Tag: cm speech

സ്വതന്ത്ര 17 മുഖ്യമന്ത്രി സംസാരിക്കുന്നു


സ്വതന്ത്ര സോഫ്റ്റ്വെയര്‍ സേവനം കേരളത്തിലെ ഗ്രാമങ്ങളിലുള്ള ആയിരക്കണക്കിന് സാധാരണക്കാരിലേക്കെത്തിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട് ഐസിഫോസ് മാസ്‌കറ്റ് ഹോട്ടലില്‍ സംഘടിപ്പിച്ച ആറാമത് അന്താരാഷ്ട്ര കോണ്‍ഫറന്‍സും ബിസിനസ് മീറ്റുമായ “സ്വതന്ത്ര 17” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈറോളജി മീറ്റ് 2017

അന്താരാഷ്ട്ര വൈറോളജി സംഗമം, വൈറോളജി ഗവേഷണ വികസന കേന്ദ്രം സ്ഥാപിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കൂടിയാലോചനകള്‍ക്കായി ഇവിടെ എത്തിയിട്ടുള്ള ശാസ്ത്രജ്ഞന്‍മാരെയും മറ്റു പ്രശസ്ത വ്യക്തികളെയും ഗവേഷകരെയും വിദ്യാര്‍ത്ഥികളെയും അഭിവാദ്യം ചെയ്യുന്നു.

നമ്മുടെ രാജ്യത്തിനുതന്നെ മാതൃകയായി ശാസ്ത്രരംഗത്ത് മുന്നേറുന്ന കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് അനുകരണീയമായ പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെയ്ക്കുന്നത്. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ സംസ്ഥാന ശാസ്ത്ര കൗണ്‍സിലും അനുബന്ധ ഗവേഷണ വികസന സ്ഥാപനങ്ങളും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വിലപ്പെട്ടതാണ് എന്ന് സര്‍ക്കാര്‍ കരുതുന്നു. ശാസ്ത്ര ഗവേഷണ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നു. (more…)

കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്റ്റ്രീസിന്റെ അഞ്ചാമത് ദക്ഷിണമേഖലാ കൗണ്‍സില്‍


തിരുവനന്തപുരത്ത് നടക്കുന്ന കോണ്‍ഫെഡെറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്റ്റ്രീസിന്റെ അഞ്ചാമത് ദക്ഷിണമേഖലാ കൗണ്‍സില്‍ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്തു.

ബാലസാഹിത്യ പുസ്തകപ്രകാശനം

കേരളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ കുട്ടികള്‍ക്കുവേണ്ടി എഴുതിയ 25 കൃതികളാണ് ഇന്നിവിടെ പ്രകാശനം ചെയ്യുന്നത്. കഥയും കവിതയും ജീവചരിത്രവും എന്നുവേണ്ട നിരവധി സാഹിത്യശാഖകളിലെ പുസ്തകങ്ങള്‍ ഇതിലുണ്ട് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്. ഇവ പ്രകാശനം ചെയ്യുന്നതില്‍ ഏറെ സന്തോഷമുണ്ട് എന്നറിയിക്കട്ടെ.

കുറഞ്ഞ വിലയ്ക്ക് കുട്ടികള്‍ക്ക് നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുകീഴില്‍ ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് രൂപീകരിച്ചത്. കേവലം പുസ്തകപ്രസാധനം മാത്രമായിരുന്നില്ല ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കര്‍മരംഗമായി ഇതു സ്ഥാപിച്ച ധീഷണാശാലികള്‍ കണ്ടിരുന്നത്. കുട്ടികളുടെ സര്‍വതോډുഖമായ സാംസ്കാരിക വികസനമായിരുന്നു അവര്‍ ലക്ഷ്യമായി കണ്ടത്. കുട്ടികളുടെ ബൗദ്ധികവും സാംസ്കാരികവും മാനസികവുമായ വികാസത്തിന് സഹായകമായ കര്‍മപരിപാടികള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്ഥാപിത ലക്ഷ്യമായിരുന്നു. കേവലം പുസ്തക പ്രകാശനത്തില്‍ ഒതുങ്ങിനില്‍ക്കാതെ, ഈ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കൂടി ഇന്‍സ്റ്റിറ്റ്യൂട്ട് മുമ്പോട്ടു കൊണ്ടുപോകണമെന്ന് ഓര്‍മിപ്പിക്കട്ടെ. (more…)

ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 25 പുസ്തകങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു


പാരമ്പര്യത്തെയും സംസ്‌കാരത്തെയും പറ്റി അവബോധം ഉണ്ടാക്കി കുട്ടികളുടെ ഭാവനയും സങ്കല്‍പശേഷിയും വര്‍ധിപ്പിക്കുന്ന രചനകള്‍ കൂടുതലുണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 25 പുസ്തകങ്ങളുടെ പ്രകാശനം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യദിന പ്രസംഗം 2017

രാജ്യത്തിന്‍റെ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഈ വേളയില്‍ എല്ലാവര്‍ക്കും എന്‍റെ സ്വാതന്ത്ര്യദിനാശംസകള്‍.

സ്വാതന്ത്ര്യം തീര്‍ച്ചയായും ആഘോഷിക്കപ്പെടാനുള്ളതു തന്നെയാണ്. ആഹ്ലാദാഭിമാനങ്ങളോടെ തന്നെയാണ് ഓരോ സ്വാതന്ത്ര്യദിനവും കടന്നുവരുന്നത്. അത് അങ്ങനെ തന്നെയാണ് ആവേണ്ടതും. എന്നാല്‍, ഈ സ്വാതന്ത്ര്യദിന ഘട്ടത്തില്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഒരു സങ്കടം കൂടി പടരുന്നുണ്ട് എന്നത് പറയാതിരിക്കാന്‍ വയ്യ. എഴുപതില്‍ പരം പിഞ്ചുകുഞ്ഞുങ്ങള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു എന്നത് ഏത് പൗരനെയാണ് സങ്കടപ്പെടുത്താതിരിക്കുന്നത്. നഷ്ടം നഷ്ടം തന്നെയാണ്. ഒരു വിധത്തിലും തിരിച്ചുപിടിക്കാനാവാത്ത നന്മയുടെ നഷ്ടം. ആ കുഞ്ഞുങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാവട്ടെ നമ്മുടെ സ്വാതന്ത്ര്യ ദിനാചരണം. (more…)