Tag: cashew industrys

കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം

കേരളത്തിലെ കശുഅണ്ടി വ്യവസായത്തെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം താജ് വിവാന്റയില്‍ നടന്ന കാഷ്യു കോണ്‍ക്ലേവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

വര്‍ഷം മുഴുവന്‍ പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ തോട്ടണ്ടി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാഷ്യു കോണ്‍ക്ലേവ് സംഘടിപ്പിച്ചത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഇടനിലക്കാരില്ലാതെ തോട്ടണ്ടി നേരിട്ട് ത്തിക്കാന്‍ സാധിക്കണം. ഇതിന് വിദേശകാര്യ മന്ത്രാലത്തിന്റെ സഹായം ആവശ്യമാണ്. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍ 03/05/2017

തോട്ടണ്ടി ഇറക്കുമതിക്ക് പ്രത്യേക കമ്പനി

വിദേശത്തുനിന്ന് തോട്ടണ്ടി നേരിട്ട് ഇറക്കുമതി ചെയ്യുന്നതിനും സര്‍ക്കാര്‍, സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് വിതരണം ചെയ്യുന്നതിനും പ്രത്യേക കമ്പനി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍) രൂപീകരിക്കാനുള്ള നിര്‍ദേശത്തിന് മന്ത്രിസഭ തത്വത്തില്‍ അംഗീകാരം നല്‍കി. ആവശ്യമെങ്കില്‍ കശുവണ്ടി പരിപ്പ് വിപണനത്തിലും കമ്പനിക്ക് ഏര്‍പ്പെടാം.

മൂന്നുലക്ഷം സ്ത്രീകള്‍ പണിയെടുക്കുന്ന കശുവണ്ടി മേഖല തോട്ടണ്ടിയുടെ ദൗര്‍ലഭ്യം മൂലം പ്രതിസന്ധി നേരിടുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. കേരളത്തിലെ ഫാക്റ്ററികള്‍ പൂര്‍ണമായി പ്രവര്‍ത്തിപ്പിക്കാന്‍ ആറ് ലക്ഷം ടണ്‍ തോട്ടണ്ടി വേണം. എന്നാല്‍ കേരളത്തിലെ ഉല്പാദനം 80000 ടണ്‍ മാത്രമാണ്. ഇപ്പോള്‍ കശുവണ്ടി വികസന കോര്‍പറേഷനും കാപ്പെക്സും റ്റെണ്ടര്‍ വിളിച്ച് ഇടനിലക്കാര്‍ വഴിയാണ് കശുവണ്ടി വാങ്ങുന്നത്. (more…)

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കും

നിര്‍മ്മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് ആവുന്നതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പു നല്‍കി. മണലിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കാന്‍ അണക്കെട്ടുകളില്‍നിന്ന് മണല്‍ ശേഖരിക്കാന്‍ കഴിയുമോയെന്ന് വീണ്ടും പരിശോധിക്കും. നേരത്തെ ഇത്തരത്തില്‍ നടത്തിയ ശ്രമം വേണ്ടത്ര വിജയിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് മണല്‍ കൊണ്ടുവരുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളൊന്നും തടസ്സം നില്‍ക്കുന്നില്ല. നിയമപരമായി പ്രവര്‍ത്തിപ്പിക്കാന്‍ പറ്റുന്ന ക്വാറികളെല്ലാം തന്നെ പ്രവര്‍ത്തിപ്പിക്കണം എന്നു തീരുമാനിച്ചിട്ടുണ്ട്. തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ച ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കൈത്തറി റിബേറ്റ് കുടിശ്ശിക കൊടുത്തുതീര്‍ക്കും. എട്ടാം തരം വരെ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്തറി യൂണിഫോം കൊടുക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ വര്‍ഷം എല്‍.പി. വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ യൂണിഫോം കൊടുക്കാന്‍ കഴിയൂ.<!–more–>കാരണം വേണ്ടത്ര ഉല്‍പാദനമില്ല. പുതിയ അവസരം പരമാവധി കൈത്തറി മേഖല പ്രയോജനപ്പെടുത്തണം. മിനിമം കൂലി നടപ്പാക്കുന്നതിനുളള കോടതി സ്റ്റേ ഒഴിവാന്‍ തൊഴില്‍വകുപ്പ് നടപടിയെടുക്കും. തോട്ടം മേഖലയില്‍ മുഴുവന്‍ തൊഴിലാളികള്‍ക്കും താമസ സൗകര്യമൊരുക്കും. കശുവണ്ടി മേഖലയിലെ പ്രതിസന്ധി സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. ഈ പ്രശ്‌നം സംബന്ധിച്ച് പ്രത്യേകം ചര്‍ച്ച നടത്തുന്നതാണ്. തൊഴിലാളി സംഘടനകള്‍ ഉള്‍പ്പെടെ എല്ലാവരും ഇക്കാര്യത്തില്‍ തുറന്ന സമീപനം സ്വീകരിക്കണം.
സംസ്ഥാന പൊതുമേഖലയെ ശക്തിപ്പെടുത്താനുളള നടപടികള്‍ എടുക്കും. കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നത് തടയാന്‍ സര്‍ക്കാര്‍ എല്ലാ ശ്രമവും നടത്തും. തൊഴിലാളി ക്ഷേമബോര്‍ഡുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. പാരിപ്പളളി ഇ.എസ്.ഐ. മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ ഇ.എസ്.ഐ മേധാവികളുമായി ചര്‍ച്ച നടത്തുന്നതിന് ആരോഗ്യസെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കഞ്ചിക്കോട്ടെ ഇന്‍സ്രടുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കുന്നതിനുളള നടപടികള്‍ വേഗത്തിലാക്കും.
പാചകവാതക മേഖലയിലടക്കം മിന്നല്‍ പണിമുടക്കുകള്‍ വലിയ പ്രയാസമുണ്ടാക്കുന്നുണ്ട്. മിന്നല്‍ സമരങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് ഉളളത്. വ്യവസായബന്ധ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും. തൊഴില്‍ വകുപ്പില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം പരിശോധിക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മാന്യമായ ജീവിത സൗകര്യം ഉണ്ടാവണം എന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. യോഗത്തില്‍ കെ.പി. സഹദേവന്‍, കെ. ചന്ദ്രന്‍പിളള (സി.ഐ.ടി.യു), വി.ജെ. ജോസഫ് (ഐ.എന്‍.ടി.യു.സി), ജെ. ഉദയഭാനു (എ.ഐ.ടി.യു.സി), അഹമ്മദ്കുട്ടി ഉണ്ണികുളം (എസ്.ടി.യു), ജി. സുഗുണന്‍. (എച്ച്.എം.എസ്), കെ.കെ. വിജയകുമാര്‍ (ബി.എം.എസ്), എ.എ. അസീസ് (യു.ടി.യു.സി) തുടങ്ങിയവര്‍ പങ്കെടുത്തു.

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ ഉടനെ തുറക്കണം

അടഞ്ഞുകിടക്കുന്ന കശുവണ്ടി ഫാക്ടറികള്‍ അടിയന്തരമായി തുറന്നു പ്രവര്‍ത്തക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ വി.എല്‍.സി അടക്കമുള്ള തൊഴിലുടമകളോട് അഭ്യര്‍ത്ഥിച്ചു. വ്യവസായത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ ഉന്നതതല സമിതി രൂപീകരിക്കണമെന്ന തൊഴിലുടമകളുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചു. എന്നാല്‍ അതിനു സഹായകരമായി ആദ്യം ഫാക്ടറി തുറക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചു. ഇതിനോട് യോജിച്ച ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ഫാക്ടറി തുറന്നു പ്രവര്‍ത്തക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടു. യോഗത്തില്‍ മുഖ്യമന്ത്രിയോടൊപ്പം കശുവണ്ടി വ്യവസായ മന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ, മുന്‍മന്ത്രി പി.കെ. ഗുരുദാസന്‍, വിവിധ ട്രേഡ് യൂണിയന്‍ നേതാക്കള്‍, വി.എല്‍.സി, കെ.പി.പി, മാര്‍ക്ക് മാനേജ്‌മെന്റ് പ്രതിനിധികള്‍, ലേബര്‍ കമ്മീഷണര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.