Tag: Ease Of Doing Business

ഈസ് ഓഫ് ഡൂയിംഗ് ബിസിനസിന്റെ ഭാഗമായി 15 ദിവസത്തില്‍ വ്യവസായങ്ങള്‍ക്ക് കല്‍പിതാനുമതി നല്‍കും

വ്യാവസായിക ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് 15 ദിവസത്തിനകം മറുപടി നല്‍കാനായില്ലെങ്കില്‍ കല്‍പിതാനുമതി ലഭിക്കുന്ന വിധത്തിലാണ് ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വ്യവസായ സൗഹൃദ സൂചികയില്‍ രാജ്യത്ത് മുന്‍പന്തിയിലെത്തുകയാണ് ലക്ഷ്യം. സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം നിക്ഷേപകരിലേക്കും വ്യവസായികളിലേക്കും എത്തിക്കാന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് ശ്രമിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവളം ലീല ഹോട്ടലില്‍ നടന്ന സി. ഐ. ഐ സതേണ്‍ റീജ്യണല്‍ കൗണ്‍സില്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)