Tag: electricity bills

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ഏറെ സന്തോഷത്തോടെയും ഒപ്പം അഭിമാനത്തോടെയുമാണ് ഞാനീ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഒട്ടേറെ കാര്യങ്ങളില്‍ രാജ്യത്തിനു മാതൃകയായ കേരളം ഇന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിന്‍റെ കാര്യത്തിലും ആ സ്ഥാനം നേടിയെടുത്തിരിക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും അങ്കണവാടികളിലും വൈദ്യുതി എത്തിച്ചാണ് നാം ഈ ചരിത്രനേട്ടം കൈവരിച്ചിരിക്കുന്നത്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്‍റെ ഒരു വാഗ്ദാനം കൂടി ഇതിലൂടെ നിറവേറ്റപ്പെടുകയാണ്. നാടിന്‍റെ അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ പരിമിതികളില്ലാത്ത ഒരു നവകേരളം നമുക്കു സൃഷ്ടിച്ചേതീരൂ. അതിനുള്ള ഒരു സമഗ്ര കര്‍മ്മപരിപാടിയാണ് ഞങ്ങള്‍ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രകടനപത്രികയിലൂടെ മുന്നോട്ടുവെച്ചത്. അതിനു നിങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയെ അധികാരത്തിലേറ്റിയത്. ആ ഉത്തരവാദിത്വം അതിന്‍റെ എല്ലാ ഗൗരവത്തോടും കൂടി നിറവേറ്റാനുള്ള പ്രവര്‍ത്തനത്തിലാണ് ഇക്കഴിഞ്ഞ ഒരുവര്‍ഷമായി ഞങ്ങള്‍ വ്യാപൃതരായിരുന്നത്. അതിന്‍റെ ഫലമായി നിങ്ങളെ അഭിമാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ കഴിയുന്ന ഒട്ടേറെ നേട്ടങ്ങള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞു. (more…)

ഗുണമേന്‍മയുള്ള വൈദ്യുതി ഉറപ്പാക്കാന്‍ പ്രസരണശേഷി വര്‍ധിക്കണം

വൈദ്യുതി സുരക്ഷാ അന്താരാഷ്ട്ര ശില്‍പശാലയ്ക്ക് തുടക്കമായി ഉപയോക്താക്കള്‍ക്ക് ഗുണമേന്‍മയുള്ള വൈദ്യുതി എത്തിക്കാന്‍ പ്രസരണശേഷി വര്‍ധിക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളുണ്ടാകുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ടാജ് വിവാന്റയില്‍ സംഘടിപ്പിച്ച വൈദ്യുതി സുരക്ഷ സംബന്ധിച്ച ദ്വിദിന അന്താരാഷ്ട്ര ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനാകെ വൈദ്യുതി ലഭ്യമാക്കാന്‍ എല്ലാവരുടേയും സഹകരണം അനിവാര്യമാണ്. ലൈന്‍ പോകുന്ന സ്ഥലത്തുള്ള വൃക്ഷങ്ങളാണ് ഒഴിവാക്കേണ്ടി വരുന്നത്. ഭൂമിയും മറ്റ് സംവിധാനങ്ങളും കുഴപ്പമില്ലാതെ അവിടെയുണ്ട്. ഇത് ബോധ്യപ്പെടുത്തി നാടിന്റെ നന്‍മയ്ക്കായി ലൈന്‍ പൂര്‍ത്തിയാകണം എന്നാണ് സര്‍ക്കാര്‍ സ്വീകരിച്ച നിലപാട്. ഭൂമിക്കടിയിലൂടെയുള്ള ഗ്യാസ് പൈപ്പ് ലൈനുള്‍പ്പെടെയുള്ള കാര്യങ്ങളിലും ഇതേനിലപാടാണുള്ളത്. (more…)

സര്‍ക്കാര്‍ ബില്ലുകള്‍ പിഴ കൂടാതെ നവംബര്‍ 30 വരെ അടയ്ക്കാം

വൈദ്യുതി ബില്‍, വിവിധ വിദ്യാഭ്യാസ ഫീസുകള്‍, വെളളക്കരം, തദ്ദേശസ്ഥാപനങ്ങളിലേക്കുളള വിവിധ ബില്ലുകള്‍ തുടങ്ങിയവ ഈ മാസം 30 വരെ പിഴ കൂടാതെ അടയ്ക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഡല്‍ഹിയിലേക്ക് യാത്ര പുറപ്പെടും മുമ്പ് തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരിന്നു മുഖ്യമന്ത്രി. മോട്ടാര്‍ വാഹന വകുപ്പിനും ഇത് ബാധകമാണ്. എന്നാല്‍ വാറ്റ്, എക്‌സൈസ് ഫീസുകള്‍ക്ക് ഇത് ബാധകമാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 500, 1000 രൂപാ (more…)