Tag: Central government

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരം പങ്കുവയ്ക്കലോ ആരോഗ്യകരമായ ബന്ധമോ മാത്രമല്ല ഫെഡറല്‍ സംവിധാനം. മനുഷ്യാവകാശവുമായി ബന്ധപ്പെട്ട വിശാലമായ ഒരു തലംകൂടിയുണ്ട് അതിന്. രണ്ടുതലങ്ങളിലായി ഭരണം പങ്കിടപ്പെടുമ്പോള്‍ പൗരരുടെ അവകാശങ്ങള്‍ കൂടുതല്‍ സംരക്ഷിക്കപ്പെടുന്നു എന്നതാണത്. അത് സമഗ്രാധിപത്യത്തിനും അധികാരകേന്ദ്രീകരണത്തിനും അവസരം ഇല്ലാതാക്കുന്നു. വിവിധ രാജ്യങ്ങളിലെ ഭരണത്തെപ്പറ്റി സമഗ്രമായി പഠിച്ചിട്ടുള്ള പണ്ഡിതരൊക്കെ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യമാണിത്. അതുപോലെതന്നെയാണ് ഭരണത്തെ ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിങ്ങനെ വിഭജിക്കുന്നതും. ഇതും അധികാരകേന്ദ്രീകരണം ഒഴിവാക്കുകയും ഭരണകൂടത്തിന്‍റെ അധികാരം പരിമിതവും നിയന്ത്രിതവും ആക്കുകയും ചെയ്യുന്നു.

മേല്‍പറഞ്ഞ ഘടകങ്ങളില്‍ ഏതു ദുര്‍ബ്ബലപ്പെട്ടാലും അത് അധികാരകേന്ദ്രീകരണത്തിനു വഴിതുറക്കും. ഇന്ന് ഇന്ത്യയില്‍ നാം കാണുന്നത് ഈ അപകടകരമായ സാഹചര്യമാണ്. എക്സിക്യൂട്ടീവ് മറ്റ് ഭരണസ്ഥാപനങ്ങളുടെ അധികാരങ്ങളിലേക്കു കടന്നുകയറുകയോ അവയുടെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുകയോ ചെയ്യുന്നു. (more…)

സെന്‍റര്‍-സ്റ്റേറ്റ് റിലേഷൻസ് – സെമിനാര്‍

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് അങ്ങേയറ്റം പ്രസക്തമായ വിഷയമാണ് നാമിവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്- കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍. രാജ്യത്തിന്‍റെ സമതുലിതവും സമഗ്രവുമായ വികസനവും ജനങ്ങളുടെ സര്‍വതോന്മുഖമായ ക്ഷേമവും ഉറപ്പുവരുത്തണമെങ്കില്‍ നീതിപൂര്‍വകമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള ന്യായയുക്തമായ വിഭവ വിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദേശീയ പശ്ചാത്തലത്തില്‍ തന്നെ സുപ്രധാനമാണ് ഈ വിഷയം എന്ന് ആമുഖമായി തന്നെ പറയേണ്ടിവരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പല പതിറ്റാണ്ടുകളായി നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍, അഴിച്ചുപണി ഉണ്ടാകുന്നില്ല എന്നതോ പോകട്ടെ, ബന്ധങ്ങള്‍ കൂടുതല്‍ അസമതുലിതമാവുക കൂടി ചെയ്യുന്നു എന്നതാണു സത്യം. (more…)

പെട്രോ കെമിക്കല്‍ പാര്‍ക്കിന് കേന്ദ്രത്തിന്റെ പിന്തുണ തേടി

ഗെയ്ല്‍ പൈപ്പ്‌ലൈന്‍: സ്ഥലമേറ്റെടുക്കല്‍ മേല്‍നോട്ടത്തിന് ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപീകരിക്കും കൊച്ചിയില്‍ ആരംഭിക്കുന്ന പെട്രോ കെമിക്കല്‍ പാര്‍ക്കിന് അനുകൂലമായ സമീപനം കേന്ദ്രത്തില്‍ നിന്നുണ്ടാകണമെന്ന് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ധര്‍മേന്ദ്ര പ്രധാനോട് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. ഇക്കാര്യത്തില്‍ അനുഭാവ പൂര്‍ണമായ നടപടികള്‍ കേന്ദ്രത്തില്‍നിന്നുണ്ടാവുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നല്‍കി. കേന്ദ്രമന്ത്രിയുമായി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉന്നയിച്ചത്. ഗെയ്ല്‍ പൈപ്പ്‌ലൈന്‍ സ്ഥലമേറ്റെടുക്കല്‍ മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ഗെയ്ല്‍ പ്രതിനിധികള്‍ ഉള്‍പ്പെട്ട മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കും.
(more…)

കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍

കേരളത്തിലെ കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിലും സ്വകാര്യവല്‍ക്കരിക്കുന്നതിലും കേരളത്തിനു പൊതുവില്‍ ഉത്കണ്ഠയുണ്ട്. ഈ ഉത്കണ്ഠയാണ് ഈ ചര്‍ച്ചയ്ക്ക് അടിസ്ഥാനം. അതു സര്‍ക്കാര്‍ പൂര്‍ണമായും പങ്കിടുന്നു. ഒരുവശത്തു കേന്ദ്രനിക്ഷേപം പൊതുമേഖലയില്‍ കുറയുന്നു. മറുവശത്തു നിലവിലുള്ള പരിമിതമായ പൊതുമേഖലാസ്ഥാപനങ്ങള്‍ പോലും പൂട്ടുന്നു. വളരെ വര്‍ഷങ്ങളായി തുടരുന്ന ഒരു അവസ്ഥയാണിത്. ഇതിലുള്ള ആശങ്ക പലതവണ കേന്ദ്രത്തെ കേരളം അറിയിച്ചിട്ടുള്ളതുമാണ്.
ആഗോളവത്ക്കരണ നയങ്ങള്‍ ശക്തിപ്പെട്ടുവന്നതോടെ, ഇക്കാലമത്രയും ഇവിടെ ഉല്പാദിപ്പിച്ചുകൊണ്ടിരുന്ന ഇനങ്ങള്‍ കൂടി വന്‍തോതില്‍ ഇറക്കുമതി ചെയ്യാമെന്നു വന്നു. ഇറക്കുമതി നയത്തിലെ ഈ വൈകല്യംമൂലം എഫ്.എ.സി.റ്റിയുടെ കാപ്രോലാക്ടം പ്ലാന്‍റ് അടക്കമുള്ളവ പ്രതിസന്ധിയിലായ കാര്യം നമുക്കറിയാം. ഇറക്കുമതി ആഭ്യന്തരഉല്പന്നങ്ങള്‍ക്ക് കമ്പോളം കിട്ടാത്ത അവസ്ഥയുണ്ടാക്കും. അങ്ങനെ നമ്മുടെ ഫാക്ടറികള്‍ പൂട്ടിപ്പോവും. (more…)

Letter to Union Minister of Rural Development

Dear Sri. Chaudhary Birender Singhji,

As you are aware, sharing pattern of funds for PMGSY has been 100% from Central Government till November 2015. As per the advisory of the Ministry dated 20th November 2015, the funding pattern of the States, including Kerala would be 60:40 and this funding pattern would be applicable for ongoing ad new works with effect from the year 2015-16. This puts Kerala in a difficult position as the Ministry had sanctioned 415 road works covering 1012 KM length amounting to Rs. 690 crore to Kerala in the year 2013-14 and no funds were released to the State doing the years 2013-14 and 2014-15. (more…)