Tag: Child Welfare Committee

കേരളത്തിനും മുഖ്യമന്ത്രിക്കും നന്ദി; രാഞ്ചോഡ് ലാൽ കുടുംബവുമൊത്ത് മടങ്ങി

രാജസ്ഥാനില്‍ ട്രെയിനിറങ്ങുമ്പോള്‍ രാഞ്ചോട്‌ലാല്‍ ഖാരാടിയയുടെ കാലുകളില്‍ പുതുപുത്തന്‍ ചെരുപ്പുണ്ടാവും. ഒപ്പം ഒന്നര വര്‍ഷം മുമ്പ് കാണാതായ ഭാര്യ റമീലാദേവിയും രണ്ടു വയസുകാരന്‍ മകന്‍ രവിയും. ഭാര്യയെയും മകനെയും രാഞ്ചോട്‌ലാല്‍ കൊലപ്പെടുത്തിയതാണെന്ന് ഗ്രാമമുഖ്യന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റപ്പെടുത്തിയപ്പോഴാണ് അവരെ കണ്ടെത്തിയിട്ടേ ചെരിപ്പിടൂയെന്ന് ശപഥമെടുത്തത്. കേരളത്തിന്റെ കരുതലില്‍ നിന്ന് ഭാര്യയെയും മകനെയും കണ്ടെത്തിയപ്പോള്‍ രാഞ്ചോട്‌ലാലിന്റെ കണ്ണുകള്‍ നിറഞ്ഞു. സ്‌നേഹത്തിന്റെ കരങ്ങളാല്‍ ഭാര്യയെയും മകനെയും പൊതിഞ്ഞു സൂക്ഷിച്ച കേരളത്തിന് നന്ദി പറഞ്ഞാണ് അവര്‍ മടങ്ങിയത്.

രാജസ്ഥാനിലേക്ക് തിരിച്ചു പോകുന്നതിനു മുമ്പ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ക്കും സാമൂഹ്യനീതി ഉദ്യോഗസ്ഥര്‍ക്കുമൊപ്പം രാഞ്ചോട്‌ലാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി. സംസ്ഥാനം നല്‍കിയ സ്‌നേഹത്തിനും സഹായത്തിനും നന്ദി പറഞ്ഞു. (more…)

കുട്ടികളുടെ അവകാശ സംരക്ഷണത്തിലൂടെ നാടിന്റെ ഭാവി സംരക്ഷിക്കപ്പെടും

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലൂടെ നാടിന്റെ ഭാവിയാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതില്‍ രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമൂഹത്തിനും ബാധ്യതയുണ്ട്. കുട്ടികളെ മയക്കുമരുന്നിന് അടിമയാക്കാനും അവയുടെ കാരിയര്‍മാരാക്കാനും ശ്രമം നടക്കുന്നുണ്ട്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണം. അവകാശങ്ങള്‍ ലംഘിച്ച് ബാലസമൂഹത്തെ പുറംതള്ളിയാല്‍ വളരുന്നത് ക്രിമിനലുകളാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ കനകക്കുന്നില്‍ സംഘടിപ്പിച്ച അന്തര്‍ദ്ദേശീയ ശിശുദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

ശിശുസൗഹൃദ പൊലീസ് സ്റ്റേഷന്‍

പൊലീസിന് മാനുഷികമായ മുഖവും മനസ്സും നല്‍കുക എന്ന കാര്യത്തില്‍ പ്രതിജ്ഞാബദ്ധമാണ് ഗവണ്‍മെന്‍റ്. ഗവണ്‍മെന്‍റിന്‍റെ ഈ മനോഭാവം ഇതിനകം തന്നെ പല നടപടികളില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആ പരമ്പരയിലെ ഏറ്റവും പുതിയതാണ് ശിശുസൗഹൃദ പൊലീസ് സ്റ്റേഷനുകള്‍.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക വകുപ്പ്, വനിതകള്‍ എസ്എച്ച്ഒമാരായുള്ള പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസ് സ്റ്റേഷനുകള്‍, വനിതാ പൊലീസിന്‍റേതായ ബറ്റാലിയന്‍, മൊത്തം പൊലീസ് സംഖ്യയുടെ 25 ശതമാനത്തിലേക്ക് വനിതാ പൊലീസിന്‍റെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള പടിപടിയായ വനിതാ റിക്രൂട്ട്മെന്‍റ്, പിങ്ക് പൊലീസ് സംവിധാനം തുടങ്ങി പല പല കാര്യങ്ങളിലൂടെ പൊലീസിനെക്കുറിച്ചുള്ള പരമ്പരാഗത സങ്കല്‍പങ്ങള്‍ പൊളിച്ചെഴുതാന്‍ പോരുന്ന നടപടികളുമായി മുമ്പോട്ടുപോവുകയാണ് സര്‍ക്കാര്‍. (more…)

ശിശുക്ഷേമ സമിതി

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാര്‍, ക്രെഷ് ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നതിനാണ് ശിശുക്ഷേമസമിതിക്ക് കീഴില്‍ അങ്കണവാടി പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ 10 ജില്ലകളില്‍ ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ പിണറായിയിലെ അങ്കണവാടി പരിശീലന കേന്ദ്രത്തിനായി സര്‍ക്കാരിന്‍റെയും ഗ്രാമപഞ്ചായത്തിന്‍റെയും സഹായത്തോടുകൂടി പുത്തന്‍കണ്ടത്ത് നിര്‍മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്.

ശിശുക്ഷേമ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പ്രാധാന്യമാണുളളത്. അശരണരായ കുട്ടികളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവ നിറവേറ്റാനുതകുന്ന സഹായങ്ങള്‍ ചെയ്യുക എന്ന മഹത്തായ ദൗത്യമാണ് ശിശുക്ഷേമസമിതി നിറവേറ്റുന്നത്. ജില്ലാ ശിശുക്ഷേമസമിതിയുടെ ഓഫീസ്, ദത്തെടുക്കല്‍ കേന്ദ്രം, അങ്കണവാടി പരിശീലനം തുടങ്ങിയ നിരവധി സംരംഭങ്ങള്‍ ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്ന കേന്ദ്രത്തില്‍ ആരംഭിക്കാനിരിക്കുകയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഇതൊക്കെത്തന്നെ ശിശുക്ഷേമ സമിതിയുടെ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമിതിയുടെ സ്വീകാര്യത ജനങ്ങള്‍ക്കിടയില്‍ വര്‍ധിപ്പിക്കുന്നതിനും ഇത് ഉപകരിക്കും. (more…)