Tag: education reform

സ്‌കൂളുകളില്‍ 200 പ്രവൃത്തി ദിവസങ്ങള്‍ സൃഷ്ടിക്കുക സര്‍ക്കാര്‍ ലക്ഷ്യം

കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ ഇത് ഉണര്‍വിന്റെ കാലമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌കൂള്‍ പാഠപുസ്തകങ്ങളുടെയും സൗജന്യ കൈത്തറി യൂണിഫോമിന്റേയും വിതരണം മണക്കാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. (more…)

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം ഊരുട്ടമ്പലം സ്‌കൂളില്‍ സം സ്ഥാനതല പ്രവേശനോത്‌സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു. നിലവാരം മെച്ചപ്പെടുത്തുന്ന നടപടി പ്രവൃത്തിയിലൂടെ സര്‍ക്കാര്‍ തെളിയിക്കും. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുന്ന ചിന്തയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുകയാണ്.

വിദ്യാഭ്യാസ മേഖലയില്‍ ലോകം ശ്രദ്ധിക്കുന്ന പുരോഗതി കേരളം കൈവരിച്ചത് പൊതുവിദ്യാഭ്യാസത്തിലൂടെയാണ്. ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ പൊതുവിദ്യാഭ്യാസത്തിന് കുറച്ചു ക്ഷീണം സംഭവിച്ചു. അതിനു മാറ്റം വരുത്താനുള്ള പ്രവൃത്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. (more…)

മന്ത്രിസഭ 60-ാം വാര്‍ഷികം അധ്യക്ഷ പ്രസംഗം

ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ നിലവില്‍ വന്നതിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ കഴിഞ്ഞ ദിവസങ്ങളില്‍ ആഘോഷിച്ചത്. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നത് ഓരോ മലയാളിയുടെയും സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. 57ല്‍ തെരഞ്ഞെടുപ്പിലൂടെ ഇ എം എസ് മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യരാഷ്ട്രീയാനുഭവമായിരുന്നു.

കേവലം 28 മാസമേ ഇ എം എസ് മന്ത്രിസഭ അധികാരത്തിലിരുന്നുള്ളു. ചുരുങ്ങിയ ഘട്ടത്തിലേ നിലനിന്നുള്ളുവെങ്കിലെന്ത്. ആധുനിക കേരളത്തിന്‍റെ വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അടിത്തറ ഒരുക്കാന്‍ അതിനു കഴിഞ്ഞു. (more…)

സര്‍ക്കാര്‍ ശ്രമിക്കുന്നത് വിദ്യാഭ്യാസരംഗത്ത് കാലാനുസൃത പുരോഗതിയുണ്ടാക്കാന്‍

വിദ്യാഭ്യാസരംഗത്ത് കേരളത്തിന് കാലാനുസൃതമായ പുരോഗതി കൈവരിക്കുന്നതിലാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സാക്ഷരതാ മിഷന്റെ നേതൃത്വത്തിലുള്ള തുടര്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ നവകേരളസൃഷ്ടിക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം പറഞ്ഞു. കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചതിന്റെ 26-ാം വാര്‍ഷികം സംസ്ഥാനതല ആഘോഷം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം വിദ്യാഭ്യാസരംഗത്ത് നേടിയ പുരോഗതികള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധ നേടിയെടുത്തതാണ്. കേരളം ഇന്ന് കൈവരിച്ച വിദ്യാഭ്യാസ പുരോഗതികള്‍ക്കു പിന്നില്‍ ഏറ്റവും പ്രധാന പങ്ക് വഹിച്ചത് നവോത്ഥാന കാലഘട്ടമാണ്. (more…)

എ കെ ജി സ്മാരക സ്കൂള്‍

എ കെ ജിയുടെ സ്മരണ സ്പന്ദിച്ചുനില്‍ക്കുന്ന വിദ്യാലയമാണിത്. അതുകൊണ്ടുതന്നെ എ കെ ജി ഈ സ്കൂളിനെ മുന്‍നിര്‍ത്തി പണ്ടൊരിക്കല്‍ കുറിച്ച വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ടു തുടങ്ങാം. എ കെ ജിയുടെ വാക്കുകള്‍ ഇതാണ്: “പെരളശേരിയില്‍ ഒരു പുതിയ ഹൈസ്കൂളിന് അംഗീകരണം കിട്ടി പ്രവൃത്തിച്ചുവരുന്നതായി നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലൊ… പുതിയ കെട്ടിടങ്ങള്‍ മുതലായവ
ഉണ്ടാക്കേണ്ടതിലേക്കും മറ്റു പല ബാധ്യതകളും നിറവേറ്റേണ്ടതിലേക്കും വലിയ സംഖ്യ ആവശ്യമായി വന്നിരിക്കുന്നു.. നിങ്ങളുടെ പരിപൂര്‍ണസഹായം ഈ കാര്യത്തില്‍ സ്കൂള്‍ കമ്മിറ്റിക്കുണ്ടാകുമെന്ന് വിശ്വസിക്കുകയും അതിനായി വിനീതമായി അഭ്യര്‍ഥിക്കുകയും ചെയ്യുന്നു”.

1956ല്‍ എംപിയായിരിക്കെ എ കെ ജി എഴുതിയ കത്തിലെ വരികളാണിവ. എ കെ ജിയുടെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമാണ് ഈ സ്കൂള്‍ എന്ന് നമുക്കെല്ലാവര്‍ക്കുമറിയാമല്ലോ. അദ്ദേഹത്തിന്‍റെ മരണശേഷം എ കെ ജി സ്മാരകമായി മാറിയ സ്കൂള്‍ പുതിയ കൂട്ടായ്മയ്ക്കു സാക്ഷ്യമാവുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന ഈ സ്കൂളിനുവേണ്ടി പൂര്‍വവിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും ‘ഓര്‍മയുടെ പൂക്കാല’മായി ഒത്തുചേരുകയാണ്. പുതുചരിത്രം കുറിക്കുകയാണ് നമ്മളിവിടെ. (more…)