എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ കരുതല്‍ കഴിഞ്ഞ പത്തുമാസത്തിനകം പ്രകടമായിട്ടുള്ളതാണ്. കഴിഞ്ഞ ജനുവരിയില്‍ നവകേരളയാത്രയുടെ മുന്നോടിയായി ഒരുദിവസം ദുരിതബാധിതരോടോപ്പം ചെലവഴിക്കുകയും ഈമേഖലയിലെ പൊതുപ്രവര്‍ത്തകരുമായി സംവദിക്കുകയും ചെയ്തിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ദുരിതബാധിതരുടെ പട്ടികയിലുള്‍പ്പെടാത്ത 127 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഈ സര്‍ക്കാര്‍ ഒരു ലക്ഷം രൂപാ വീതം അനുവദിച്ചു. ദുരിതബാധിതര്‍ക്ക് 1000 രൂപ വീതം ഓണത്തിന് സഹായവും നല്കി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുളള സര്‍ക്കാറിന്റെ സമീപനം വ്യക്തമാക്കിയതാണ്. ദുരിതബാധിതര്‍ക്ക് 10 മാസത്തെ പെന്ഷന് കുടിശ്ശിക അനുവദിച്ചു.
ആശ്വാസകിരണം പദ്ധതിയും ചികിത്സാ സഹായവും തുടരുകയാണ്. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന് ചെയര്‍മാനായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ഏകോപനത്തിനും പുനരധിവാസത്തിനുമുളള സെല്‍ പുനഃസംഘടിപ്പിച്ചിട്ടുണ്ട്. (more…)