Tag: EMS

ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ എന്ന കൃതി പ്രകാശനം ചെയ്തു


സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഇ.എം.എസിന്റെ തെരഞ്ഞടുത്ത പ്രബന്ധങ്ങൾ എന്ന കൃതി പ്രകാശനം ചെയ്തു

ആദ്യ കേരള മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം

ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ അടിസ്ഥാനപരമായ പങ്കുവഹിച്ച ഒരു ചരിത്രസംഭവത്തിന്‍റെ അറുപതാം വാര്‍ഷികമാണ് നാം ഇവിടെ ആഘോഷിക്കുന്നത്. ഐക്യകേരളം രൂപപ്പെട്ടശേഷം ഉണ്ടായ ആദ്യ തെരഞ്ഞെടുപ്പിലൂടെ ഉയര്‍ന്നുവന്ന ആദ്യ മന്ത്രിസഭയുടെ അറുപതാം വാര്‍ഷികം.

ഇത്രമേല്‍ സന്തോഷത്തോടെ ആഘോഷിക്കാന്‍ നമുക്ക് അധികം രാഷ്ട്രീയാനുഭവങ്ങളില്ല എന്നതാണു സത്യം. തിരു-കൊച്ചി-മലബാര്‍ എന്നിങ്ങനെ വിഘടിച്ചു കിടന്നിരുന്ന പ്രദേശങ്ങളാകെ ഭാഷാടിസ്ഥാനത്തില്‍ ഒന്നായി ഐക്യകേരളം രൂപപ്പെട്ടു എന്നതുതന്നെ മലയാളിയുടെ സ്വപ്നത്തിന്‍റെ സാഫല്യമായിരുന്നു. തൊട്ടുപിന്നാലെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ്. ആ തെരഞ്ഞെടുപ്പിലൂടെ ഒരു മന്ത്രിസഭ ഉണ്ടാകുന്നു. ആ മന്ത്രിസഭയാകട്ടെ ലോകചരിത്രത്തില്‍ തന്നെ അടയാളപ്പെടുത്തപ്പെടും വിധം ബാലറ്റിലൂടെ കമ്യൂണിസ്റ്റുകാര്‍ അധികാരത്തിലേറിയതിന്‍റെ ആദ്യ രാഷ്ട്രീയാനുഭവമായിരുന്നു. ഇങ്ങനെ നോക്കിയാല്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ടാണ് 1957ല്‍ ഇ എം എസ് മന്ത്രിസഭ അധികാരത്തില്‍ വരുന്നതുതന്നെ. (more…)

വികസിത കേരളത്തിന് എല്ലാ അടിത്തറയുമിട്ടത് ഇ.എം.എസ് സര്‍ക്കാര്‍

വികസിത കേരളത്തെ ഈ രീതിയില്‍ ഉയര്‍ത്തുന്നതിന് എല്ലാ അര്‍ഥത്തിലും അടിത്തറയിട്ടത് ഇ.എം.എസിന്‍െറ നേതൃത്വത്തിലുള്ള ആദ്യസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യ കേരള മന്ത്രിസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആ അടിത്തറ പ്രബലമായതുകൊണ്ടാണ് ഈരീതിയില്‍ സംസ്ഥാനത്തിന് വികസിച്ച് ഉയരാന്‍ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

നമ്മുടെ രാജ്യത്തിന്‍െറ പൊതുചിത്രമെടുത്താല്‍ മറ്റൊരിടത്തും ഊഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ആദ്യസര്‍ക്കാര്‍ ചെയ്തത്. അതിന്‍െറ പ്രതികരണം പല ഭാഗത്തുനിന്നുമുണ്ടായതു കൊണ്ടാണ് നിയമസഭയില്‍ ഭൂരിപക്ഷമുള്ള സര്‍ക്കാരിനെ ജനാധിപത്യവിരുദ്ധമായി പിരിച്ചുവിട്ട നടപടിയുണ്ടായത്. ഇ.എം.എസ് സര്‍ക്കാരിന്‍െറ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാതൃകയും കരുത്തുമാക്കിയാകും സര്‍ക്കാര്‍ പ്രവര്‍ത്തിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. ലോകത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് വികസനത്തിനുതകുന്ന കാഴ്ചപ്പാട് ഉയര്‍ത്തിക്കൊണ്ടുവരാന്‍ കഴിയണം. നിയമപരമായി നിക്ഷേപത്തിനു വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കണം എന്ന തിരിച്ചറിവുണ്ടാകണം. എന്തുവില കൊടുത്തും നാടിന്‍െറ വികസനം ഉറപ്പാക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. (more…)

ഉഷ്ണരാശി

പൊതുവേ ഇടതുപക്ഷ രാഷ്ട്രീയവും അതിന്‍റെ പോരാട്ടവീര്യവും കൊണ്ട് സമ്പന്നമായ നാടാണ് കേരളം. ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും അയ്യങ്കാളിയും അയ്യാ വൈകുണ്ഠനും പണ്ഡിറ്റ് കറുപ്പനും അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ കേരളീയ നവോഥാനത്തിന്‍റെയും ദേശീയ സ്വാതന്ത്ര്യ സമരത്തോടനുബന്ധിച്ച് ശക്തി പ്രാപിച്ച ദേശീയപ്രസ്ഥാനത്തിന്‍റെയും തുടര്‍ച്ചയായിട്ടാണ് കേരളത്തില്‍ ഇടതുപക്ഷ രാഷ്ട്രീയം ശക്തിപ്പെട്ടത്. പക്ഷെ അതിനു മുന്‍പുതന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തോടൊപ്പവും അല്ലാതെയും ഇടതുപക്ഷ കോണ്‍ഗ്രസ്സുകാരും കമ്മ്യൂണിസ്റ്റുകാരും നടത്തിയിട്ടുള്ള ത്യാഗോജ്വല പോരാട്ടങ്ങള്‍ ഏറെയുണ്ട്.

സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ ഭരണസംവിധാനങ്ങള്‍, ദേശീയപ്രസ്ഥാനം സൃഷ്ടിച്ച രാഷ്ട്രീയ മൂല്യബോധങ്ങളെ അട്ടിമറിച്ചപ്പോഴും തൊഴിലാളി-കര്‍ഷക ജനസാമാന്യത്തിനെതിരായ ചൂഷണം ശക്തിപ്പെടുത്തിയപ്പോഴും സന്ധിയില്ലാത്ത സമരത്തിന് നേതൃത്വം കൊടുത്തത് ഇടതുപക്ഷമാണ്. ജാതി-ജډി-ഭൂപ്രഭു വ്യവസ്ഥയ്ക്കെതിരെ നടത്തിയ ചോരചിതറിയ പോരാട്ടങ്ങള്‍ കേരളത്തിന്‍റെ ചരിത്രത്താളുകളില്‍ അനശ്വരവും ആവേശോജ്വലവുമായി എന്നും ഉണ്ടാകുകതന്നെ ചെയ്യും. (more…)