മന്ത്രിസഭ നൂറുദിവസം പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഈ യോഗം നടക്കുന്നത്. രണ്ടുതലത്തിലുള്ള പരിപാടികളുമായി മുമ്പോട്ടുനീങ്ങുന്ന ഒരു രീതിയാണ് സര്‍ക്കാര്‍ ആവിഷ്കരിച്ചത്.
ഒന്ന്: ദുര്‍ബല വിഭാഗങ്ങള്‍ക്കുള്ള ക്ഷേമ-ആശ്വാസ നടപടികള്‍. രണ്ട്: നാടിന്റെ വികസനത്തിനായുള്ള ദീര്‍ഘകാല പദ്ധതികള്‍.
ക്ഷേമപെന്ഷന് വര്‍ധന പോലുള്ളവ ആദ്യത്തെ വിഭാഗത്തില്‍പ്പെടുമ്പോള്‍ കിഫ്ബി, സമ്പൂര്‍ണ പാര്‍പ്പിട പദ്ധതി, സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി, ഹരിതകേരളം തുടങ്ങിയവ രണ്ടാമത്തേതില്‍ പെടുന്നു.
പദ്ധതികള്‍ ഫയലുകളിലുറങ്ങാനുള്ളവയല്ല. ഈ സര്‍ക്കാര്‍ ഏതു പദ്ധതിയും പൂര്‍ണമായി നടപ്പാക്കാനുദ്ദേശിച്ചു തന്നെയാണ് പ്രഖ്യാപിക്കുന്നത്. നടപ്പാക്കലില്‍ വിട്ടുവീഴ്ചയില്ല എന്നര്‍ത്ഥം. (more…)