Tag: Drought

ശുദ്ധജലത്തിന് നാട്ടുകാരുടെ ഇടപെടല്‍ അത്യാവശ്യം

ഇനി ഒരു വരള്‍ച്ചയെ അതിജീവിക്കാന്‍ സംസ്ഥാനത്ത് നാട്ടുകാരുടെ ഇടപെടല്‍ അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കുടിവെള്ളം ജാഗ്രതയോടെ ഉപയോഗിക്കണമെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണം. മഴവെള്ളം സംഭരിച്ച് ശുദ്ധജലമാക്കുന്നതിന് എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിളിമാനൂര്‍ ഇരട്ടച്ചിറയില്‍ പണികഴിപ്പിച്ച പുതിയ ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ശുദ്ധജലം മലിനമാക്കുന്നത് മനുഷ്യന്‍ തന്നെയാണ്. ഇത് തിരിച്ചറിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

വരള്‍ച്ച: മാനദണ്ഡങ്ങള്‍ പരിഗണിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കേന്ദ്രസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സംസ്ഥാനം നല്‍കിയ വിവരങ്ങളും നേരിട്ട് കണ്ട സ്ഥിതിഗതികളും പരിഗണിച്ചശേഷം കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വരള്‍ച്ചാദുരിതം വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തിന്റെ തലവന്‍ കേന്ദ്രകൃഷി മന്ത്രാലയ ജോയിന്റ് സെക്രട്ടറി അശ്വനികുമാര്‍ പറഞ്ഞു. അശ്വനികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി.

സന്ദര്‍ശനശേഷം കൂടുതല്‍ വിവരങ്ങള്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൂടി ലഭ്യമായാല്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അശ്വിനി കുമാര്‍ പറഞ്ഞു. രണ്ടുസംഘങ്ങളായി വിവിധ ജില്ലകള്‍ സന്ദര്‍ശിച്ചശേഷമാണ് അശ്വിനികുമാറിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. നിതി ആയോഗ് ഡെപ്യൂട്ടി അഡൈ്വസര്‍ മനേഷ് ചൗധരിയുടെ നേതൃത്വത്തിലുള്ളതാണ് രണ്ടാമത്തെ സംഘം. (more…)

ക്ഷേമ സ്ഥാപനങ്ങള്‍ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷ്യധാന്യങ്ങള്‍ നല്‍കുന്നത് തുടരും

ജയില്‍, പോലീസ് ക്യാമ്പുകള്‍, മാനസികാരോഗ്യ കേന്ദ്രങ്ങള്‍, ആശുപത്രികള്‍ എന്നിവിടങ്ങളിലും മറ്റു ക്ഷേമ സ്ഥാപനങ്ങളിലും എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് പ്രകാരം എ.പി.എല്‍ നിരക്കില്‍ വിതരണം നടത്തിവന്നിരുന്ന ഭക്ഷ്യ ധാന്യങ്ങള്‍ തുടര്‍ന്നും ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എ.പി.എല്‍ വിഭാഗത്തില്‍പ്പെട്ട കാര്‍ഡുടമകള്‍ക്ക് അനുവദിച്ചിരുന്ന അലോട്ട്‌മെന്റ് ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്യത്തില്‍ വന്നതോടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റുകള്‍ക്ക് പ്രതിമാസം 227 മെട്രിക് ടണ്‍ അരിയും 87 മെട്രിക് ടണ്‍ ഗോതമ്പുമാണ് നല്‍കേണ്ടത്. നൂറനാട് ലെപ്രസി സാനിട്ടോറിയത്തിലെ അന്തേവാസികള്‍ക്കും കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്കും ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതുവരെ നിലവിലുണ്ടായിരുന്ന എ.പി.എല്‍ എസ്റ്റാബ്ലിഷ്‌മെന്റ് പെര്‍മിറ്റ് സ്‌പെഷ്യല്‍ പെര്‍മിറ്റായി പരിവര്‍ത്തിപ്പിച്ച് അരിവിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

അരി വിതരണം ഉദ്ഘാടനം

സംസ്ഥാനത്തെ പൊതുവിപണിയിലെ അരിയുടെ വിലക്കയറ്റംമൂലം ഉണ്ടായ ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാന്‍ ഈ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിവരികയാണ്. നമ്മുടെ സംസ്ഥാനത്തെ അരിയുടെ ഉല്‍പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം മറ്റ് ഏതു സംസ്ഥാനത്തെക്കാളും അധികമാണ്.

ഭക്ഷ്യ കമ്മി നേരിടുന്ന ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ കേരളത്തിന്‍റെ ഭക്ഷ്യ ഉപഭോഗം പ്രധാനമായും നിറവേറ്റിയത് കേന്ദ്രത്തില്‍ നിന്നുമുള്ള റേഷന്‍ വിഹിതമായിരുന്നു. 1966 മുതല്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സമ്പ്രദായം പൊതുവിതരണ രംഗത്ത് ഇന്ത്യയ്ക്കാകെ മാതൃകയായിരുന്നു. 1997ല്‍ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ എപിഎല്‍, ബിപിഎല്‍ എന്ന് വേര്‍തിരിച്ച് റേഷന്‍ പരിമിതപ്പെടുത്തുന്ന നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് 2013ല്‍ ശ്രീ. കെ വി തോമസ് കേന്ദ്ര ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിന്‍റെ ചുമതല വഹിച്ചിരുന്ന കാലയളവിലാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയത്. അങ്ങനെ സാര്‍വ്വത്രിക റേഷന്‍ സമ്പ്രദായത്തില്‍നിന്ന് പരിമിതപ്പെടുത്തപ്പെട്ട പൊതുവിതരണ വ്യവസ്ഥയിലേക്കും അതില്‍നിന്ന് ദേശിയ ഭക്ഷ്യസുരക്ഷാ നിയമവ്യവസ്ഥയിലേയ്ക്കും നീങ്ങിയപ്പോള്‍ പ്രതിവര്‍ഷം കേരളത്തിനു ലഭിച്ചുവന്നിരുന്ന ധാന്യം 16.25 ലക്ഷം മെട്രിക് ടണ്‍ എന്നതില്‍നിന്ന് 14.25 മെട്രിക് ടണ്‍ ആയി കുറഞ്ഞു. നമ്മുടെ വിപണിയിലെ അരിയുടെ വിലവര്‍ധനവിന്‍റെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണ്. (more…)

വരള്‍ച്ച: മേയ് അവസാനംവരെ ജലലഭ്യത ഉറപ്പാക്കണം

മേയ് അവസാനംവരെ ജലലഭ്യത ഉറപ്പാക്കുന്ന ജലസ്രോതസ്സുകള്‍ കണ്ടെത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചു. സ്രോതസ്സ് ഉറപ്പാക്കി പട്ടിക റവന്യൂവകുപ്പിന് നല്‍കണം. വരള്‍ച്ച നേരിടാനുള്ള നടപടികള്‍ സംബന്ധിച്ച് അവലോകനം നടത്താന്‍ ജില്ലാ കളക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലദുരുപയോഗം തടയാന്‍ സ്‌ക്വാഡുകളെ നിയോഗിക്കണം. ജലദുരുപയോഗം തടയാനും ജലസംരക്ഷണത്തിനും വ്യാപക പ്രചാരണം ആരംഭിക്കണം. കുടിവെള്ള വിതരണത്തിനാകണം ജില്ലകളില്‍ പ്രാമുഖ്യം നല്‍കേണ്ടത്. ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന ജലസ്രോതസ്സുകളുടെ നിലവാരം ഉറപ്പാക്കണം. മോശമായ സ്രോതസ്സുകളില്‍ എത്രയെണ്ണം ശുചീകരണം നടത്തി ഉപയോഗപ്രദമാക്കാമെന്ന് പരിശോധിക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. (more…)

കാട്ടുതീ നിയന്ത്രണം കാര്യക്ഷമമാക്കണം

കാട്ടുതീ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനും മാത്രമായി അയല്‍ സംസ്ഥാനങ്ങളിലെ വനം വകുപ്പുമായി യോജിച്ച് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വേനല്‍ കഠിനമാകുന്തോറും കാട്ടുതീ മൂലം വ്യാപകമായി വനവും വനവിഭവങ്ങളും കത്തി നശിക്കുന്ന പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത വനം മന്ത്രിയുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

ഏകദേശം 1717 ഹെക്ടര്‍ വനഭൂമിയാണ് ഇതുവരെ കത്തി നശിച്ചതെന്നും കാട്ടുതീ മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടാവുന്നത് തടയാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കാട്ടുതീ തടയുന്നതിനു വനാതിര്‍ത്തിയിലും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലുറപ്പു തൊഴിലാളികളുടെ സേവനവും എന്‍.ജി.ഒ. കളുടെ പ്രവര്‍ത്തനവും ഏകോപിപ്പിക്കണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഫയര്‍ഫോഴ്‌സിന്റെ പ്രവര്‍ത്തനം ഉറപ്പാക്കണം. കാട്ടുതീ നിയന്ത്രണാതീതമാണെങ്കില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനവും നടത്തണം. (more…)

ഭക്ഷ്യവിഹിതം പുനഃസ്ഥാപിക്കാന്‍ സര്‍വകക്ഷി സംഘം കേന്ദ്രത്തെ സമീപിക്കും

വരള്‍ച്ച നേരിടാന്‍ ദേശീയ ദുരന്ത പ്രതികരണനിധിയില്‍ നിന്ന് 991.54 കോടി അധികസഹായം തേടും

ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതിന് മുമ്പ് സംസ്ഥാനത്തിന് ലഭിച്ചിരുന്ന അരിവിഹിതം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷിസംഘം കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സര്‍വകക്ഷി യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

നിയമം നടപ്പാക്കുംമുമ്പ് കേരളത്തിന് ലഭിച്ചിരുന്ന അരിവിഹിതത്തില്‍ രണ്ടുലക്ഷത്തോളം മെട്രിക് ടണ്‍ കുറവുണ്ട്. നേരത്തെ 16 ലക്ഷം മെട്രിക് ടണ്‍ അരി ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 14.2 മെട്രിക് ടണ്‍ അരിയാണ് നല്‍കുന്നത്. ലഭിച്ചുകൊണ്ടിരുന്ന അരിവിഹിതം തുടരണമെന്നാണ് സര്‍വകക്ഷി യോഗത്തില്‍ പൊതുഅഭിപ്രായമുയര്‍ന്നത്. (more…)

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച് ജലലഭ്യത ഉറപ്പാക്കണം. ജലത്തിന്റെ ദുരുപയോഗം തടയാനും പാഴ്ജലം പുനരുപയോഗിക്കാനും മിഷന്‍ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മഴയെ വരവേല്‍ക്കുന്നതിന് ഓരോ വീട്ടിലും മഴക്കുഴികളും മഴവെള്ള സംഭരണികളും തയ്യാറാക്കാനും വിദ്യാലയങ്ങളെയും കുടുംബശ്രീകളെയും സന്നദ്ധ സംഘടനകളെയും സാമൂഹ്യ വനവത്കരണ വരിപാടികളില്‍ സജീവമായി പങ്കാളികളാക്കാനും ഹരിതകേരളം മിഷന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ഹരിതകേരളം മിഷന്‍ ജനകീയ മുന്നേറ്റമാവണം

കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്ക് നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രവും ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാവ്യതിയാനം കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല (more…)

Letter to the Chief Minister of Tamil Nadu

Dear Selvi Dr. Jayalalithaa ji,

I am sure you appreciate the severe water stress prevailing in Palakkad district and the resultant distress of the farmers of the region due to the shortfall in the South West Monsoons. The release of water by the State of Tamil Nadu as stipulated in the Parambikulam – Aliyar Project Agreement has become absolutely imperative to mitigate the unprecedented drought, save the withering crops and provide relief to the distressed farmers. (more…)