Tag: democracy

തമിഴ് ദലിത്-പിന്നാക്ക സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

സാമൂഹ്യനീതി, മതനിരപേക്ഷത, ജനാധിപത്യം എന്നീ മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്‌നാട്ടിലെ ദലിത്-പിന്നാക്ക സംഘടനകളുടെ അഭിനന്ദനം.

ആദി തമിളര്‍ കക്ഷി, അണ്‍ടച്ചബിലിറ്റി ഇറാഡിക്കേഷന്‍ ഫ്രണ്ട്, സമൂഹനീതി കക്ഷി എന്നീ സംഘടനകളുടെ നേതാക്കള്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് അനുമോദനമറിയിച്ചു. ആദി തമിളര്‍ കക്ഷി മുഖ്യമന്ത്രിക്ക് സോഷ്യല്‍ ജസ്റ്റിസ് ഫൈറ്റര്‍ അവാര്‍ഡും സമ്മാനിച്ചു. (more…)

മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ ചെറുത്തുതോല്‍പ്പിക്കണം

മതനിരപേക്ഷ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങള്‍ ആത്മാഭിമാനമുള്ള രാജ്യസ്‌നേഹികള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 71 ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ദേശീയപതാകയുയര്‍ത്തിയശേഷം സ്വാതന്ത്ര്യദിനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ദേശീയതയെന്നാല്‍ അന്യമത വിദ്വേഷമോ, അപര വിദ്വേഷമോ, അന്യരാജ്യശത്രുതയോ അല്ല. ലോകമാനവികതയിലൂന്നിയ ബഹുസ്വര സമൂഹമായി നമ്മുടേത് തുടരണം. സങ്കുചിത മതദേശീയതയുടേയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ, ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ശീലങ്ങളോ ചിന്തകളോ ദേശീയ ഐക്യത്തിലേക്ക് നയിക്കില്ല. ഭിന്നിപ്പിക്കാനോ അതു വഴിവെക്കൂ. (more…)

സെന്‍റര്‍-സ്റ്റേറ്റ് റിലേഷൻസ് – സെമിനാര്‍

നമ്മുടെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇക്കാലത്ത് അങ്ങേയറ്റം പ്രസക്തമായ വിഷയമാണ് നാമിവിടെ ചര്‍ച്ചയ്ക്കെടുക്കുന്നത്- കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍. രാജ്യത്തിന്‍റെ സമതുലിതവും സമഗ്രവുമായ വികസനവും ജനങ്ങളുടെ സര്‍വതോന്മുഖമായ ക്ഷേമവും ഉറപ്പുവരുത്തണമെങ്കില്‍ നീതിപൂര്‍വകമായ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളും അതിന്‍റെ അടിസ്ഥാനത്തിലുള്ള ന്യായയുക്തമായ വിഭവ വിതരണവും ഉറപ്പാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ദേശീയ പശ്ചാത്തലത്തില്‍ തന്നെ സുപ്രധാനമാണ് ഈ വിഷയം എന്ന് ആമുഖമായി തന്നെ പറയേണ്ടിവരുന്നത്.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ പൊതുവിലും കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളില്‍ വിശേഷിച്ചും അഴിച്ചുപണി നടത്തണമെന്നു പല പതിറ്റാണ്ടുകളായി നാം പറഞ്ഞുകൊണ്ടേയിരിക്കുന്നു. എന്നാല്‍, അഴിച്ചുപണി ഉണ്ടാകുന്നില്ല എന്നതോ പോകട്ടെ, ബന്ധങ്ങള്‍ കൂടുതല്‍ അസമതുലിതമാവുക കൂടി ചെയ്യുന്നു എന്നതാണു സത്യം. (more…)

റിപബ്ലിക് ദിനം

ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ദിക്കുമുമ്പുതെ 1946 ല്‍ രൂപീകരിച്ച കോണ്‍സ്റ്റിറ്റ്യുന്‍റ് അസംബ്ലി മൂുവര്‍ഷത്തെ ശ്രമഫലമായാണ് നമ്മുടെ ഭരണഘടന എഴുതി തയ്യാറാക്കിയത്. 1949 നവംബര്‍ 26ന് പൂര്‍ത്തിയായ ഭരണഘടന 1950 ജനുവരി 26ന് പ്രാബല്യത്തില്‍ വു. അതോടെ ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപബ്ലിക്കായിമാറി. വിവിധ സംസ്ഥാനങ്ങളെ ഒരു രാഷ്ട്രത്തിന്‍റെ അഭിഭാജ്യഘടകങ്ങളായി സംയോജിപ്പിക്കു ഫെഡറല്‍ സംവിധാനമാണ് ഇന്ത്യ കൈക്കൊണ്ടത്. (more…)