കേരളത്തിന്റെ സ്വപ്നമായ വിഴിഞ്ഞം പദ്ധതി സഫലമാക്കുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ബെര്‍ത്ത് നിര്‍മാണോദ്ഘാടനം മുല്ലൂരിലെ പദ്ധതിപ്രദേശത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുറമുഖം പൂര്‍ണസജ്ജമാകുമ്പോള്‍ രാജ്യത്തെ കപ്പല്‍ വ്യവസായമേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകും. അതിനനുസരിച്ച് കേരളത്തിന്റെ വികസനവഴികളും വന്‍തോതില്‍ തുറക്കപ്പെടും.
അഴിമതിയുടെ പഴുതുകള്‍ അടച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. ആരോപണങ്ങള്‍ ഉയര്‍ന്നതുകൊണ്ടുമാത്രം ഇതുപോലൊരു പദ്ധതി ഉപേക്ഷിക്കില്ല. ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ കണ്ടെത്തി നടപടികളുമായി മുന്നോട്ടുപോകും. അതിനാണ് അന്വേഷണ കമ്മീഷന് പ്രഖ്യാപിച്ചത്. പദ്ധതി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തികരിക്കാനുള്ള നടപടികള്‍ക്കാണ് മുന്‍ഗണന. (more…)