Tag: education

ചൈനീസ് സംഘം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

ചൈന-ഇന്‍ഡ്യ വിദ്യാഭ്യാസ-സാങ്കേതിക സഖ്യത്തിന്റെ വൈസ് ചെയര്‍മാന്‍ ഴാവോ യൂ വിന്റെ നേതൃത്വത്തില്‍ നാലംഗ സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം, പശ്ചാത്തലമേഖലകളില്‍ സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതിനു താത്പര്യമുണ്ടെന്ന് സംഘം മുഖ്യമന്ത്രിയെ അറിയിച്ചു.

ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കപ്പെടണം

ശോച്യാവസ്ഥയിലുള്ള എല്ലാ പൊതുവിദ്യാലയങ്ങളും സംരക്ഷിക്കാന്‍ ജനപ്രതിനിധികളും അധ്യാപകരും ജനപങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടത്തിപ്പ് സംബന്ധിച്ച് എം.എല്‍.എമാര്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ക്കായി നിയമസഭാ മെമ്പേഴ്‌സ് ലോഞ്ചില്‍ നടന്ന ശില്‍പശാല ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

മെച്ചപ്പെടുത്താനായി എം.എല്‍.എമാര്‍ മണ്ഡലത്തിലെ ഓരോ സ്‌കൂളും, സര്‍ക്കാര്‍ ബജറ്റിലൂടെ ആദ്യഘട്ടത്തില്‍ 217 സ്‌കൂളുകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇവ മാത്രമല്ല, ശോച്യാവസ്ഥയിലുള്ള പ്രൈമറിതലം മുതലുള്ള എല്ലാ സ്‌കൂളുകളും നവീകരിക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണം. എന്നാലേ, പൊതുവിദ്യാഭ്യാസ രംഗമാകെ സംരക്ഷിക്കപ്പെടൂ. അക്കാദമിക കാര്യങ്ങളില്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികളുമായുണ്ടാകും. ഭൗതിക സൗകര്യങ്ങള്‍ ഒരുക്കാനാണ് പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങേണ്ടതെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. (more…)

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം

കേരളത്തിന് മഹത്തായ ഒരു വിദ്യാഭ്യാസ പാരമ്പര്യമുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടില്‍ല്‍ തന്നെ നമ്മുടെ നവോത്ഥാന നായകന്‍മാരുടെ ചിന്തകളില്‍ കേരളസമൂഹം അറിവ് ആര്‍ജ്ജിക്കേണ്ടതിന്‍റെ പ്രാധാന്യം നിറഞ്ഞുനിന്നിരുന്നു. സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നു വിളിച്ചതും ജാതി വിവേചനങ്ങളും അന്ധവിശ്വാസങ്ങളും നിറഞ്ഞു നിന്നതുമായ ഒരു പ്രദേശത്തെ ജനങ്ങളെ ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിക്കാന്‍ കേവലം സാമുദായിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ മാത്രം മതിയാവില്ല എന്നവര്‍ മനസിലാക്കി. ശ്രീനാരായണഗുരു അറിവിന്‍റെ ആവശ്യകതയെക്കുറിച്ച് കാവ്യങ്ങളില്‍ തന്നെ എഴുതുകയും ശിവഗിരിയില്‍ പാഠശാല തുടങ്ങുകയും ചെയ്തു. വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട പിന്നോക്കാവസ്ഥയിലുള്ള ജനങ്ങള്‍ക്കായി വിദ്യാലയം ആരംഭിച്ചുകൊണ്ട് അയ്യങ്കാളി ഒരു വിപ്ലവത്തിന് തിരികൊളുത്തി. അങ്ങനെ എത്രയോ മുന്നേറ്റങ്ങള്‍. (more…)

കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിച്ചു

മലയിന്‍കീഴിലെ വിവിധതരം സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സമുച്ചയത്തില്‍ കലാ-സാംസ്‌കാരിക പാര്‍ക്ക് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചു. മാധവകവി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ബോയ്‌സ് സ്‌കൂള്‍, ഐ.ടി.െഎ തുടങ്ങി ഏഴ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടം പ്രത്യേക വിദ്യാഭ്യാസ മേഖലയായി പ്രഖ്യാപിക്കണമെന്ന് പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സ്വാഗത പ്രസംഗത്തില്‍ ഐ.ബി. സതീഷ് എം.എല്‍.എ അഭ്യര്‍ഥിച്ചിരുന്നു. (more…)

വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും

മികവിന്റെ വിദ്യാലങ്ങളൊരുക്കാന്‍ ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന് തുടക്കമായി കേരളത്തിന് വിദ്യാഭ്യാസമേഖലയില്‍ യശസ് നേടാനായത് പൊതുവിദ്യാലയങ്ങളുടെ പ്രവര്‍ത്തനഫലമായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ക്ക് കാലാനുസൃതമായ പുരോഗതി ഉണ്ടാകാത്തതാണ് അണ്‍ എയ്ഡഡ് സ്‌കൂളുകളിലേക്ക് ആകര്‍ഷണം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പഠന സമ്പ്രദായങ്ങളുമായി വിദ്യാലയങ്ങള്‍ കാലാനുസൃതമാക്കും. പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുന്ന ‘പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി’ന്റെ ഉദ്ഘാടനം മലയിന്‍കീഴ് ഗവ: ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

വിവരാവകാശ നിയമം ദുരുപയോഗം ചെയ്യാന്‍ അനുവദിക്കരുത്

വിവരാവകാശ നിയമം സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും വ്യക്തിപരമായ താത്പര്യങ്ങള്‍ക്കായി വിവരാവകാശ നിയമത്തെ ദുരുപയോഗം ചെയ്യുന്നവരെ തിരിച്ചറിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം 2005 എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രേഖകള്‍ ഇരുമ്പു മറയ്ക്കകത്ത് സൂക്ഷിക്കേണ്ട ആവശ്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്തുന്നതിനാവശ്യമായ സുതാര്യത ഉറപ്പുവരുത്തുന്നതിന് ഈ നിയമം ആവശ്യമാണ്. എന്നാല്‍ വ്യക്തിപരമായി ഇത് ദുരുപയോഗം ചെയ്യുന്നത് തിരിച്ചറിയണം. ഇങ്ങനെ ദുരുപയോഗം നടക്കുന്നുണ്ട് എന്ന കാരണത്താല്‍ വിവരങ്ങള്‍ ആര്‍ക്കും നിഷേധിക്കാനും പാടില്ല. (more…)

സ്മാര്‍ട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം

വിദ്യാഭ്യാസം എന്നത് സമൂഹത്തിലെ എല്ലാ കുട്ടികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വ്യക്തിത്വ വികസനത്തിനും സാമൂഹിക ഉയര്‍ച്ചക്കും ആധാരമായ അറിവുകളും കഴിവുകളും മൂല്യങ്ങളും നല്‍കുന്നത് വിദ്യഭ്യാസമാണ്. അതിനാല്‍ വിദ്യാഭ്യാസരംഗത്ത് തുല്യനീതി ഉറപ്പുവരുത്തേണ്ടതു അനിവാര്യവുമാണ്. ഈ കാഴ്ചപ്പാടാണ് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുന്നതിനു സര്‍ക്കാരിനു പ്രേരണയായത്.

സാമൂഹ്യനീതിക്കു വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയാണ് കേരളത്തിലെ വിദ്യാഭ്യാസം പടര്‍ന്നു പന്തലിച്ചത് എന്നു നാം തിരിച്ചറിയണം. ഈ സമരങ്ങളുടെ ഫലമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള കുട്ടികള്‍ക്കും സ്കൂള്‍ പ്രവേശനം സാധ്യമായി. അവരെ കൊഴിഞ്ഞുപോകാതെ വിദ്യാഭ്യാസത്തില്‍ നിലനിര്‍ത്താനുള്ള പ്രോത്സാഹന പരിപാടികള്‍ പലതുമുണ്ടായി. അതുവഴി വിദ്യാഭ്യാസ രംഗത്ത് രാജ്യത്തിനാകെ അഭിമാനമായി മാറാന്‍ കേരളത്തിന് കഴിഞ്ഞു. (more…)

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം

സംസ്ഥാനത്തെ വിദ്യാലയങ്ങളുടെ അക്കാദമിക മികവ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്നതാണ് പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

തദ്ദേശ സ്ഥാപന പരിധിയിലുള്ള എല്ലാ വിദ്യാലയങ്ങളുടെയും വികസനത്തിന് തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടായി യത്‌നിക്കണം. വിദ്യാലയങ്ങളില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉണ്ടോ എന്ന് ആവര്‍ത്തിച്ചു പരിശോധിച്ചുവേണം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉന്നതതല സമിതികള്‍ വിലയിരുത്തണമെന്നും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്

കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്, സുവര്‍ണ്ണ ജൂബിലിയില്‍ എത്തിയിരിക്കുകയാണ്. കേരളത്തിലെ ഒട്ടേറെ
ക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഈ സംഘടനയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷപരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കുന്നതില്‍ എനിക്കേറെ സന്തോഷമുണ്ട്. കാഴ്ചത്തകരാറുള്ളവരുടെ ആലബവും ആശ്വാസവുമായി ഈ പ്രസ്ഥാനം എന്നും നിലകൊള്ളുന്നു എന്നതുതന്നെയാണ് ഇതിന്‍റെ മുഖ്യകാരണം.

സംസ്ഥാനത്തിനുതന്നെ അഭിമാനമായ നിരവധി പദ്ധതികള്‍ ഈ സംഘടനയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കോഴിക്കോട് പുനരധിവാസ കേന്ദ്രം, പോത്താനിക്കാട് അന്ധ വനിതാ പുനരധിവാസ കേന്ദ്രം, മലപ്പുറത്തെ അഗതി മന്ദിരം, പാലക്കാട് ഹെലന്‍കെല്ലറുടെ പേരിലും ഇടുക്കിയില്‍ ലൂയി ബ്രയിലിന്‍റെ പേരിലുമുള്ള അന്ധ വിദ്യാലയങ്ങള്‍ എന്നിവ എടുത്തുപറയേണ്ട (more…)

സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി

സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഉത്തരവാദിത്തബോധവും സഹജീവിസ്നേഹവും പൗരബോധവുമുള്ളവരാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നടപ്പിലാക്കി വരുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പദ്ധതി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് ആവിഷ്കരിച്ചത്. തുടക്കം കുറിച്ച 2010 മുതല്‍ ഇതുവരേക്കായി എഴുപതിനായിരത്തോളം വിദ്യാര്‍ത്ഥികള്‍ രണ്ടുവര്‍ഷം നീളുന്ന SPC പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്നതില്‍നിന്നുതന്നെ ഈ പദ്ധതി എത്രത്തോളം സ്വീകാര്യമായി മാറിക്കഴിഞ്ഞിട്ടുണ്ട് എന്നത് തെളിയുന്നുണ്ട്. നിലവില്‍, സംസ്ഥാനത്തെ തെരെഞ്ഞെടുത്ത 526 വിദ്യാലയങ്ങളില്‍നിന്നും 41000 കുട്ടികള്‍ക്ക് SPCയുടെ ഭാഗമായി പരിശീലനം ലഭിച്ചുവരുന്നു. ഇത് ഇനിയും ഉയരേണ്ടതുണ്ട്. വിദ്യാര്‍ത്ഥികളുടെ സ്വഭാവം രൂപീകരിക്കുന്നതിലും അവരില്‍ സാമൂഹികപ്രതിബദ്ധത വളര്‍ത്തുന്നതിലും അവരുടെ നേതൃപാടവം വികസിപ്പിക്കുന്നതിലും വലിയ പങ്കുവഹിക്കുന്ന ഒന്നായി ഇത് മാറിയിട്ടുണ്ട്. പത്താം ക്ലാസിലെയും പന്ത്രണ്ടാം ക്ലാസിലെയും പരീക്ഷകളിലെ കേഡറ്റുകളുടെ ഉജ്വലവിജയം ഇതാണ് സാക്ഷ്യപ്പെടുത്തുന്നത്. (more…)