Tag: Cocoon 2016

സൈബര്‍ സുരക്ഷ വികസനത്തില്‍ നിര്‍ണായകം

രാജ്യത്തിന്റെ വികസനത്തില്‍ സൈബര്‍ സുരക്ഷ നിര്‍ണായകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് പൊതു-സ്വകാര്യ മേഖലകളും രാജ്യാന്തര വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് കേരള പോലീസ് കൊല്ലം ഹോട്ടല്‍ റാവിസ് അഷ്ടമുടി റിസോര്‍ട്ടില്‍ സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തില്‍ സമാപന പ്രഭാഷണം നല്‍കുകയായിരുന്നു മുഖ്യമന്ത്രി. (more…)

കൊക്കൂൺ 2016

‘കൊക്കൂണ്‍ 2016’ എന്ന പേരില്‍ കേരള പോലീസ് നടത്തുന്ന ഒമ്പതാമത് ഇന്‍റര്‍നാഷണല്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്ന എല്ലാ പ്രതിനിധികളെയും ഞാന്‍ സന്തോഷപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

ഒരു ഡിജിറ്റല്‍ യുഗത്തിലാണ് നാമേവരും ജീവിക്കുന്നത്. ഇന്‍റര്‍നെറ്റ് സംവിധാനങ്ങള്‍ വളരെ വേഗത്തില്‍ വികസിക്കുന്നു. സൈബര്‍ സുരക്ഷയുടെ പ്രധാന്യവും ഒപ്പം വര്‍ധിക്കുന്നു. (more…)