Tag: haritha keralam

വരള്‍ച്ചയെ നേരിടാന്‍ ഹരിതകേരളം മിഷന്‍ സജ്ജമാകണം

രൂക്ഷമായ ജലക്ഷാമമാണ് സംസ്ഥാനം നേരിടാന്‍ പോകുന്നതെന്നും വരള്‍ച്ചയെ നേരിടാന്‍ ജലസ്രോതസ്സുകള്‍ സജീവമാക്കാനുള്ള നടപടികളുമായി ഹരിതകേരളം മിഷന്‍ മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഉറവ വറ്റിയ കിണറുകളും കുളങ്ങളും നവീകരിച്ച് ജലലഭ്യത ഉറപ്പാക്കണം. ജലത്തിന്റെ ദുരുപയോഗം തടയാനും പാഴ്ജലം പുനരുപയോഗിക്കാനും മിഷന്‍ പ്രചാരണം നടത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

മഴയെ വരവേല്‍ക്കുന്നതിന് ഓരോ വീട്ടിലും മഴക്കുഴികളും മഴവെള്ള സംഭരണികളും തയ്യാറാക്കാനും വിദ്യാലയങ്ങളെയും കുടുംബശ്രീകളെയും സന്നദ്ധ സംഘടനകളെയും സാമൂഹ്യ വനവത്കരണ വരിപാടികളില്‍ സജീവമായി പങ്കാളികളാക്കാനും ഹരിതകേരളം മിഷന്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. (more…)

ഹരിതകേരളം സംസ്ഥാനതല ശില്പശാല സമാപന സമ്മേളനം

ജനകീയ വികസന സംസ്‌കാരത്തിന്റെ പുത്തന്‍ അനുഭവമായി ഹരിതകേരളം പ്രവര്‍ത്തനങ്ങള്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് പദ്ധതിക്ക് തുടക്കമിട്ട ദിവസം സംസ്ഥാനമൊട്ടുക്ക് പതിനയ്യായിരത്തോളം പ്രവര്‍ത്തനങ്ങളാണ് നടന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിദ്യാലയങ്ങളും സന്നദ്ധ സംഘടനകളും പൊതു ജനങ്ങളുമെല്ലാം ഇത് ഒരു ഉത്തരവാദിത്ത്വമായി ഏറ്റെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹരിതകേരളം മിഷന്‍ സംഘടിപ്പിച്ച സംസ്ഥാനതല ശില്പശാലയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

ഹരിതകേരള മിഷൻ ഉദ്ഘാടനം

ഒരു പുതിയ കേരളത്തിന്റെ സൃഷ്ടിക്കായി ആരംഭിച്ച മിഷനുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഹരിതകേരള മിഷന് ഇന്ന് തുടക്കം കുറിക്കാനായി. കേരളത്തിന്റെ ഗാനഗന്ധര്‍വന്‍ പത്മശ്രീ കെ.ജെ. യേശുദാസും മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്ജു വാര്യരും സഹകരണം-ദേവസ്വം വകപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

ഐക്യകേരളത്തിന്റെ ചരിത്രത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം നടക്കുവാന്‍ പോകുന്ന ഏറ്റവും വലിയ ഭരണനടപടിയാണ് ഹരിതകേരളം പദ്ധതി. പ്രകൃതിസമൃദ്ധിയാല്‍ സമ്പന്നമായിരുന്നു നമ്മുടെ സംസ്ഥാനം. എന്നാല്‍ ഈ സമൃദ്ധി നമുക്ക് കൈമോശം (more…)

ഹരിതകേരളം മിഷന്‍: ജനപങ്കാളിത്തം ഉറപ്പാക്കണം

ഹരിതകേരളം മിഷന്‍ സാക്ഷരതാ പ്രസ്ഥാനത്തിനുശേഷമുള്ള ഏറ്റവും വലിയ ജനപങ്കാളിത്തമുള്ള പരിപാടിയായി മാറുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിസംബര്‍ എട്ടിന് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കേരള ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമായി ഡിസംബര്‍ എട്ട് മാറണം. കേരളം ഹരിതവും, ശുചിത്വ പൂര്‍ണ്ണവും, കൃഷിയില്‍ സ്വയം പര്യാപ്തവുമാകുക എന്നതാണ് മിഷന്റെ ലക്ഷ്യം. ഹരിതകേരളം മിഷന്റെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ആരംഭം കുറിക്കുന്നതുമായി ബന്ധപ്പെട്ട് 14 ജില്ലകളുടെയും ചുമതലയുള്ള മന്ത്രിമാരുമായും ജില്ലാ കളക്ടര്‍മാരുമായും വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങൾ 23/11/2016

1.ആറന്മുള ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് തത്വത്തിൽ അംഗീകാരം നൽകിയതുൾപ്പെടെ ഈ വിഷയവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ എല്ലാം റദ്ദാക്കാൻ തീരുമാനിച്ചു.

2.കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ പുതിയ ITI സ്ഥാപിക്കാൻ തീരുമാനിച്ചു.

3.സ്റ്റാറ്റ്യൂട്ടറി കമ്മീഷനുകളിൽ അംഗങ്ങളായി നിയമിതരാകുന്ന സർക്കാരുദ്യോഗസ്ഥരല്ലാത്ത അംഗങ്ങൾക്ക് റിട്ടയർമെന്റ് ആനുകൂല്യം നൽകാൻ തീരുമാനിച്ചു. രണ്ടു മുതൽ മൂന്നു വർഷം വരെ അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 7000 രൂപയും അഞ്ചോ അതിലധികമോ വർഷം അംഗങ്ങളായിരുന്നവർക്ക് പ്രതിമാസം 10000 രൂപയുമാണ് ആനുകൂല്യമായി നിശ്ചയിച്ചിരിക്കുന്നത്.

4.പ്രശസ്ത സംഗീതസംവിധായകനായ എം.കെ. അർജുനന്റെ ചികിത്സാച്ചെലവ് സംസ്ഥാനസർക്കാർ വഹിക്കാൻ തീരുമാനിച്ചു. (more…)

ഹരിതകേരളം മിഷന്‍ ജനകീയ മുന്നേറ്റമാവണം

കടുത്ത വരള്‍ച്ച അഭിമുഖീകരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയെന്ന പ്രത്യേകത നമുക്ക് നഷ്ടപ്പെടുകയാണ്. ശരാശരി 30-32 ഡിഗ്രി സെല്‍ഷ്യസ് എന്ന താപനില 40 ഡിഗ്രി വരെയാവുന്ന അവസ്ഥയിലാണ്. ജലസ്രോതസ്സുകളുടെ സംരക്ഷണവും പരിപാലനവും നാടിന്റെ പ്രധാന ദൗത്യമാവണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാവ്യതിയാന പഠനകേന്ദ്രവും ഭാരത സര്‍ക്കാര്‍ കാലാവസ്ഥാ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും സംയുക്തമായി കാലാവസ്ഥാവ്യതിയാനം കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ശില്പശാല (more…)