയും ഗോതമ്പും) 80:20 അനുപാതത്തില്‍ സമ്പൂര്‍ണ്ണ സൗജന്യനിരക്കില്‍ വിതരണം ചെയ്യും. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 26-10-2016

ജൂലൈ 20-ന് ഹൈക്കോടതിയുടെ മുമ്പില്‍ അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തെത്തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജ്ജിനെപ്പറ്റി അന്വേഷിക്കുന്നതിന് റിട്ട. ജസ്റ്റിസ് പി.ഏ. മുഹമ്മദിനെ അന്വേഷണ കമ്മീഷനായി നിയമിച്ചു. ഹൈക്കോടതിയുടെ വടക്കേ ഗേറ്റിനു മുന്നില്‍ നടന്ന പോലീസ് ലാത്തിചാര്‍ജ്ജിലേക്ക് നയിച്ച സംഭവങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളായിരിക്കും 1952ലെ കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റ് പ്രകാരം അന്വേഷിക്കുക. ജഡ്ജിമാരുടെ ലഭ്യതക്കുറവു കാരണം സിറ്റിംഗ് ജഡ്ജിയുടെ സേവനം ലഭ്യമാക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി അറിയിച്ചതിനെ തുടര്‍ന്നാണ് റിട്ട. ജസ്റ്റിസിനെ നിയമിക്കുന്നത്.

വിഷം കലര്‍ന്ന ആയുര്‍വേദ മരുന്ന് കഴിച്ച് മരണപ്പെട്ട ഡോ. പി.ഏ. ബൈജുവിന്റെ രക്ഷിതാക്കളുടെ പേരില്‍ അഞ്ചു ലക്ഷം രൂപ ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 04/10/2016

ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി ‘വിമുക്തി’

മദ്യം മയക്കുമരുന്ന് എന്നിവക്കെതിരെ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിമുക്തി (കേരള സംസ്ഥാന ലഹരി വര്‍ജന മിഷന്‍) എന്ന പേരില്‍ ഒരു പുതിയ പദ്ധതി രൂപീകരിക്കാന്‍ തീരുമാനിച്ചു. സ്റ്റുഡന്‍ഡ് പോലീസ് കേഡറ്റ്, സ്കൂള്‍-കോളേജ് ലഹരിവിരുദ്ധ ക്ലബ്ബുകള്‍, നാഷണല്‍ സര്‍വീ.സ് സ്കീം, കുടുംബശ്രീ, സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, മദ്യവര്‍ജന സമിതികള്‍ അടക്കമുള്ള സന്നദ്ധ സംഘടനകള്‍, വിദ്യാര്‍ത്ഥി- യുവജന- മഹിളാ സംഘടനകള്‍ എന്നിവരുമായി സഹകരിച്ചാണ് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക. ലഹരിമുക്ത കേരളം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. യുവജനങ്ങളേയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തിന്‍റെ ദൂഷ്യവശങ്ങള്‍ ബോധ്യപ്പെടുത്തി വ്യാപകമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കും. (more…)