Tag: caste

സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം

തിരഞ്ഞെടുപ്പുകളില്‍ മതത്തിന്റെ പേരില്‍ വോട്ടുചോദിക്കുന്നത് അഴിമതിയാണെന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണ്, രാഷ്ട്രീയത്തില്‍ മതത്തിന് സ്ഥാനമില്ല തുടങ്ങിയ കോടതിയുടെ അഭിപ്രായങ്ങളെ നൂറുശതമാനവും അംഗീകരിക്കുന്നു. സ്ഥാനാര്‍ത്ഥികള്‍ മതം, ജാതി, ഭാഷ, സമുദായം എന്നിവയുടെ പേരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന കോടതിയുടെ നിലപാട് പൂര്‍ണ്ണമായും ശരിയാണ്. ഒരു മതേതര രാജ്യത്തിന്റെ രാഷ്ട്രീയ ഭരണ പ്രക്രിയകളില്‍ ഇടപെടാന്‍ മതത്തിന് യാതൊരവകാശവുമില്ല. ഭരണഘടനാ നിര്‍മാതാക്കളും രാഷ്ട്ര നിര്‍മാതാക്കളും മുന്‍കൂട്ടിക്കണ്ട് ഒഴിവാക്കിയിരുന്ന രാഷ്ട്രീയത്തിലുള്ള മതത്തിന്റെ ഇടപെടല്‍ ഈയടുത്തകാലത്തായി ശക്തി പ്രാപിക്കുകയാണുണ്ടായത്. മതവിശ്വാസം വ്യക്തിപരമായ കാര്യമാണെന്നും രാജ്യത്തിന്റെ പൊതുതാത്പര്യത്തെ അതുമായി കൂട്ടിച്ചേര്‍ക്കേണ്ടതില്ലെന്നും അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയിരിക്കുകയാണ് സുപ്രീം കോടതി. ഏറ്റവും പുരോഗമനപരവും കാലികപ്രസക്തിയുള്ളതുമായ ഈ വിധി പൂര്‍ണ്ണാര്‍ത്ഥത്തില്‍ നടപ്പിലാക്കാനുള്ള ജാഗ്രത എല്ലാ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജാത്യാഭിമാനം പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദ

ശ്രീനാരായാണ ഗുരു തള്ളിപ്പറഞ്ഞ ജാത്യാഭിമാനത്തെ പ്രോല്‍സാഹിപ്പിക്കുന്നത് ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരെന്ന് നടിക്കുന്ന ചിലര്‍ രാഷ്ട്രീയ ലക്ഷ്യംവച്ച് ചാതുര്‍വര്‍ണ്യം മുഖ്യ അജണ്ടയായ പ്രസ്ഥാനവുമായി സഖ്യമുണ്ടാക്കിയതാണ് ഏറ്റവും വലിയ ഗുരു നിന്ദയെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ജാതിയില്ലെന്ന് പഠിപ്പിച്ച ഗുരുവിനെ ജാതി പറഞ്ഞ് നിന്ദിക്കരുത്

ശ്രീ നാരായണ ഗുരുവിനെക്കുറിച്ച് സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വിവാദം ഗുരുനിന്ദയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമുക്ക് ജാതിയില്ലാ വിളംബരത്തിന്റെ ശതാബ്ദിയാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കേരള സര്‍വ്വകലാശാല സെനറ്റ് ഹാളില്‍ നിര്‍വഹിക്കുയായിരുന്നു അദ്ദേഹം. ജാതിയില്ലാ വിളംബരത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്നിതിനിടെ നിര്‍ഭാഗ്യകരമായ സംവാദങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല എന്ന ജാതിയില്ലാ വിളംബരത്തിന്റെ കാതല്‍ തന്നെ തകര്‍ക്കുകയാണ് സംഘ്പരിവാര്‍. ഇതിന്റെ ഭാഗമായാണ് ഗുരുവിനെ ഹിന്ദുമത സന്യാസിയാക്കാനുള്ള ശ്രമം. (more…)

ചതയദിനാശംകൾ

ജാതീയതയുടെയും, സാമ്പത്തികാസമത്വങ്ങളുടെയും ചങ്ങലക്കെട്ടുകളിൽ ബന്ധിക്കപ്പെട്ടിരുന്ന ഒരു ജനതയെ അവകാശബോധത്തിലേക്ക് ഉയർത്തുന്നതിൽ നവോത്ഥാന നായകർക്കുള്ള പങ്ക് മുൻപ് പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിൽ മുന്നിൽ നിൽക്കുന്ന പേരാണ് ശ്രീനാരായണ ഗുരുവിൻറേത്. ഗുരുവിൻറെ ജയന്തിദിനമാണ് നാളെ. മനുഷ്യരായി പോലും പരിഗണിക്കപ്പെടാതിരുന്ന അധസ്ഥിത വർഗത്തെ മുഖ്യധാരയിലേക്ക് എത്തിക്കണമെങ്കിൽ വിദ്യാഭ്യാസം കൂടിയേ തീരൂ എന്ന് മനസിലാക്കിയ നാരായണ ഗുരു ‘സംഘടിച്ച് ശക്തരാകുക, വിദ്യ കൊണ്ട് പ്രബുദ്ധരാകുക’ എന്ന് ആഹ്വാനം ചെയ്തു. (more…)