Tag: Health

നിപ പ്രതിരോധം : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറിലുള്ള ലോക പ്രശസ്തമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സ്ഥീകരിച്ച ഫലപ്രദമായ നടപടികള്‍ക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ആദരിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബര്‍ട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. എയ്ഡ്‌സിന് കാരണമാകുന്ന എച്ച്.ഐ.വി. വൈറസ് കണ്ടെത്തിയ ശാസ്ത്ര സംഘത്തിലെ പ്രമുഖനാണ് ഡോ. ഗെലോ. (more…)

രോഗം സംബന്ധിച്ച് ആശങ്കയൊഴിഞ്ഞെങ്കിലും ജാഗ്രത തുടരണം

നിപാ വൈറസ് ബാധ നിയന്ത്രണം സംബന്ധിച്ച് ആശ്വാസകരമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് സര്‍വകക്ഷിയോഗം വിലയിരുത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും യോഗത്തില്‍ രാഷ്ട്രീയകക്ഷികള്‍ അറിയിച്ചു.

രോഗം പടരാതെ നിയന്ത്രിക്കാന്‍ കഴിഞ്ഞെങ്കിലും ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തിനുശേഷം അറിയിച്ചു. (more…)

സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങിയാല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവും

സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങുകയും ശ്രമിക്കുകയും ചെയ്താല്‍ പകര്‍ച്ചവ്യാധികള്‍ തടയാനാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാലിന്യവും ശുചിത്വമില്ലായ്മയുമാണ് പകര്‍ച്ചവ്യാധികള്‍ക്ക് പ്രധാനകാരണമെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യുന്ന നടപടിക്ക് പലപ്പോഴും കാലതാമസം ഉണ്ടാവുന്നുണ്ട്. ഇതിന് മാറ്റം സംഭവിക്കണം. എല്ലാവരും ഒരേ മനസോടെ മാലിന്യം നീക്കം ചെയ്യാനും ശുചിത്വം പാലിക്കാനും രംഗത്തിറങ്ങിയാല്‍ നാട്ടില്‍ നല്ലരീതിയില്‍ മാറ്റമുണ്ടാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പനിയും പകര്‍ച്ചവ്യാധികളും തടയുന്നതിനായി നടപ്പാക്കുന്ന ആരോഗ്യ ജാഗ്രതാ പരിപാടി തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. (more…)

മന്ത്രിസഭാ തീരുമാനങ്ങള്‍   26/12/2017

1. കെ.എ.എസ്. ജനുവരി 1 ന് നിലവില്‍ വരും
സര്‍ക്കാരിന്റെ നയങ്ങളും പരിപാടികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ രണ്ടാം നിര വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ടുള്ള കേരള അഡ്മിനിസ്റ്റ്രേറ്റീവ് സര്‍വീസ് 2018 ജനുവരി 1 ന് നിലവില്‍വരും. കെ.എ.എസിന്റെ വിശേഷാല്‍ ചട്ടങ്ങള്‍ക്ക് ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി.

കെ.എ.എസ്. രൂപീകരിക്കുന്നതിന്റെ ഭാഗമായി സര്‍വീസ് സംഘടനകളുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താണ് ചട്ടങ്ങള്‍ക്ക് അവസാനരൂപം നല്‍കിയത്. കഴിവും പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ന്നതലത്തിലുള്ള ഭരണകാര്യങ്ങളില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനുകൂടി ഉദ്ദേശിച്ചാണ് കെ.എ.എസ്.രൂപീകരിക്കുന്നത്. (more…)

ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ അലംഭാവം അനുവദിക്കില്ല

ആരോഗ്യ രംഗത്തെ സേവനങ്ങളില്‍ യാതൊരുവിധ അലംഭാവവും അനുവദിക്കുകയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗികള്‍ക്ക് പ്രാധാന്യം ലഭിക്കുന്ന കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി ആശുപത്രികള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കേണ്ടി വരും. രോഗികളെ ബുദ്ധിമുട്ടിക്കുന്ന നിലപാടുകള്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഭാഗത്തു നിന്ന് ഉണ്ടാകരുത്. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ കുടുംബാരോഗ്യകേന്ദ്രങ്ങള്‍ ആക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ചെമ്മരുതി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (more…)

ആരോഗ്യമുള്ള ശരീരവും മനസും സൃഷ്ടിക്കാന്‍ യോഗ പ്രോത്‌സാഹിപ്പിക്കപ്പെടണം

മികച്ച വ്യായാമമുറ എന്നതിനപ്പുറം ആരോഗ്യമുള്ള മനസും സൃഷ്ടിക്കാന്‍ സാധിക്കുമെന്നതിനാല്‍ യോഗ പ്രോത്‌സാഹിപ്പിക്കപ്പെടേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. യോഗ ദിനാചരണത്തിന്റെ ഭാഗമായി ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യമുള്ള ശരീരവും മനസും രൂപപ്പെടുത്താന്‍ സഹായിക്കുമെന്നതിനാലാണ് സ്‌കൂള്‍തലം മുതല്‍ യോഗ പ്രചരിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്‌കൂള്‍കുട്ടികള്‍ യോഗ പരിശീലിച്ചാല്‍ ഭാവിയില്‍ അവര്‍ക്കത് നന്നായി ഉപയോഗപ്പെടും. യോഗാഭ്യാസത്തോടൊപ്പം ജീവിതചര്യയും കൃത്യതയോടെ പാലിക്കാനാകണം. ജീവിതശൈലി രോഗങ്ങള്‍ വര്‍ധിക്കുന്നതിന് തെറ്റായ ഭക്ഷണരീതിയും ഒരുതരം വ്യായാമവുമില്ലാത്തതും കാരണമാകുന്നുണ്ട്. (more…)

ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടും

ആരോഗ്യ, വിദ്യാഭ്യാസ, സേവന മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്കായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ നിര്‍വഹണോദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നവകേരളത്തിലൂടെ പുതിയ വികസന മാതൃക അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാര്‍ക്ക് സംവരണം ലഭിക്കേണ്ട അവസരങ്ങളില്‍ അത് ഉറപ്പാക്കും. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി മാതൃകാ ശിശു പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പ്രത്യേക പരിഗണന ആവശ്യമുള്ള സ്ഥലങ്ങളില്‍ അതിനുള്ള സംവിധാനമൊരുക്കും. അട്ടപ്പാടിയില്‍ ഈ വര്‍ഷം തന്നെ ഇതിന് തുടക്കം കുറിയ്ക്കും.സ്‌പെഷ്യല്‍ അംഗന്‍വാടികളും തുറക്കും. 31 കോടി രൂപയാണ് പദ്ധതി നടപ്പാക്കുന്നതിന് വകയിരുത്തിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി വരുന്ന പരിസ്ഥിതിസാക്ഷരതാ പദ്ധതിയുടെ ഭാഗമായ പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ സര്‍വേ റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി. എസ്. ശ്രീകല, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ജോ. സി. കത്തിലാങ്കല്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പങ്കെടുത്തു.

കേരളത്തിന്റെ സമഗ്ര വികസനത്തിനും പുരോഗതിക്കും സഹായകമാകുന്ന തരത്തിലാണ് പരിസ്ഥിതി സാക്ഷരതാ സര്‍വേ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്. നിത്യജീവിതവുമായി ബന്ധപ്പെട്ട പരിസ്ഥിതി വിഷയങ്ങളില്‍ ജനങ്ങളുടെ പ്രാഥമികമായ അറിവും അവബോധവും നേരില്‍ കണ്ടറിഞ്ഞ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. കൃഷി, മാലിന്യം, മലിനീകരണം, ആരോഗ്യം, കുടിവെള്ളം, ജലസംരക്ഷണം, ഔഷധ സസ്യങ്ങള്‍, ജൈവകൃഷി, പ്രകൃതി സംരക്ഷണം തുടങ്ങി 24 വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ശേഖരിച്ച കണ്ടെത്തലുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. (more…)