Tag: demonetization

മന്ത്രിസഭാ തീരുമാനങ്ങള്‍ 17/05/2017

1. നോട്ടുനിരോധന കാലയാളവില്‍ ബാങ്കുകള്‍ക്കും ഏറ്റിഎമ്മുകള്‍ക്കും മുമ്പില്‍ ക്യൂ നിന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതം സഹായം നല്‍കാന്‍ തീരുമാനിച്ചു.

2. റദ്ദാക്കിയ നോട്ട് മാറ്റിയെടുക്കാന്‍ ബാങ്കിനു മുന്നിലും പുതിയ നോട്ടിനു വേണ്ടി ഏറ്റിഎമ്മിനു മുന്നിലും ക്യൂ നില്‍ക്കുന്നതിനിടെ മരിച്ച നാലുപേരുടെ കുടുംബങ്ങള്‍ക്ക് സഹായം ലഭിക്കും. സി ചന്ദ്രശേഖരന്‍ (68 വയസ്സ്, കൊല്ലം), കാര്‍ത്തികേയന്‍ (75, ആലപ്പുഴ), പി.പി. പരീത് (തിരൂര്‍ മലപ്പുറം), കെ.കെ. ഉണ്ണി (48, കെ.എസ്.ഇ.ബി, കണ്ണൂര്‍) എന്നിവരാണ് മരിച്ചത്.

3. സംസ്ഥാനത്തെ ആശുപത്രികള്‍, ലാബുകള്‍, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് തയ്യാറാക്കിയ കേരള ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍ (റെജിസ്റ്റ്രേഷനും നിയന്ത്രണവും) ബില്ലിന്റെ കരട് അംഗീകരിച്ചു. (more…)

എം.പിമാരുടെ യോഗം ചേര്‍ന്നു

സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്‌നങ്ങളില്‍ സര്‍ക്കാരും എം.പിമാരും കൈക്കൊള്ളുന്ന യോജിച്ച നിലപാട് നല്ലനിലയ്ക്ക് തുടര്‍ന്നുപോകാനാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന എം.പിമാരുടെ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വിവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞകാലങ്ങളില്‍ സഭയില്‍ ഉയര്‍ത്താന്‍ കഴിഞ്ഞ യോജിപ്പ് ഇനിയും തുടരണം. റേഷനുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് നല്‍കാനുള്ള ഭക്ഷ്യധാന്യവിഹിതം ലഭിക്കുന്നില്ല. മുന്‍ഗണനാപട്ടിക വന്നപ്പോള്‍ പുറത്തായിപ്പോയവരുള്‍പ്പെടെയുണ്ട്. ഇക്കാര്യവും ഗൗരവമായി എടുക്കണം. നോട്ട് അസാധുവാക്കല്‍ ജനങ്ങള്‍ക്ക് ഏറെ പ്രയാസങ്ങളുണ്ടാക്കിയതായും സംസ്ഥാനത്തിന്റെ വരുമാനത്തില്‍ കുറവുണ്ടായതായും മുഖ്യമന്ത്രി എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മന്ത്രിമാരും സെക്രട്ടറിമാരും അജണ്ടപ്രകാരം എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി ചര്‍ച്ച ചെയ്തു. (more…)

സഹകരണപ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണം

സഹകരണമേഖലയിലെ പ്രതിസന്ധി ഒറ്റക്കെട്ടായി നേരിടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സഹകരണമേഖലയിലെ നിക്ഷേപങ്ങളുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹകരണപ്രതിസന്ധി ചര്‍ച്ചചെയ്ത് പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സെന്‍ട്രല്‍ ബാങ്ക് കോണ്‍ഫറന്‍സില്‍ ആമുഖപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിയമസഭ പാസാക്കിയ നിയമത്തിന് അനുസൃതമായാണ് കേരളത്തിന്റെ സഹകരണമേഖല പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ ഭൂരിഭാഗം സംഘങ്ങളും കെ.വൈ.സി നിബന്ധനകള്‍ പാലിക്കുന്നുണ്ട്. ഒരു പരിശോധനയ്ക്കും സര്‍ക്കാര്‍ എതിരല്ല. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 30/11/2016

1. നോട്ട് അസാധുവാക്കല്‍ നടപടിയെത്തുടര്‍ന്ന് വായ്പാ തുക തിരിച്ചടക്കാന്‍ കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സഹകരണ ബാങ്കുകള്‍ /സഹകരണ സംഘങ്ങള്‍ വഴി വിതരണം ചെയ്തിട്ടുള്ള വായ്പകളുടെ തിരിച്ചടവിന് 31.03.2017 വരെ മോറോട്ടോറിയം പ്രഖ്യാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

2. ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ ഉള്‍പ്പെട്ട തസ്തികകളുടെ യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന് 01.07.2011 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കിയ നടപടി മന്ത്രിസഭായോഗം റദ്ദാക്കി. 04.06.2016 ന് ശേഷം പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങള്‍ക്കുമാത്രമെ ഇനി ഭേദഗതി ബാധകമാവുകയുള്ളു.

3. സംരക്ഷിത അദ്ധ്യാപകരുടെ പുനര്‍വിന്യാസം, സ്കൂളുകളിലെ തസ്തിക നിര്‍ണ്ണയം എന്നീ വിഷയങ്ങളില്‍ കേരള വിദ്യാഭ്യാസ ചട്ടത്തില്‍ ഭേദഗതി വരുത്തും.

4. കണ്ണൂര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ഈ അധ്യയന വര്‍ഷം 20 സീറ്റുകള്‍ കൂടി വര്‍ദ്ധിപ്പിക്കും. (more…)

തോട്ടം മേഖലയിലെ കൂലി ജില്ലാ കളക്ടര്‍മാര്‍ വഴി നല്‍കാന്‍ സംവിധാനമൊരുക്കും

ശമ്പളത്തുക പൂര്‍ണമായി പിന്‍വലിക്കാന്‍ ബാങ്കുകള്‍ സൗകര്യമൊരുക്കണം * ശബരിമല തീര്‍ഥാടകര്‍ക്കായി പ്രത്യേക എക്‌സ്‌ചേഞ്ച് കൗണ്ടറുകള്‍ പരിഗണനയില്‍ * തീര്‍ഥാടകര്‍ക്കായി കൂടുതല്‍ എ.ടി.എം സൗകര്യമൊരുക്കാന്‍ ബാങ്കുകളോട് ആവശ്യപ്പെട്ടു നോട്ടുപിന്‍വലിക്കലിനെത്തുടര്‍ന്ന് തോട്ടം തൊഴിലാളികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ കൂലിയായി നല്‍കേണ്ട തുക ജില്ലാ കളക്ടര്‍ വഴി വിതരണത്തിന് സംവിധാനമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തോട്ടം മാനേജ്‌മെന്റ് ജില്ലാ കളക്ടര്‍ക്ക് തുക കൈമാറും. തുടര്‍ന്ന് കളക്ടര്‍ മുഖേന തൊഴിലാളികള്‍ക്ക് കൊടുക്കാന്‍ സജ്ജീകരണമൊരുക്കും. നോട്ടുപിന്‍വലിക്കലിന് ശേഷമുള്ള സ്ഥിതിഗതികള്‍ റിസര്‍വ് ബാങ്കിന്റെയും മറ്റു ബാങ്കുകളുടേയും മേധാവികളുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. (more…)

കറന്‍സി നിയന്ത്രണം : അടിയന്തര നടപടിയുണ്ടാകണം

സംസ്ഥാനത്ത് 1000, 500 രൂപ കറന്‍സി നോട്ടുകള്‍ നിരോധിച്ചതു മൂലം സംജാതമായ ഗുരുതരാവസ്ഥ പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ഭാരത അന്താരാഷ്ട്ര വ്യാപാരമേളയിലെ കേരള പവലിയന്‍റെ ഉദ്ഘാനം പ്രഗതിമൈതാനിയില്‍ നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന സാഹചര്യത്തില്‍ കേരളത്തിലേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ശബരിമലയില്‍ എത്തുന്ന അയ്യപ്പ ഭക്തډാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ശബരിമലയില്‍ ബാങ്കുകളുടെ കൂടുതല്‍ കൗണ്ടറുകള്‍ ആരംഭിക്കുക, പ്രാദേശിക സഹകരണ ബാങ്കുകള്‍ വഴി പണം കൈമാറാനുള്ള സൗകര്യം ഒരുക്കുക. ട്രഷറി സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അതുവഴി ആവശ്യമായ പണം കൈമാറുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. (more…)