Tag: Film director

മുഖ്യമന്ത്രി അനുശോചിച്ചു

പ്രശ്സ്ത സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. മലയാള സിനിമയുടെ സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ ഐ.വി.ശശി അഭ്രപാളിയിലെ തിളക്കങ്ങള്‍ക്കപ്പുറം കഥാപാത്രങ്ങള്‍ക്ക് അപൂര്‍വ ചാരുത നല്‍കിയ സംവിധായകനായിരുന്നു. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുദാന ചടങ്ങില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ചിരുന്നു. (more…)

എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന്

ഉച്ചനീചത്വങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ എഴുത്തച്ഛന്‍ കാട്ടിയ പോരാട്ടവീറിന്റെ ശക്തിചൈതന്യങ്ങള്‍ അതേപടി ആവാഹിച്ച എഴുത്തുകാരനാണ് സി. രാധാകൃഷ്ണനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. 2016ലെ എഴുത്തച്ഛന്‍ പുരസ്‌കാരം സി. രാധാകൃഷ്ണന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വ്യവസ്ഥിതിക്കെതിരായ പോരാട്ട വ്യക്തിത്വം കൂടിയായിരുന്നു എഴുത്തച്ഛന്‍. ദൈവം സവര്‍ണ ന്യൂനപക്ഷത്തിന്റെ സ്വകാര്യസൂക്ഷിപ്പായിരിക്കണമെന്ന വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തില്‍ ദൈവത്തിനുമേലുള്ള പതിതവര്‍ഗത്തിന്റെ അവകാശം അദ്ദേഹം സ്ഥാപിച്ചെടുത്തു. സാഹിത്യത്തിലും സമൂഹത്തിലും വിപ്ലവാത്മകമായി ഇടപെട്ട എഴുത്തച്ഛന്‍, ഭാഷയേയും സമൂഹത്തെയും മനുഷ്യമനസിനെയും നവീകരിച്ചു. ശാസ്ത്രസത്യങ്ങളെ വരെ ഐതിഹ്യങ്ങള്‍ കൊണ്ട് പകരംവെക്കുന്ന കാലത്ത് ശാസ്ത്രചിന്തയുടെ കരുത്ത് എഴുത്തിലും മനസിലും നിലനിര്‍ത്തുന്ന സി. രാധാകൃഷ്ണനില്‍ എഴുത്തച്ഛന്റെ പിന്തുടര്‍ച്ച കാണാം. (more…)